ജ​ന​ലി​ലൂ​ടെ വീ​ടി​ന​ക​ത്തു​ള്ള​വ​രെ പി​ടി​കൂ​ടാ​ൻ കാ​ട്ടാ​നയുടെ ശ്ര​മം‌

കേ​ള​കം: ‌വാ​ളു​മു​ക്കി​ൽ കാ​ട്ടാ​ന ജ​ന​ലി​ലൂ​ടെ തു​മ്പിക്കൈ അ​ക​ത്തേ​ക്കി​ട്ട് വീ​ടി​നു​ള്ളി​ലു​ള്ള​വ​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കു​റു​പ്പ​ഞ്ചേ​രി അ​ച്ചാ​മ്മ​യു​ടെ വീ​ട്ടി​ലു​ള്ള​വ​രെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​ന​ലി​ലൂ​ടെ തുമ്പിക്കൈ അ​ക​ത്തേ​ക്കി​ട്ട് വീ​ട്ടു​കാ​രെ പി​ടി​കൂ​ടാ​നാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ ശ്ര​മം. വീ​ട്ടു​കാ​ർ ഭ​യ​ന്ന് നി​ല​വി​ളി​ച്ച ശ​ബ്ദം കേ​ട്ട് ആ​ന പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​ത്തെ മ​തി​ൽ​ക്കെ​ട്ട് ആ​ന ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ ച​ക്കി​മം​ഗ​ലം കു​ഞ്ഞ​ച്ച​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കൃ​ഷി​യും ആ​ന ന​ശി​പ്പി​ച്ചു. നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ട്. ആ​ഴ്ച​ക​ളാ​യി ഇ​വി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണം തു​ട​ർ​ന്നി​ട്ടും വ​നം​വ​കു​പ്പ് നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ കുറ്റപ്പെടുത്തി. പൊ​ളി​ഞ്ഞുകിടക്കുന്ന ആ​ന ​പ്ര​തി​രോ​ധമ​തി​ൽ പു​ന​ർനി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

നേട്ടങ്ങളും കോട്ടങ്ങളും പഠിക്കാൻ പരീക്ഷണം;  വ​ന​സം​ര​ക്ഷ​ണ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ മൂ​ന്നു ദി​വ​സം വി​ശ്ര​മിക്കാം

കോ​ഴി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്യു​ന്ന വ​നം​വ​കു​പ്പി​ലെ വ​ന​സം​ര​ക്ഷ​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു ജോ​ലി​ക്ക് ആ​നു​പാ​തി​ക​മാ​യി ഇ​നി മു​ത​ൽ വി​ശ്ര​മി​ക്കാം. ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 24 മ​ണി​ക്കൂ​റും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ/​സെ​ക്ഷ​ൻ ആ​സ്ഥാ​ന​ത്ത് താ​മ​സി​ച്ചു​കൊ​ണ്ട് തു​ട​ർ​ച്ച​യാ​യി ആ​റു​ദി​വ​സം വ​രെ ജോ​ലി നോ​ക്കു​ന്ന വ​ന​സം​ര​ക്ഷ​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കാ​ണ് തൊ​ട്ട​ടു​ത്ത മൂ​ന്നു ദി​വ​സം അവധി ല​ഭി​ക്കു​ക. ആ​റു​മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണു ​നട​പ​ടി.അ​തി​നു ശേ​ഷം നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്ത് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​നം​വ​കു​പ്പി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ൽ ജീ​വ​ന​ക്കാ​ർ​ക്കു മ​തി​യാ​യ വി​ശ്ര​മം ല​ഭി​ക്കു​ന്നി​ല്ല. കു​ടും​ബ​പ​ര​വും വ്യ​ക്തി​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ വ​നം​വ​കു​പ്പ് മേ​ധാ​വി​യെ നേ​രി​ൽക്കണ്ടു ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

സി​ഐ​എ​സ്എ​ഫ് അ​സി. ക​മാ​ണ്ട​ന്‍റിന്‍റെ അ​റ​സ്റ്റി​നു​ള്ള കേന്ദ്രാ​നു​മ​തി നീ​ളു​ന്നു

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തി​നു കൂ​ട്ടു​നി​ന്ന സി​ഐ​എ​സ്എ​ഫ് അ​സി. ക​മാ​ണ്ട​ന്‍റ് ന​വീ​ന്‍​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി നീ​ളു​ന്നു.​ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്തി​നാ​ല്‍ അ​ന്വേ​ഷ​ണം എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാൽ മാ​ത്ര​മേ ഇ​യാ​ളെ കേ​ര​ള പോ​ലീ​സി​നു അ​റ​സ്റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലു​ള്ള ഇ​യാ​ളു​ടെ സ്വാ​ധീ​ന​മാ​ണ് അ​നു​മ​തി വൈ​കു​ന്ന​തി​ന്‍റെ പി​ന്നി​ലു​ള്ള ഘ​ട​ക​മെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​നാ​ണ് ഇ​യാ​ള്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ​ത്.​ എ​ട്ടു​മാ​സം മു​മ്പാ​ണ് ന​വീ​ന്‍ ക​രി​പ്പൂ​രി​ല്‍ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് ഹൈ​ദ​ര​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഏ​താ​നും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം​മാ​റി ഇ​വി​ടെ എ​ത്തി​യി​രു​ന്നു.​ ഈ സം​ഘ​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രന്‍​ ഷ​റ​ഫ​ലി വ​ഴി​യാ​ണ് ഇ​യാ​ള്‍ ക​ള്ള​ക്ക​ട​ത്തു​സം​ഘ​വു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത്. ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ക്കു​ന്ന​ത് ഈ ​ബ​ന്ധ​ത്തി​ലൂടെയാ​ണ്. 60 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ ഇ​യാ​ള്‍ ഒ​ത്താ​ശ ചെ​യ്ത​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.…

Read More

റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യി; ക​രി​പ്പൂ​രി​ല്‍ 28 മു​ത​ൽ രാ​ത്രി​യി​ലും സ​ർ​വീ​സ്

കോ​ഴി​ക്കോ​ട്: റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ​തോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഈ ​മാ​സം 28 മു​ത​ല്‍ മു​ഴു​വ​ന്‍ സ​മ​യ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ളെ തു​ട​ര്‍​ന്ന് പ​ക​ല്‍ സ​മ​യ​ത്ത് മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക​രി​പ്പൂ​രി​ല്‍നി​ന്നു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.​ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ റീ ​കാ​ര്‍​പ്പ​റ്റിം​ഗ് പ്ര​വൃ​ത്തി ജ​നു​വ​രി​യി​ലാ​ണ് തു​ട​ങ്ങി​യ​ത്. ഇതോടൊപ്പം ഗ്രേ​ഡിം​ഗ് ജോ​ലി കൂ​ടി നടത്തി. പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തു മു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്നു​മു​ള്ള സ​ര്‍​വീ​സു​ക​ള്‍ രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു. മുഴുവൻ സമയ സർവീസ് ആരംഭിക്കുന്നതോടെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളു​ക​ളി​ലും മാ​റ്റം വ​രും. വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക് ക​രി​പ്പൂ​രി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​ടി​യ​ന്തിര​മാ​യി അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read More

സൈ​ബ​ര്‍ കെണിയിൽ കുരുങ്ങുന്ന മ​ല​യാ​ളി​ക​ള്‍; പ​ത്തുമാ​സത്തിനിടെ ആ​യി​ര​ത്തോ​ളം കേ​സു​ക​ള്‍

കോ​ഴി​ക്കോ​ട്: സോ​ഷ്യ​ല്‍ മീ​ഡി​യ ലി​ങ്കു​ക​ളി​ലും ആ​പ്പു​ക​ളി​ലും അ​നാ​വ​ശ്യ​മാ​യ ത​ല​വയ്​ക്കു​ന്ന​തു​വ​ഴി വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് മ​ല​യാ​ളി​ക​ള്‍ ഇ​ര​യാ​കു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം ഇരട്ടിയായി വ​ർധി​ച്ച​താ​യി സൈ​ബ​ര്‍ സെ​ല്ലി​ല്‍ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​കു​ന്നു. 2016 മു​ത​ൽ 2023 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ലോ​ൺ ആ​പ്പ്, ഓ​ൺ​ലൈ​ൻ ജോ​ബ്, ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​വ​ശ​പ്പെ​ടു​ത്തി​യു​ള്ള ത​ട്ടി​പ്പ് എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ര​ണനി​ര​ക്കും കൂ​ടു​ത​ലാ​ണ്. ചീ​റ്റിം​ഗ് കേ​സു​ക​ളും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നിടെ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. 2016ൽ 283 ​സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2017 ൽ ​അ​ത് 320 ആ​യി ഉ​യ​ർ​ന്നു. 2018 ൽ 340 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത വ​ർ​ഷം 2019-ൽ…

Read More

ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് 36 ല​ക്ഷം ത​ട്ടി​; തിരികെ ചോദിച്ചപ്പോൾ നൽകിയത് വണ്ടിച്ചെക്ക്; പരാതിയുമായി യുവാവ്

പ​ഴ​യ​ങ്ങാ​ടി : ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും ഉ​യ​ർ​ന്ന ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 36 ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം യു​വാ​വി​നെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.​ ഏ​ഴോം ബോ​ട്ട് ക​ട​വി​ലെ ചാ​പ്പ​ൻ മു​ജി​ബി​ന്‍റെ (52) പ​രാ​തി​യി​ൽ പ​ഴ​യ​ങ്ങാ​ടി ബീ​വി റോ​ഡി​ലെ തു​ന്ത​കാ​ച്ചി ന​സ​റു​ള​ള(35)​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്ത​ത്. 2020 ഓഗ​സ്റ്റ് മു​ത​ൽ ബാ​ങ്ക് വ​ഴി​യും നേ​രി​ട്ടു​മാ​യി 36 ല​ക്ഷം രൂ​പ കൈ​പ​റ്റു​ക​യും പി​ന്നി​ട് ലാ​ഭ വി​ഹി​ത​മോ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യോ ആ​ക്കാ​താ​യ​പ്പോ​ൾ പ​ണം തി​രി​ച്ചു ചോ​ദി​ച്ചു. എ​ന്നാ​ൽ 5 ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ ചെ​ക്ക് ന​ൽ​കി വ​ഞ്ചി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

പോ​ക്‌​സോ കേ​സി​ൽ പി​ടി​യി​ലാ​യി; മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യു​ടെ വീ​ടി​നു​നേ​രേ ബോം​ബേ​റ്

വ​ട​ക​ര: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ലായതിനു പി​ന്നാ​ലെ പ്ര​തി​യു​ടെ വീ​ടി​നു​നേ​രേ ബോംബ് ആ​ക്ര​മ​ണം. പു​തു​പ്പ​ണം കോ​ട്ട​ക്ക​ട​വ് ക​ക്ക​ട്ടി​യി​ൽ സ​ജീ​ർ മ​ൻ​സി​ലി​ൽ അ​ബ്ദു​ൾ റ​സാ​ഖി(61)​നെ​യാ​ണ് പീ​ഡ​ന​ക്കേ​സി​ൽ വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കിട്ടാണ് വീ​ടി​നു​സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്.അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ കു​ടും​ബം വീ​ട്ടി​ൽ​നി​ന്നു‌ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പേ​ടി​ച്ചു​ക​ര​ഞ്ഞ പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യ പ്ര​തി സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ചെ​യ്തു. കു​ട്ടി വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ പ്ര​തി​യെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും​ചെ​യ്തു. പി​ന്നാ​ലെ​യാ​ണ് അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വീ​ടി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​നു​നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ് അ​ഞ്ച് ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്തു. വീ​ടി​ന്‍റെ മു​ൻ വാ​തി​ലി​നും ചെ​റി​യ കേ​ടു​പാ​ടു​ണ്ട്. വീ​ടി​ന്‍റെ ചു​മ​രി​ലാ​ണ് ബോം​ബ് പ​തി​ച്ച​ത്.

Read More

വടകരയിൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ര​ണ്ട് ല​ക്ഷം കവർന്നു; ഹാ​ക്ക​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം

വ​ട​ക​ര: ​ര​ണ്ട് ദേ​ശ​സാ​ത്‌​കൃ​ത ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ഇ​ട​പാ​ടു​കാ​ര​ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്താ​ണു പ​ണം ത​ട്ടി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​യ്യ​ന്നൂ​രി​ലെ വ​ണ്ണ​ത്താം​ക​ണ്ടി സി​എ​ച്ച് ഹൗ​സി​ൽ ഇ​ബ്രാ​ഹി​മി​നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ഹാ​ക്ക​റു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്‌ 65,000 രൂ​പ മ​ര​വി​പ്പി​ച്ച​താ​യി സൈ​ബ​ർ പോ​ലീ​സ്‌ ഇ​ബ്രാ​ഹി​മി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​സ്ബി​ഐ വി​ല്യാ​പ്പ​ള്ളി ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 99,999 രൂ​പ​യും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ വ​ട​ക​ര അ​ട​ക്കാ​തെ​രു​വ് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 99,999 രൂ​പ​യു​മാ​ണ് ന​ഷ്ട​മാ​യ​ത്. ഞാ​യ​റാ​ഴ്ച പ​ക​ൽ 1.57നാ​ണ് എ​സ്ബി​ഐ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച​താ​യി ഇ​ബ്രാ​ഹി​മി​ന് ഫോ​ണി​ൽ മെ​സേ​ജ് വ​ന്ന​ത്. 2.15 ഓ​ടെ മെ​സേ​ജ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​തേ സ​മ​യ​ത്തു​ത​ന്നെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ച്ച​താ​യ മെ​സേ​ജും ക​ണ്ട​ത്. ആ​ക്സി​സ് ബാ​ങ്ക് വ​ഴി പി​ൻ​വ​ലി​ച്ച​താ​യാ​ണ് മെ​സേ​ജി​ൽ ഉ​ള്ള​ത്. ഇ​ക്കാ​ര്യം…

Read More

പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദനം; യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ൽ അ​ഞ്ച് പേ​ര്‍ പി​ടി​യി​ല്‍

മാ​ന​ന്ത​വാ​ടി: പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദ​ന​മേ​റ്റ യു​വാ​വ് മ​നോ​വി​ഷ​മം മൂ​ലം ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ല്‍​ അ​ഞ്ച് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. എ​ട​വ​ക കൊ​ണി​യ​ന്‍​മു​ക്ക് സ്വ​ദേ​ശി​യാ​യ ഇ.​കെ. ഹൗ​സി​ല്‍ അ​ജ്മ​ല്‍ (24)തൂ​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​ജ്മ​ലി​നെ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ക​ട്ട​യാ​ട് ഗീ​താ​ല​യം സ​ജേ​ഷ് (44), പു​തു​ശേരി തെ​ക്കേ​തി​ല്‍ വി​ശാ​ഖ് (23), പു​തു​ശേരി മ​ച്ചാ​നി​ക്ക​ല്‍ എം.​ബി. അ​രു​ണ്‍ (23), പാ​ണ്ടി​ക്ക​ട​വ് പാ​റ​വി​ള​യി​ല്‍ ശ്രീ​രാ​ഗ് (21), വെ​ണ്മ​ണി അ​രി​പ്ലാ​ക്ക​ല്‍ മെ​ല്‍​ബി​ന്‍ മാ​ത്യു (23) എ​ന്നി​വ​രെ​യാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മരി​ച്ച അ​ജ്മ​ലി​ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റി​ലാ​യ​വ​ര്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ അ​ജ്മ​ലി​നെ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് വ​ഴി അ​ഗ്ര​ഹാ​രം പു​ഴ​യ്ക്ക് സ​മീ​പം വി​ളി​ച്ചുവ​രു​ത്തി സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ത​ട​യാ​ന്‍ ശ്ര​മി​ച്ച അ​ജ്മ​ലി​ന്‍റെ സു​ഹൃ​ത്തി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. അ​ജ്മ​ലി​ന്‍റെ ഫോ​ണു​ക​ള്‍…

Read More

ലീ​ഗ് അ​യ​ഞ്ഞു, വി​ടാ​തെ സ​മ​സ്ത; പി.​എം.​എ. സ​ലാ​മി​നെ കെ​ട്ടി​യി​ട​ണമെന്ന് ജിഫ്രി തങ്ങൾ

കോ​ഴി​ക്കോ​ട്: പ്ര​സ്താ​വ​ന ത​ര്‍​ക്ക​ത്തി​ല്‍​നി​ന്നു മു​സ് ലിം ​ലീ​ഗ് അ​യ​ഞ്ഞെ​ങ്കി​ലും വി​ടാ​തെ സ​മ​സ്ത. സ​മ​സ്ത​യ്‌​ക്കെ​തി​രേ നി​ര​ന്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ.സ​ലാ​മി​നെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി കൈ​വി​ട്ടെ​ങ്കി​ലും ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​വ​രെ ആ​ദ്യ​മേ ത​ട​യ​ണ​മാ​യി​രു​വെ​ന്നാ​ണ് സ​മ​സ്ത അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. സ​ലാ​മി​നെ പോ​ലു​ള്ള​വ​രെ ഒ​ന്നു​കി​ൽ ക​ടി​ഞ്ഞാ​ണി​ടു​ക, അ​ല്ലെ​ങ്കി​ൽ കെ​ട്ടി​യി​ടു​ക, അ​തു​മ​ല്ലെ​ങ്കി​ൽ എ​വി​ടെ​യാ​ണോ ആ​ക്കേ​ണ്ട​ത് അ​തു​പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ട് ചെ​ന്നാ​ക്കു​ക​യെ​ന്നാ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​ര​ത്ത് എ​സ് വൈ​എ​സ് പ​രി​പാ​ടി​യി​ൽ ജി​ഫ്രി ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. പ​ര​സ്യ പ്ര​സ്താ​വ​ന അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ടാ​ണ് ജി​ഫ്രി ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ആ​രെ​യും ഇ​രു​ത്തേ​ണ്ടി​ട​ത്ത് ഇ​രു​ത്താ​ന്‍ സ​മ​സ്ത​ക്ക​റി​യാ​മെ​ന്നാ​യി​രു​ന്നു ജി​ഫ്രി ത​ങ്ങ​ളു​ടെ മ​റു​പ​ടി. സ​മ​സ്ത​യ്ക്ക് അ​തി​നു​ള്ള ശ​ക്തി​യു​ണ്ട്. സ​മ​സ്ത​യി​ല്‍ ആ​രെ​ല്ലാം വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ആ​രെ​യും ഗേ​റ്റ് കീ​പ്പ​റാ​ക്കി​യി​ട്ടി​ല്ല. എ​സ് വൈ ​എ​സ് സ​മ​സ്ത​യു​ടെ ഊ​ന്നു​വ​ടി മാ​ത്ര​മ​ല്ല. ഉ​പ​യോ​ഗി​ക്കേ​ണ്ടി​ട​ത്ത് ഉ​പ​യോ​ഗി​ക്കാ​ന്‍…

Read More