വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​കം; ന​ട​പ​ടിയെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ; നി​രോ​ധി​ച്ച 92 ബ്രാ​ൻ​ഡു​ക​ളു​ടെ സ്ഥാ​ന​ത്ത് പു​തി​യ പേ​രു​ക​ളി​ലാ​ണ് വി​പ​ണ​നം ന​ട​ക്കു​ന്ന​ത്

പേ​രാ​വൂ​ർ: മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ സു​ല​ഭം. നി​രോ​ധി​ച്ച 92 ബ്രാ​ൻ​ഡു​ക​ളു​ടെ സ്ഥാ​ന​ത്ത് പു​തി​യ പേ​രു​ക​ളി​ലാ​ണ് വി​പ​ണ​നം ന​ട​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ തേ​ങ്ങ​യു​ടേ​യും വെ​ളി​ച്ചെ​ണ്ണ​യു​ടേ​യും ചി​ത്ര​ങ്ങ​ളും ന​ൽ​കി ടെ​സ്റ്റ് കോ​ക്ക​ന​ട്ട് ഓ​യി​ൽ, കോ​ക്ക​ന​ട്ട് എ​ഡി​ബി​ൾ ഓ​യി​ൽ എ​ന്ന​പേ​രു​ക​ളി​ൽ ആ​ക്കി​യാ​ണ് വ്യാ​ജ​ന്മാ​ർ വി​ല​സു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പാ​ല​ക്കാ​ട് വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​ന്ന വെ​ളി​ച്ചെ​ണ്ണ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ​ൻ മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

നി​ല​വി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ​നി​ന്നും 30 മു​ത​ൽ 40 രൂ​പ​വ​രെ താ​ഴ്ത്തി​യാ​ണ് ഇ​വ​ർ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​വി​ന് നി​ല​വി​ലു​ള്ള വി​ല​യി​ൽ നി​ന്നു നാ​മ​മാ​ത്ര​മാ​യ കു​റ​വു​വ​രു​ത്തി ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ ആ​ണെ​ന്നു​ള്ള വ്യാ​ജേ​ന​യാ​ണ് വി​ൽ​ക്കു​ന്ന​ത്.

വെ​ളി​ച്ചെ​ണ്ണ ക​മ്പ​നി​ക​ളു​ടെ പേ​ര് പ​റ​യാ​തെ വെ​ളി​ച്ചെ​ണ്ണ ന​ൽ​കാ​ൻ മാ​ത്രം ക​ട​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​വാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

മാ​യ​മു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യ 92 ബ്രാ​ൻ​ഡു​ക​ൾ സം​സ്ഥാ​ന ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ നി​രോ​ധി​ച്ചി​രു​ന്നു.

Related posts