പേ​രാ​മ്പ്രയിൽ പോ​ണ്ടി​ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള  ​ഒരു കോ​ടി രൂ​പയുടെ മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് പി​ടി​കൂ​ടി

പേ​രാ​മ്പ്ര: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ണ്ടി​ ച്ചേ​രി ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ആ​ഡം​ബ​ര​കാ​ർ പേ​രാ​മ്പ്ര​യി​ൽ പി​ടി​കൂ​ടി. ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​ത്ത റോ​ഡ് റോ​ള​റും പി​ടി​കൂ​ടി. ലൈ​സ​ന്‍​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വയ്​ക്കാ​നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

നാ​ദാ​പു​രം സ്വ​ദേ​ശി അ​മ്മ​തി​ന്‍റെ കൈ​വ​ശ​മു​ള്ള ആ​ഡം​ബ​ര​കാ​റി​ന് സം​സ്ഥാ​ന​ത്ത് നി​കു​തി അ​ട​യ്ക്കാൻ മൂ​ന്നു​ത​വ​ണ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ു . പി​വൈ 01 ബി​ഡ​ബ്‌​ള്യു 220 ന​മ്പ​ര്‍ വാ​ഹ​ന​മാ​ണ് ഇ​ന്ന​ലെ പേ​രാ​മ്പ്ര ടൗ​ണി​ല്‍ വ​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ തടഞ്ഞത്.

ഒ​രു കോ​ടി രൂ​പ വി​ല വ​രു​ന്ന മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ് കാ​റി​ന്‍റെ 20 ശ​ത​മാ​നം നി​കു​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട​താ​ണ്. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി സൂ​ര​ജ് ബാ​ബു എ​ന്ന​യാ​ളു​ടെ വി​ലാ​സ​ത്തി​ലാ​ണ് കാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. ര​ജി​സ്‌​ട്രേ​ഷ​നി​ല്ലാ​തെ പേ​രാ​മ്പ്ര​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യുംു ന​ട​പ​ടി​യെ​ടു​ത്തു.

ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത​തും നി​കു​തി അ​ട​യ്ക്കാ​ത്ത​തു​മാ​യ 25 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന വൈ​ബ്രേ​റ്റ​ര്‍ റോ​ഡ് റോ​ള​ര്‍ ചാ​നി​യം ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്നി​ട​ത്തു നി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. ആ​റ് ശ​ത​മാ​നം നി​കു​തി ല​ഭി​ക്കേ​ണ്ട വാ​ഹ​ന​മാ​ണ് ര​ജി​സ്ട്ര​ഷ​നും നി​കു​തി​യു​മ​ട​ക്കാ​തെ പ്ര​വൃ​ത്തി​ക്കാ​യ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

ലൈ​സ​ന്‍​സ് ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വയ്​ക്കാ​നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മോ​ട്ടോ​ര്‍ വാ​ഹ​ന ഇ​ന്‍​സ്പ​ക്ട​ര്‍ എ.​ആ​ര്‍. രാ​ജേ​ഷ്, എ​എം​വി​ഐ ബി.​ഐ. അ​സിം എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts