​പൗര​പ്ര​മു​ഖ​രുടെ പ​ണ​ത്തി​ന്‍റെ ത​ണ​ലി​ല്‍ വി​ഹ​രി​ച്ച് സി​പി​എം; നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ​കെ.​ ര​മ എം​എ​ല്‍​എ

വ​ട​ക​ര: ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ ല​ഭി​ക്കാ​തെ​യും വി​ല​ക്ക​യ​റ്റം കൊ​ണ്ടു പൊ​റു​തി​മു​ട്ടി​യും ജീ​വി​ക്കാ​ന്‍ ഗ​തി​യി​ല്ലാ​തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍ ന​ട്ടം​തി​രി​യു​മ്പോ​ള്‍ ധൂ​ര്‍​ത്തു​യാ​ത്ര ന​ട​ത്തി ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് കെ.​കെ.​ര​മ എം​എ​ല്‍​എ. സ​പ്ലൈ​കോ​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക, മു​ട​ങ്ങി​യ ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ ഉ​ട​ന്‍ ല​ഭ്യ​മാ​ക്കു​ക, ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന വി​ല​ക്ക​യ​റ്റം ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍ വ​ട​ക​ര സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ കോ​ടി​ക​ള്‍ മു​ട​ക്കി ആ​ഘോ​ഷം ന​ട​ത്തു​ക​യാ​ണ് സി​പി​എം. അ​ടി​സ്ഥാ​ന വ​ര്‍​ഗ​ത്തി​ന്റെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യും പ​ണ​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും വി​ദേ​ശ വ്യ​വ​സാ​യി​ക​ളും ഇ​ത​ര സാ​മു​ദാ​യി​ക ശ​ക്തി​ക​ളു​മെ​ല്ലാ​മ​ട​ങ്ങു​ന്ന പൗ​ര​പ്ര​മു​ഖ​ര്‍ എ​ന്ന പു​തി​യ വ​ര്‍​ഗ​ത്തെ സൃ​ഷി​ടി​ക്കു​ക​യും അ​വ​രു​ടെ പ​ണ​ത്തി​ന്‍റെ ത​ണ​ലി​ല്‍ വി​ഹ​രി​ക്കു​ക​യു​മാ​ണ് സി​പി​എ​മ്മും സ​ര്‍​ക്കാ​രു​മെ​ന്നു ര​മ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നാ​ണ​ത്രെ മു​ഖ്യ​മ​ന്ത്രി​യും…

Read More

വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി ചു​ര​ത്തി​ല്‍ ത​ള്ളി​യ​ സം​ഭ​വം ;15 പ​വ​ന്‍ സ്വ​ര്‍​ണ​മെ​വി​ടെ ? ത​ല​പു​ക​ഞ്ഞ് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ ത​ള്ളി​യ കേ​സി​ല്‍ സൈ​ന​ബ​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ്ര​ധാ​ന പ്ര​തി താ​നൂ​ര്‍ കു​ന്നും​പു​റം പ​ള്ളി​വീ​ട് സ​മ​ദ്, കൂ​ട്ടു​പ്ര​തി ഗൂ​ഡ​ല്ലൂ​ര്‍ എ​ല്ലു​മ​ല സ്വ​ദേ​ശി സു​ലെ​മാ​ന്‍ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു ല​ഭി​ച്ച സൂ​ച​ന പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു​പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. സ്വ​ര്‍​ണാ​ഭ​ര​ണ​വു​മാ​യി ഇ​വ​ര്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന പ്രാ​ഥ​മി​ക സൂ​ച​ന​യെ​ത്തു​ട​ര്‍​ന്ന് ഇ​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ചു. ഇ​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ​മ​ദി​നെ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. സുലൈ​മാ​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. ഇ​യാ​ളെ​യും വ​രും ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. വെ​ള്ളി​പ​റ​മ്പ് വ​ട​ക്കെ വീ​ര​പ്പൊ​യി​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ സൈ​ന​ബ (57)യാ​ണ് ഈ ​മാ​സം ഏ​ഴി​നു കൊ​ല്ല​പ്പെ​ട്ട​ത്.​കോ​ഴി​ക്കോ​ട് മൊ​ഫ്യൂ​സി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു നി​ന്നു സൈ​ന​ബ​യെ സ​മ​ദും സു​ലൈ​മാ​നും ചേ​ര്‍​ന്ന് കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​ന്ന് വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ മു​ക്ക​ത്തി​ന​ടു​ത്തു​വ​ച്ച്…

Read More

അടിക്കടി വി​വാ​ദ​ങ്ങ​ള്‍; മു​സ്‌ലിം ലീ​ഗ് ജാ​ഗ്ര​ത കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​ക്ഷേ​പം

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ തു​ട​ര്‍​ച്ച​യാ​യി പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന മു​സ്‌ലിം ലീ​ഗ് ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ല്‍ അ​സ്വാ​ര​സ്യം. ന​വ​കേ​ര​ള​സ​ദ​സു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ടെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടും കാ​സ​ര്‍​ഗോ​ഡ് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തെ രാ​വി​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് പ​ങ്കെ​ടു​ത്ത​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ഒ​ന്നാ​കെ ന​വ​കേ​ര​ള​സ​ദ​സ് ബ​ഹി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​സം​ഭ​വം ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സു​ക​ളി​ല്‍ ലീ​ഗ് നേ​തൃ​ത്വം ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ത്വം വ​ഹി​ക്കു​ന്ന​വ​രോ ജ​നപ്ര​തി​നി​ധി​ക​ളോ എ​ന്ത് സാ​ഹ​ച​ര്യ​ത്തി​ലും ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ ഭാ​ഗ​മാ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്. മു​സ്‌ലിം ​ലീ​ഗ് നേ​താ​വ് എ​ന്‍.​എ. അ​ബൂ​ബ​ക്ക​ര്‍ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട​താ​ണ് ഇ​പ്പോ​ള്‍ ലീ​ഗി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​ത്. വ്യ​വ​സാ​യി​ കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ തൊ​ട്ട​ടു​ത്ത ക​സേ​ര​യി​ല്‍​ത്ത​ന്നെ​യാ​യി​രു​ന്നു സീ​റ്റ്. സി​പി​എം ന​ല്‍​കി​യ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​പ​ദ​വി മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ള്‍​ഹ​മീ​ദ് എം​എ​ല്‍​എ സ്വീ​ക​രി​ച്ച​തി​ന്‍റെ…

Read More

ലീ​ഗ് നേ​താ​വി​ന് കേ​ര​ള​ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ പ​ദ​വി; കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ര​സം ഒ​ഴി​വാ​ക്കാ​ന്‍ മു​സ്‌ലിം ​ലീ​ഗ്

കോ​ഴി​ക്കോ​ട്: മു​സ്‌ലിം​ ലീ​ഗ് നേ​താ​വി​നെ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​മാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഇ​ട​ഞ്ഞി​രി​ക്കേ മ​ഞ്ഞു​രു​ക്കാ​ന്‍ മു​സ്‌ലിം ​ലീ​ഗ് ശ്ര​മം. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ലീ​ഗ് എ​ടു​ത്ത തീ​രു​മാ​നം കോ​ണ്‍​ഗ്ര​സി​ല്‍ മു​റു​മു​റു​പ്പി​നി​ട​യാ​ക്കി. സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ത്തി​ല്‍ ലീ​ഗ് വീ​ണു​പോ​യെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് കോ​ണ്‍​ഗ്ര​സി​നു​ള്ള​ത്. യു​ഡി​എ​ഫി​ലും അ​സ്വാ​സ്ഥ്യ​മു​ണ്ട്. എ​ന്നാ​ല്‍ ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ ഇ​ക്കാ​ര്യം ഒ​രു പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ലീ​ഗി​നെ ഏ​തു​വി​ധേ​ന​യും എ​ല്‍​ഡി​എ​ഫി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് സി​പി​എ​മ്മി​ന്‍റെ ല​ക്ഷ്യം. ഇ​ന്ന​ലെ​ങ്കി​ല്‍ നാ​ളെ എ​ന്ന രീ​തി​യി​ല്‍ ലീ​ഗി​നെ അ​ടു​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സി​പി​എം അ​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ്. പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് പോ​യാ​ല്‍ അ​തു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​റി​വു​ണ്ട്. അ​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ മൗ​നം തു​ട​രാ​നാ​ണ് നി​ര്‍​ദേ​ശം. ലീ​ഗി​നോ​ടു​ള്ള സി​പി​എ​മ്മി​ന്‍റെ ഈ ​മൃ​ദു സ​മീ​പ​ന​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​ഐ​ക്കൊ​ഴി​കേ മ​റ്റൊ​രു ക​ക്ഷി​ക്കും…

Read More

കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ പ​മ്പി​ല്‍ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് കവർച്ച; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഓ​മ​ശേരി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് കവർച്ച. ഇന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് മാ​ങ്ങാ​പൊ​യി​ൽ എ​ച്ചി​പി​സി​എ​ൽ പ​മ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മൂ​ന്നു​പേ​ര​ട​ങ്ങി​യ യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച മോ​ഷ്ടാ​ക്ക​ൾ ഇ​വ​ർ​ക്ക് മേ​ൽ മു​ള​ക് പൊ​ടി​യെ​റി​യു​ക​യും ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല മു​ണ്ടി​ട്ട് മൂ​ടു​ക​യും ചെ​യ്ത​തി​നുശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യെ​ന്നാ​ണ് പ​രാ​തി. മൂ​ന്ന് യു​വാ​ക്ക​ളും മോ​ഷ​ണ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​വ​ര്‍​ച്ച​യു​ടെ​യും അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.​ പ്ര​തി​ക​ളെക്കുറി​ച്ച് ഇ​തു​വ​രെ സൂ​ച​ന​ക​ളി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി മ​ല​പ്പു​റ​ത്ത്; സ​മ​സ്ത, കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് പ്ര​തി​നി​ധി​ക​ള്‍ പങ്കെ​ടു​ക്കും

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 4.30ന് കോ​ട്ട​പ്പ​ടി ബ​സ്‌സ്റ്റാ​ന്‍​ഡ്‌ പ​രി​സ​ര​ത്തുനി​ന്നു തു​ട​ങ്ങു​ന്ന റാ​ലി കി​ഴ​ക്കേ​ത്ത​ല​യി​ലാ​ണ് സ​മാ​പി​ക്കു​ക. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ.​ വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ എ​ല്‍​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ള്‍​ക്കു പു​റ​മേ സ​മ​സ്ത നേ​താ​വ് ഉ​മ​ര്‍ ഫൈ​സി മു​ക്കം, കേ​ര​ളാ മു​സ്‌ലിം ജ​മാ അ​ത്ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഖ​ലീ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും. മു​സ്‌ലിം ലീ​ഗ് നേ​താ​ക്ക​ളെ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വം ക​ണ​ക്കുകൂ​ട്ടു​ന്ന​ത്.​ മു​സ്‌ലിം ലീ​ഗി​ന് ഔ​ദ്യോ​ഗി​ക ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ലീ​ഗ് പ​ങ്കെ​ടു​ക്കുന്നി​ല്ല. യു​ഡി​എ​ഫി​ന്‍റെ ക​ക്ഷി​യെ​ന്ന നി​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് നേ​തൃ​ത്വം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ലീ​ഗ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ പ​ങ്കെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സി​പി​എം.

Read More

ന​വ​കേ​ര​ള സ​ദ​സി​ന് ആ​ശം​സാ ബോ​ർ​ഡ് വെച്ച് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്: കോ​ണ്‍​ഗ്ര​സി​ൽ വി​വാ​ദം

മാ​ന​ന്ത​വാ​ടി: ന​വ​കേ​ര​ള സ​ദ​സി​ന് ആ​ശം​സ അ​റി​യി​ച്ച് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത് കോ​ണ്‍​ഗ്ര​സി​ൽ വി​വാ​ദ​മാ​യി. കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. കെ​പി​സി​സി സ​ർ​ക്കു​ല​ർ അ​വ​ഗ​ണി​ച്ചാ​ണ് ബാ​ങ്ക് ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്നു കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ബാ​ങ്കി​ന് മു​ന്നി​ലും ഗാ​ന്ധി പാ​ർ​ക്കി​ലും ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ ഭ​ര​ണ​സ​മി​തി​യി​ലെ ഡ​യ​റ​ക്ട​ർ​മാ​രി​ൽ പ​ല​രും കൈ​ക​ഴു​കി. ത​ങ്ങ​ൾ അ​റി​യാ​തെ പ്ര​സി​ഡ​ന്‍റും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നാ​ണ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. അ​തേ​സ​മ​യം, സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ന്യാ​യീ​ക​ര​ണം. വി​ഷ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​ണ്.

Read More

സു​ബൈ​ദ​യു​ടെ കൊ​ല​പാ​ത​കം;​ക​വ​ർ​ന്ന സ്വ​ർ​ണ​വും പ​ണ​വും മ​റ്റ് സു​ഹൃ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ത്തു; പ്ര​തി​ക​ളെ ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാൻ പോലീസ്

കോ​ഴി​ക്കോ​ട്: വീ​ട്ട​മ്മ​യെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് പോ​ലീ​സ്. വീ​ട്ട​മ്മ​യെ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ക​വ​ര്‍​ന്ന സ്വ​ര്‍​ണ​വും പ​ണ​വും ത​ങ്ങ​ളെ മ​ര്‍​ദി​ച്ച​വ​ശ​യാ​ക്കി​യ​ശേ​ഷം ഒ​രു സം​ഘം കൊ​ണ്ടു​പോ​യെ​ന്നാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി സു​ലൈ​മാ​ന്‍ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി. ഇ​ത് സ​ത്യ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ന്നും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളി​ല്‍ നി​ന്നും വ്യ​ക്ത​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​വ​രു​ത്താ​ന്‍ സു​ലൈ​മാ​നെ​യും മു​ഖ്യ​പ്ര​തി സ​മ​ദി​നെ​യും പോ​ലീ​സ് ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും. സേ​ലം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ സേ​ല​ത്തു​വ​ച്ചാ​ണ് സു​ലൈ​മാ​നെ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ​ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സ​മ​ദി​ന്‍റെ സു​ഹൃ​ത്താ​ണ് സു​ലൈ​മാ​ന്‍.​ വെ​ള്ളി​പ​റ​മ്പ് വ​ട​ക്കെ വീ​ര​പ്പൊ​യി​ല്‍ മു​ഹ​മ്മ​ദ​ലി​യു​ടെ ഭാ​ര്യ സൈ​ന​ബ​യാ​ണ് (57) ഈ ​മാ​സം ഏ​ഴി​നു കൊ​ല്ല​പ്പെ​ട്ട​ത്. സു​ലൈ​മാ​ന്‍ ​ലോ​റി ഡ്രൈ​വ​റാ​ണ്. ​ ഗൂ​ഡ​ല്ലൂ​രി​ല്‍ നി​ന്ന് ഇ​യാ​ള്‍ കോ​യ​മ്പ​ത്തു​രി​ലേ​ക്ക് ബ​സി​ല്‍ പോ​യ​താ​യി വി​വ​രം…

Read More

പ​നി​മ​ര​ണം: ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി ആ​ശു​പ​ത്രി; സം​സ്കാ​ര ച​ട​ങ്ങി​നി​ടെ മൃ​ത​ദേ​ഹം തി​രി​കെ കൊ​ണ്ടു പോ​യി ആ​രോ​ഗ്യ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം സം​സ്‌​കാ​രി​ക്കാ​ന്‍ വൈ​കി​യെ​ന്ന് ആ​ക്ഷേ​പം.​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച ന​രി​പ്പ​റ്റ​യി​ലെ പൂ​വാ​റ​ക്ക​ൽ ഗീ​ത (54) യു​ടെ​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വീ​ട്ടു​ന​ല്‍​കി. വീ​ട്ടു​കാ​രാ​ക​ട്ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ​വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു നി​ല്‍​ക്ക​വേ മൃ​ത​ദേ​ഹം ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രെ​ത്തി തി​രി​കേ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​പ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഗീ​ത മ​രി​ച്ച​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം വൈ​കി കൊ​ണ്ടു​പോ​യ​തോ​ടെ സം​സ്‌​കാ​ര​ന​ട​പ​ടി​ക​ള്‍​ക്ക് കാ​ല​താ​മ​സം നേ​രി​ട്ട​താ​യി ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കു​ക​യാ​യി​രു​ന്നു.​വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച ഗീ​ത ചൊ​വ്വാ​ഴ്ച രാ​ത്രി യാ​ണ് മ​രി​ച്ച​ത്. സ്ര​വ​പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ ന​ട​ത്തി മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. എ​ന്നാ​ല്‍ ഇ​ത് അ​വ​ര്‍ നി​ര്‍​വ​ഹി​ക്കാ​തെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വീ​ട്ടു​കൊ​ടു​ത്തു.…

Read More

ബേ​പ്പൂ​രി​ലെ ല​ക്ഷ​ദ്വീ​പ് ഓ​ഫീ​സു​ക​ള്‍ മാ​റ്റാ​ന്‍ നീ​ക്കം; മംഗലാപുരത്തേക്കെന്ന് സൂചന

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ ല​ക്ഷ​ദ്വീ​പ് കാ​ര്യാ​ല​യ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ള്‍ മാ​റ്റു​ന്ന​തി​നു നീ​ക്കം ത​കൃ​തി​യാ​യി. മം​ഗ​ലാ​പു​ര​ത്തേ​ക്ക് ഓ​ഫീ​സു​ക​ള്‍ മാ​റ്റാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്ന​ത്. ബേ​പ്പൂ​ര്‍ തു​റ​മു​ഖം വ​ഴി​യു​ള്ള ക​യ​റ്റി​റ​ക്കു​കൂ​ലി വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന വാ​ദ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഓ​ഫീ​സു​ക​ള്‍ മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​നു വേ​ഗം വ​ച്ച​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഇ​ത്ത​രമൊ​രു നീ​ക്കം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട​ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ക​വ​ര​ത്തി​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കുള്ള ടൈല്‍​സ് ഇ​റ​ക്കു​ന്ന​തി​ന്‍റെ കൂ​ലി​നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് പു​തി​യ നീ​ക്ക​ത്തി​നു കാ​ര​ണം.​ ബേ​പ്പു​രി​നേ​ക്കാ​ള്‍ ക​യ​റ്റി​റ​ക്കു​കൂ​ലി കു​റ​വ് മം​ഗ​ലാ​പ​രു​ത്താ​ണെ​ന്ന് ദ്വീ​പ് ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു.​ല​ക്ഷ​ദ്വീ​പി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം കൊ​ണ്ടു​പോ​കു​ന്ന​ത് ബേ​പ്പൂ​രി​ലും കൊ​ച്ചി​യി​ലും നി​ന്നാ​ണ്. ല​ക്ഷ​ദ്വീ​പ് പോ​ര്‍​ട്ട് ഓ​ഫീ​സ്, വൈ​ദ്യു​തി ഓ​ഫീ​സ്, പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റ് എ​ന്നി​വ​യാ​ണ് ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദ്വീ​പ് ഓ​ഫീ​സു​ക​ള്‍. ബേ​പ്പു​ര്‍ പോ​ര്‍​ട്ട് യാ​ര്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ല​ക്ഷ​ദ്വീ​പി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഓ​ഫീ​സ് ര​ണ്ടു​വ​ര്‍​ഷം മു​മ്പ് അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഡീ​സ​ല്‍ ക​യ​റ്റു​മ​തി…

Read More