കോഴിക്കോട്: കത്തിക്കാളുന്ന ചൂടിനൊപ്പം ജില്ലയുടെ പല ഭാഗത്തും പനി പടരുന്നത് ആശങ്കയുണര്‍ത്തുന്നു. സാധാരണ പനിക്ക് പുറമെ ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അയ്യായിരത്തോളം പേരാണ് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. ശരാശരി 300 ലധികം പേരാണ് ഒരു ദിവസം മാത്രം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. നൂറുകണക്കിന് ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. മുതിര്‍ന്നവരും കുട്ടികളും പനി ബാധിച്ച് ചികിത്സയിലാണ്. വൈറല്‍ പനിയായതിനാല്‍ വീട്ടിലെ എല്ലാ അംഗങ്ങള്‍ക്കും ചികിത്സ തേടേണ്ടിവരുന്നു. പനി നിയന്ത്രണാതീതമായതോടെ മലയോര മേഖലകളിലടക്കം ആശുപത്രികളില്‍ ഒപി വിഭാഗത്തോടൊപ്പം പനി ക്ലിനിക്കുകളും തുടങ്ങിയിട്ടുണ്ട്. പനി ബാധിതര്‍ക്ക് വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ട്. വേനല്‍ ചൂടിനൊപ്പം പനിയെത്തിയത് ജില്ലയില്‍ ആശങ്ക പരത്തുന്നുണ്ട്. പനിക്കുപുറമേ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ നിരവധിപേര്‍ ചികില്‍സയിലാണ്. ഒരാഴ്ച്ചക്കിടെ…
Read MoreCategory: Kozhikode
വീടുകളിൽ നിന്നും നാടോടികൾ ശേഖരിക്കുന്ന പഴയ വസ്ത്രം വഴിയരികിൽ ഉപേക്ഷിക്കുന്നു
ഇരിട്ടി: ഇരിട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിൽ നിന്നും ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ സംഘങ്ങൾ വഴിയരുകിലും മറ്റുമായി ഉപേക്ഷിക്കുന്നു. പഴയ വസ്ത്രം ശേഖരിക്കാൻ എത്തുന്ന നാടോടി സ്ത്രീകൾ അടങ്ങുന്ന സംഘങ്ങളാണ് തുണികൾ കെട്ടുകളാക്കി വഴിയരുകിൽ ഉപേക്ഷിച്ചു കടന്നുകളയുന്നത്. ഇതിന് പിന്നിൽ വീടുകളിൽ നിന്നും പഴയ വസ്ത്രങ്ങൾ ശേഖരിച്ച് വില്പന നടത്തുന്ന സംഘം തന്നെ പ്രവർത്തിക്കുന്നതായി സംശയം.ശേഖരിക്കുന്നതിൽ നിന്നും നല്ല വസ്ത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത ശേഷം പഴയ വസ്ത്രങ്ങൾ റോഡരുകിലോ മറ്റെവിടെങ്കിലും ഉപേക്ഷിച്ചു കടന്നുകളയുകയാണ് സംഘത്തിന്റെ പതിവ് . ഇത്തരത്തിൽ പായം പഞ്ചായത്തിന്റെ പരിധിയിൽ ഇരിട്ടി പഴയ പാലത്തിന് സമീപവും ഇരിട്ടി ഗസ്റ്റ് ഹൗസിന് സമീപവുമാണ് വസ്ത്രങ്ങൾ കെട്ടുകളാക്കി ഉപേക്ഷിച്ചിരിക്കുന്നത്.കേരളത്തിന് അകത്തും പുറത്തുമുള്ള കുട്ടികളുടെയും മുതിർന്നവരുടെയും അഗതിമന്ദിരങ്ങളുടെ പേരിലാണ് സംഘം വസ്ത്രങ്ങൾ ശേഖരിക്കുന്നത് . നല്ല വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് അലക്കി ഇസ്തിരി ഇട്ട് ഭംഗിയാക്കിയ ശേഷം തിരക്കേറിയ ടൗണുകളിലും അന്യ…
Read Moreമന്ത്രിയെ നോക്കുകുത്തിയാക്കി വനം വകുപ്പില്‍ രാഷ്ട്രീയ ഇടപെടല്‍
കോഴിക്കോട്: മന്ത്രി എ.കെ. ശശീന്ദ്രനെ നോക്കുകുത്തിയാക്കി വനംവകുപ്പില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തം. അച്ചടക്ക നടപടികളിലും സ്ഥലംമാറ്റത്തിലുമടക്കമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ ഉദ്യോഗസ്ഥരില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കുന്നു.വലിയ പൊട്ടിത്തെറിയുടെ വക്കിലാണ് ഇപ്പോള്‍ വനംവകുപ്പ്. തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ വനംവകുപ്പില്‍ അടുത്ത ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ ഇടപെടല്‍ വലിയ എതിര്‍പ്പിനു വഴിവച്ചിട്ടുണ്ട്. വയനാട് സുഗന്ധഗിരി മരം മുറിയില്‍ കുറ്റക്കാരായ മൂന്ന് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്ത് 24 മണിക്കൂറിനകം ഉത്തരവ് മരവിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ഷജ്ന, കല്‍പ്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയാണ് ഉത്തരവിറക്കി മണിക്കൂറിനകം മരവിപ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെ സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചതാണ് അതു മരവിപ്പിക്കാന്‍ കാരണമെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന് പറയുന്നത്. നടപടിക്കു വിധേയരായ ഉദ്യോഗസ്ഥര്‍ ട്രൈബ്യൂണലില്‍ പേയാല്‍…
Read Moreവടകരയിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന ഭയം; വയനാട് ഡിഎഫ്ഒയുടെ സസ്പെന്ഷന് ഫ്രീസറിലാക്കി സർക്കാർ
കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് 20 മണിക്കൂർ തികയും മുൻപേ മരവിപ്പിച്ചനടപടി രാഷ്ട്രീയ വിവാദത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായക മത്സരം നടക്കുന്ന വടകര മണ്ഡലത്തിലെ തലശേരിയിൽ വേരുകളുള്ള കുടുംബത്തിന്റെ വോട്ടുകൾ നഷ്ടപ്പെടുത്തേണ്ട എന്ന വിലയിരുത്തലിനൊപ്പം എന്‍സിപിയുടെ ശക്തമായ രാഷ്ട്രീയ സമ്മര്‍ദവും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. സസ്പെന്‍ഷനിലായ ഡിഎഫ്ഒ എന്‍സിപി നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. വടകരമണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകള്‍ ഇവരുടെയും കുടുംബാംഗങ്ങളുടെതുമായുണ്ട്. ഈ വോട്ടെല്ലാം എല്‍ഡിഎഫിന് നഷ്ടപ്പെടുമെന്ന ഭീഷണിയും സസ്പെന്ഷന് പിന്‍വലിക്കുന്നതിലേക്കു നയിച്ചുവെന്നാണ് അറിയുന്നത്. തിരക്കിട്ട് സസ്പെന്ഷന് പിന്‍വലിച്ചത് ഇതിനകം വിവാദമായിക്കഴിഞ്ഞു. വിശദീകരണം തേടിയശേഷം തുടര്‍ നടപടികള്‍ മതിയെന്നൊണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ചമാത്രമാണു ബാക്കിയുള്ളത്. അതുവരെ വിഷയം ഇലയ്ക്കും മുള്ളിനും കേടില്ലാതെ കൊണ്ടുപോകുകയാണു സര്‍ക്കാര്‍…
Read Moreവീണ്ടും ഭീതി വിതച്ച് പക്ഷിപ്പനി; കോഴിയിറച്ചി വില ഇടിയുന്നു
കോഴിക്കോട്: പെരുന്നാളിനും വിഷുവിനും താഴെ ഇറങ്ങാതിരുന്ന കോഴിയിറച്ചിവില ആലപ്പുഴയിലെ പക്ഷിപ്പനിയില്‍ തട്ടി കുറയുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലയിടത്തും കോഴിയിറച്ചി വില്‍പ്പന കുറഞ്ഞിട്ടുണ്ട്. 270ല്‍ എത്തിയ കോഴിയിറച്ചി വില കോഴിക്കോട്ട് പലയിടത്തും താഴോട്ടിറങ്ങി 240ല്‍ എത്തിയിട്ടുണ്ട്. മുന്‍പും പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോള്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. ശക്തമായ നിര്‍ദേശവുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. ചൂടു കാരണം കോഴിയുടെ ഉത്പാദനം കുറഞ്ഞെന്ന കാരണം പറഞ്ഞായിരുന്നു ഒരുമാസത്തിലധികമായി വിലകുതിച്ചുകയറിയത്. പെരുന്നാളും വിഷുവും അടുത്ത ടുത്ത് എത്തിയതോടെ വില 270ലേക്ക് എത്തുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
Read Moreവയനാട് കാണാനെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി സ്കൂട്ടറപകടത്തിൽ മരിച്ചു;ഒരാൾ സാരമായ പരിക്ക്
കല്‍പ്പറ്റ: പിണങ്ങോട് പന്നിയോറയില് നിയന്ത്രണംവിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. സഹയാത്രികയ്ക്കു പരിക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. മലപ്പുറം മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ അബ്ദുസലാമിന്റെ മകള്‍ ഫാത്തിമ തസ്കിയയാണ് (24) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് അജ്മിയയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനികളാണ്. ഇന്നു പുലർച്ചെയാണ് അപകടം. വയനാട് സന്ദര്‍ശനത്തിനെത്തിയ ഇരുവരും കല്‍പ്പറ്റയില്‍നിന്നാണ് സ്കൂട്ടര്‍ വാടകയ്ക്ക് എടുത്തത്. നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡരികിലെ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു.
Read Moreപൂര്‍ണ ഗർഭിണിയുടെ വയറ്റിൽ അടിപ്പാവാടകൊണ്ടു കെട്ടി; നവജാതശിശു മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം
കോഴിക്കോട്: പൂര്‍ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ച സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവവേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവം നടന്നെങ്കിലും തലയ്ക്കു പരിക്കേറ്റ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.…
Read Moreസിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആദിത്യന്റെ പിതാവ് മരിച്ച നിലയിൽ
പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ പിതാവ് പന്തിരിക്കര പുതിയോട്ടുങ്കര അരുണോദയത്തിൽ പി.കെ. വിജയനെ (55) വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെയാണു സംഭവം. വീട്ടിലെ സ്വീകരണമുറിയിൽ ഉറങ്ങാൻ കിടന്ന വിജയനെ കാലത്ത് സോഫയുടെ താഴെ കിടക്കുന്ന നിലയിൽ ഭാര്യ കാണുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണ ഗവ. എൽപി സ്കൂൾ അധ്യാപകനായിരുന്നു വിജയൻ. ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണു ഭാര്യ മേരി മിറാൻഡ. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് മകൻ ഒളിവിലായപ്പോഴും ഇതിനുശേഷം പോലീസ് കസ്റ്റഡിയിലായപ്പോഴും പോലീസ് വീട്ടിലെത്തി വിജയനെയും കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം ഇദ്ദേഹം അസ്വസ്ഥനായിരുന്നെന്നു നാട്ടുകാർ പറയുന്നു. മകൾ: അരുണിമ…
Read Moreരാഹുല്‍ഗാന്ധിയുടെ റോഡ് ഷോക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ…സംഭവിച്ചതെന്ത്?
കോഴിക്കോട്: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന റോഡ് ഷോയുമായി ബന്ധപ്പെട്ട വിവാദം തീരുന്നില്ല. മുസ്ലിം ലീഗ് പതാക റോഡ് ഷോയില്‍ ഒഴിവാക്കിയത് ഏറ്റുപിടിച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ റോഡ് ഷോക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വാഹനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന രീതിയില്‍ സൈബര്‍ ലോകത്ത് ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചത്. പ്രചാരണം ശക്തമായതോടെ കോഴിക്കോട് മുക്കം പോലീസില്‍ പരാതി നല്കിയിരിക്കുയാണ് യൂത്ത് ലീഗ്. പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ റോഡ് ഷോയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വസ്ഥ്യം കാരണം പാതി വഴിയില്‍ ഇറങ്ങേണ്ടി വന്നിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തിന് താഴെയിറക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍…
Read Moreക്രിമിനലുകളെ ക്രിമിനലുകളായി കണ്ടാൽ മതി; പാനൂർ ബോംബ് സ്ഫോടനത്തിലുള്‍പ്പെട്ടവരെ തള്ളിപ്പറഞ്ഞ് കെ.കെ. ശൈലജ
കോഴിക്കോട്: പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തെരയേണ്ടതില്ലെന്ന് മുൻ മന്ത്രിയും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജ. ക്രിമിനലായി കഴിഞ്ഞാൽ അവരെ ക്രിമിനലുകൾ ആയി കണ്ടാൽ മതിയെന്നും ശൈലജ പ്രതികരിച്ചു. നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്നുപോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാർ ഉണ്ട്, സ്ഫോടനത്തിൽ ഉൾപ്പെട്ടവരുടെ കുടുംബംതന്നെ അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു, മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരേ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്റെ പ്രചാരണം. പാനൂര്‍ സ്ഫോടനക്കേസിലുള്‍പ്പെട്ട ആള്‍ക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് കെ.കെ. ശൈലജക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതികരണം.
Read More