വടകര: രണ്ടു മാസത്തിനിടയില്‍ നാലു മരണങ്ങളുടെ നടുക്കത്തിലാണ് തിരുവള്ളൂര്‍ ഗ്രാമം. രോഗിയായ ഭാര്യയെ കൊന്നു ഭര്‍ത്താവ് ജീവനൊടുക്കുന്ന സംഭവങ്ങള്‍ തിരുവള്ളൂരില്‍ ആവര്‍ത്തിക്കുകയാണ്. ആൽസ്ഹൈമേഴ്സ് ബാധിതയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതാണ് ഇന്നലത്തെ സംഭവം. ഒരു മാസം മുമ്പും സമാന സംഭവം തിരുവള്ളൂരില്‍ നടന്നിരുന്നു. കാന്‍സര്‍രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കാഞ്ഞിരാട്ടുതറയില് ജൂണ്‍ നാലിനാണ് കുയ്യാലില്‍ മീത്തല്‍ ലീലയെ കൊലപ്പെടുത്തി ഭര്‍ത്താവ് ഗോപാലന് ആത്മഹത്യ ചെയ്തത്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ കുനിവയലില്‍ ഇതേ സംഭവം നടന്നിരിക്കുന്നത്. കുനിവയലിലെ കരിമ്പാലക്കണ്ടി നാരായണിയെ കൊലപ്പെടുത്തി ഭര്‍ത്താവ് കൃഷ്ണന് ആത്മഹത്യ ചെയ്തു. മറവി രോഗത്തിന്റെ പിടിയിലായ നാരായണിയുടെ ജീവന് കവര്‍ന്ന് കൃഷ്ണനും ജീവിതം അവസാനിപ്പിച്ചു. രോഗം മൂലം കഷ്ടപ്പെടുന്ന വയോദമ്പതികള്‍ ഇത്തരം കടുംകൈ ചെയ്തതിന്റെ ഞെട്ടല്‍ ഇതുവരെ നാട്ടുകാര്‍ക്ക് മാറിയിട്ടില്ല. നാരായണിയെ മറവി രോഗം ബാധിച്ചുവെന്നല്ലാതെ കുടുംബത്തിനു…
Read MoreCategory: Kozhikode
രമയെ‘വിടാതെ’സിപിഎം; എംഎൽഎ സ്ഥാനം ഒറ്റുകൊടുത്തതിന്റെ പ്രതിഫലം; എളമരം കരീം തുടങ്ങിവെച്ച പ്രസ്താവന ആക്രമണം തുടരുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: കെ.കെ.രമയ്ക്കെതിരേയുള്ള ശക്തമായ നിലപാടില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപേകാതെ സിപിഎം. എളമരം കരീം തുടങ്ങി വച്ച പ്രസ്താവനാ ആക്രമണം ഏറ്റുപിടിച്ച് ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയതോടെ ഒഞ്ചിയത്തെ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുകയാണ്. കെ.കെ.രമയ്ക്ക് കഴിഞ്ഞ കാലത്തൊന്നും നേരിട്ട് മറുപടി പറയാതിരുന്ന സിപിഎം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായിരുന്ന സി.എച്ച്. അശോകന്റെ അനുസ്മരണത്തോടെയാണ് ഇതില്‍ മാറ്റം വരുത്തിയത്. എളമരം കരീം എംപിയാണ് കെ.കെ.രമയുടെ എംഎല്‍എ സ്ഥാനം രക്തസാക്ഷികളെ ഒറ്റികൊടുത്തതാണെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇതിനെതിരേ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ആര്‍എംപിയും കെ.കെ.രമയും രംഗത്തെത്തി. രക്തസാക്ഷികളെയും പതാകയേയും ഒറ്റുകൊടുത്തത് സിപിഎം ആണെന്നും കരാര്‍ തൊഴിലാളിയായിരുന്ന കരീം എങ്ങിനെ ഇവിടം വരെ എത്തിയെന്ന് തനിക്കാറിയാമെന്നും രമ മറുപടി നല്കി. എന്നാല്‍ അതിനുശേഷം എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി.…
Read Moreപെരുമഴയത്ത് സംസ്ഥാന പാതയിൽ കോൺക്രീറ്റ് പ്രവൃത്തി! ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത് ധിക്കാരപരമായ മറുപടി
മുക്കം: ശക്തമായ മഴയിലും സംസ്ഥാന പാതയിൽ കോൺക്രീറ്റ് പ്രവൃത്തി നടത്തുന്നതായി പരാതി. രാവിലെ മുതൽ ശക്തമായ മഴ പെയ്ത് റോഡിൽ നിറയെ വെള്ളമായിട്ടും അതൊന്നും ഗൗനിക്കാതെ സംസ്ഥാന പാതത്തിൽ കോൺക്രീറ്റ് പ്രവൃത്തി തകൃതിയായി നടക്കുകയായിരുന്നു. എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി മുത്തേരിയിൽ നടക്കുന്ന ഓവുചാൽ നിർമാണത്തിനെതിരെയാണ് നാട്ടുകാരുടെ പരാതി. ഇതിനെ തുടർന്ന് നാട്ടുകാർ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ വിവരമറിയിച്ചപ്പോൾ ചെറിയ മഴയത്ത് കോൺക്രീറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ശക്തമായ മഴയിൽ കുത്തിയൊലിച്ചു വരുന്ന മഴവെള്ളത്തിനിടയിലായിരുന്നു മഴക്കോട്ട് ധരിച്ചെത്തിയ തൊഴിലാളികൾ കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. സംസ്ഥാനപാതയുടെ ഡ്രൈനേജ് നിർമാണത്തിൽ നിരവധി ആക്ഷേപങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. സംസ്ഥാനപാതയിൽ നിരവധി അപകടങ്ങൾ നടന്നിട്ടുള്ള മുത്തേരി വളവിനോട് ചേർന്നാണ് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. മഴയത്ത് നടത്തിയ പ്രവൃത്തി ചോദ്യം ചെയ്തപ്പോൾ അധികൃതർ ധിക്കാരപരമായാണ് പെരുമാറിയതെന്നും സംസ്ഥാനപാത നവീകരണത്തിലെ അപാകതകൾ…
Read Moreഎന്നാലും ഡോക്ടറേ..! ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ; സംഭവം പെരിന്തല്‍മണ്ണയില്‍…
പെരിന്തൽമണ്ണ: ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. പട്ടിക്കാട് ചുങ്കം ജെജെ ക്ലിനിക് ഉടമയും പെരിന്തൽമണ്ണ സ്വകാര്യആശുപത്രിയിൽ അസി.നെഫ്രോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ.സി.ടി.ഷെരീഫിനെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഡോക്ടറെ ക്ലിനിക്കിൽ നിന്നും പോലീസ് അറസ്റ്റ്് ചെയ്തത്. മേലാറ്റൂർ സിഐ ഷാരോണ്‍, എസ്ഐ ഗംഗാധരൻ, ടി.ശരീഫ്, സിപിഒ ശംസുദ്ദീൻ, സുരേന്ദ്രബാബു, അംബിക, ഹോം ഗാർഡ് ശ്രീകുമാർ, ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreസ്നേഹവും, വാത്സല്യവും നിറഞ്ഞു തുളുമ്പുന്ന രുചിക്കൂട്ടൊരുക്കി ഊട്ടിയ കുളങ്ങര കല്ല്യാണി ! 34 വർഷം അന്നമൂട്ടിയ കല്യാണിയമ്മക്ക് ഇനി സ്കൂളിന്റെ പെൻഷനും
സി. ഫസൽ ബാബു മുക്കം: ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമവും അവയവദാന ഗ്രാമവുമായ ചെറുകുളത്തൂർ ഇന്ന് സ്നേഹവായ്പ്പിന്റെ തിരിച്ചറിവിലൂടെ മറ്റൊരു മാതൃക തീർക്കുകയാണ്. 34 വർഷം തങ്ങൾക്ക് അന്നമൂട്ടിയ കല്യാണി അമ്മക്ക് പെൻഷൻ നൽകുന്നതിലൂടെ. പടിയിറങ്ങിപ്പോയ എണ്ണിയാലൊടുങ്ങാത്ത വിദ്യാർഥികൾക്ക് സ്നേഹവും,വാത്സല്യവും നിറഞ്ഞു തുളുമ്പുന്ന രുചിക്കൂട്ടൊരുക്കി ഊട്ടിയ കുളങ്ങര കല്ല്യാണി എന്ന വന്ദ്യ വയോധികയോടുള്ള സ്നേഹവും ആദരവും പ്രതിഫലിക്കുന്നതാണ് ഈ അന്നപെരുമ. 73-വയസ്സുള്ള കുളങ്ങര വീട്ടിൽ കല്യാണി രണ്ടുവർഷം മുമ്പാണ് പ്രയാധിക്യത്തെ തുടർന്ന് ഈ സ്കൂളിലെ പാചകപ്പുര വിട്ടത്. തുടർന്നു സ്കൂളിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീവിശാഖന്റെയും, സഹപ്രവർത്തകരുടെയും, രക്ഷിതാക്കളുടെയും, പൂർവ വിദ്യാർഥികളുടെയും സ്നേഹ നിർഭരമായ ചിന്തയുടെ ഫലമായാണ് ഇവർക്ക് കഴിഞ്ഞ രണ്ടു വർഷത്തെ കുടിശിഖയടക്കം ഇനിയങ്ങോട്ട് പെൻഷൻ നൽകാൻ തീരുമാനിച്ചത്. ജീവിത സായന്തനത്തിൽ നിരാലംബരാവുന്ന സ്കൂളിലെ പാചക തൊഴിലാളികളുടെ സങ്കടങ്ങളെ മായ്ച്ചു കളയുകയാണ് ഈ ചെറുകുളത്തൂർ മാതൃക.…
Read Moreരക്ഷപ്പെട്ടത് ദൈവാനുഗ്രഹംകൊണ്ട്..! കടപുഴകിയ മരത്തിനിടയിൽപ്പെട്ട കാൽനട യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
പുൽപ്പള്ളി: കടപുഴകിയ മരത്തിനിടയിൽപ്പെട്ട കാൽനട യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെറ്റപ്പാലം നീറന്താനത്ത് കുഞ്ഞുമോനാണ്(61)തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11ഓടെ ചെറ്റപ്പാലത്താണ് സംഭവം. വഴിയോരത്തെ വാകയാണു കടപുഴകിയത്. കുഞ്ഞുമോൻ മരത്തിനടിയിൽപ്പെട്ടുവെന്നാണു കണ്ടുനിന്നവർ കരുതിയത്. സമീപത്തെ കടകളിൽനിന്നു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയവർക്കു കുഞ്ഞുമോനു പരിക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് ആശ്വാസമായത്. മരത്തിന്റെ ശിഖരങ്ങൾ തട്ടി കുഞ്ഞുമോന്റെ കുടയുടെ രണ്ടു കന്പികൾ പൊട്ടി. മരം ചായുന്നതായി തോന്നി നടത്തത്തിനു വേഗതകൂട്ടിയതാണ് രക്ഷയായത്. രക്ഷപ്പെട്ടത് ദൈവാനുഗ്രഹംകൊണ്ടാണെന്ന് ചെറ്റപ്പാലം സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകനായ കുഞ്ഞുമോൻ പറഞ്ഞു.
Read Moreപാര്‍ട്ടി മറന്ന് അവര്‍ ഒന്നായി..! മോഷണക്കേസിൽ എസ്എഫ്ഐ, കെഎസ്യു നേതാക്കൾ അറസ്റ്റിൽ; ‘അടിച്ചുമാറ്റിയത്’ 11 ബാറ്ററികളും രണ്ട് പ്രോജക്ടറുകളും
മലപ്പുറം: മോഷണക്കേസിൽ എസ്എഫ്ഐ, കെഎസ്യു നേതാക്കൾ അറസ്റ്റിൽ. മലപ്പുറം ഗവണമെന്റ് കോളജിലെ ഇലക്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ച കേസിലാണ് നേതാക്കൾ പിടിയിലായത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കെഎസ്യു പ്രസിഡന്റുമാണ് പിടിയിലായത്. കേസിൽ ആകെ ഏഴ് വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്. കോളജിൽനിന്നും 11 ബാറ്ററികളും രണ്ട് പ്രോജക്ടറുകളുമാണ് മോഷണം പോയത്.
Read Moreകോളജ് കേന്ദ്രീകരിച്ച് വിൽപനയ്ക്ക് കൊണ്ടുവന്ന എംഡിഎയുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്ത 100 ഗ്രാം മാരകമയക്കുമരുന്നിന്റെ വിലകേട്ടാൽ ഞെട്ടും
കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100-ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസി(40)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവില്‍ നിന്നു ചില്ലറ വില്പനയ്ക്ക് എത്തിച്ചതാണു ലഹരിമരുന്നെന്ന് എക്സൈസ് സംഘം കണ്ടെത്തി. വിപണിയില്‍ 15 ലക്ഷം രൂപ വരെ വിലവരുന്ന മയക്കുമരുന്നാണു പിടികൂടിയത്. മലബാറിലെ പ്രധാനമയക്കുമുരുന്നു മാഫിയ സംഘങ്ങളുമായി രജീസിന് ബന്ധമുണ്ടെന്നു പോലീസ് പറയുന്നു.20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു രജീസിന് മേല്‍ ചുമത്തിയത്. പാഴ്സലായാണ് മയക്കുമരുന്നുകള്‍ ലഭിക്കാറുള്ളതെന്നും കോളജുകള്‍ കേന്ദ്രീകരിച്ചാണ് വില്പനയെന്നും രജീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
Read Moreവാഴ്സിറ്റി ക്യാമ്പസിലെ കാടുമൂടിയ സ്ഥലത്തുവച്ച് പകല്‍സമയത്ത്..! പെണ്‍കുട്ടിക്ക് പീഡനം; കാലിക്കറ്റ് വാഴ്സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍ . വള്ളിക്കുന്ന് സ്വദേശി എം.മണികണ്ഠനെ(30)യാണ് പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. താല്‍ക്കാലിക ജീവനക്കാരനായ ഇയാളെ യൂണിവേഴ്സിറ്റി പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ തുടങ്ങി. വാഴ്സിറ്റി ക്യാമ്പസിലെ കാടുമൂടിയ സ്ഥലത്തുവച്ചാണ് പകല്‍സമയത്ത് ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.ഇയാള്‍ യൂണിഫോമിലായിരുന്നു. ക്ലാസ് കട്ട് ചെയ്ത് കളിക്കുകയായിരുന്നു വിദ്യാര്‍ഥിനിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയശേഷം വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പോലീസ് പറഞ്ഞു. കാമ്പസിലെകാട്ടില് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
Read Moreഅശ്വതി വാരിയര്‍ നേതൃത്വം വഹിച്ചു, എം.കെ. ഷിജു പ്രധാന ഇടനിലക്കാരനായി! മലബാറില്‍ ഇരയായത് അഞ്ഞൂറിലധികം പേര്
തിരുവമ്പടി: റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ മലബാറില്‍ അഞ്ഞൂറിലധികം പേര് ഇരായായതായി സൂചന. ഓരോ ദിവസവും പോലീസില്‍ പരാതികള്‍ വര്‍ധിച്ചുവരികയാണ്. ഇരകളുടെ പരാതിയില്‍ മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാര്‍ക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരില്‍ മുക്കം പോലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ കൂടുതല്‍ പേര് പരാതികളുമായി രംഗത്ത് വന്നിരിക്കുകയാണ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജനിയമന ഉത്തരവും നല്കുകയുണ്ടായി. കോവിഡ് കാലമായതിനാല്‍ വര്‍ക്ക് അറ്റ് ഹോം എന്ന് പറഞ്ഞായിരുന്നു ഇല്ലാത്ത ജോലി നല്‍കിയിരുന്നത്. റെയില്‍വേ ഉദ്യോഗസ്ഥ ചമഞ്ഞെത്തിയ അശ്വതി വാരിയരാണ് തട്ടിപ്പ് സംഘത്തിന് നേതൃത്വം വഹിച്ചിരുന്നത്. മുക്കം വല്ലത്തായിപാറ സ്വദേശി എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരന് . എസ്.സി. മോര്‍ച്ച മുക്കം…
Read More