ആലപ്പുഴ: വലിയ മരം വാർഡ് കൊങ്ങിണി ചുടുകാട് ജംഗ്ഷനു സമീപമുള്ള തല്ലിമരം ഏതു നിമിഷവും നിലംപൊത്താം. മരത്തിന്റെ ചുവട്ടിൽ തീപിടിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് തീയണച്ചെങ്കിലും മരത്തിന്റെ അടിവശം പൊള്ളയായതിനാൽ ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. സമീപത്തെ വീടുകളിലും റേഷൻഷോപ്പിലും വൈദ്യുതി ലൈനിലും വീണ് അപകടമുണ്ടാകാം. മരം കത്തുന്ന വിവരമറിഞ്ഞ്, വാർഡ് കൗൺസിലർ ഷംനാ മൻസൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ ത്തുടർന്ന് ഫയർഫോഴ്സ് ഏറെനേരം പണിപ്പെട്ടാണ് വെള്ളം മരത്തിന്റെ പൊള്ളയായ ഭാഗത്ത് പമ്പ് ചെയ്ത് തീയണച്ചത്. മരം വെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് കൗൺസിലർ അഭ്യർഥിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പാണ് അതു ചെയ്യേണ്ടതെന്നു പറഞ്ഞ് ഫയർഫോഴ്സ് പോകുകയായിരുന്നു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥർ സ്ഥലത്തെത്തി പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിക്കാമെന്നു പറഞ്ഞെങ്കിലും നടപടിയൊന്നുമായില്ല.
Read MoreCategory: Edition News
കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം തോട്ടം നനയ്ക്കുന്നു;പരാതിയുമായി പ്ലാന്റേഷൻ തൊഴിലാളികൾ
രാജാക്കാട്: മതികെട്ടാൻ ചോലയിൽനിന്നു 100 വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തി ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് തന്റെ തോട്ടം നനയ്ക്കുന്നുവെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാന്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളായ തോണ്ടിമല, പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് തോട്ടം നനയ്ക്കുന്നതായാണ് പരാതി. കുടിവെള്ള സ്രോതസിൽനിന്നു പൈപ്പ് വഴിയാണ് എച്ച്എംഎൽ തൊഴിലാളീ ലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാൽ ആറു വർഷം മുൻപ് വാങ്ങിയ തോട്ടത്തിലേക്കാണ് കുടിവെള്ളം തിരിച്ചുവിട്ട് പൈപ്പിൽ വിള്ളലുണ്ടാക്കി തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്നത്. തൊഴിലാളികൾക്ക് കുടിവെള്ളം നൽകാൻ ബാധ്യതയുള്ള കമ്പനി ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെത്തുടർന്ന് ദേവികുളം ആർഡിഒയ്ക്ക് പരാതി നൽകി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സ്വാഭാവിക നീരൊഴുക്കിൽനിന്ന് കുടിവെള്ളം ലഭിക്കാൻ സൗകര്യമുള്ളപ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമായ…
Read Moreബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്
കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനെത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്കാന് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്. ബിന്ദു, കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന് ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ടിന് ബംഗളൂരുവില്‍നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍ തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയിലും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നിനാണു ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന്…
Read Moreറിക്കാര്ഡുകളിലേക്ക് നീന്തിക്കയറി മൂന്നര വയസുകാരി എസ്തേര്‍ കൃഷ്ണകുമാര്‍; 22 മിനിറ്റുകൊണ്ട് നിന്തിയത് 5.5 കിലോമീറ്റര്‍
ചിങ്ങവനം: വേമ്പനാട്ടുകായൽ കുറുകെ നീന്തിക്കടന്ന് ചിങ്ങവനം സ്വദേശിനിയായ മൂന്നര വയസുകാരി. ചിന്നു എന്ന് വിളിക്കുന്ന അങ്കണവാടി വിദ്യാര്‍ഥിനി എസ്തേര്‍ കൃഷ്ണകുമാര്‍ നേടിയത് മൂന്ന് റിക്കാർഡുകള്‍. ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, നാഷണല്‍ ബുക്ക് ഓഫ് റിക്കാർഡ്സ് എന്നിവയിൽ ഈ നേട്ടം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു. രണ്ടുമണിക്കൂർ 22 മിനിറ്റ് 15 സെക്കൻഡുകൾകൊണ്ടാണ് 5.5 കിലോമീറ്റര്‍ നീന്തിക്കടന്ന് എസ്തേര്‍ റിക്കാർഡുകൾ കൈപ്പിടിയിലൊതുക്കിയത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇത്രയും ദൂരം നീന്തിക്കടന്ന കുട്ടി എന്ന നിലയിലാണ് ബഹുമതികള്‍ എസ്തേറിനെ തേടിയെത്തിയത്. ജീവന്‍രക്ഷാ സ്വിമ്മിംഗ് അക്കാദമിയും എമെര്‍ജിംഗ് വൈക്കവും ചേര്‍ന്നാണ് വേമ്പനാട്ടുകായലില്‍ നീന്തല്‍ സംഘടിപ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കൊല്ലത്തു നടന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് അഷ്ടമുടിക്കായല്‍ നീന്തിക്കടന്ന് ബെസ്റ്റ് സ്വിമ്മര്‍ അവാര്‍ഡ് കരസ്ഥമാക്കിയ ശേഷമാണ് വേമ്പനാട്ടുകായലില്‍ പ്രകടനത്തിനിറങ്ങിയത്. ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാര്‍-ക്രിസ്റ്റീന ദമ്പതികളുടെ മകളാണ്. ഒരുവയസുള്ള സഹോദരന് എസ്രയുമുണ്ട്.…
Read Moreമുണ്ടത്തിക്കോട് ദുരന്തം: ഇരകളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് രാധിക സുരേഷ് ഗോപി
തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബം. തന്റെ മകളുടെ പേരിൽ ആരംഭിച്ച ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് വഴി, അപകടത്തിൽ ജീവൻ നഷ്ടമായ ഓരോരുത്തരുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയും സുരേഷ് ഗോപിയുടെ ഭാര്യയുമായ രാധിക സുരേഷ് ഗോപി അറിയിച്ചു. തകർന്നുപോയ കുടുംബങ്ങൾക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് ഈ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. “ഈ സഹായം നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ലെങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ ഈ എളിയ കരുതൽ ഉപകരിക്കട്ടെ എന്ന് രാധിക സുരേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
Read Moreഈരാറ്റിന്‍പുറം വിനോദസഞ്ചാര പദ്ധതി ഇനിയും യാഥാർഥ്യമായില്ല; ചെലവഴിച്ചത് കോടികള്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ ഇളവനിക്കര വാര്‍ഡിലെ ഈരാറ്റിന്‍പുറത്തെ വിനോദസഞ്ചാര പദ്ധതി എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. കോടികള്‍ മുടക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുന്ന ഈരാറ്റിന്‍പുറം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡും രണ്ടു ചെറിയ കെട്ടിടങ്ങളും മാത്രമാണ്. നെയ്യാര്‍ രണ്ടായി പിരിയുകയും പാറക്കെട്ടുകളെ തഴുകി വീണ്ടും ഒന്നായി ഒഴുകുകയും ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് ഈരാറ്റിന്‍പുറത്തെ സവിശേഷത. വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പത്തു വര്ഷംമുന്പ് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി ശൗചാലയവും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിരുന്നു. ഇവ രണ്ടും പ്രവര്‍ത്തനരഹിതമാണ്. റോക്ക് പാര്‍ക്കും ഹാംഗിഗ് ബ്രിഡ്ജുമൊക്കെ പദ്ധതിയുടെ ഭാഗമായ വാഗ്ദാനങ്ങളായിത്തന്നെ അവശേഷിക്കുന്നു. താത്കാലിക സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും ഈരാറ്റിന്‍പുറത്ത് നീന്തലില്‍ വൈദഗ്ധ്യമുള്ള ലൈഫ് ഗാര്‍ഡുകളുടെയും സേവനം അനിവാര്യമാണെന്ന് കൗണ്‍സിലര്‍ ഇളവനിക്കര സാം ചൂണ്ടിക്കാട്ടി. ഈരാറ്റിന്‍പുറത്ത് കുളിക്കുന്നതിനിടയില്‍ പാറക്കെട്ടുകളില്‍ അകപ്പെട്ടും മറ്റും വിദ്യാര്‍ഥികളടക്കം ഒട്ടേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അപകടക്കയങ്ങള്‍ സംബന്ധിച്ച…
Read Moreപാചകവാതക ക്ഷാമം: വിറകു വിലയും കുതിച്ചുയരുന്നു; പുളി വിറക് കിട്ടാനില്ലാത്ത അവസ്ഥ
വടക്കഞ്ചേരി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലണ്ടറുകൾക്കുള്ള ക്ഷാമത്തെത്തുടർന്ന് വിറകു ക്ഷാമവും രൂക്ഷമാക്കുന്നു. നല്ല ചൂടും ഏറെ സമയം കനലും നിലനിൽക്കുന്ന വാളംപുളി (കോൽപുളി) വിറക് കിട്ടാനില്ലാത്ത സ്ഥിതിയായി. പുളി വിറകിനാണ് ആവശ്യക്കാർ കൂടുതലെന്ന് വടക്കഞ്ചേരി ഗവ. ആശുപത്രിക്ക് സമീപം വിറകു കച്ചവടം നടത്തുന്ന രാമകൃഷ്ണൻ പറഞ്ഞു. ഹോട്ടലുകളിലേക്കാണ് പുളിവിറക് കൂടുതലും കയറ്റിപ്പോകുന്നത്. പുളി വിറക് 10 കിലോയ്ക്ക് ഇപ്പോൾ 80 രൂപയായി. ഗ്യാസ് ക്ഷാമത്തിനു മുമ്പ് ഇത് 60 രൂപയായിരുന്നു. വൈകാതെ തന്നെ വില 100 രൂപയാകും. തൃശൂർ ഭാഗങ്ങളിൽ ഇപ്പോൾ തന്നെ 10 കിലോ വിറകിന് 100 രൂപയായിട്ടുണ്ട്. മറ്റു പാഴ്മര വിറകിനും ഉയർന്ന വിലയാണ്. ഓരോ വർഷവും പുളിമരങ്ങൾ മുറിക്കുന്നതല്ലാതെ എവിടേയും പുളിതൈ നട്ടുവളർത്തുന്ന ശീലമില്ല. ഇതിനാൽ മലയാളികളുടെ സാമ്പാറിനും പുളിയിഞ്ചി കറിക്കുമുള്ള കോൽപുളി അയൽസംസ്ഥാനങ്ങളിൽനിന്ന് വരണം. ഗ്യാസിന്റെ ലഭ്യത വൈകുന്ന സ്ഥിതി തുടർന്നാൽ കടുത്ത…
Read Moreമാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം നിലച്ചിട്ട് ഒരു വർഷം: മലയോരമേഖലയുടെ കായിക സ്വപ്നങ്ങൾക്ക് തിരിച്ചടി
മുക്കം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രതീക്ഷിച്ച മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചിട്ട് ഒരുവർഷം. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള മിനി സ്റ്റേഡിയം ഏഴ് കോടിയോളം ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന പ്രവർത്തിയാണ് ഒരുവർഷം മുൻപ് നിലച്ചത്. കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയ നിർമാണത്തിന്റെ സ്പെഷൽ സർവീസ് വെഹിക്കിൾ. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ – ഓപറേറ്റിവ് സൊസൈറ്റിക്കായിരുന്നു ആദ്യഘട്ട നിർമാണ ചുമതല. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും നിർദേശങ്ങൾ നൽകേണ്ട ഏജൻസിയായിരുന്ന കിറ്റ്കോ. നിർദേശങ്ങൾ നൽകുന്നതിലെ കാലതാമസമാണ് പ്രവൃത്തി നിലക്കാൻ കരണമായതെന്നാണ് ആക്ഷേപം.പ്രവൃത്തി നിലച്ചതോടെ പ്രഭാത സവാരിക്കും വിവിധ കായിക മത്സരങ്ങൾക്കും വേനലവധി ക്യാമ്പുകൾക്കും ഉപയോഗിച്ച മൈതാനം ഉപയോഗ ശൂന്യമായി കിടക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രണ്ടര ഏക്കറോളം…
Read Moreഅധ്യാപകര്‍ തിരുത്തുകയും വളരുകയും വേണം: വ്യക്തികൾ രൂപംകൊള്ളുന്നയിടം പ്രൈമറി ക്ലാസുകളെന്ന് കല്‍പ്പറ്റ നാരായണന്
കോഴിക്കോട്: അധ്യാപകര്‍ ദിവസവും തിരുത്തുകയും ദിവസവും വളരുകയും ചെയ്യണമെന്ന് സാഹിത്യകാരന് കല്‍പ്പറ്റ നാരായണന്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ)വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും ആദരവ് അര്‍ഹിക്കുന്നത് പ്രൈമറി സ്കൂള്‍ അധ്യാപകരാണ്. പ്രൈമറി ക്ലാസുകളിലാണ് വ്യക്തികള്‍ രൂപം കൊള്ളുന്നത്. പ്രൈമറി ക്ലാസിലെ പാഠങ്ങള്‍ ആരും മറക്കില്ല. കോളജില്‍ പഠിപ്പിക്കാന്‍ റോബോട്ട് ആയാലും മതി.എന്നാല്‍ പ്രൈമറി തലത്തില്‍ പഠിപ്പിക്കാന്‍ വികാരവും വിചാരവുമുള്ള മനുഷ്യര്‍ തന്നെ വേണം. ആശയവിനിമയത്തിനുള്ള ശക്തമായ മാധ്യമമാണ് ഭാഷ. ഭാഷ കവിതയായും കഥയായും മാറാന്‍ തുടങ്ങുന്ന ഇടമാണ് പ്രൈമറി ക്ലാസ്. പ്രൈമറി സ്കൂള്‍ അധ്യാപകരെ ഇല്ലാതാക്കാന്‍ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ല. പ്രൈമറി തലത്തിലെ അധ്യാപകര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞാലും ശിഷ്യരുടെ മനസ്സില്‍ നിന്ന് ഒരിക്കലും പിരിയുന്നില്ല. അവര്‍ നടുന്നതെല്ലാം വളര്‍ന്നുകൊണ്ടിരിക്കുമെന്നും കല്‍പ്പറ്റ നാരായണന് പറഞ്ഞു.…
Read Moreഅപകടം പതിവാകുന്നു; മലയോര കവലകളെ അപകടമുക്ത മേഖലകളാക്കാൻ നടപടി വേണം
പെരുമ്പടവ്: മലയോര മേഖലയിലെ കവലകളിൽ അപകടം പതിവാകുന്നു.റോഡുകൾ മെക്കാഡം ടാറിംഗ് ആയെങ്കിലും അനുബന്ധ സംവിധാനങ്ങൾ വികസിക്കാത്തതാണ് അപകടങ്ങൾ പെരുകാൻ കാരണം. ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിലെ വീഴ്ചകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. തേർത്തല്ലി, ചപ്പാരപ്പടവ് പഞ്ചായത്തിലെ പൂവ്വം, തെറ്റുന്ന റോഡ്, ഒടുവള്ളിത്തട്ട്, ചപ്പാരപ്പടവ്, എടക്കോം, പെരുമ്പടവ് എന്നീ ടൗണുകളിലെ ജംഗ്ഷനുകളിൽ എപ്പോൾ വേണെങ്കിലും അപകടങ്ങൾ നടന്നേക്കാം എന്ന അവസ്ഥയിലാണ്. എവിടെയുമില്ല സിഗ്നലുകൾ തേർത്തല്ലിയിലും ചപ്പാരപ്പടവ് പഞ്ചായത്തിലെ പതിവായി ഗതാഗത കുരുക്കുകൾ ഉണ്ടാകുന്ന പൂവ്വം, ഒടുവള്ളിത്തട്ട്, തെറ്റുന്ന റോഡ്, ചപ്പാരപ്പടവ് ടൗൺ പ്രദേശങ്ങളിൽ ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ അത്യാവശ്യമാണെങ്കിലും ഇതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. തളിപ്പറമ്പ് – ആലക്കോട് പ്രധാന പാതയിൽ നിന്ന് ചപ്പാരപ്പടവിലേക്ക് വഴി തിരിഞ്ഞ് പോകുന്ന ഒടുവള്ളിത്തട്ട് തെറ്റുന്ന റോഡ് ജംഗ്ഷനുകളിൽ ഇത്തരത്തിൽ ട്രാഫിക്ക് സിംഗൽ ലൈറ്റുകൾ ഇല്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പലപ്പോഴും ശാഖറോഡിൽനിന്ന്…
Read More