കോഴിക്കോട്: വേങ്ങരിയിൽ സ്വകാര്യബസിനിടിയിൽപെട്ട് സ്കൂട്ടർ യാത്രികരായ ദന്പതിമാർ മരിച്ച സംഭവത്തിൽ ബസിന്റെ ഉടമയെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് – നരിക്കുനി റൂട്ടിലോടുന്ന തിരുവോണം ബസ് ഇടിച്ചാണ് തിങ്കളാഴ്ച കക്കയാട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവർ മരിച്ചത്.മലാപ്പറമ്പ് ബൈപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപം തിങ്കഴാളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പുറകിലേക്ക് തിരുവോണം എന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടു ബസുകൾക്കുമിടയിൽപ്പെട്ട ദന്പതികൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷൈജുവിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനാണ് ഷൈജു. വിദ്യാർത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.
Read MoreCategory: Kozhikode
വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ;മരണം കോടാലിക്ക് അടിയേറ്റ നിലയിൽ; പിതാവിനെ തെരഞ്ഞ് പോലീസ്
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തലയ്ക്ക് കോടാലികൊണ്ട് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കാര്യമ്പാതി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന് അമല്‍ദാസാണ് (22) മരിച്ചത്. ഇന്നു രാവിലെ ഏഴേമുക്കാലോടെ പ്രദേശവാസികളാണ് കിടപ്പമുറിയില്‍ രക്തത്തില്‍ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടാലിക്കു തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പിതാവ് ശിവദാസനെ പോലീസ് അന്വേഷിച്ചുവരികയാണ്. കോടാലി വീട്ടുമുറ്റത്ത് കണ്ടെത്തി. പിതാവും മകനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അമല്‍ദാസിന്റെ അമ്മയും സഹോദരിയും വേറെയാണ് താമസം. ഇന്നു രാവിലെ അമല്‍ദാസിനെ ഫോണില്‍ വിളിച്ച സഹോദരി അപശബ്ദങ്ങള്‍ കേട്ടു. കുറച്ചുകഴിഞ്ഞു വിളിച്ചപ്പോള്‍ അമല്‍ദാസ് ഫോണ്‍ എടുത്തില്ല. പന്തികേടുതോന്നിയ സഹോദരി ഫോണ്‍ ചെയ്ത് നിര്‍ദേശിച്ചതനുസരിച്ച് സമീപവാസികളില്‍ ചിലര്‍ ചെന്നുനോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്. വാര്‍ഡ് അംഗം സിന്ധുവും ഭര്‍ത്താവ് സാബുവുമാണ് വീട്ടില്‍ ആദ്യം എത്തിയത്.…
Read Moreനിയമനത്തിന് കോഴ; മുഖ്യപ്രതി ബാസിത്തിനെ മലപ്പുറത്തേക്ക് കൊണ്ടുപോകും
തിരുവനന്തപുരം: നിയമനകോഴ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ബാസിത്തിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മലപ്പുറത്തേക്ക് കൊണ്ട് പോകും. കോഴ ആരോപണം ഉന്നയിച്ച ഹരിദാസും ബാസിത്തും തമ്മിൽ ആശയവിനിമയം നടത്തിയത് മലപ്പുറത്തെ വിവിധ സ്ഥലങ്ങളിൽ വച്ചായിരുന്നു. ബാസിത്തിന് പണം കൊടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബാസിത്തിന്റെ നിർദേശാനുസരണമാണ് ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഹരിദാസ് കോഴ ആരോപണം ഉന്നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഹരിദാസ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാസിത്തിനെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കന്‍േറാണ്‍മെന്റ് പോലീസ് ബാസിത്തിനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേസിലെ പ്രതിയായ അഖിൽ സജീവും പോലീസ് കസ്റ്റഡിയിലാണ്. മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് പോലീസിന്റെ നിഗമനം. ബാസിത്തിൽ നിന്നും കുടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ പോലീസ് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് മഞ്ചേരിയിൽ നിന്നും ബാസിത്തിനെ കന്‍േറാണ്‍മെന്റ് പോലീസ്…
Read Moreവയറുവേദനയുമായി എത്തിയ പതിനാലുകാരി പ്രസവിച്ചു; അയൽവാസിയായ 56 കാരന് അറസ്റ്റില്‍
കല്‍പ്പറ്റ: പീഡനത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ചു. സംഭവത്തില്‍ അയല്‍വാസിയായ 56കാരനെ അറസ്റ്റുചെയ്തു. വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷന് പരിധിയിലാണ് ഇരയും പ്രതിയും. വിദ്യാര്‍ഥിനിയായ പതിനാലുകാരിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പോക്സോ നിയമത്തിലേതടക്കം വകുപ്പുകള്‍ പ്രകാരമാണ് അയല്‍വാസിക്കെതിരേ കേസ്. ഇയാള്‍ റിമാന്‍ഡിലാണ്. വയറുവേദനയെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ പരിശോധിച്ചപ്പോഴാണ് ഒമ്പതുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
Read Moreവായാട്ടുപറമ്പ് വാഹനാപകടം; പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു; എക്സൈസിനെതിരേ പ്രതിഷേധം
വായാട്ടുപറമ്പ്: കഴിഞ്ഞദിവസം വായാട്ടുപറമ്പിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വയനാട്ടുപറമ്പ് കവലയിലെ തെക്കേവീട്ടിൽ സുകുമാരൻ (51) മരിച്ചു. ഇതേ അപകടത്തിൽ നടുവിലെ വീട്ടിൽ ടോംസൺ (48) മരണപ്പെട്ടതിന് പിന്നാലെയാണു സുകുമാരന്റെയും മരണം. രണ്ടു യുവാക്കളുടെ മരണം എക്സൈസ് അധികൃതർക്കെതിരേ വലിയ പ്രതിഷേധമാണ് നാട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് വായാട്ടുപറമ്പ് പള്ളിക്കു സമീപം മലയോര ഹൈവേയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരെയും കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ രണ്ടുപേരും ആലക്കോട് ബീവറേജസിൽ നിന്നും മദ്യവും വാങ്ങി വായാട്ടുപറമ്പിലേക്കു വരികയായിരുന്നു. ഇതറിഞ്ഞ തളിപ്പറമ്പ് എക്സൈസ് സംഘമാണ് ഇവരെ പിന്തുടർന്നത്. അമിതവേഗത്തിൽ ബൈക്കിൽ പോകുമ്പോൾ ഇവർ വായാട്ടുപറമ്പ് കവലയിൽ നിന്നുള്ള റോഡിൽ നിന്നും മലയോര ഹൈവേയിലേക്ക് പ്രവേശിക്കുമ്പോഴാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഉടൻതന്നെ ഇവരെ തളിപ്പറമ്പ്…
Read Moreഅനധികൃത സ്വത്ത് സമ്പാദനക്കേസ്; ഇഡി പിടിച്ചെടുത്ത ‘47.35 ലക്ഷം വിട്ടുകിട്ടണമെന്ന് കെ.എം ഷാജി
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് മുസ് ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും. ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വസതിയില്‍ നിന്ന് 47,35,000 രൂപയാണ് കഴിഞ്ഞ വര്‍ഷം വിജിലന്‍സ് പിടിച്ചെടുത്തിരുന്നത്. ഇതു വിട്ടുകിട്ടണമെന്നാണ് ഷാജിയുടെ ആവശ്യം. ജസ്റ്റിസ് സിയാദ് റഹ്മാന് ആണ് വിധി പുറപ്പെടുവിക്കുക. പ്ലസ്ടു കോഴക്കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഷാജിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന കേസ് ഉയര്‍ന്നുവന്നിരുന്നത്. കോഴിക്കോട് വെള്ളിമാട്കുന്നില്‍ ഒന്നരക്കോടി ചെലവിട്ട് ഷാജി വീടുനിര്‍മിച്ചത് അനധികൃത സ്വത്ത് സമ്പാദിച്ചാണെന്ന സിപിഎം പ്രവര്ത്തകന് ഹരീഷിന്റെ പരാതിയിലാണ് വിജലിന്‍സ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. കണ്ണൂര്‍ അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രുപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് ആദ്യം കേസ് എടുത്തിരുന്നത്.…
Read Moreകോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; നിര്‍ത്തിയിട്ട ജീപ്പിനുനേരേ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുമുമ്പില്‍ നിര്‍ത്തിയിട്ട ജീപ്പിനുനേരേ പെട്രോള്‍ ബോംബേറ്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ജീപ്പില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണ് ബേംബേറെന്ന് പോലീസ് പറഞ്ഞു. പൂവാട്ടുപറമ്പില്‍ ഇന്നലെ രാത്രി രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതില്‍ പരിക്കേറ്റവരെ ഈ ജീപ്പിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ജീപ്പിനെ പിന്തുടര്ന്ന് ബൈക്കില്‍ എത്തിയ രണ്ടുപേരാണ് പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ബേംബേറ് ഉണ്ടായത്. ബോംബേറിനെത്തുടർന്നു ജീപ്പിനു തീയും പിടിച്ചു. സമീപത്തുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരും ടാക്സി ഡ്രൈവര്‍മാരും ചേര്‍ന്നാണ് തീയണച്ചത്. പ്രതികെള കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ച് അനേ്വഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreമെഡിക്കല്‍ കോളജില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി രാജ്യം വിടാതിരിക്കാന്‍ നടപടിയുമായി പോലീസ്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ കൂടുതൽപേർ ഇരകളായതായി പോലീസ്. അനുദിനമെന്നോണം കൂടുതല്‍ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഇപ്പോഴാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു. 15 പരാതിയാണ് ലഭിച്ചതെങ്കിലും ഒരു പരാതിയിൽ തന്നെ ബന്ധുക്കളായ രണ്ടോ മൂന്നോ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. 80 ലക്ഷത്തോളം രൂപ ഇവർക്ക് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രതി പൊക്കുന്ന് തീർഥലയത്തിൽ വി. ദിദിൻ കുമാറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി . ഇയാള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായും സൂചനയുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനായി പാസ്പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു. മുക്കം, പന്തീരാങ്കാവ്, ഫറോക്ക്, ചേവായൂർ പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായ കൂടുതൽപേർ പരാതി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരൻ എന്ന വ്യാജേനയാണ് പ്രതി ആളുകളിൽനിന്ന് പണം തട്ടിയത്. ആശുപത്രി വികസന സമിതിക്ക് കീഴിൽ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും വേണം അധിക സീറ്റ് ; സീറ്റ്വിഭജന ചര്‍ച്ചകള്‍ ചൂടുപിടിക്കും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികള്‍ക്കും സീറ്റ് വിഭജനചര്‍ച്ചകള്‍ കീറാമുട്ടിയാകും. ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസും വലതുമുന്നണിയില്‍ മുഖ്യഘടകക്ഷിയായ മുസ്ലീം ലീഗും ഒരോ സീറ്റ് അധികം വേണമെന്ന നിലപാടിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യവും ദേശീയതലത്തിലെ ഇന്ത്യ മുന്നണി രൂപീകരവും ചെറുകക്ഷികളുടെ പോലും രാഷ്ട്രീയ പ്രാധാന്യം ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ നേടുന്ന ഓരോസീറ്റും രാഷ്ട്രീയ കക്ഷികളുടെ നിലനില്പിന്റെ കൂടി പ്രശ്നമായി മാറിയിട്ടുണ്ട്. അധിക സീറ്റ് ലഭിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ചോദിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞുകഴിഞ്ഞു. ഈ ചർച്ച ഇതുപോലെ യുഡിഎഫ് യോഗത്തിലും തുടരും. അധിക സീറ്റ് ലഭിച്ചാൽ പാർട്ടിക്ക് മത്സരസാധ്യതയുള്ളത് കോഴിക്കോട്, വടകര, വയനാട് സീറ്റുകളാണ്. നിലവിൽ ലീഗിന്റെ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കൺവെൻഷനുകൾ ചേർന്നു. ‘ഇന്ത്യ ജയിക്കാൻ ഒന്നിച്ചിരിക്കാം’ എന്ന തലക്കെട്ടിൽ…
Read Moreആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: സെക്യൂരിറ്റി സൂപ്പര്‍ വൈസർക്കെതിരെ പോലീസ് കേസ്
കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ടൗണ്‍ അസി. കമ്മീ ഷണര്‍ പി. ബിജുരാജ് അന്വേഷിക്കും. പട്ടിക വര്‍ഗക്കാര്‍ക്കെതിരേയുള്ള അതിക്രമത്തിനുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്ത സാഹചര്യത്തിലാണ് അസി. കമ്മീഷണര്‍ക്ക് അേന്വഷണം കൈമാറിയത്. ആശുപത്രിയിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷ് ദളിത് യുവതിയായ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തി. സുരേഷിനെ ആശുപത്രി ഡ്യൂട്ടിയില്‍ നിന്ന് അധികൃതര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഓഗസ്റ്റ് പത്തിന് രാവിലെ 7.50ന് യുവതി മുറിയില്‍നിന്ന് വസ്ത്രം മാറുമ്പോള്‍ മുറിക്കകത്തെ ശുചിമുറിയില്‍നിന്ന് ശബ്ദം േകട്ടു.ആരാണെന്നു തിരക്കിയപ്പോള്‍ സുരേഷാണെന്നു പറഞ്ഞു. വസ്ത്രം മാറുകയാണെന്നും അകത്തേക്കു വരരുതെന്നും യുവതി പറഞ്ഞു. ഈ സമയം ഇയാള്‍ വാതില്‍ തുറന്ന് അകത്തുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ബഹളം വച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ക്ക് നല്കിയ പരാതിയില്‍…
Read More