മലപ്പുറം: രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം നിര്‍വഹിക്കാനിരുന്ന റോഡുകളുടെ പ്രവൃത്തി മണിക്കൂറുകള്‍ക്കുമുമ്പ് പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നിര്‍വഹിച്ച അന്‍വറിന്റെ നടപടി വിവാദത്തിലായി. നിലമ്പൂര്‍ മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മാണ ഉദ്ഘാടനമാണ് അന്‍വര്‍ ഇന്നലെ വൈകിട്ട് നിര്‍വഹിച്ചത്. ഇന്ന് വൈകിട്ട് മൂന്നിന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം നിര്‍വഹിക്കാന്‍ ഇരുന്നതാണിവ. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. 4.37 കോടി ചെലവില്‍ നിര്‍മിക്കുന്ന മുട്ടിക്കടവ്-പള്ളിക്കുത്ത്-വടക്കേകൈ റോഡിന്റെ നിര്‍മാണ േജാലി ഉദ്ഘാടനവും അന്‍വര്‍ നിര്‍വഹിച്ചതില്‍ ഉള്‍പ്പെടും. അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിഎംജിഎസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. മൂന്നു ദിവസം നാലു ജില്ലകളിലായി നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ കോഴിേക്കാട്ടെ് എത്തി. രാവിലെ കടവ്…
Read MoreCategory: Kozhikode
പണിയെടുത്ത ശമ്പളം പോലും കൊടുക്കാനില്ല; പുനര്‍ഗേഹം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാരെയും മോട്ടിവേറ്റര്‍മാരെയും പിരിച്ചുവിട്ടു
കോഴിക്കോട്: തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനര്‍ഗേഹം പദ്ധതിയുടെ ഭൂരിഭാഗം കോ-ഓര്‍ഡിനേറ്റര്‍മാരെയും മോട്ടിവേറ്റര്‍മാരെയും പിരിച്ചുവിട്ടു. ഇതോടെ പദ്ധതി പ്രവര്‍ത്തനം പാതിവഴിയില്‍ മുടങ്ങി. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്കു നയിച്ചത്. നാലുമാസത്തെ ശമ്പളം കുടിശിക പോലും നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ശമ്പളം അനുവദിക്കാമെന്നാണ് പദ്ധതി സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ പിരിച്ചുവിട്ടവര്‍ക്കു നല്കിയ മറുപടി. ജില്ലകളിലെ പ്രവൃത്തി പുരോഗതി വിലയിരുത്തി 22 ശതമാനം വരെ പ്രവര്‍ത്തന ലക്ഷ്യം കൈവരിച്ചവരുടെ കാലാവധി 2024 ഓക്ടോബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ സേവനം ഈ മാസം 15 മതുല്‍ റദ്ദാക്കി. ഈ മാസം ഏഴിനാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. 60 ശതമാനത്തോളം പേരെയാണു പിരിച്ചുവിട്ടത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ മാത്രമാണ് കോ-ഓര്‍ഡിനേറ്റര്‍മാരെ നിലനിര്‍ത്തിയത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരെ…
Read Moreനവകേരളയാത്ര മലബാറില്‍ അവസാനഘട്ടത്തില്‍; സസ്പെന്‍ഷനും തുടര്‍നടപടിയുമായി യുഡിഎഫ്
കോഴിക്കോട്: നവകേരള സദസ് മലബാറിലെ പര്യടനം എതാണ്ട് പൂര്‍ത്തിയാക്കാനിരിക്കേ ആശയക്കുഴപ്പം യുഡിഎഫില്‍. നവകേരള സദസ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി നേതാക്കളില്‍ ഒരു വിഭാഗം സദസില്‍ പങ്കെടുക്കുന്നതാണ് നേതൃത്വത്തിന് തിരിച്ചടിയാകുന്നത്. യാത്ര ആരംഭിച്ച കാസര്‍ഗോഡ് മുതല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന മലപ്പുറം വരെ നേതാക്കള്‍ക്കെതിരേ നടപടിയും സസ്പെന്‍ഷനുമൊക്കെയായി കോണ്‍ഗ്രസിനും ലീഗിനും മുന്നോട്ടുപോകേണ്ടിവന്നു. അതേസമയം നിര്‍ദേശം ലംഘിച്ച് സദസിനെത്തുന്ന നേതാക്കളെ ‘നല്ല രീതിയില്‍’ തന്നെ സ്വീകരിച്ച് ഇടതുമുന്നണിനേതാക്കള് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ശക്തമായ മറുപടിയാണ് നല്കിക്കൊണ്ടിരിക്കുന്നത്. കൊടുവള്ളിയിലെ നവകേരള സദസില്‍ പങ്കെടുത്ത ലീഗ് കൊടുവള്ളി മണ്ഡലം സെക്രട്ടറി യു.കെ. ഹുസൈന്, കട്ടിപ്പാറ പഞ്ചായത്ത് പഴവണ വാര്‍ഡ് മുസ് ലീം ലീഗ് പ്രസിഡന്റ് മൊയ്തു മിട്ടായി എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായാണ് സസ്പെന്‍ഷനെന്ന് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു. 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പേര്‍ക്കും വിശദീകരണനോട്ടീസ് നല്‍കിയിരുന്നു. യുഡിഎഫിന്റെ ബഹിഷ്കരണാഹ്വാനം…
Read Moreബൈക്കിൽ പിൻതുടർന്ന് യുഡിഎഫ് മണ്ഡലം ചെയര്‍മാന്റെ കാര്‍ തല്ലിത്തകര്‍ത്തു
വടകര: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണനു നേരെ കൈയേറ്റം. ഇദ്ദേഹം സഞ്ചരിച്ച കാര്‍ വടകര ദേശീയപാതയില്‍ ബൈക്കിലില് എത്തിയസംഘം തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നവകേരള സദസിനു മുന്‍കരുതലായി പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായി വടകര പോലീസ് സ്റ്റേഷനില്‍ നിന്നു കാറില്‍ മടങ്ങുമ്പോഴാണ് അക്രമമുണ്ടായത്. ബൈക്കില്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ഗ്ലാസ് തകര്‍ന്നു. ഇതിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്-ആര്‍എംപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വടകര എസ്പി ഓഫീസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് എസ്പി ഓഫീസിനു സമീപം പ്രതിഷേധസംഗമം നടത്തി. അക്രമം അപലപനീയം: പാറക്കല്വടകര: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മണ്ഡലം ചെയര്‍മാനുമായ കോട്ടയില്‍ രാധാകൃഷ്ണന് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും നടന്ന അക്രമത്തെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല…
Read Moreബസുകള്‍ കൂട്ടത്തോടെ നവകേരള സദസിന്; യാത്ര ദുഷ്കരം
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് ബസുകള്‍ കൂട്ടത്തോടെ പോകുന്നു. കോഴിക്കോട് ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലെ പരിപാടികള്‍ക്ക് ബസുകള്‍ ബുക്ക് ചെയ്തിനാല് റോഡില്‍ ബസുകളുടെ എണ്ണം കുറഞ്ഞു. ഇരുന്നൂറിലധികം ബസുകള്‍ നവകേരള സദസിന് ബുക്ക് ചെയ്തതായി ബസുടമകള്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഒത്താശയോടെയാണ് യാത്രക്കാരെ വഴിയാധാരമാക്കുന്ന നടപടി. കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ് രാവിലെ 11 മണിക്ക് കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് നടന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പരിപാടിക്ക് എത്തിച്ചേരാന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളെയാണ് ഉപയോഗപ്പെടുത്തിയത്. രാവിലെ മുതല്‍ സര്‍വീസ് മുടക്കി കൊയിലാണ്ടി മേഖലയിലെ ബസുകള്‍ മിക്കതും സദസിന് ആളെ കൊണ്ടുവരാനുള്ള തിരക്കിലായിരുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നവരും കുട്ടികളുമെല്ലാം ഓഫീസുകളില്‍ പോകേണ്ടവരുമെല്ലാം ബുദ്ധിമുട്ടി. ബാലുശ്ശേരി മണ്ഡലത്തിലെ നവ കേരള സദസ് വൈകിട്ട് മൂന്നിന് ബാലുള്ളേരി ഗവ. ബോയസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലും…
Read Moreമന്ത്രിക്കെതിരേ നവകേരള സദസിൽ പരാതി; രാഷ്ട്രീ യപ്രേരിതമെന്ന് അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: വടകരയില്‍ നടന്ന നവകേരള സദസില്‍ തനിക്കെതിരേ നല്കിയ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നവ കേരള സദസിന്റെ ശോഭ കൊടുത്താന്‍ ലക്ഷ്യമിട്ടാണ് പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയിട്ടുമില്ല. ഒരു കമ്പനിയുമായി ബന്ധപ്പെട്ട കേസാണിത്. താനും മറ്റു നാലുപേരും പാര്‍ട്ണര്‍മാരായുള്ളതാണ് കമ്പനി. പാര്‍ട്ണര്‍ യൂസഫുമായി ബന്ധപ്പെട്ടതാണ് കേസ്. അദ്ദേഹം ഹൈക്കോടതിയില്‍ കേസ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് കേസിന്റെ വിശദാംശങ്ങള്‍ കാണിച്ച് ഞാന്‍ പത്ര പരസ്യം നല്‍കിയിരുന്നു. ഇപ്പോള്‍ പരാതിയുമായി വന്നത് നവ കേരള സദസിനെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.ഐഎന്എലില്നിന്ന് പുറത്താക്കപ്പെട്ടയാളാണ് പരാതിക്കാരനെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. വടകര മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫാണ് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ…
Read Moreതുലാവര്‍ഷം: മഴയുടെ അളവില്‍ 17 ശതമാനം വര്‍ധന
കോഴിക്കോട്: തുലാവര്‍ഷം പെയ്തിറങ്ങിയപ്പോള്‍ സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് കൂടുതല്‍ മഴ. 17 ശതമാനം അധിക മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 813.9 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് വയനാട്ടിലാണ്. 261 മില്ലി മീറ്റര്‍. 14 ശതമാനത്തിന്റെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ തേജ് ചുഴലി കാറ്റും അടിക്കടിയുണ്ടായ ചക്രവാതച്ചുഴികളും മഴ കൂടാന്‍ കാരണമായി. ചക്രവാതച്ചുഴികള്‍ ശക്തി പ്രാപിച്ചു കിഴക്കന്‍ കാറ്റിന്റെ ശക്തി വര്‍ധിപ്പിച്ചതാണ് മഴ കൂടാന്‍ പ്രധാന കാരണമായത്. മുന്‍ വര്‍ഷങ്ങളിലും മഴയുടെ അളവ് ഏറിയും കുറഞ്ഞും തന്നെയായിരുന്നു. 2022-ല്‍ മൂന്ന് ശതമാനം കുറഞ്ഞപ്പോള്‍ 2021ല്‍ 109 ശതമാനം അധികമഴയാണ് തുലാ വര്‍ഷത്തില്‍ ലഭിച്ചത്. എന്നാല്‍ 2020- ല്‍ 26 ശതമാനം കുറവ് രേഖപ്പെടുത്തി. 2019ല്‍ 27 ശതമാനം കൂടിയിരുന്നു.
Read Moreപതിമൂന്നുകാരന് ലൈംഗിക പീഡനം: മതപ്രഭാഷകൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് അറസ്റ്റിലായത്. നിരന്തരമായി പീഡിപ്പിച്ചു എന്നാണ് മതപ്രഭാഷകന് എതിരെ കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിർ ബാഖവി പിടിയിലായത്. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനൽ ഉടമയുമാണ് പ്രതി. കുട്ടി സ്കൂൾ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. തുടർന്നാണ് വഴിക്കടവ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ, വഴിതെറ്റുന്ന യുവത്വം തുടങ്ങിയ വിഷയങ്ങളിലെ ഷാക്കിർ ബാഖവിയുടെ മതപ്രഭാഷണങ്ങൾ വൈറലാണ്.
Read Moreസിപിഎം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ എസ്ഐയും പോലീസുകാരനും; സിറ്റി സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍നടന്ന യോഗത്തില്‍ എസ്ഐയും പോലീസുകാരനും പങ്കെടുത്തസംഭവത്തില് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറിയും ട്രാഫിക് എസ്ഐ.യുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെത്തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സിപിഎം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെ സംഭവം വാട്സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു. ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്. സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സിപിഎംഅനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്ന്നതെന്നുംഅഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം.
Read Moreപതിനൊന്നുകാരന് പീഡനം: മധ്യവയസ്കനു 63 വര്‍ഷം കഠിന തടവ്; പിഴത്തുക അടച്ചില്ലെങ്കിൽ അധിക തടവ്
മഞ്ചേരി : പതിനൊന്നു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മധ്യവയസ്കനെ മഞ്ചേരി ഫാസ്റ്റ് ട്രാക് അതിവേഗ കോടതി (രണ്ട്) 63 വര്‍ഷം കഠിന തടവിനും 35,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോട്ടക്കല്‍ പുതുപ്പറമ്പ് കാരാട്ടങ്ങാടി തൂമ്പത്ത് ഇബ്രാഹി (55)മിനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ഏഴു മുതല്‍ 2020 ഫെബ്രുവരി 29 വരെയുള്ള കാലയളവില്‍ പ്രതിയുടെ എടരിക്കോടുള്ള വീട്ടില്‍ വച്ച് പലതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് കോട്ടക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പോക്സോ ആക്ടിലെ 5(എല്‍), 5(എം), 5(എന്‍) എന്നീ ഓരോ വകുപ്പിലും 20 വര്‍ഷം വീതം കഠിനതടവ് പതിനായിരം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിന…
Read More