ക​ന​ത്ത മ​ഴ തു​ട​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം ;പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​നി​റ​ഞ്ഞു; ക​ട​ന്ത​റ പു​ഴ നി​റ​ഞ്ഞു; ആ​ശ​ങ്ക​യോ​ടെ ചെ​മ്പ​നോ​ട

കോ​ഴി​ക്കോ​ട്/​മു​ക്കം: കോഴിക്കോട് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്തി​റ​ങ്ങി​യ മ​ഴ ഇ​ന്ന​ലെ​യോ​ടെ ശ​ക്തി പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മു​ത​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് വ​രെ ജി​ല്ല​യി​ൽ അ​ഞ്ച് സെ​ന്‍റീ​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച മ​ഴ വൈ​കു​ന്നേ​ര​ത്തോ​ടെ കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. മ​ഴ ക​ന​ത്ത​തോ​ടെ ക​ട​ലോ​ര മേ​ഖ​ല ഭീ​തി​യി​ലാ​ണ്. ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പെ​യ്തി​റ​ങ്ങി​യ മ​ഴ മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​പ​ട​ക​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്നൊ​ഴു​കു​ന്ന ഇ​രു​വ​ഞ്ഞി​പ്പു​ഴ​യ​ട​ക്ക​മു​ള്ള പു​ഴ​ക​ൾ ക​ര ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​രു​വ​ഴി​ഞ്ഞി​യി​ലും ചാ​ലി​യാ​റി​ലും ചെ​റു​പു​ഴ​യി​ലും വെ​ള​ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അഞ്ചു ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ല​വ​സ്ഥ നീ​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ച​തോ​ടെ…

Read More

  മലയോരമേഖലയിൽ കൊ​ല​യാ​ളി ടി​പ്പ​റു​ക​ൾ പാ​യു​ന്നു ;മൂ​ന്നുദി​വ​സ​ത്തി​നി​ടെ നാ​ല് അ​പ​ക​ട​ങ്ങ​ൾ: ര​ണ്ടു മ​ര​ണം

മു​ക്കം: ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ന​ട​ന്ന​ത് 4 ടി​പ്പ​ർ അ​പ​ക​ട​ങ്ങ​ൾ. ഇ​ത്ര​യും അ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഞാ​യ​റാ​ഴ്ച തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം ടി​പ്പ​റി​ന് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഞെ​ട്ട​ൽ മാ​റും മു​ൻ​പ് അ​ന്ന് രാ​ത്രി 10ന് ​കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ കൂ​മ്പാ​റ പു​ഷ്പ​ഗി​രി​യി​ൽ ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഡ്രൈ​വ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​ന്ന​ലെ മേ​ഖ​ല​യി​ൽ ര​ണ്ട് ടി​പ്പ​ർ അ​പ​ക​ട​ങ്ങ​ൾ കൂ​ടി ന​ട​ന്ന​ത്. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ത്തേ​രി​യി​ൽ ഉ​ച്ച​യ്ക്ക് 12ഓ​ടെ ടി​പ്പ​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കം മൈ​സൂ​ർ​പ​റ്റ റോ​ഡി​ൽ ഇ​ന്ന​ലെ ഉ​ച്ച തി​രി​ഞ്ഞു ര​ണ്ടോ​ടെ ടി​പ്പ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മാ​ണ്…

Read More

സി​പി​എ​മ്മി​ന്‍റെ രാ​മാ​യ​ണ മാ​സാ​ച​ര​ണം: പൊ​ങ്കാ​ല​യി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ ‘

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കൃ​ത സം​ഘം രൂ​പീ​ക​രി​ച്ച് രാ​മാ​യ​ണ പാ​രാ​യ​ണ മാ​സാ​ച​ര​ണം ന​ട​ത്തു​മെ​ന്ന വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ പാ​ർ​ട്ടി​യെ പൊ​ങ്കാ​ല​യി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ. ഇ​ന്ന​ലെ വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ ട്രോ​ള​ർ​മാ​ർ വി​ഷ​യം സോ​ഷ്യ​ൽ മീ​ഡ​യി​യി​ൽ സ​ജീ​വ​മാ​ക്കി. സി​പി​എ​മ്മി​നെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും പ​രി​ഹ​സി​ച്ച് നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ​ത്. രാ​മാ​യ​ണ​മാ​സ​ത്തി​ന് ശേ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ അ​യോ​ധ്യ​യി​ലേ​ക്ക് രാ​മ​ക്ഷേ​ത്രം പ​ണി​യാ​ൻ പോ​കു​ന്നു എ​ന്നും, ലാ​ൽ സ​ലാം സ​ഖാ​വേ എ​ന്ന് പ​റ​യു​ന്പോ​ൾ ജ​യ്ശ്രീ​രാം സ​ഖാ​വേ എ​ന്ന് തി​രി​ച്ചു പ​റ​യു​ന്ന പ്ര​വ​ർ​ത്ത​ക​നെ ഉ​യ​ർ​ത്തി​കാ​ട്ടി​യു​മെ​ല്ലാം ആ​ണ് ട്രോ​ള​ർ​മാ​ർ അ​ര​ങ്ങ് ത​ക​ർ​ക്കു​ന്ന​ത്. രാ​മാ​യ​ണം വാ​യി​ച്ച ശേ​ഷം രാ​വ​ണ​നെ കൊ​ന്ന​ത് ആ​രെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ആ​ർ​എ​സ്എ​സ് എ​ന്ന് പ​റ​യു​ന്ന പ്ര​വ​ർ​ത്ത​ക​രെ പ​രി​ഹ​സി​ക്കു​ന്ന ട്രോ​ളും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി​ട്ടു​ണ്ട്. ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ട്രോ​ളു​ക​ൾ കൈ​മാ​റി​യ​തോ​ടെ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​രോ​ധ​ത്തി​ലാ​യ സ്ഥി​തി​യി​ലാ​ണ്. ട്രോ​ളു​ക​ൾ​ക്കെ​തി​രേ മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ക്കാ​തെ…

Read More

ലോ​ക മാ​സ്റ്റേ​ഴ്സ് മീ​റ്റിലെ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ  പങ്കെടുക്കാൻ തോമസിന് പോകണം; പക്ഷേ കൈയിൽ ചില്ലിക്കാശില്ല;  അക്കരയ്ക്ക് പറക്കാൻ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിൽ  

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ദ്വാ​ര​ക പ​ള്ളി​ത്താ​ഴ​ത്ത് തോ​മ​സി​നു സ്പെ​യി​ൻ വ​രെ പോ​ക​ണം. വെ​റു​തേ ചു​റ്റി​യ​ടി​ക്കാ​ന​ല്ല, ലോ​ക മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ഴ്സി​യ​ണി​യാ​ൻ. സ്പെ​യി​നി​ൽ മാ​ര​ത്ത​ണി​ൽ മാ​റ്റു​ര​ച്ചു​മ​ട​ങ്ങാ​ൻ കു​റ​ഞ്ഞ​ത് ര​ണ്ടു ല​ക്ഷം രൂ​പ വേ​ണം. ഇ​ന്ത്യ​ൻ താ​ര​മെ​ന്ന പ​ത്രാ​സ് ഉ​ണ്ടെ​ങ്കി​ലും വി​മാ​ന​ക്കൂ​ലി​ക്കും ചെ​ല​വി​നും മ​റ്റു​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന കാ​യി​ക മ​ന്ത്രാ​ല​യ​ങ്ങ​ൾ കാ​ൽ കാ​ശ് ന​ൽ​കി​ല്ല. മു​ഴു​വ​ൻ ചെ​ല​വും താ​രം സ്വ​യം വ​ഹി​ക്ക​ണം. കു​ടും​ബം പോ​റ്റു​ന്ന​തി​നു അ​ന്പ​ത്തി​യേ​ഴാം വ​യ​സി​ലും ട്ര​ക്ക് ഓ​ടി​ക്കു​ക​യാ​ണ് തോ​മ​സ്. അ​ടു​ത്തി​ടെ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ മാ​സ്റ്റേ​ഴ്സ് മീ​റ്റി​ലെ മി​ന്നും പ്ര​ക​ട​ന​മാ​ണ് തോ​മ​സി​നു മു​ന്നി​ൽ സ്പെ​യി​നി​ലേ​ക്കു വ​ഴി തു​റ​ന്ന​ത്. ബം​ഗ​ളൂ​രു മീ​റ്റി​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം വി​ള​യി​ച്ച തോ​മ​സ് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി കൊ​യ്തു. 1500 മീ​റ്റ​റി​ൽ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. പ​ള്ളി​ത്താ​ഴ​ത്ത് പ​രേ​ത​രാ​യ ചാ​ണ്ടി-​അ​ന്ന ദ​ന്പ​തി​ക​ളു​ടെ ആ​റു മ​ക്ക​ളി​ൽ അ​ഞ്ചാ​മ​നാ​ണ് തോ​മ​സ്. ഭാ​ര്യ…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.…

Read More

മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; 17കുട്ടികൾ കയറണ്ട സ്ഥാനത്ത് 48 കുട്ടികൾ; വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, നി​കു​തി ചീ​ട്ടോ ഇ​ല്ലെന്ന്  പോലീസുകാർ

നാ​ദാ​പു​രം: സ്കൂ​ള്‍ ബ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കു​ത്തി നി​റ​ച്ച കൊ​ണ്ട് പോ​കു​ന്നെ​ന്ന പ​രാ​തി​ക്കി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​കാ​ണി​ച്ച് നി​ര്‍​ത്തി​യ സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പാ​റ​ക്ക​ട​വ് വ​ള​യം റോ​ഡി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലേ​കാ​ലോ​ടെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കാ​രെ വെ​ട്ടി​ലാ​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. താ​ന​ക്കോ​ട്ടൂ​ര്‍ യു പി സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ല്‍ 58 എ​ഫ് 2498 മി​നി ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കു​ട്ടി​ക​ളെ​യും വാ​ഹ​ന​വും ഉ​പേ​ക്ഷി​ച്ച് ഓ​ടിര​ക്ഷ​പ്പെ​ട്ട​ത്.​അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 17 വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടുപോ​കാ​ന്‍ അ​നു​മ​തി​യു​ള്ള വാ​ഹ​ന​ത്തി​ല്‍ 48 കു​ട്ടി​ക​ളെ കു​ത്തി നി​റ​ച്ച​താ​യി ക​ണ്ടെ​ത്തു​ക​യും ഈ ​വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റോ, നി​കു​തി ചീ​ട്ടോ ഇ​ല്ല എ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ച​താ​യി സം​ശ​യ​മു​ണ്ടെ​ന്നും അ​ത് കൊ​ണ്ടാ​വാം ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.48 കു​ട്ടി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ​യാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​ക​ളി​ല്‍ കൊ​ണ്ട് വി​ട്ട​ത്. വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ദാ​പും…

Read More

വ​ർ​ക്ക്ഷോ​പ്പ് ജീവനക്കാരന്‍റെ അശ്രദ്ധ; ടാ​ങ്കി​ൽ നി​ന്നും എ​ൻ​ജി​നി​ലേ​ക്ക് പെ​ട്രോ​ൾ പോ​കു​ന്ന പൈ​പ്പ് കു​ടു​ക്കാ​ൻ മറന്നു;   ഓ​ട്ട​ത്തി​നി​ടെ ബൈ​ക്ക് ക​ത്തി ന​ശി​ച്ചു:  യാ​ത്ര​ക്കാ​ര​ൻ  അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

മു​ക്കം: ഓ​ട്ട​ത്തി​നി​ടെ ബൈ​ക്കി​ന് തീ ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​രീ​ക്കോ​ട് കു​നി​യി​ൽ സ്വ​ദേ​ശി വി​ജ​യ​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി ന​ശി​ച്ച​ത്. മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. സീ​റ്റും, ഇ​ൻ​ഡി​ക്കേ​റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യെ​ല്ലാം ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. തീ ​പി​ടി​ച്ച​ത​റി​ഞ്ഞ ഉ​ട​ൻ ബൈ​ക്കി​ൽ നി​ന്നും ചാ​ടി​യ​തി​നാ​ൽ വി​ജ​യ​ൻ പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​രീ​ക്കോ​ട് നി​ന്നും ഓ​മ​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു വി​ജ​യ​ൻ. യാ​ത്ര​യ്ക്കി​ടെ ബൈ​ക്കി​ന്‍റെ ആ​ക്സ​ല​റേ​റ്റ​ർ കേ​ബി​ൾ പൊ​ട്ടി​യ​പ്പോ​ൾ മു​ക്ക​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ നി​ന്നും കേ​ബി​ൾ മാ​റ്റി​യി​രു​ന്നു. കേ​ബി​ൾ മാ​റ്റു​ന്ന​തി​നാ​യി വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ പെ​ട്രോ​ൾ ടാ​ങ്ക് അ​ഴി​ച്ചു മാ​റ്റു​ക​യും പ​ണി ക​ഴി​ഞ്ഞ ശേ​ഷം ടാ​ങ്ക് കു​ടു​ക്കി​യ​പ്പോ​ൾ ടാ​ങ്കി​ൽ നി​ന്നും എ​ൻ​ജി​നി​ലേ​ക്ക് പെ​ട്രോ​ൾ പോ​കു​ന്ന പൈ​പ്പ് കു​ടു​ക്കാ​ൻ മ​റ​ക്കു​ക​യും ചെ​യ്തു. ഓ​ട്ട​ത്തി​നി​ടെ ടാ​ങ്കി​ൽ നി​ന്നും കാ​ർ​ബേ​റ്റ​റി​ലേ​ക്ക് പെ​ട്രോ​ൾ വീ​ണ​തോ​ടെ ബൈ​ക്കി​ന് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഹ​രി​യാ​ന​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഹ​വി​ൽ​ദാ​രു​ടെ തി​രോ​ധാ​ന​ത്തി​ൽ  ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ; മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല

മു​ക്കം: ഹ​രി​യാ​ന​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഹ​വി​ൽ​ദാ​രു​ടെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ.​ചാ​ത്ത​മം​ഗ​ലം വെ​ള്ള​ല​ശേ​രി പൊ​ൽ പ​ണ​ത്തി​ൽ ഷി​ജു (37) വി​ന്‍റെ തി​രോ​ധാ​ന​ത്തി​ലാ​ണ് ദു​രൂ​ഹ​ത​യു​ള്ള​ത്.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ,കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ല​ക്ട​ർ, എം.​കെ. രാ​ഘ​വ​ൻ എം​പി, ബ​ന്ധ​പ്പെ​ട്ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ന്നി​വ​ർ​ക്കെ​ല്ലാം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​ന്ന​ര മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. 2018 മാ​ർ​ച്ച് 8 നാ​ണ് ഷി​ജു അ​ധി​കം സം​സാ​രി​ക്കു​ന്നി​ല്ല​ന്ന് പ​റ​ഞ്ഞ് ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ മി​ശ്ര​യു​ടെ ഫോ​ൺ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​ത്. അ​ന്ന് ത​ന്നെ ഷി​ജു​വി​ന്റെ സ​ഹോ​ദ​ര​ൻ ഷി​ജു ജോ​ലി ചെ​യ്യു​ന്ന ഹ​രി​യാ​ന​യി​ലെ അ​മ്പാ​ല​യി​ലേ​ക്ക് പോ​വു​ക​യും ചെ​യ്തു. ആ​ദ്യം ലീ​വ് അ​നു​വ​ദി​ക്കാ​ക്കാ​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്ന​ങ്കി​ലും പി​ന്നീ​ട് ലീ​വ് ന​ൽ​കി​യി​ല്ല​ന്നും മാ​ർ​ച്ച് 11ന് ​ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​താ​യും ഭാ​ര്യ നീ​തു പ​റ​ഞ്ഞു. തു​ട​ർ​ന്ന് 28 ദി​വ​സ​ത്തെ​ലീ​വി​ന് നാ​ട്ടി​ലെ​ത്തി​യ ഷി​ജു മെ​യ് 1ന് ​തി​രി​ച്ചു പോ​യി. മേ​യ് 28ന്…

Read More

ക​ണ്ട​ത്തു​വ​യ​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; വീട്ടിൽ നിന്നും ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണ്‍ ഇ​നി​യും സ്വി​ച്ചോ​ണ്‍ ചെ​യ്തി​ല്ല ; കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു ഉ​ത്ത​ര​മേ​ഖ​ല ഐ​ജി

വെ​ള്ള​മു​ണ്ട: ക​ണ്ട​ത്തു​വ​യ​ലി​ൽ യു​വ​ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ശാ​സ്ത്രീ​യ രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി ബ​ൽ​റാം​കു​മാ​ർ ഉ​പോ​ധ്യാ​യ. കേ​സ് അ​ന്വേ​ഷ​ണം വി​ല​യി​രു​ത്താ​ൻ ക​ണ്ട​ത്തു​വ​യ​ലി​ലെ​ത്തി​യ ഐ​ജി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ​മ​ഗ്രാ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ പോ​ലീ​സ് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ജ​ന​ങ്ങ​ൾ​ക്ക് എ​ന്തു പ​രാ​തി​യു​ണ്ടെ​ങ്കി​ലും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഐ​ജി പ​റ​ഞ്ഞു. ഇ​ര​ട്ട​ക്കൊ​ല ന​ട​ന്ന വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് ഐ​ജി​യും സം​ഘ​വു​മെ​ത്തി​യ​ത്. പ​ത്തു​മി​നി​റ്റോ​ളം വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ച അ​ദ്ദേ​ഹം കോ​റോം പോ​ലീ​സ് സ്റ്റേ​ഷ​നു​വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ കേ​സ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി ര​ണ്ട് മ​ണി​ക്കൂ​റോ​ളം ച​ർ​ച്ച ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ സ്വാ​മി, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, സി​ഐ മാ​രാ​യ പി.​കെ. മ​ണി,…

Read More

കനത്ത മഴ തുടരുന്നു; കക്കയം ഡാം തുറന്നുവിടും; തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഡാമിന്‍റെ ഷട്ടറുകൾ തുറന്നാൽ കുറ്റ്യാടി പുഴയിൽ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വയനാട്ടിലും കനത്ത മഴയാണ് പെയ്യുന്നത്. വയനാട്ടിലെ ചില പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതിനാൽ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

Read More