പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് എന്നാണ് പേരെങ്കിലും ഇപ്പോൾ ഇവിടെ തന്പടിക്കുന്നതു ബസുകളേക്കാൾ കൂടുതൽ സാമൂഹ്യവിരുദ്ധർ. മദ്യപിച്ചു ലക്കു കെട്ടവർക്ക് ഉറങ്ങാനും തമ്മിൽത്തല്ലാനും ചീത്തവിളിക്കാനുമൊക്കെ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തതുപോലെയാണ് ഇവിടത്തെ അന്തരീക്ഷം. പാലാ നഗരസഭയുടെ വ്യാപാരകേന്ദ്രങ്ങളിലൊന്നായ കൊട്ടാരമറ്റത്തെ ഷോപ്പിംഗ് കോംപ്ലക്സ് മദ്യപരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിട്ടും അധികൃതർ അനങ്ങിയിട്ടില്ല. മറിച്ചു വാടകബസ് ടെര്‍മിനലിന്റെ മുന്‍വശത്ത് പുറത്തേക്കു ഷീറ്റ് ഘടിപ്പിച്ചതോടെ രണ്ടും മൂന്നും നിലകളുടെ കാഴ്ച നഷ്ടമായി. ഇതോടെ രണ്ടും മൂന്നും നിലകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാൻ വ്യാപാരികള്‍ വിമുഖത കാട്ടി. ഓഫീസുകള്‍, കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഏതാനും സ്ഥാപനങ്ങള്‍ മാത്രമേ ഇപ്പോള്‍ ഈ നിലകളില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കി ചില മുറികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസത്തിനു വാടകയ്ക്ക് എടുത്തിരിക്കുകയാണ്. നഗരസഭയില്‍നിന്നു വാടകയ്ക്കെടുത്ത ചിലർ അന്യസംസ്ഥാന തൊഴിലാളികള്‍ക്കു മറിച്ച് വാടകയ്ക്കു മുറികള്‍ നല്‍കിയതാണെന്നും ആക്ഷേപമുണ്ട്. ദുർഗന്ധപൂരിതംആവശ്യത്തിനു ശുചിമുറികള്‍ ഒന്നുമില്ലാത്തതിനാല്‍ തിണ്ണയിലും…
Read MoreCategory: Edition News
ഇന്ന് ദേശീയ അധ്യാപക ദിനം… ഫയൽ ഇഴയുന്നു, ഓണത്തിനും ശന്പളമില്ലാതെ ദിവസവേതന അധ്യാപകർ
പത്തനംതിട്ട: ചെയ്ത ജോലിക്കു ശന്പളം കിട്ടാതെ ദിവസ വേതന അധ്യാപകർ. പുതിയ അധ്യയന വർഷം ആരംഭിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴും അധ്യാപകർക്കു ശന്പളം ലഭിച്ചിട്ടില്ല. താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരാണ് ശന്പളത്തിനുവേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇവരുടെ ശന്പളം ലഭിച്ചത് ഡിസംബറിനു ശേഷമാണ്. ഓരോ ഉപജില്ലയിലും ദിവസ വേതന അധ്യാപകരുടെ ബില്ലുകൾ പാസാക്കുന്നതിൽ ഓഫീസുകളുടെ താത്പര്യപ്രകാരമാണ്. നിയമനം അംഗീകരിച്ചു കഴിഞ്ഞാൽ ബില്ലുകൾ വേഗത്തിൽ പാസാക്കാനാകും. എന്നാൽ, നടപടിക്രമങ്ങളിലെ കാലതാമസമാണ് ശന്പളം വൈകാൻ കാരണമാകുന്നത്. ഫയൽ ഇഴയുന്നുസ്ഥിരനിയമനം തടഞ്ഞിട്ടുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം ലഭിച്ച അധ്യാപകരുടെ വേതനമാണ് തടയപ്പെട്ടതിലേറെയും. ഇവരുടെ തസ്തിക അംഗീകരിച്ചു നൽകാൻ വിദ്യാഭ്യാസ ഓഫീസുകളിൽ കാലതാമസമെടുക്കുകയാണ്. ഇത്തണ ഓണത്തിനു മുന്‍പ് ശന്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഫീസ് നടപടികൾ നീങ്ങിയില്ല. എന്നാൽ, സർക്കാർ മേഖലയിലെ താത്കാലിക അധ്യാപകരിൽ നല്ലൊരു പങ്കും ശന്പളം വാങ്ങുകയും ചെയ്തു. എയ്ഡഡ്…
Read Moreകൊല്ലത്തും കണ്ണൂരും വാഹനാപകടം: ഓച്ചിറയിൽ കെഎസ്ആർടിസി ബസും ഥാർ എസ്യുവിയും കൂട്ടിയിടിച്ച് മൂന്നു മരണം
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ ഇന്നു പുലർച്ചെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ബസും ഥാർ എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. എസ്യുവിയിൽ യാത്ര ചെയ്തിരുന്ന തേവലക്കര പടിഞ്ഞാറൻകര സ്വദേശി പ്രിൻസ് തോമസും (43) അഖിൽ (15), അൽക്ക (8) എന്നീ കുട്ടികളുമാണ് മരിച്ചതെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന പത്തു പേർക്കു പരിക്കേറ്റു. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ പൂർണമായും തകർന്നു. ഥാർ എസ്യുവിയിൽ അഞ്ചു പേരായിരുന്നു യാത്ര ചെയ്തിരുന്നത്. പരിക്കേറ്റ ഇവരിൽ ഐശ്വര്യയെ മരിയത്ത് ഹോസ്പിറ്റലിലും ബിന്ദ്യയെ പരബ്രഹ്മ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെഎസ്ആർടിസി ബസ് ചേർത്തലയിലേക്കു പോവുകയായിരുന്നു. എയർപോർട്ടിൽ പോയി മടങ്ങിവരുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എസ്യുവി ഥാർ എതിർദിശയിൽ കരുനാഗപ്പള്ളിയിലേക്കു വരികയായിരുന്നു. രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നു…
Read Moreകൈക്കൂലി കേസില്‍ അറസ്റ്റിലായ ഗ്രേഡ് എസ്ഐയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും
കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനല്‍കുന്നതിന് 10,000 രൂപ കൈക്കൂലി പോലീസ് സ്റ്റേഷനില്‍ വച്ച് വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഗ്രേഡ് എസ്ഐയെ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കാഞ്ഞിരമറ്റം സ്വദേശിയുമായ കെ. ഗോപകുമാറിനെയാണ് (56) സ്റ്റേഷനില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പള്ളിക്കര സ്വദേശി ഷിബു വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിണ്ടര്‍ ലോറി കഴിഞ്ഞ 25ന് വൈകുന്നേരം വൈറ്റില ഹബ്ബിന് സമീപം അപകടത്തില്‍പ്പെട്ടിരുന്നു. ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ഇതേത്തുടര്‍ന്ന് ലോറി വൈദ്യുത പോസ്റ്റിലും, കാറിലും, ബൈക്കിലും, മതിലിലും ഇടിച്ചു. സംഭവത്തില്‍ മരട് പോലീസ് കേസ് എടുക്കുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗ്രേഡ് എസ്ഐ ഗോപകുമാര്‍ ലോറി ഉടമയായ ഷിബു…
Read Moreആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യം; ആദ്യം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോടതിയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി നല്കിയ സത്യവാങ്മൂലം പിന്വലിക്കുമൊയെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. നാമജപഘോഷയാത്രയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്വലിക്കുമൊയെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഒന്‍പതര വര്‍ഷമായി ശബരിമല വികസനത്തിന് ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയനേട്ടം കൊയ്യാനാണു ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല തീര്‍ഥാടനത്തെ പ്രതിസന്ധിയിലാക്കിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആദ്യം ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായ സംഘടനകളുടെ നിലപാട് അവര്‍ പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മനഃപൂര്‍വം കാണാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreആഗോള അയ്യപ്പസംഗമം; സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ സിപിഎം അന്നും ഇന്നും എന്നും വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞത്. കഴിഞ്ഞ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയെ പ്രതിരോധിക്കേണ്ടത് വിശ്വാസികളാണ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ശബരിമലയില്‍ യുവതി പ്രവേശനത്തിന് സിപിഎം എതിരല്ലെന്ന സൂചനയാണ് എംവി ഗോവിന്ദന്റെ വാക്കുകളിൽ പുറത്തുവരുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Read Moreഎരഞ്ഞിപ്പാലത്തെ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; സുഹൃത്തുക്കളുടെ മൊഴി നിര്‍ണായകം
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. ആത്മഹത്യചെയ്ത ആയിഷ റഷയുടെ ആൺസുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്. പ്രതി ബഷീറുദീനെതിരേ സുഹൃത്തുക്കളുടെ മൊഴി നിർണായകമാണ്. പെൺകുട്ടിയെ ആൺസുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിക്കുകയും ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിക്കുകയും ചെയ്തുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആയിഷ ബഷീറുദീന്‍ അയച്ച വാട്സാപ് ചാറ്റ് പോലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിനു കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എന്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നു. രണ്ടു വർഷമായി…
Read Moreഹരിത കർമസേനാംഗങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് മാർ സെറാഫിം മെത്രാപ്പോലീത്ത
പത്തനംതിട്ട: നഗരജീവിതത്തോടു ചേർന്നുനിൽക്കുന്ന ഹരിതകർമ സേനാംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ചേർത്തുനിർത്തി ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഓണാഘോഷം. പത്തനംതിട്ടക്ക് വൃത്തിയും ശുചിത്വവുമുളള ദിനങ്ങള്‍ സമ്മാനിക്കുന്ന ഹരിതകർമ സേനാംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ആദരിച്ച് ഓണസമ്മാനം നൽകിയായിരുന്നു ആഘോഷം. ഇവർക്കായി ഓണസദ്യ ഒരുക്കി അതിൽ പങ്കാളിയായ മെത്രാപ്പോലീത്ത ഒരുമയുടെയും ഒത്തുചേരലിന്റെയും ഓണകാഴ്ചയും നിറച്ചു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലൊന്നാണ് ഇതെന്ന് ഏബ്രഹാം മാര്‍ സെറാഫിം പറഞ്ഞു. ആഘോഷങ്ങളിൽ പലപ്പോഴും പിൻനിരയിലാകുന്നവരാണ് ഹരിതകർമസേനാംഗങ്ങൾ. എന്നാൽ, അവരില്ലാതെ ആഘോഷം പൂർണമാകില്ല. നാടിനെ ശുചിത്വത്തോടെ നിലനിർത്തുന്നത് ഇവരാണ്. ഇത് കണക്കിലെടുത്താണ് ആദരിക്കലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅതുല്യയുടെ മരണം; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി എട്ടിനു പരിഗണിക്കും
കൊല്ലം: ഷാര്‍ജയില്‍ ചവറ കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി. അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, ഭർത്താവ് സതീഷിന്റെ ആക്രമണത്തിന്റെ വീഡിയോയും സംബന്ധിച്ച ഫോറന്‍സിക് റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന് ജഡ്ജ് സി.എം സീമയാണ് കേസ് എട്ടിലേക്ക് മാറ്റിയത്. കേസിലെ പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുമുണ്ട്.
Read Moreപത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. ക്യാംപ് ക്വാട്ടേഴ്സിൽ ആണ് കുഞ്ഞുമോനും കുടുംബവും താമസം. ക്യാമ്പിലെ പരിശീലനത്തിന്റേയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
Read More