പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം; മു​ഗുൾ വാ​സ്നി​ക് ഹൈ​ദ​ര​ലി ത​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി

മ​ല​പ്പു​റം: കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഗുൾ വാ​സ്നി​ക് പാ​ണ​ക്കാ​ട്ടെ​ത്തി സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ​ക​ണ്ട് ച​ർ​ച്ച ന​ട​ത്തി. ആ​സ​ന്ന​മാ​യ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ല​പ്പു​റ​ത്തെ​ത്തി​യ​ത്.

രാ​വി​ലെ 9.30 ഓ​ടെ പാ​ണ​ക്കാ​ട്ടെ​ത്തി​യ മു​ഗുൾ വാ​സ്നി​ക് മു​സ്ലിം​ലീ​ഗ് ദേ​ശീ​യ രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ സ​യ്യി​ദ് ഹൈ​ദ​ര​ലി ത​ങ്ങ​ൾ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ് എ​ന്നി​വ​രു​മാ​യി അ​ര​മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി ബാ​വ ഹാ​ജി, യു.​എ.​ല​ത്തീ​ഫ് എ​ന്നി​വ​രും പാ​ണ​ക്കാ​ട് സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ്, പി.​ടി.​അ​ജ​യ്മോ​ഹ​ൻ, കെ.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, കെ.​പി.​അ​നി​ൽ​കു​മാ​ർ, മ​ണ​ക്കാ​ട് സു​രേ​ഷ്, അ​നി​ൽ ബോ​സ്, ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​ക്കീ​ർ പു​ല്ലാ​ര, എം.​കെ.​മു​ഹ്സി​ൻ എ​ന്നി​വ​രോ​ടൊ​പ്പം പാ​ണ​ക്കാ​ട്ടെ​ത്തി​യ മു​ഗുൾ വാ​സ്നി​ക് പ​ത്ത് മ​ണി​യോ​ടെ മ​ല​പ്പു​റം ഡി​സി​സി​യി​ലേ​ക്ക് മ​ട​ങ്ങി. പി​ന്നീ​ട് മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ബ​സ്റ്റാ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് മ​ട​ങ്ങി.

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ട് മു​ത​ൽ മു​ഗ​ുൾ വാ​സ്നി​ക് കേ​ര​ള​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്നു​ണ്ട്. കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ലെ പ​ര്യ​ട​നം മാ​റ്റി​വ​ച്ചി​രു​ന്നു.

Related posts