വ​യ​നാ​ട് പെ​രു​ന്ത​ട്ട​യി​ല്‍ ക​ടു​വ​യും പു​ലി​യും ഏ​റ്റു​മു​ട്ടി​യെ​ന്ന്  നാ​ട്ടു​കാ​ര്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ല്‍​പ്പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള പെ​രു​ന്ത​ട്ട​യി​ല്‍ ക​ടു​വ​യും പു​ലി​യും ഏ​റ്റു​മു​ട്ടി​യെ​ന്ന് നാ​ട്ടു​കാ​ര്‍. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍ററി​നു സ​മീ​പം ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സം​ഘ​ട്ട​ന​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ പ​റ​ഞ്ഞു. ഇ​ത് കു​റ​ച്ചു​നേ​രം നീ​ണ്ടു​നി​ന്ന​താ​യി അ​വ​ര്‍ പ​റ​യു​ന്നു. ഇ​ന്നു രാ​വി​ലെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി-​ക​ടു​വ ഏ​റ്റു​മു​ട്ട​ല്‍ സ്ഥി​രീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ പ​രി​സ​ര​ത്ത് വ​ന്യ​മൃ​ഗ​ത്തി​ന്‍റെ രോ​മ​വും വി​സ​ര്‍​ജ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​ലി സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള പെ​രു​ന്ത​ട്ട. ഇ​വി​ടെ​നി​ന്നു ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ചു​ണ്ടേ​ലി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ എ​ത്തി​യി​രു​ന്നു.

Read More

ക​ള​മ​ശേ​രി​യി​ല്‍ കാ​ര്‍ സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ചു കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത കു​സാ​റ്റ് ജം​ഷ​നി​ല്‍ കാ​ര്‍ സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ യാ​ത്രി​ക​ര്‍ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 5.30 നാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് സ്റ്റോ​പ്പി​ല്‍ നി​ര്‍​ത്തി ആ​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ബ​സി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​ര്‍ ദേ​ശീ​യപാ​ത​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് തെ​ന്നി നീ​ങ്ങി. ആ​ലു​വ ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ കാ​ര്‍ യാ​ത്രി​ക​ര്‍ അ​ദ്ഭുതക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ കു​റ​ച്ച് നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

Read More

നെ​ത​ര്‍​ലാ​ൻ​ഡ് വീ​സ; പെ​രി​ങ്ങോ​ത്ത് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് ഒ​ന്പ​തു​ പേ​ര്‍

പെ​രി​ങ്ങോം: നെ​ത​ര്‍​ലാ​ൻ​ഡി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ഒ​ന്പ​തു​പേ​രെ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ടി​ക്കാ​നം സ്വ​ദേ​ശി​യും പെ​രി​ങ്ങോം കൂ​വ​പ്പൊ​യി​ലി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ അം​ബു​ജാ​ക്ഷ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ രാ​ജേ​ന്ദ്ര​ന്‍ പി​ള്ള​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പ​രാ​തി​ക്കാ​ര​നാ​യ അംബു​ജാ​ക്ഷ​നെ കൂ​ടാ​തെ യു.​വി. അ​ഖി​ല്‍, പി. ​മി​ഥു​ന്‍, കെ.​സു​നി​ഷ്, വി. ​വി​ക്രാ​ന്ത്, സി.​പി.​ ജോ​സ്മി, പി. ​ജി​തി​ന്‍, വി.​പി. വി​പി​ന്‍, രാ​ജേ​ഷ് എ​ന്നി​വ​രും വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി​യി​ലു​ണ്ട്. ഇ​വ​രി​ല്‍​നി​ന്നെ​ല്ലാം ക​ഴി​ഞ്ഞ ജൂ​ലൈ 17ന് ​ഒ​രു​ല​ക്ഷം രൂ​പ വീ​തം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് പ​രാ​തി. ഇ​തി​നുശേ​ഷം പ​രാ​തി​ക്കാ​ര​നും പ​രാ​തി​യി​ല്‍ പ​റ​യു​ന്ന പ​രി​ച​യ​ക്കാ​ര്‍​ക്കും പ​ണം തി​രി​ച്ച് ന​ല്‍​കാ​തെ​യും വീ​സ ന​ല്‍​കാ​തെ​യും വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ലാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.സ​മാ​ന രീ​തി​യി​ല്‍ വ​ഞ്ചി​ച്ച​താ​യു​ള്ള പ​രാ​തി​യി​ല്‍ പ്ര​തി​ക്കെ​തി​രെ ക​ഴി​ഞ്ഞദി​വ​സം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു.

Read More

ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം സൂ​പ്പ​ർ ഫാ​സ്റ്റി​നെ എ​ക്സ്പ്ര​സാ​യി ത​രം​താ​ഴ്ത്തു​ന്നു

കൊ​ല്ലം: പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന ബം​ഗ​ളൂ​രു- എ​റ​ണാ​കു​ളം -ബം​ഗ​ളു​രു ഇ​ന്‍റ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നി​നെ ( 12677/78) എ​ക്സ്പ്ര​സ് ട്രെ​യി​ൻ ആ​യി ത​രം താ​ഴ്ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം.ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന അ​റി​യി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി. അ​ന്നു മു​ത​ൽ ട്രെ​യി​നി​ന്‍റെ ന​മ്പ​രി​ലും മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 16377/78 എ​ന്ന ന​മ്പ​രി​ലാ​യി​രി​ക്കും എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.നി​ല​വി​ൽ കെ​എ​സ്ആ​ർ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് രാ​വി​ലെ 6.10 ന് ​പു​റ​പ്പെ​ടു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​ൻ (12677)വൈ​കു​ന്നേ​രം 4.55നാ​ണ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന​ത്.തി​രി​കെ​യു​ള്ള സ​ർ​വീ​സ് (12678) രാ​വി​ലെ 9.10 ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​തി​നാ​ണ് ബം​ഗ​ളൂ​രു​വി​ൽ എ​ത്തു​ന്ന​ത്. സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​ൻ ആ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​ത്. എ​ക്സ്പ്ര​സ് ട്രെ​യി​ൻ ആ​ക്കി മാ​റ്റു​മ്പോ​ൾ വ​ണ്ടി​യു​ടെ സ്പീ​ഡ് കു​റ​യ്ക്കും എ​ന്ന​ത് ഉ​റ​പ്പാ​ണ്.…

Read More

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന ന​ടി​യു​ടെ പ​രാ​തി; സം​വി​ധാ​യ​ക​നുമായി പോ​ലീ​സ് കൊ​ച്ചി​യി​ലേ​ക്ക്

കൊ​ച്ചി: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​നു​മാ​യി എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര പോ​ലീ​സ് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു. രാ​ത്രി​യോ​ടെ ഇ​യാ​ളു​മാ​യി പോ​ലീ​സ് സം​ഘം കൊ​ച്ചി​യി​ലെ​ത്തും. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​ള​മ​ക്ക​ര പോ​ലീ​സാ​ണ് ഇ​യാ​ളെ സ​ഹാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ടി​യു​ടെ പ​രാ​തി​യി​ല്‍ സ​ന​ല്‍​കു​മാ​റി​നെ​തി​രെ കൊ​ച്ചി സി​റ്റി പോ​ലീ​സ് നേ​ര​ത്തെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ന്ന​ലെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സ​ന​ല്‍​കു​മാ​റി​നെ എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച ശേ​ഷം കൊ​ച്ചി സി​റ്റി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ സ​ഹാ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വിടെ ​നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ന​ടി​യു​ടെ പ​രാ​തി​യി​ല്‍ എ​ള​മ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, ത​ന്നെ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് സ​ന​ല്‍​കു​മാ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​സ്റ്റ്…

Read More

വ​ഞ്ച​നാ​ക്കേ​സി​ല്‍ ജാ​മ്യ ഇ​ള​വ്: ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: വ​ഞ്ച​നാ​ക്കേ​സി​ല്‍ ജാ​മ്യ ഇ​ള​വ് തേ​ടി ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പാ​സ്‌​പോ​ര്‍​ട്ട് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നും വി​ദേ​ശ​ത്ത് പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മാ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് സൗ​ബി​ന്‍ ഷാ​ഹി​റി​നെ നേ​ര​ത്തെ മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കേ​സി​ല്‍ ന​ട​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സി​ല്‍ പ്ര​തി​ക​ളെ സ​ഹാ​യി​ച്ചെ​ന്ന് ആ​രോ​പ​ണം നേ​രി​ട്ട മ​ര​ട് എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി​യി​രു​ന്നു. എ​സ്‌​ഐ കെ.​കെ സ​ജീ​ഷി​നെ​യാ​ണ് എ​റ​ണാ​കു​ളം വെ​സ്റ്റ് ട്രാ​ഫി​ക് സ്‌​റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സി​ല്‍ ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​ടെ പ്ര​ധാ​ന രേ​ഖ​ക​ള്‍ ഫ​യ​ലി​ല്‍ നി​ന്നെ​ടു​ത്തു മാ​റ്റി​യ​തി​നാ​ണ് ന​ട​പ​ടി. മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ള്‍ 40 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം…

Read More

ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ൾ പി​എ​സ്​സി ക്ക് ​വി​ട​ണ​മെ​ന്ന് എകെസിഎച്ച് എംഎസ്

മൂലവട്ടം: അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ നാ​ട്ട​കം 4-ാം ന​മ്പ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ’ അ​യ്യ​ൻ കാ​ളി ഗു​രു​ദേ​വ​ൻ്റെ 162-ാമ​ത് ജ​ന്മ ന​ക്ഷ​ത്ര മ​ഹോ​ൽ​സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു​മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.കെ സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​സ്വം ബോ​ർ​ഡി​ലെ നി​യ​മ​ന​ങ്ങ​ൾ പി.​എ​സ്.​സിക്ക് ​വി​ട​ണ​മെ​ന്നും, ഗ​വ​ൺ​മെ​ന്‍റി​ൻ്റെ ഖ​ജ​നാ​വി​ൽ നി​ന്നും ശ​മ്പ​ളം ന​ൽ​കു​ന്ന എ​ല്ലാ​മേ​ഖ​ല​യി​ലും സം​വ​ര​ണ​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന നി​യ​മം ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​.എ​സ് രാ​ജീ​വ്, സ​നീ​ഷ് കൃ​ഷ്ണ​ൻ, ബാ​ബു നെ​ല്ലി​ക്കു​ന്ന്, രാ​ജേ​ഷ് വ​ള്ളി​ക്കാ​ട് , ര​മ്യാ​മോ​ൾ എം.​എ​സ് , പി. ​വി​ശ്വം​ഭ​ര​ൻ , കെ.​യു ര​ഘു, . കെ . ​രാ​ജു, നി​ഷാ​ദ് ഗോ​പാ​ൽ, ബി. ​മ​നോ​ജ് , മ​നോ​ജ് കു​മാ​ർ കെ.​പി. റ​ജി​മോ​ൾ ഷാ​ജി, ഷൈ​നു മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു

Read More

ആ​ല​പ്പു​ഴ​യി​ൽ എ​യിം​സ് വ​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ൽ​പ​ര്യം കാ​ട്ട​ണ​മെ​ന്ന് ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി

ഹ​രി​പ്പാ​ട്:​ ആ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (എ​യിം​സ്)​ആ​ല​പ്പു​ഴ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ൽ​പ​ര്യം കാ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. സ​ർ​ക്കാ​ർ താ​ൽ​പ​ര്യം കാ​ട്ടി​യാ​ൽ പ്ര​ധാ​ന​മ​ന്ത്രി വ​ഴ​ങ്ങു​മെ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്.​ പാ​യി​പ്പാ​ട് ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ആ​ല​പ്പു​ഴ​യ്ക്ക് വേ​ണ്ടി 2016 മു​ത​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി രി​ക്കു​ക​യാ​ണ്.​ അ​ച്യു​താ​ന​ന്ദ​ൻ സ​ഖാ​വ് അ​തി​നാ​യി സ്ഥ​ലം പി​ടി​ച്ചു കെ​ട്ടി വെ​ച്ചി​ട്ടു​ണ്ട്.​അ​തെ​ടു​ത്ത് പ്ര​യോ​ഗി​ച്ചാ​ൽ മ​തി.എ​യിം​സ് ആ​ല​പ്പു​ഴ​യി​ൽ വ​ന്നാ​ൽ ജി​ല്ല​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​വു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ പാ​യി​പ്പാ​ട് ജ​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഴി കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ച്ചാ​ൽ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; കോ​ഴി​ക്കോ​ട് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു; 11 പേ​ര്‍ ചി​കി​ല്‍​സ​യി​ൽ;  ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി ശോ​ഭ​ന(56)​യാ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സ്ഥ​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.​ഒ​രു​മാ​സ​ത്തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​ത്.. വി​ദേ​ശ​ത്ത് നി​ന്നു​ൾ​പ്പെ​ടെ മ​രു​ന്നെ​ത്തി​ച്ച് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.​ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read More

മ​ദ്യ​ല​ഹ​രി​യി​ലെത്തി അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യംചെ​യ്തു; മൂ​ന്നു പേ​ർ​ക്കു കു​ത്തേ​റ്റു; അന്വേഷണം ശക്തമാക്കി പോലീസ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ല്‍ വീ​ടി​ന് മു​ന്നി​ല്‍ അ​സ​ഭ്യം വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും അ​ക്ര​മി സം​ഘം കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ശ്രീ​കാ​ര്യം പൗ​ഡി​ക്കോ​ണം പ​ന​ങ്ങോ​ട്ടു​കോ​ണ​ത്ത് ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ന​ങ്ങോ​ട്ട് കോ​ണം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​ദേ​ശ​വാ​സി​യാ​യ സ​ഞ്ജ​യും സു​ഹൃ​ത്തു​ക്ക​ളും അ​സ​ഭ്യം വി​ളി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി. രാ​ജേ​ഷും ബ​ന്ധു​ക്ക​ളാ​യ ര​തീ​ഷും ര​ഞ്ജി​ത്തും ഇ​തി​നെ ചോ​ദ്യം ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് അ​ക്ര​മി സം​ഘം സ്ത്രീ​ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍ വ​ച്ച് മൂ​വ​രെ​യും കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ജേ​ഷി​ന്‍റെ കൈ​ക്കും ര​തീ​ഷി​ന്‍റെ മു​തു​കി​ലും ര​ഞ്ജി​ത്തി​ന്‍റെ കാ​ലി​ലു​മാ​ണ് കു​ത്തേ​റ്റ​ത്. മൂ​വ​രെ​യും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മ​ത്തി​ന് ശേ​ഷം സ​ഞ്ജ​യും കൂ​ട്ട​രും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.  

Read More