ക​ട​ല്‍​സ​സ്ത​നി​ക​ളെ അ​റി​യാ​ന്‍ സ​മു​ദ്ര ദൗ​ത്യ​വുമാ​യി സി​എം​എ​ഫ്ആ​ര്‍​ഐ

കോ​ഴി​ക്കോ​ട്: തി​മിം​ഗ​ല​ങ്ങ​ള്‍ ക​ര​യ്ക്ക​ടി​യു​ന്ന​ത് കൂ​ടി​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍, ഇ​ന്ത്യ​ന്‍ തീ​ര​ത്തെ ക​ട​ല്‍​സ​സ്ത​നി​ക​ളു​ടെ ശാ​സ്ത്രീ​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള 100-ദി​വ​സ സ​മു​ദ്ര​ഗ​വേ​ഷ​ണ ദൗ​ത്യ​ത്തി​ന് തു​ട​ക്ക​മാ​യി. കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെയും (സി​എം​എ​ഫ്ആ​ര്‍​ഐ) കേ​ന്ദ്ര ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഫി​ഷ​റീ​സ് സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സം​യു​ക്ത ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​മു​ദ്ര ദൗ​ത്യം. കൊ​ച്ചി​യി​ല്‍ നി​ന്ന് യാ​ത്ര​തി​രി​ച്ച സം​ഘം തീ​ര​ത്ത് നി​ന്നു 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ​രി​ധി​യി​ലു​ള്ള മേ​ഖ​ല​യാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​ത്. വി​വി​ധ​യി​നം തി​മിം​ഗ​ല​ങ്ങ​ള്‍, ഡോ​ള്‍​ഫി​നു​ക​ള്‍, ക​ട​ല്‍​പ​ശു തു​ട​ങ്ങി​യ ക​ട​ല്‍​സ​സ്ത​നി​ക​ളു​ടെ ല​ഭ്യ​ത​യും അം​ഗ​സം​ഖ്യ​യും തി​ട്ട​പ്പെ​ടു​ത്താ​നും അ​വ​യു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മു​ദ്ര​ശാ​സ്ത്ര പ്ര​ത്യേ​ക​ത​ക​ള്‍ മ​ന​സിലാ​ക്കാ​നു​മാ​ണ് ദൗ​ത്യം. തി​മിം​ഗ​ല​ങ്ങ​ള്‍ ച​ത്തു ക​ര​യ്ക്ക​ടി​യു​ന്ന​ത് കൂ​ടു​വ​രു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും ല​ക്ഷ്യ​മു​ണ്ട്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​ലി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ ഇ​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടോ​യെ​ന്ന് പ​ഠി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ഈ ​ഗ​വേ​ഷ​ണ​പ​ദ്ധ​തി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വ​സ്റ്റി​ഗേ​റ്റ​ര്‍ ഡോ ​ആ​ര്‍. ര​തീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു. സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ സ​മു​ദ്ര​ദൗ​ത്യം ഈ…

Read More

ആ​ദിക്കിത് പു​തു ജീ​വ​ൻ; വെള്ളക്കെട്ടിൽ മുങ്ങിയ 6 വയസുകാരനെ രക്ഷപെടുത്തി 11കാരൻ

ആ​ദി മെ​ഹ​ബൂ​ബി​നി​ത് പു​തു ജീ​വ​ൻ. ചെ​റു​മു​ക്ക് ആ​മ്പ​ൽ പാ​ട​ത്തെ മ​തി​ൽ​ക്കെ​ട്ടി​ലി​രു​ന്നു കൂ​ട്ടു​ക്കാ​ർ കു​ളി​ക്കു​ന്ന​ത് നോ​ക്കി നി​ന്ന 6 വ​യ​സു​കാ​ര​ൻ ആ​ദി മെ​ഹ​ബൂ​ബ് സു​ഹൃ​ത്തി​ന്‍റെ കാ​ൽ ത​ട്ടി അ​റി​യാ​തെ വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു. വെ​ള്ള​ത്തി​ൽ  മു​ങ്ങി താ​ണ 6 വ​യ​സു​കാ​ര​നെ അ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് 11 വ​യ​സു​കാ​ര​ൻ. മ​ല​പ്പു​റം ചെ​മ്മാ​ട് ചെ​റു​മു​ക്ക് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഫ്‌​ല​വി​ന്‍റെ കൃ​ത്യ സ​മ​യ​ത്തെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്  ആ​ദി മെ​ഹ​ബൂ​ബി​നെ ര​ക്ഷി​ക്കാ​നാ​യ​ത്. ആ​ദി മെ​ഹ​ബൂ​ബ് മു​ങ്ങി താ​ഴു​ന്ന​ത് ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ആ​ദി മെ​ഹ​ബൂ​ബ് മു​ങ്ങി​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​ഫ്‌​ല​വ്‌  ഉ​ട​ൻ ത​ന്നെ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ദി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.  

Read More

മ​ല​ദ്വാ​ര​ത്തി​ല്‍ കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ സ്വ​ര്‍​ണം കടത്താൻ ശ്രമം; 33 ല​ക്ഷ​ത്തിന്‍റെ സ്വ​ര്‍​ണം കടത്താൻശ്രമിച്ചത് മലപ്പുറം സ്വദേശി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര​നി​ല്‍നി​ന്ന് 33 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം പോ​ലീ​സ് പി​ടി​കൂ​ടി.വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു​വ​ച്ചാ​ണ് 577.50 ഗ്രം ​സ്വ​ര്‍​ണ​വു​മാ​യി മ​ല​പ്പു​റം ചെ​മ്മാ​ട്‌ സ്വ​ദേ​ശി സ​തീ​ശ​ന്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ദോ​ഹ​യി​ല്‍ നി​ന്ന് ഇ​യാ​ള്‍ എ​ത്തി​യ​ത്. ക​സ്റ്റം​സി​ന്‍റെ മു​ഴു​വ​ന്‍ പ​രിേ​ശാ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. മ​ല​പ്പു​റം പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ കാ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. സ​തീ​ശ​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മ​ല​ദ്വാ​ര​ത്തി​ല്‍ കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. ഈ ​വ​ര്‍​ഷം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടു​ന്ന 32ാമ​ത്തെ കേ​സാ​ണി​ത്.

Read More

രാഷ്ട്രീയ അതിപ്രസരം; സ്കൂൾ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പിലും വാശി; വോ​ട്ടെ​ടു​പ്പ് പോ​ലീ​സ് കാ​വ​ലി​ല്‍

പ​യ്യോ​ളി: പോ​ലീ​സ് കാ​വ​ലി​ല്‍ സ്‌​കൂ​ള്‍ പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പ്. തൃ​ക്കോ​ട്ടൂ​ര്‍ എ​യു​പി സ്‌​കൂ​ളി​ലെ പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പാ​ണ് രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം മൂ​ലം വി​വാ​ദ​മാ​യ​ത്. ഇന്നലെ ഉ​ച്ച​കഴിഞ്ഞ്് മൂ​ന്നിനാ​രം​ഭി​ച്ച തെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ രാ​ത്രി ഒൻപതോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.ത​ര്‍​ക്ക​വും ബ​ഹ​ള​വും മൂ​ലം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഏ​റെ വൈ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ നി​ല​വി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റാ​യ എ.​വി.​ ഷി​ബു വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.ത​ര്‍​ക്ക​ങ്ങ​ളെത്തു​ട​ര്‍​ന്ന് പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഒ​ടു​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

Read More

കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​ക​ള്‍​ക്ക് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി; ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: മ​രു​തോ​ങ്ക​ര ജാ​ന​കി​ക്കാ​ട്ട് കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്ത​ത് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കാ​ട്ടു​പ​ന്നി​ക​ളു​ടെ ര​ണ്ടു സാ​മ്പി​ളു​ക​ളി​ലാ​ണ് വൈ​റ​സ് സാ​ന്നി​ധം സ്ഥി​രീ​ക​രി​ച്ച​ത്.​ നി​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​ണ് മ​രു​തോ​ങ്ക​ര. ഇ​വി​ടെ​യു​ള്ള മു​ഹ​മ്മ​ദ​ലി​യാ​ണ് ഓ​ഗ​സ്റ്റ് 30ന് ​കോ​ഴി​ക്കോ​ട് ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ല്‍ നി​പ ബാ​ധി​ച്ച് മ​രി​ച്ച​ത്. അ​തി​നി​ട​യ്ക്കു കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്തു​കി​ട​ന്ന​ത് നി​പ ബാ​ധി​ച്ചി​ട്ടാ​ണോ എ​ന്ന സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു.​ അ​തി​നാ​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ നി​പ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു.​ എ​ന്നാ​ല്‍ നി​പ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.ജാ​ന​കി​ക്കാ​ടി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ന്നി ഫാ​മു​ക​ളി​ല്‍നി​ന്ന് ര​ണ്ടു സാ​മ്പി​ളു​ക​ളും വ​ന​ത്തി​നു​ള്ളി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ന്നി​ക​ളു​ടെ ര​ണ്ടു സാ​മ്പി​ളു​ക​ളു​മ​ട​ക്കം നാ​ലു സാ​മ്പി​ളു​ക​ളാ​ണ് ഭോ​പ്പാ​ലി​ലെ ദേ​ശീ​യ വൈ​റോ​ജി ഇ​ന്‍​സ്റ്റി​ട്യൂ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്ന​ത്.​ ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളു​ടെ സാ​മ്പി​ളി​ല്‍ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.പ​ന്നി​പ്പ​നി ബാ​ധി​ച്ചാ​ല്‍ പ​ന്നി​ക​ള്‍ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. മ​നു​ഷ്യെ​ര ഇ​തു ബാ​ധി​ക്കി​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്.​ക​ടു​ത്ത പ​നി, മൂ​ക്കി​ല്‍ നി​ന്ന്…

Read More

പാ​ട്ടു​പാ​ടി​യി​ല്ല; പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക്ക് സീ​നി​യേ​ഴ്‌​സി​ന്‍റെ ക്രൂ​ര​മ​ര്‍​ദ​നം; റാഗിംഗിനു കേസെടുക്കണമെന്ന് പിതാവ്

കോ​ഴി​ക്കോ​ട്: പാ​ട്ട് പാ​ടാ​ത്ത​തി​നു വി​ദ്യാ​ര്‍​ഥി​ക്ക് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ര്‍​ദ​നം. ബോ​ധ​ര​ഹി​ത​നാ​യി വീ​ണ വി​ദ്യാ​ര്‍​ഥി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ലു​ശേരി ക​രി​യാ​ത്ത​ന്‍​കാ​വ് ശി​വ​പു​രം ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ്‌​വ​ണ്‍ സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി ഷാ​മി​ലി​നാ​ണ് (17) മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ സ്‌​കൂ​ള്‍ ഗേ​റ്റി​ല്‍ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ട്ടു​പാ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​തി​നു വ​ഴ​ങ്ങാ​ത്ത​താ​ണ് മ​ര്‍​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​യു​ന്നു. പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. നേ​ര​ത്തെ​യും പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഷാ​മി​ലി​നെ ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്.​ റാ​ഗി​ംഗിനു കേ​സെ​ടു​ക്ക​ണ​മെ​ന്ന് പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​മി​ലി​ന് മു​ഖ​ത്തും ശ​രീ​ര​ത്തി​ലു​മെ​ല്ലാം മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്.

Read More

കോ​ഴി​ക്കോ​ട് ഡോ​ക്ട​റെ വ​ടി​വാ​ള്‍ കാട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ര്‍​ച്ച; മൂ​ന്നം​ഗസം​ഘം അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ ഡോ​ക്ട​റെ വ​ടി​വാ​ള്‍ കാട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി പ​ന്നി​ക്കോ​ട്ടൂ​ര്‍ ക​ല്ലാ​നി മാ​ട്ടു​മ്മ​ല്‍ ഹൗ​സി​ല്‍ ഇ.​കെ.​ മു​ഹ​മ​ദ് അ​ന​സ് (26), കു​ന്ദ​മം​ഗ​ലം ന​ടു​ക്ക​ണ്ടി​യി​ല്‍ എ​ന്‍. പി. ​ഗൗ​രീ​ശ​ങ്ക​ര​ത്തി​ല്‍ ഷി​ജി​ന്‍​ദാ​സ് (27), പാ​റോ​പ്പ​ടി മാ​ണി​ക്ക​ത്താ​ഴെ ഹൗ​സി​ല്‍ അ​നു കൃ​ഷ്ണ (24) എ​ന്നി​വ​രെ​യാ​ണ് ടൗ​ണ്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബൈ​ജു കെ.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൗ​ണ്‍ പോ​ലീ​സും കോ​ഴി​ക്കോ​ട് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ടി.​പി.​ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഞായറാഴ്ച ഇ​വ​ര്‍ ഡോ​ക്ട​റു​മാ​യി പ​രി​ച​യ​പെ​ടു​ക​യും, ഡോ​ക്ട​റു​ടെ റൂം ​മ​ന​സിലാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇന്നലെ പു​ല​ര്‍​ച്ചെ ആ​യു​ധ​വു​മാ​യി ഇ​വ​ര്‍ ഡോ​ക്ട​റു​ടെ റൂ​മി​ല്‍ എ​ത്തി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ത​ന്‍റെ കൈ​യി​ല്‍ പ​ണ​മി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞ​പ്പോ​ള്‍ ബാ​ങ്ക് അ​കൗ​ണ്ടി​ല്‍ നി​ന്നും ഗൂ​ഗി​ള്‍​പേ വ​ഴി 2,500 രൂ​പ…

Read More

വി​ശ്വാ​സ​ങ്ങ​ളു​ടെ മേ​ല്‍ സി​പി​എം കു​തി​ര ക​യ​റു​ന്നു; മ​ല​പ്പു​റം എ​ന്നു കേ​ട്ടാ​ല്‍ സി​പി​എ​മ്മി​ന് ച​തു​ര്‍​ഥി​യാണെന്ന് മു​സ് ലിം​ ലീ​ഗ്

കോ​ഴിക്കോട്്: വി​ശ്വാ​സ​ങ്ങ​ളു​ടെ മേ​ല്‍ സി​പി​എം കു​തി​ര ക​യ​റു​ക​യാ​ണെ​ന്ന് മു​സ് ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ​പി.​എം.​എ. സ​ലാം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു പ​റ​ഞ്ഞു. അ​നി​ല്‍​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന ലീ​ഗ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം എ​ന്നു കേ​ട്ടാ​ല്‍ ച​തു​ര്‍​ഥി​യാ​ണ് സി​പി​എ​മ്മി​ന്. മ​ല​പ്പു​റ​ത്ത് ആ​രാ​ണ് ത​ട്ടം ഒ​ഴി​വാ​ക്കി​യ​ത് എ​ന്ന വ്യ​ക്ത​മ​ല്ല.​ വ​ഖ​ഫി​ന്‍റെ കാ​ര്യ​ത്തി​ലൂം ശ​ബ​രി​മ​ല​യു​ടെ കാ​ര്യ​ത്തി​ലും സി​പി​എം ഇ​തേ നി​ല​പാ​ട​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നി​ല്‍​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രേ കാ​ന്ത​പു​രം വി​ഭാ​ഗം സു​ന്നി സം​ഘ​ട​ന രം​ഗ​ത്തെ​ത്തി. അ​നി​ല്‍​കു​മാ​ര്‍ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ചു മാ​പ്പു​പ​റ​യ​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.അ​നി​ല്‍​കു​മാ​റി​ന്‍റെ​ത് മു​സ് ലിം വി​രു​ദ്ധ നി​ല​പാ​ടാ​ണെ​ന്ന് മു​ജാ​ഹി​ദ് നേ​താ​വ് ഹു​സൈ​ന്‍ മ​ട​വൂ​ര്‍ വ്യ​ക്ത​മാ​ക്കി.​ പു​രോ​ഗ​മ​ന​ത്തെ​ക്കു​റി​ച്ചും മ​ല​പ്പു​റെ​ത്ത​ക്കു​റി​ച്ചും സി​പി​എ​മ്മി​നു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ് ലാ​മി കേ​ര​ള അ​മീ​ര്‍ പി.​മു​ജീ​ബ്‌​റ​ഹ്മാ​ന്‍ പ​റ​ഞ്ഞു.

Read More

വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അവസാനം കണ്ട മൂന്ന് സിനിമകളുടേയും സ​ന്ദേ​ശ​മ​യ​ച്ച വെ​ബ്‌​സൈ​റ്റ് വ്യാ​ജം

കോ​ഴി​ക്കോ​ട്: ലാ​പ്‌​ടോ​പ്പി​ല്‍ സി​നി​മ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ത്തെ​തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.​വി​ദ്യാ​ര്‍​ഥി​ക്ക് സ​ന്ദേ​ശ​മ​യ​ച്ച വെ​ബ്‌​സൈ​റ്റ് വ്യാ​ജ​മാ​ണെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ സൈ​ബ​ര്‍ സെ​ല്‍ ഈ ​വെ​ബ് വെ​ബ്‌​സൈ​റ്റി​ന്‍റെ ആ​ധി​കാ​രി​ത പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​അ​തി​നു​ശേ​ഷം ചി​ത്രം വ്യ​ക്ത​മാ​കും. വി​ദ്യാ​ര്‍​ഥി അ​വ​സാ​നം ക​ണ്ട മൂ​ന്നു സി​നി​മ​ക​ളും സ​ന്ദേ​ശം എ​ത്തി​യ വെ​ബ്‌​സൈ​റ്റി​ന്റെ അ​നു​ബ​ന്ധ ലി​ങ്കു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി​നി​മ കാ​ണു​ന്ന​തി​നി​ട​യി​ല്‍ വ്യാ​ജ സ​ന്ദേ​ശ​ത്തി​ന്റെ ലി​ങ്ക് ഓ​ണ്‍​ലൈ​നാ​യി വ​ന്ന​താ​ണോ അ​തോ വി​ദ്യാ​ര്‍​ഥി ഗൂ​ഗി​ള്‍ സ​ര്‍​ച്ച് വ​ഴി തേ​ടി​യ​താ​ണോ എ​ന്ന് പ​രി​ളോ​ധി​ച്ചു​വ​രി​ക​യാ​ണ്. ആ​ത്മ​ഹ​ത്യ​ചെ​യ്യും​മു​മ്പ് എ​ഴു​തി​യ കു​റി​പ്പി​ല്‍ ഇ​ത്ത​രം ലി​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന​യു​ള്ള​താ​യാ​ണ് വി​വ​രം. പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശം വ​രി​ക​യും ഭീ​ഷ​ണി വ​ന്ന​ശേ​ഷം ലാ​പ്‌​ടോ​പ് നി​ശ്ച​ല​മാ​വു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. ചേ​വാ​യൂ​ർ സ്വ​ദേ​ശി ആ​ദി​നാ​ഥാ​ണ്‌ (18) ആ​ത്മ​ഹ​ത്യാ കു​റി​പ്പ് എ​ഴു​തി​വ​ച്ച ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കിട്ട് ജീ​വ​നൊ​ടു​ക്കി​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ്…

Read More

ജെ​ഡി​എ​സി​ന് കേ​ര​ള​ത്തി​ല്‍ പു​തി​യ പാ​ര്‍​ട്ടി; തീ​രു​മാ​നം ഏഴിന്

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി​യു​മാ​യി ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ജെ​ഡി​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​തി​യ പാ​ര്‍​ട്ടി രു​പീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. ‘ജ​ന​താ​ദ​ള്‍ കേ​ര​ള’ എ​ന്ന പാ​ര്‍​ട്ടി​യാ​ണ് പ​രി​ഗ​ണ​ന​യി​ല്‍. ഒ​രു മ​ന്ത്രി​യും ഒ​രു എം​എ​ല്‍​എ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ള്ള​തി​നാ​ല്‍ പു​തി​യ പാ​ര്‍​ട്ടി​യു​ണ്ടാ​ക്കു​ന്പോഴുണ്ടാകാവുന്ന കൂറുമാറ്റപ്ര​ശ്‌​ന​ങ്ങ​ളും പ​രിേ​ശാ​ധി​ക്കു​ന്നു​ണ്ട്. മ​റ്റു പാ​ര്‍​ട്ടി​ക​ളി​ല്‍ ല​യി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഭാ​വി​കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ന്ന​തി​ന് ഒ​ക്ടോ​ബ​ര്‍ ഏഴിന് എ​റ​ണാ​കു​ള​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​ണ് ജെ​ഡി​എ​സ്. പാ​ര്‍​ട്ടി നേ​താ​വാ​യ കെ.​ കൃ​ഷ്ണ​ന്‍​കു​ട്ടി വൈ​ദ്യു​തി മ​ന്ത്രി​യാ​ണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി.​ തോ​മ​സാ​ണ് മ​റ്റൊ​രു എം.​എ​ല്‍​എ. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും പാ​ര്‍​ട്ടി​ക്ക് പ്ര​തി​നി​ധി​ക​ളു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്ക് മ​ല്‍​സ​രി​ക്കാ​ന്‍ ചി​ഹ്‌​നം ന​ല്‍​കി​യ​ത് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​ഡി.​ ദേ​വ​ഗൗ​ഡ​യാ​ണ്. ആ ​ചി​ഹ്‌​ന​ത്തി​ലാ​ണ് ജ​യി​ച്ചു​വ​ന്ന​തും. പു​തി​യ പാ​ര്‍​ട്ടി​യു​ണ്ടാ​ക്കു​മ്പോ​ള്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും അ​തി​ന്‍റെ ഭാ​ഗ​മാ​കാ​തെ പു​റ​ത്തു​നി​ല്‍​ക്കേ​ണ്ടി​വ​രും. എ​ന്നാ​ല്‍…

Read More