നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം ; കു​ടും​ബ​ശ്രീ​ക്ക് 2.44 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ്

കൊ​ച്ചി: ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ത്തി​യ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​തി​ലൂ​ടെ കു​ടും​ബ​ശ്രീ നേ​ടി​യ​ത് 2.44 കോ​ടി രൂ​പ. ക​ഫേ യൂ​ണി​റ്റു​ക​ള്‍, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ എ​ന്നി​വ വ​ഴി​യാ​യി​രു​ന്നു കു​ടും​ബ​ശ്രീ​യു​ടെ വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം.

സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ര​വ​ര്‍​ത്തി​ച്ച 11,272 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും 85 ക​ള​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​തു വ​ഴി​യാ​ണ് ഈ ​നേ​ട്ടം.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റു​വ​ര​വ് നേ​ടി​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യാ​ണ്. 51.09 ല​ക്ഷം രൂ​പ​യാ​ണ് ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ നേ​ടി​യ​ത്. 49.34 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ര​ണ്ടാ​മ​തും 47.47 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വു​മാ​യി എ​റ​ണാ​കു​ളം ജി​ല്ല മൂ​ന്നാ​മ​തും എ​ത്തി. കൊ​ല്ലം ജി​ല്ല 30.7 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വും നേ​ടി.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ഫേ യൂ​ണി​റ്റു​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 830 ക​ഫേ യൂ​ണി​റ്റു​ക​ളാ​ണ് ജി​ല്ല​യി​ല്‍ ആ​കെ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment