മാ​ലി​ന്യ സ​മ​ര​ത്തി​നെ​തി​രേ ഫ്ള​ക്സ് ; 2013 ല്‍ ​മാ​ലി​ന്യ പ്ര​ശ്‌​ന​മു​ണ്ടാ​യ​പ്പോ​ള്‍ ഫയൽ പൂഴ്ത്തിയവർ 4 വർഷം കഴിഞ്ഞപ്പോൾ ഫയൽ പൊക്കിയതിനെതിരേയാണ് ഫ്ളക്സ്

flex-l
പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി​യി​ല്‍ ന​ട​ക്കു​ന്ന നാ​വി​ക അ​ക്കാ​ദ​മി മാ​ലി​ന്യ പ്ലാ​ന്‍റ് സ​മ​ര​ത്തി​നെ​തി​രേ ഫ​ള​ക്സ് പ്ര​ചാ​ര​ണം. 2013 ല്‍ ​മാ​ലി​ന്യ പ്ര​ശ്‌​ന​മു​ണ്ടാ​യ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് വി​ഷ​യം പൂ​ഴ്ത്തി​വ​യ്ക്കു​ക​യും നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തെ​ന്തി​നും ചോ​ദി​ക്കു​ന്ന​താ​ണു ഫ്ല​ക്സ് ബോ​ർ​ഡ്. അ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യും കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി​യു​മാ​യി​രു​ന്നു. അ​ന്നു സ​മ​രം ചെ​യ്യാ​ത്ത​തി​ന്‍റെ കാ​ര​ണ​വും ഇ​താ​ണോ​യെ​ന്നു ഫ്ല​ക്സ് ബോ​ർ​ഡി​ൽ ചോ​ദി​ക്കു​ന്നു.
ഹി​ന്ദു തീ​വ്ര​വാ​ദി​ക​ളേ​യും അ​വ​സ​ര​വാ​ദി​ക​ളേ​യും സ​മ​ര പ​ന്ത​ലി​ലെ​ത്തി​ച്ച​ത് ആ​രു​ടെ താ​ല്‍​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും സ്ഥാ​ന​മോ​ഹി​ക​ളു​ടെ ഗൂ​ഡാ​ലോ​ച​ന​ക​ള്‍ നാ​ടി​നാ​പ​ത്താ​കു​ന്നു​വെ​ന്നും ഫ്ല​ക്‌​സി​ലു​ണ്ട്. രാ​മ​ന്ത​ളി സെ​ന്‍​ട്ര​ലി​ലാ​ണു രാ​മ​ന്ത​ളി സൈ​ബ​ര്‍ വിം​ഗ് എ​ന്ന പേ​രി​ൽ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്.

 

മു​ഖ്യ​മ​ന്ത്രി പ​യ്യ​ന്നൂ​രി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു സി.​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ജ​നാ​രോ​ഗ്യ​സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​രു​കൂ​ട്ട​രും ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ര​വ​രു​ടെ നി​ല​പാ​ട് ന്യാ​യീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണു ഫ്‌​ള​ക്‌​സ് പ്ര​ചാ​ര​ണം.

Related posts