കോഴിക്കോട്: ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. നടിയും മോഡലുമായ ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്ന് പോലീസിന്റെ കുറ്റപത്ത്രില്‍ പറയുന്നു. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ തെളിവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഡല്‍ ഷഹാന ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നത്. സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും ചെയതു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാന്‍ നല്‍കാറ്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു. പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മര്‍ദിക്കാറുണ്ടായിരുന്നു. മരണദിവസവും ഷഹാനയ്ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.മെയ് 13 നാണ്പറമ്പില്…
Read MoreCategory: Kozhikode
ബിജെപി നേതാവ് ശങ്കു ടി. ദാസിന് ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്ക്; ദൂരൂഹതയെന്ന് ബിജെപി; പോലീസ് അന്വേഷണം
കോഴിക്കോട്: ബിജെപി നേതാവ് അഡ്വ.ശങ്കു ടി. ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹത്തെ അടിയന്തര ചികില്‍സയ്ക്ക് വിധേയനാക്കി. ഇന്ന് രാവിലെ ഏഴോടെയാണ് കോഴിക്കോട് മിംസില്‍ പ്രവേശിപ്പിച്ചത്. അപകടം ഉണ്ടായി റോഡരികില്‍ ഏറെ നേരം കിടന്ന ശങ്കുവിനെ വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. അപകട ശബ്ദം കേള്‍ക്കുന്നതിന് തൊട്ടു മുന്‍പ് മറ്റൊരു വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. വിദഗ്ധചികിത്സയ്ക്ക്…വിവരം അറിഞ്ഞെത്തിയ സന്ദീപ് വാര്യരാണ് അദ്ദേഹത്തെ മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത്. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അപകടത്തിൽ… ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. പന്തളം…
Read More40 ലക്ഷം രൂപയുടെ ഫണ്ട് ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ! രാഹുല്‍ ഗാന്ധിയുടെ പണം ‘തത്കാലം’ വേണ്ടെന്ന് മുക്കം നഗരസഭ
മുക്കം: മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികൾ ചികിത്സക്കായി ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ വയനാട് എംപി രാഹുൽഗാന്ധി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ. 40 ലക്ഷം രൂപയുടെ ഫണ്ട് ഈ വർഷം ചെലവാക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ തത്കാലം ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ സെക്രട്ടറി ജില്ലാ കളക്ടര്‍ക്കും ജില്ലാ പ്ലാനിംഗ് ഓഫിസർക്കും കത്തയച്ചു. സിഎച്ച്സിയുടെ മാസ്റ്റർ പ്ലാൻ തയാറായി കൊണ്ടിരിക്കുന്നതിനാൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക തനത് വർഷം ചിലവഴിക്കാൻ സാധിക്കുകയില്ലെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. മുക്കം നഗരസഭ സെക്രട്ടറിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർ രാഹുൽഗാന്ധി എം.പിക്ക് കത്ത് നൽകിയിരിക്കുകയാണ്. മുക്കം നഗരസഭയുടെ നടപടിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ…
Read Moreഎസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്ക്! ഒപ്പം സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും
നിലന്പൂർ: ജയിക്കാനായി തോറ്റവർക്കൊപ്പം ഉല്ലാസയാത്ര ഒരുക്കി നാടിന് മാതൃകയാവുകയാണ് എഐഎസ്എഫും സിപിഐയും. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാനാകാതെ പോയ വിദ്യാർഥികൾക്കായി ഉല്ലാസയാത്ര ഒരുക്കുന്നത് ചലിയാർ പഞ്ചായത്ത് എഐഎസ്എഫ് മേഖലാ കമ്മിറ്റിയാണ്. സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും ഇവർക്കൊപ്പമുണ്ട്. ‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിൽ എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്കാണ് നടത്തുന്നത്. കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടാകും. അവർക്ക് സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗണ്‍സലിംഗ്, മാനസിക സമ്മർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികൾ നടത്തും. തുടർപഠന സഹായവും നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലെ പരാജയം അവരുടെ ഉന്നത പഠനത്തിനു തടസമാകാതെ അവരെയും ഉന്നത പഠനത്തിന് അർഹരാക്കും. ഇവർക്ക് ട്യൂഷൻ ഉൾപ്പെടെ നൽകും. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഈ വർഷം എസ്എസ്എൽസി…
Read Moreകൂളിമാട് പാലം: പൊതുമരാമത്ത് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ‘ഉറപ്പായി’; പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ
കോഴിക്കോട്: കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണത്തിനിടെ ബീമുകൾ തകർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാർശ. കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.ആർ. അനിതകുമാരി, അസി. എൻജിനിയർ വി.മുഹ്സിൻ അമീൻ എന്നിവർക്ക് പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ചയുണ്ടായതായി പൊതുമരാമത്ത് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇവർക്കെതിരെ വകുപ്പുതല നടപടിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.പാലത്തിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ താക്കീത് ചെയ്യാനും ശിപാർശയുണ്ട്. സാങ്കേതിക പിഴവാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടിലുണ്ട്. ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണ് അപകടത്തിന് വഴിയൊരുക്കിയത്. പാലത്തിന്റെ നിർമാണ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടീവ് എൻജിനിയർ അവധിയിലായിരുന്നു. പകരം മറ്റൊരാൾക്ക് ചുമതല നൽകുന്നതിൽ എക്സിക്യൂട്ടീവ് എൻജിനിയറായിരുന്ന അനിതകുമാരിക്ക് വീഴ്ചയുണ്ടായി. സൈറ്റ് എൻജിനിയറായ മുഹ്സിൻ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇത് വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി…
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിവാവം! അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥര്‍ ഇടപെട്ടു; ഒടുവില്‍…
കോഴിക്കോട്: കടലുണ്ടി ചാലിയം ജംഗ്ഷന് ഫാറൂഖ് പള്ളി പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഓര്‍ഡര്‍ നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയും ചെയ്തു. കൗൺസിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിത ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫീസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ബേപ്പൂര്‍ പോലീസ്, ജുവനൈല്‍ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
Read Moreപേരാമ്പ്രയില്‍ സിപിഎം ഓഫീസിന് തീയിട്ടു; കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബെറിഞ്ഞിരുന്നു
കൂരാച്ചുണ്ട്: പേരാമ്പ്രയില്‍ സിപിഎം ഓഫീസ് തീവച്ച് നശിപ്പിച്ചു. വാല്യക്കോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇരുട്ടിന്റെ മറവില്‍ അഗ്നിക്കിരയാക്കിയത്. ഇന്നലെ അര്‍ധരാത്രി 11.45നാണ് സംഭവം. വഴിപോക്കരാണ് ഓഫീസ് കത്തുന്നത് കണ്ടത്. ഓടുമേഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുങ്ങിയ മുറിയിലാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ്. തീപിടിത്തത്തില്‍ ഓഫീസിന്റെ ജനാല കത്തി നശിച്ചു. കൂടാതെ ഓഫീസിലുള്ള ഫ്ളക്സ് ബോര്‍ഡ്, സ്റ്റീല്‍ അലമാര, ഫയലുകള്‍ എന്നിവയും കത്തി നശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പേരാമ്പ്ര അഗ്നിശമന സേനാംഗങ്ങളായ എഎസ്സിഒ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ പി.വിനോദന്‍, ടി.ബബീഷ്, കെ.കെ.ഷിഖിലേഷ്, ആര്.ജിനേഷ്, എസ്.കെ.സുധീഷ്, ഹോം ഗാര്‍ഡ് എ.സി.അജീഷ് എന്നിവര്‍ ചേര്‍ന്ന് തീയണച്ചു. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. പിണറായി വിജയനെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ പേരാമ്പ്ര മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഓഫീസിനു നേരെ ബോംബേറുണ്ടായിരുന്നു.…
Read Moreതിരക്കേറിയ നഗരത്തിലൂടെയുള്ള ആറുവയസുകാരന്റെ കുതിര സവാരി! വിസ്മയഭരിതരായി നാട്ടുകാര്‍
മഞ്ചേരി: തിരക്കേറിയ നഗരത്തിലൂടെയുള്ള ആറുവയസുകാരന്റെ കുതിര സവാരി നാട്ടുകാരെ വിസ്മയഭരിതരാക്കി. കാലടി നീലേശ്വരം ബിനു പറക്കാട്ട്-ശ്രുതി ദന്പതിമാരുടെ മകൻ രണ്ടാം ക്ലാസുകാരനായ ദേവക് ബിനുവാണ് ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അനായാസം കുതിര സവാരി നടത്തി നാട്ടുകാരുടെ ഹീറോ ആയത്. കുടുംബം മഞ്ചേരിയിൽ ആരംഭിച്ച ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു കൊച്ചു മിടുക്കന്റെ അന്പരപ്പിക്കുന്ന പ്രകടനം. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് ദേവക്കിന്റെ കുതിരക്കന്പം പിതാവ് ബിനു തിരിച്ചറിഞ്ഞത്. കുടുംബം താമസിച്ച റിസോർട്ടിലുണ്ടായിരുന്ന കർണൻ എന്നു പേരുള്ള കുതിരയുമായി ദേവക് തനിയെ സവാരി ആരംഭിച്ചു. തുടർന്ന് ബംഗളൂരുവിൽ നിന്നു ഒന്നരലക്ഷം രൂപ വില നൽകി ഝാൻസിറാണി എന്ന കുതിരയെയും വാങ്ങി പരിശീലനം നൽകുകയായിരുന്നു. കൂട്ടുകാരെല്ലാം ബസിൽ സ്കൂളിൽ പോകുന്പോൾ ദേവക് കുതിരപ്പുറത്താണ് വിദ്യാലയത്തിലെത്തുന്നത്. നിരവധി പുരസ്കാരങ്ങളും ഇതിനകം ഈ കൊച്ചു മിടുക്കൻ നേടിയെടുത്തു. സ്റ്റണ്ട് ബൈക്ക് സ്വന്തമാക്കുകയും അത് ഓടിക്കുന്നതിൽ പ്രാവീണ്യം നേടുകയുമാണ്…
Read Moreനാദാപുരത്ത് പെൺകുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു; കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്
കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. ആക്രമിച്ച റഫ്നസ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. നാദാപുരം എംഇടി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Read Moreചോറോട് സ്കൂൾ വിദ്യാർഥികൾഎങ്ങനെ നാദാപുരത്ത് എത്തി ? ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്; വ്യാപാരികള്‍ പറയുന്നത് ഇങ്ങനെ…
നാദാപുരം: ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് നാദാപുരം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ തല്ല് നടന്നത്. ചോറോട് ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥികളും, നാദാപുരം മോഡൽ സ്കൂൾ വിദ്യാർഥികളുമാണ് ഏറ്റുമുട്ടിയത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസ് ജീവനക്കാരും മറ്റും വിദ്യാർഥികളെ പിടിച്ച് മാറ്റിയെങ്കിലും തല്ലിന് അറുതി വന്നില്ല. വിവരം സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്. ചോറോട് സ്കൂൾ വിദ്യാർഥികൾഎങ്ങനെ നാദാപുരത്ത് എത്തി എന്ന് ചോദിച്ചപ്പോൾ സ്ഥലം കാണാൻ വന്നതെന്നായിരുന്നു മറുപടി. സംഘർഷക്കാരെ പോലീസെത്തി സ്റ്റേഷനിൽ എത്തിച്ച് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും തമ്പടിക്കുന്ന വിദ്യാർഥികൾ ഏറെ വൈകിയാണ് വീടുകളിലേക്ക് മടങ്ങുന്നതെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു. സ്റ്റാൻഡിന് പിൻവശം തമ്പടിക്കുന്ന വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവാണെന്നും ഇവിടെ പോലീസിന്റെ സാനിധ്യം ഉറപ്പാക്കണമെന്നും വ്യാപാരികൾ പറഞ്ഞു.
Read More