കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. സംഭവ ദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി. കഴിഞ്ഞ പത്തിനാണ് നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില്‍ പോകുകയായിരുന്നു.
Read MoreCategory: Edition News
മഴ പെയ്തില്ലെങ്കിൽ കുടിവെള്ളം മുട്ടും; പഴശിയിൽ പ്രതിദിനം നാല് സെന്റി മീറ്റർ വെള്ളം കുറയുന്നു
ഇരിട്ടി: വേനൽമഴ കനിഞ്ഞില്ലെങ്കിൽ ഇത്തവണ പഴശി റിസർവോയറിൽ നിന്നുള്ള കുടിവെള്ള വിതരണം ആശങ്കയിൽ. ഓരോ ദിവസവും നാലു സെന്റി മീറ്റർ എന്ന കണക്കിലാണ് വെള്ളം കുറയുന്നത്.ഒരാഴ്ചയ്ക്കിടെ മാത്രം സംഭരണിയിൽ നിന്ന് അരമീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് കുടിവെള്ള വിതരണത്തെയും ബാധിക്കും. ഫെബ്രുവരി ആദ്യവാരത്തിൽ പഴശിയുടെ പൂർണ സംഭരണശേഷിയിൽ (എഫ്ആർഎൽ) 26.52 മീറ്റർ വെള്ളം ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം പഴശിയിൽ ഇപ്പോൾ 22. 45 മീറ്റർ വെള്ളമാണുള്ളത്. ഒന്നര മാസത്തിനിടെ നാലു മീറ്ററിൽ അധികം വെള്ളമാണ് കുറഞ്ഞത്. വേനൽ മഴ പ്രതീക്ഷിച്ചപോലെ ലഭിക്കാതിരുന്നതോടെ നീരൊഴുക്കിൽ വൻ കുറവാണുണ്ടായത്. ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ 22.92 മീറ്റർ ഉണ്ടായിരുന്ന വെള്ളം ഇന്നലെയായപ്പോൾ 22.45 ലേക്ക് താഴ്ന്നു. സംഭരണശേഷി മൂന്ന് മീറ്ററും കൂടി താഴ്ന്നാൽ കുടിവെള്ള വിതരണത്തെയും ബാധിക്കും. സംഭരണിയിൽ 18.50 മീറ്റർ വെള്ളമുണ്ടെങ്കിൽ മാത്രമെ…
Read Moreകണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം
കണ്ണൂർ: സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരണം. കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ ആണ് മരിച്ചത്. കിണർ പണിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണർ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സനൽകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും തുടർന്ന് കുഴഞ്ഞുവീണതും. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ സൂര്യാതപമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കഠിനമായ ചൂട് നിലനിൽക്കുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതെ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read Moreനിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലെ ഭക്ഷണവിതരണം ; കുടുംബശ്രീക്ക് 2.44 കോടി രൂപയുടെ വിറ്റുവരവ്
കൊച്ചി: ഏപ്രില്‍ ഒമ്പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണവിതരണം നടത്തിയതിലൂടെ കുടുംബശ്രീ നേടിയത് 2.44 കോടി രൂപ. കഫേ യൂണിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ വഴിയായിരുന്നു കുടുംബശ്രീയുടെ വോട്ടെടുപ്പ് ദിനത്തിലെ ഭക്ഷണവിതരണം. സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിച്ച 11,272 പോളിംഗ് ബൂത്തുകളിലും 85 കളക്ഷന്‍ സെന്ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കും കാര്യക്ഷമമായ രീതിയില്‍ ഭക്ഷണ വിതരണം നടത്തിയതു വഴിയാണ് ഈ നേട്ടം. ഭക്ഷണ വിതരണത്തിലൂടെ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നേടിയത് കണ്ണൂര്‍ ജില്ലയാണ്. 51.09 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍ നേടിയത്. 49.34 ലക്ഷം രൂപയുടെ വിറ്റുവരവുമായി തിരുവനന്തപുരം ജില്ല രണ്ടാമതും 47.47 ലക്ഷം രൂപയുടെ വിറ്റുവരവുമായി എറണാകുളം ജില്ല മൂന്നാമതും എത്തി. കൊല്ലം ജില്ല 30.7 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. ഭക്ഷണ വിതരണത്തിനായി ഏറ്റവും കൂടുതല്‍ കഫേ യൂണിറ്റുകള്‍ പങ്കെടുത്തത്…
Read Moreപോസ്റ്റല്‍ വോട്ട്; ഇനി സൗകര്യം ഒരുക്കാനാവില്ല: ഇലക്ഷൻ കമ്മീഷന്
കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഇനി സൗകര്യം ഒരുക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍. എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും വോട്ട് ചെയ്യാത്തവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളടക്കം പുനസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നാണ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചത്. പോസ്റ്റല്‍ വോട്ടു ചെയ്യാനുള്ള അവസരം ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു കൂട്ടം ജീവനക്കാര്‍ നല്കിയ ഹര്‍ജികളിലാണ് വിശദീകരണം. ഇതില്‍ മറുപടിക്ക് ഹര്‍ജിക്കാര്‍ സമയം തേടിയതിനെ തുടര്‍ന്ന് ജസ്റ്റീസ് എസ്.മനു വിഷയം വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ കൃത്യമായി പരിഗണിച്ചതായി വിശദീകരണത്തില്‍ പറയുന്നു. അപേക്ഷ നല്‍കാത്തവര്‍ക്കും അപൂര്‍ണ അപേക്ഷ നല്കിയവര്ക്കും സമയത്തിന് ലഭിക്കാത്തവര്‍ക്കുമാണ് പോസ്റ്റല്‍ ബാലറ്റ് ലഭിക്കാതെ പോയത്. മറ്റുള്ളവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലേക്ക് അയച്ചിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച…
Read Moreവെടിക്കെട്ട് ലൈസൻസിക്കെതിരേ കേസ്; പൂരം തകർക്കാനുള്ള നീക്കമെന്നു സംശയം-പാറമേക്കാവ് ദേവസ്വം
തൃശൂർ: പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരേ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയമുണ്ട്. ചർച്ചയ്ക്ക് തൊട്ടുമുമ്പ് പാറമേക്കാവ് ലൈസൻസിക്കെതിരേ കേസെടുത്തത് വേട്ടയാടലാണ്. പാറമേക്കാവിനു വേണ്ടി വെടിക്കോപ്പ് ഒരുക്കുന്നത് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമാണശാലയിലാണ്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചിറ്റൂർ തഹസീൽദാർ ഇവിടെ ഇന്നലെ പരിശോധന നടത്തിയിരുന്നു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളത്. പെസോ മാനദണ്ഡം ലംഘിച്ച് ഇവിടെ അതിലുമേറെ വെടിമരുന്ന് സൂക്ഷിച്ചതായി പരിശോധനില്‍ കണ്ടെത്തിയതിനെ തുടർന്നാണ് പാലക്കാട് ജില്ല കളക്ടറുടെ നിർദേശ പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രൻ സ്റ്റോപ്പ് മെമ്മോ നൽകിയത്.
Read Moreമുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; നാലുപേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. ബേൺസ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന പരാതിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎൻഎ പരിശോധനാ ഫലങ്ങൾ നാളെയും മറ്റന്നാളുമായി പുറത്തുവരാൻ തുടങ്ങും.
Read Moreറിക്കാർഡ് വിലയിലും തിളക്കം കുറയാതെ സ്വർണവിപണി; അക്ഷയ തൃതീയയിൽ 20,000 കോടിയുടെ വ്യാപാരം
പരവൂർ: റിക്കാർഡ് വില വർധനയിലും സ്വർണത്തോടുള്ള മലയാളിയുടെയും ഇന്ത്യൻ വിപണിയുടെയും പ്രിയം കുറയുന്നില്ല. ഇത്തവണത്തെ അക്ഷയ തൃതീയ ദിനത്തിൽ രാജ്യത്ത് സ്വർണം, വെള്ളി വ്യാപാരം 20,000 കോടി രൂപ കവിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിൽക്കപ്പെട്ട ലോഹത്തിന്റെ അളവിൽ നേരിയ കുറവുണ്ടായെങ്കിലും ഉയർന്ന വില കാരണം വിറ്റുവരവിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നതാണ് വിപണിയിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. 2023-ലെ അക്ഷയ തൃതീയ മുതൽ ഇതുവരെ സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് പ്രതിവർഷം ശരാശരി 25 ശതമാനം നേട്ടം ലഭിച്ചതായി വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2025-ൽ സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് 39.2 ശതമാനമെന്ന മികച്ച ഉയർന്ന വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ എട്ടു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയത് പുതിയ നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കാൻ സഹായിച്ചു.ആഗോള സാമ്പത്തിക അനിശ്ചിതത്വവും പണപ്പെരുപ്പവും…
Read Moreഓൺലൈൻ ഗെയിമിംഗ് ; നിയന്ത്രണത്തിന് മേയ് ഒന്നു മുതൽ കർശന നിയമങ്ങൾ
പരവൂർ: രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായുള്ള പ്രത്യേക അഥോറിറ്റിയും പുതിയ നിയമങ്ങളും മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. 2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രമോഷൻ ആൻ്റ് റെഗുലേഷൻ ആക്ട് പ്രകാരം രൂപീകരിച്ച “ഓൺലൈൻ ഗെയിമിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ’ ആയിരിക്കും ഇനി ഈ മേഖലയിലെ കാര്യങ്ങൾ നിയന്ത്രിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഡിജിറ്റൽ ഓഫീസായാണ് അഥോറിറ്റി പ്രവർത്തിക്കുക. മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറിയായിരിക്കും അഥോറിറ്റിയുടെ ചെയർമാൻ. ആഭ്യന്തര മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കായിക മന്ത്രാലയം, നിയമവകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറിമാർ അഥോറിറ്റിയിൽ അംഗങ്ങളായിരിക്കും. ഇ-സ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ ഏതൊക്കെയാണെന്ന് നിശ്ചയിക്കാനും അവയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും അഥോറിറ്റിക്ക് അധികാരമുണ്ടാകും. കൂടാതെ ഉപഭോക്താക്കളുടെ ഡാറ്റ…
Read Moreദേശീയപാതയ്ക്കായി മണൽ ഖനനം; ആവാസവ്യവസ്ഥ തകർന്ന് വേന്പനാട്ടുകായൽ; കക്കാവാരൽ മേഖല പ്രതിസന്ധിയിൽ
മുഹമ്മ: രൂക്ഷമാകുന്ന കായൽ മണൽഖനനം വേമ്പനാട്ട് കായലിന്റെ ആവാസവ്യവസ്ഥയെ താളം തെറ്റിക്കുന്നു. ഇത് വേന്പനാട്ടു കായലിനെ ആശ്രയിക്കുന്ന കക്കാ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാഴ്ത്തുന്നു. ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം മേഖലകളിലും കോട്ടയം ജിലയിലെ വെച്ചൂർ, കുമരകം, ടി.വി പുരം, വൈക്കം മേഖലകളിലുമായി ആയിരക്കണക്കിന് കുടുംബങ്ങൾ കക്കാസംസ്കരണ മേഖലയെ ആശ്രയിച്ചു കഴിയുന്നുണ്ട്. പുലർച്ചെ കായലിൽനിന്നു ശേഖരിക്കുന്ന കക്കാ, സംസ്കരിച്ച് വിൽപ്പന നടത്തിയാണ് ഈ കുടുംബങ്ങൾ അഷ്ടിക്ക് വക കണ്ടെത്തുന്നത്. വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഇവർ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് തണ്ണീർമുക്കം, കണ്ണങ്കര മേഖലയിൽ ആരംഭിച്ച കായൽ മണൽ ഖനനമാണ് കക്കാ – മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ണീരിലാഴ്ത്തിയത്. ടോറസുകളിൽ നിരന്തരം മണ്ണു കൊണ്ടുപോകുന്ന പ്രക്രിയ മാസങ്ങൾ പിന്നിട്ടതോടെ കായലിലെ ആവാസവ്യവസ്ഥ തകിടം മറിഞ്ഞു. സുലഭമായി ലഭിച്ചിരുന്ന കക്കായും മത്സ്യവും കിട്ടാക്കനിയായി. കായൽ കനിയുന്നില്ലകായലിൽ പോയാൽ…
Read More