നാ​ദാ​പു​രം ഗ​വൺമെന്‍റ്  കോ​ള​ജി​ൽ മ​ദ്യ​പാ​നി​ക​ളു​ടെ  വി​ള​യാ​ട്ടം: മ​ര​പ്പ​ല​ക​ക​ൾ തീ വച്ചു നശിപ്പിച്ചു

നാ​ദാ​പു​രം: കി​ണ​മ്പ്ര കു​ന്നി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന നാ​ദാ​പു​രം ഗ​വ. കോ​ള​ജി​ൽ മ​ദ്യ​പാ​നി​ക​ൾ മ​ര​പ്പ​ല​ക​ക​ൾ തീവച്ച് ന​ശി​പ്പി​ച്ചു.​ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.​കോ​ള​ജി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​പ്പ​ല​ക​ക​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.​നാ​ദാ​പു​രം പോ​ലീ​സും ചേ​ല​ക്കാ​ട്‌ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.

30,000 ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.​സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ഒ​രു ബു​ള്ള​റ്റ് മോ​ട്ടോ​ർ സൈ​ക്കി​ളും ര​ണ്ട് യു​വാ​ക്ക​ളെ​യും നാ​ദാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​മാ​സ​ങ്ങ​ൾ​ക്ക് മു​മ്പും കോ​ള​ജി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു.

ജ​ന​ൽ ചി​ല്ലു​ക​ളും, കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ത​ക​ർ​ത്തി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​ന​വും പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.​കോ​ള​ജ് കോ​മ്പൗ​ണ്ടി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​ക്കു​പ്പി​യും മ​റ്റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts