വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി​ക്കെ​തി​രേ കേ​സ്; പൂ​രം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നു സം​ശ​യം-പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ്. കേ​സെ​ടു​ത്ത​ത് പൂ​രം ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ട്.

ച​ർ​ച്ച​യ്ക്ക് തൊ​ട്ടു​മു​മ്പ് പാ​റ​മേ​ക്കാ​വ് ലൈ​സ​ൻ​സിക്കെ​തി​രേ കേ​സെ​ടു​ത്ത​ത് വേ​ട്ട​യാ​ട​ലാ​ണ്. പാ​റ​മേ​ക്കാ​വി​നു വേ​ണ്ടി വെ​ടി​ക്കോ​പ്പ് ഒ​രു​ക്കു​ന്ന​ത് പാ​ല​ക്കാ​ട് മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലു​ള്ള വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ്.

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​റ്റൂ​ർ ത​ഹ​സീ​ൽ​ദാ​ർ ഇ​വി​ടെ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 2000 കി​ലോ വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കാ​നാ​ണ് അ​നു​മ​തി​യു​ള്ള​ത്.

പെ​സോ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് ഇ​വി​ടെ അ​തി​ലു​മേ​റെ വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ച്ച​താ​യി പ​രി​ശോ​ധ​നി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പാ​ല​ക്കാ​ട് ജി​ല്ല ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ. രാ​മ​ച​ന്ദ്ര​ൻ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

Related posts

Leave a Comment