ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​ക​ൾ! യു​ഡി​എ​ഫ് നാ​ല്, എ​ൽ​ഡി​എ​ഫ് മൂ​ന്ന്; കൊ​ല്ലത്ത് ര​ണ്ടി​ട​ത്തും യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഏ​ഴ് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വാ​ർ​ഡു​ക​ളി​ലെ ഫ​ലം പു​റ​ത്തു വ​ന്നു.

തി​ല്ല​ങ്കേ​രി​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ ക​ള​മ​ശേ​രി മു​നി​സി​പ്പ​ൽ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫി​നും തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി വാ​ർ​ഡി​ൽ യു​ഡി​എ​ഫി​നും അ​ട്ടി​മ​റി വി​ജ​യം.

തി​ല്ല​ങ്കേ​രി​യി​ൽ എ​ൽ​ഡി​എ​ഫി​ലെ ബി​നോ​യി കു​ര്യ​ൻ ജ​യി​ച്ചു. സം​സ്ഥാ​ന​ത്ത് മൂ​ന്നും സീ​റ്റ് എ​ൽ​ഡി​എ​ഫും നാ​ലു സീ​റ്റ് യു​ഡി​എ​ഫും ജ​യി​ച്ചു.

തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ.​രാ​മ​നാ​ഥ​ൻ 998 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​നി​സി​പ്പ​ൽ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ റ​ഫീ​ഖ് മ​ര​യ്ക്കാ​ർ 64 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു.

ലീ​ഗ്, കോ​ണ്‍​ഗ്ര​സ് വി​മ​ത​നും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ലീ​ഗി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ നേ​ടി​യി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​മ​ത​ന്‍റെ സാ​ന്നി​ധ്യം ഇ​വി​ടെ യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റ​ഫീ​ഖ് മ​ര​യ്‌​ക്കാ​റി​ന് 308 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ത്ഥി വി ​എ​സ് സ​മീ​ലി​ന് 244 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. യു ​ഡി എ​ഫി​ന്‍റെ വി​മ​ത സ്ഥാ​നാ​ർ​ത്ഥി​യാ​യ ഷി​ബു സി​ദ്ദി​ഖ് 207 വോ​ട്ടാ​ണ് നേ​ടി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ താ​ത്തൂ​ർ​പൊ​യി​ൽ വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തി​ര‍​ഞ്ഞെ​ടു​പ്പി​ലും യു ​ഡി എ​ഫ് വി​ജ​യി​ച്ചു. യു ​ഡി എ​ഫി​ലെ കെ ​സി വാ​സ​ന്തി 27 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 7 ആം ​വാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു വി​ജ​യം. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി രോ​ഹി​ത് എം. ​പി​ള്ള​യാ​ണ് കോ​ൺ​ഗ്ര​സി​ലെ കെ ​വ​ർ​ഗീ​സി​നെ 464 വോ​ട്ടു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി മ​ഹേ​ശ​ൻ 182 വോ​ട്ടു​ക​ൾ നേ​ടി.

കൊ​ല്ലത്ത് ര​ണ്ടി​ട​ത്തും യു​ഡി​എ​ഫ്

ച​വ​റ: ജി​ല്ല​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. അ​ഞ്ചാം വാ​ർ​ഡാ​യ പ​റ​ന്പി​മു​ക്കി​ൽ മു​ഹ​മ്മ​ദ് നൗ​ഫ​ൽ 336 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പ​ടു​ത്തി.

പ​തി​മൂ​ന്നാം​വാ​ർ​ഡാ​യ ചോ​ല​യി​ൽ യു​ഡി​എ​ഫി​ലെ അ​നി​ൽ​കു​മാ​ർ 71 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത് .പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം യു​ഡി​എ​ഫി​നാ​ണ് .

23 സീ​റ്റി​ൽ 14 സീ​റ്റാ​ണ് യു​ഡി​എ​ഫി​ന് ുണ്ടാ​യി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് 6 സീ​റ്റാ​ണ്. ര​ണ്ട് സീ​റ്റു​കൂ​ടി യു​ഡി​എ​ഫി​ന് ല​ഭി​ച്ച​തോ​ടെ യു​ഡി​എ​ഫി​ന് 16 സീ​റ്റാ​യി. അ​ഞ്ചാം വാ​ർ​ഡാ​യ പ​റ​മ്പി​മു​ക്കി​ൽ 85. 38 ശ​ത​മാ​ന​വും പ​തി​മൂ​ന്നാം വാ​ർ​ഡാ​യ ചോ​ല​യി​ൽ 79.18 ശ​ത​മാ​നം പോ​ളിം​ഗു​മാ​ണ് ന​ട​ന്ന​ത്.

പ​റ​മ്പി​മു​ക്ക് ,ചോ​ല എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ എ​ന്‍​ഡി​എ, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​വി​ടു​ത്തെ തി​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വെ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഏ​ഴി​ട​ത്തു​മാ​യി 78.24 ശ​ത​മാ​ന​മാ​യി​രു​ന്നു ആ​കെ പോ​ളിം​ഗ്

Related posts

Leave a Comment