ഡ​യ​റ്റി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യാശ്ര​മം; അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു; പ്രേരണാകുറ്റത്തിന് കേസെടുത്ത് പോലീസ്

തി​രു​വ​ല്ല: തി​രു​വ​ല്ല ഡ​യ​റ്റി​ലെ ഹോ​സ്റ്റ​ലി​ല്‍ അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​യാ​യ അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഡ​യ​റ്റി​ലെ മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പി​ക മി​ലീ​ന ജ​യിം​സി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രേ തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​ണ് അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വി​ദ്യാ​ര്‍​ത്ഥി​യെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലെ അ​ധ്യ​പി​ക​യ്ക്ക് എ​തി​രെ ഇ​വി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​ല്‍ ആ​യി​രു​ന്നു. അ​ധ്യാ​പി​ക നി​ര​ന്ത​രം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പ​രീ​ക്ഷ​യി​ല്‍ തോ​ല്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും വി​ദ്യാ​ര്‍​ഥി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു നേ​ര​ത്തെ​യും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ര​ണ്ടാം​വ​ര്‍​ഷ ഡി​പ്ലോ​മ ഇ​ന്‍ എ​ല​മെന്‍ററി എ​ഡ്യു​ക്കേ​ഷ​നി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പു​ല​ര്‍​ച്ചെ സ​ഹ​പാ​ഠി മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ക​ണ്ട​ത്.

Read More

മ​റ​ന്നു​വ​ച്ച ക​ണ്ണ​ട​യെ​ടുത്ത് ട്രെ​യി​നി​ല്‍നി​ന്നി​റ​ങ്ങ​വെ വി​ദ്യാ​ര്‍​ഥി​ക്കു ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: മ​റ​ന്നു​വ​ച്ച ക​ണ്ണ​ട​യെ​ടുത്ത് ട്രെ​യി​നി​ല്‍ നി​ന്നി​റങ്ങവെ വി​ദ്യാ​ര്‍​ഥി​ക്കു ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. പു​തു​പ്പ​ള്ളി സ്വ​ദേ​ശി അ​ഞ്ചേ​രി ഇ​ടേ​ശേ​രി​ക്കു​ന്നേ​ല്‍ ദീ​പ​ക് ജോ​ര്‍​ജ് വ​ര്‍​ക്കി (25) ആ​ണ് മ​രി​ച്ച​ത്. പൂ​ന​യി​ല്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ര്‍​ഥിയാണ്. കോ​ഴ്സ് പൂ​ര്‍​ത്തി​യക്കിനാട്ടിലേക്കുവരുന്പോഴായിരുന്നു ബോം​ബെ ജ​യ​ന്തി ട്രെ​യി​നി​ല്‍നി​ന്നുവീ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങളെല്ലാം പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് എ​ടു​ത്തു​വ​ച്ചെ​ങ്കി​ലും മറന്നുവച്ച ക​ണ്ണ​ട എ​ടു​ക്കാ​ന്‍ തിരികെ കയറുകയായിരുന്നു. എ​ന്നാ​ല്‍ ഈ ​സ​മ​യം ട്രെ​യി​ന്‍ നീ​ങ്ങി ഫ്ളാ​റ്റ് ഫോം ​ക​ഴി​ഞ്ഞി​രു​ന്നു. ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പാ​ള​ത്തി​ന​ടി​യി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ല്‍ ശ​രീ​രം ര​ണ്ടാ​യി മു​റി​ഞ്ഞുപോ​യി​. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കോ​ട്ട​യം സ്റ്റാ​ര്‍ ജം​ഗ​ഷ​നി​ലെ ആ​ദം ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​ശേ​രി​ക്കു​ന്നേ​ല്‍ വ​ണ്‍ ഗ്രാം ​ഗോ​ള്‍​ഡ് ജ്വ​ല്ല​റി ആ​ന്‍​ഡ് ട്രാ​വ​ല്‍ ഏ​ജ​ന്‍​സി ഉ​ട​മ ജോ​ര്‍​ജ് വ​ര്‍​ക്കി​യാ​ണ് പി​താ​വ്. ​സോ​ളി​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍…

Read More

നിക്ഷേപത്തട്ടിപ്പ് അവസാനിക്കുന്നില്ല; ‘ക​രി​മ്പ​ട്ടി​ക​യി​ല്‍’ പെ​ടാ​ത്ത ക​മ്പ​നിയും തട്ടിപ്പു നടത്തി; സിദ്ദീഖിന്‍റെ ഭാര്യ ഷറഫുന്നീസ നാലാം പ്രതി

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും സ്വ​കാ​ര്യ നി​ധി​ കന്പനികളി​ല്‍ പ​ണം നി​ക്ഷേ​പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വീ​ണ്ടും വ​ര്‍​ധി​ക്കു​ന്നു. കോ​ഴി​ക്കോ​ട്ടാ​ണ് ഒടുവിൽ റിപ്പോർട്ട് ചെയ്ത സംഭവം. ‌ സ്വ​കാ​ര്യ നി​ധി ക​മ്പ​നി​ക​ളു​ടെ ത​ട്ടി​പ്പി​നെ​ക്കുറി​ച്ചു നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടും ആ​ളു​ക​ള്‍ ഇ​തു ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 14 ജി​ല്ല​ക​ളി​ലാ​യി 537 ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് പോ​ലീ​സും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ‘ക​രി​മ്പ​ട്ടി​ക​യി​ല്‍’ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ക​രി​മ്പ​ട്ടി​ക​യി​ൽപ്പെ​ടാ​ത്ത നി​ധി​യി​ലാ​ണ് ഇ​ത്ത​വ​ണ ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന​ത് വേ​റെ കാ​ര്യം. കോ​ഴി​ക്കോ​ട് ടി​ഗ് നി​ധി ത​ട്ടി​പ്പ് കേ​സി​ൽ ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ​യു​ടെ ഭാ​ര്യ​യെ ഉ​ള്‍​പ്പെ​ടെ പ്ര​തി​ചേ​ര്‍​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ടി​ഗ് നി​ധി ത​ട്ടി​പ്പി​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ന​ട​ക്കാ​വ് സ്വ​ദേ​ശി​യാ​യ നി​ക്ഷേ​പ​ക​യു​ടെ പ​രാ​തി​യെത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ നാ​ലാം പ്ര​തി​യാ​ണ് സി​ദ്ദി​ഖി​ന്‍റെ ഭാ​ര്യ ഷ​റ​ഫു​ന്നീസ. ക​മ്പ​നി​യി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രു​ൾ​പ്പെ​ടെ അ​ഞ്ച്…

Read More

ബ​ലാ​ത്സം​ഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് മുങ്ങി; പ്രതിയെ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു ഇന്‍റർപോൾ

പാ​ലാ: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​യെ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി ഇ​ന്‍റ​ര്‍​പോ​ള്‍ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞം വ​ലി​യ​വി​ളാ​കം യാ​ഹ്യാ​ഖാ​ന്‍ (40) നെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 2008ലാ​ണ് ഇ​യാ​ള്‍ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. വീ​ടു​ക​ള്‍ തോ​റും പാ​ത്ര​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ 2008 ജൂ​ണി​ല്‍ പാ​ലാ​യി​ലെ ഒ​രു വീ​ട്ടി​ല്‍ ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തു​ക​യും വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന ‌പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ‌കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ ഇ​യാ​ള്‍ പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​യി. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷം വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​യെ വി​ദേ​ശ​ത്തു​നി​ന്നു പി​ടി​കൂ​ടു​ന്ന​തി​നു​വേ​ണ്ടി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്‍റ​ര്‍​പോ​ള്‍ അ​ന്താ​രാ​ഷ്ട്ര കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.  

Read More

അന്തർസംസ്ഥാന മോഷ്ടാവ്  പിടിച്ചുപറിക്കേസിൽ പിടിയിൽ; മോഷണത്തിനിടയിൽ ചെറുക്കുന്നവരെ ആക്രമിക്കുന്ന സ്വഭാവം

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് ത​ല​സ്ഥാ​ന​ത്ത് മാ​ല​പി​ടി​ച്ചു​പ​റി കേ​സി​ൽ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​മോ​ൽ സാ​ഹി​ബ് ഷി​ൻ​ഡെ​(32)യെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. വ​ഞ്ചി​യൂ​രി​ൽനി​ന്നു മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി​യാ​ണ് ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന ആ​റ് പ​വ​ന്‍റെ മാ​ല ഇ​യാ​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ബൈ​ക്ക് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ബൈ​ക്ക് ഉ​ട​മ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലും മാ​ല പി​ടി​ച്ചു​പ​റി കേ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും പോ​ലീ​സി​ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ച്ച​ത്. ത​ന്പാ​നൂ​രി​ലെ ഒ​രു ലോ​ഡ്ജി​ലാ​യി​രു​ന്നു ഇ​യാ​ൾ താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്. ലോ​ഡ്ജി​ൽ കൊ​ടു​ത്തി​രു​ന്ന ഒ​രു മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പ്ര​തി പെ​രു​മ്പാ​വൂ​രി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ർ പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് അ​മോ​ലി​നെ പി​ടി​കൂ​ടി​യത്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ പ്ര​തി മ​റ്റൊ​രു മോ​ഷ​ണ…

Read More

കേസെടുത്തോളൂ, ഗൾഫിൽ ജോലിക്കു പോകാൻ ഉദ്ദേശിക്കുന്നില്ല; സ‍​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​രു​താ​യ്മ​യ്ക്കെ​തി​രെ സം​സാരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ ഒ​രു പ​രാ​തി​യു​മി​ല്ലെ​ന്ന് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ. അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ത്തി​ന്‍റെ ഭ്രാ​ന്താ​യി​രി​ക്കു​ക​യാ​ണ് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്. വി​യോ​ജി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ഏ​ത് രീ​തി​യി​ലും കേ​സു​ക​ളെ​ടു​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ ശൈ​ലി. ഞ​ങ്ങ​ക്ക് ഒ​രു പ​രാ​തി​യു​മി​ല്ല. ഞാ​ന്‍ ഗ​ൾ​ഫി​ൽ ജോ​ലി​ക്കൊ​ന്നും പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.എ​ത്ര കേ​സെ​ടു​ത്താ​ലും ഇ​ട​തു​പ​ക്ഷ സ‍​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​രു​താ​യ്മ​യ്ക്കെ​തി​രാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​ൻ പാ​ടി​ല്ലെ​ന്ന് പ​റ​യു​മ്പോ​ൾ ഇ​തൊ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് ആ​ലോ​ചി​ക്ക​ണം. ഏ​തെ​ങ്കി​ലും പി​എ​സ് സി ​പ​രീ​ക്ഷ​യെ​ഴു​തി​യി​ട്ട് ജോ​ലി കാ​ത്തു​നി​ൽ​ക്കു​ന്ന​യാ​ള​ല്ലാ​ത്ത​തു കൊ​ണ്ട് എ​ത്ര കേ​സെ​ടു​ത്താ​ലും പ്ര​യാ​സ​മി​ല്ല. ജ​യി​ലി​ൽ പോ​കാ​ൻ ഒ​രു മ​ടി​യു​മി​ല്ല. എ​ത്ര​കാ​ലം വേ​ണ​മെ​ങ്കി​ലും ജ​യി​ലി​ൽ കി​ട​ക്കാ​ൻ ത​യാ​റാ​ണെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Read More

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വം; റാ​ഷി​ദി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​ബി​ക് മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യും ഫ്ര​ട്ടേ​ണി​റ്റി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ മു​ഹ​മ്മ​ദ് റാ​ഷി​ദി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ഹൃ​ത്തി​നെ സ​സ്പ​ന്‍​ഡ് ചെ​യ്യാ​ന്‍ ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് കാ​ര​ണ​ക്കാ​ര​ന്‍ അ​റ​ബി​ക് വ​കു​പ്പി​ലെ വ​കു​പ്പി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ധ്യാ​പ​ക​നും നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ ഡോ. ​കെ.​എം. നി​സാ​മു​ദ്ദീ​ന്‍ ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ്ന്ന​ലെ ഉ​ച്ച​യ്ക്ക് റാ​ഷി​ദ് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്. ക​ത്തി​ക്ക് സ​മാ​ന​മാ​യ മൂ​ര്‍​ച്ച​യു​ള​ള ആ​യു​ധം​കാ​ട്ടി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഇ​ക്കാ​ര്യം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ തു​നി​ഞ്ഞ അ​ധ്യാ​പ​ക​നെ പി​ന്നാ​ലെ ചെ​ന്ന് ആ​യു​ധ​ത്തി​ന്‍റെ പി​ന്‍​ഭാ​ഗം ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് പി​ന്നി​ല്‍ മ​ര്‍​ദിക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട റാ​ഷി​ദി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ നി​സാ​മു​ദ്ദീ​ന്‍ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി നി​സാ​മു​ദ്ദി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. വൈ​കി​ട്ടോ​ടെ ഇ​യാ​ള്‍ ആ​ശു​പ​ത്രി വി​ട്ടു.…

Read More

നവകേരള സദസിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായ പരാതി

നെ​ടു​മ​ങ്ങാ​ട്: നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായി പരാതി. ആ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​ന്നൂ​ർ​ക്കോ​ണം വാ​ർ​ഡി​ലെ 16 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ണ് ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ച​ത്.​ മ​സ്ട്രോ​ളി​ൽ പേ​ര് അ​ടി​ച്ച ശേ​ഷം തൊ​ഴി​ൽ നി​ഷേധി​ക്കു​ന്ന​താ​യാണ് പ​രാ​തി ഉ​യ​ർ​ന്നത്. ആറ് തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ക​ണ്ട് ജോ​ലി നി​ഷേ​ധി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ട് ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പ് സ​മാ​ന​മാ​യ സം​ഭ​വം ഈ ​വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് കൊ​ണ്ട് ജോ​ലി ഇ​ല്ല എ​ന്ന് പ​റ​ഞ്ഞ​താ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.​സം​ഭ​വം വി​വാ​ദം ആ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ്ശ്രീ​ക​ല തൊ​ഴി​ലാ​ളി​ക​ളോ​ട് ജോ​ലി​ക്ക് ക​യ​റാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

മെ​ഡി​ക്ക​ൽ രേ​ഖ വ്യാ​ജ​മെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു; ‘തെളിയി​ച്ചാ​ൽ മാ​പ്പ് പ​റ​യാം’ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ജാ​മ്യം ല​ഭി​ക്കാ​നാ​യി താ​ൻ സ​മ​ർ​പ്പി​ച്ച മെ​ഡി​ക്ക​ൽ രേ​ഖ വ്യാ​ജ​മെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​നെ താ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. രേ​ഖ വ്യാ​ജ​മെ​ന്ന് തെ​ളി​യി​ച്ചാ​ൽ മാ​പ്പ് പ​റ​യാം. അ​ല്ലെ​ങ്കി​ൽ എം.​വി.​ ഗോ​വി​ന്ദ​ൻ മാ​പ്പ് പ​റ​യു​മോ​യെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ചോ​ദി​ച്ചു. ആ​രോ​പ​ണം തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എം.​വി. ഗോ​വി​ന്ദ​ന് വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ര്‍​എം​ഒ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. കോ​ട​തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടും ത​ന്‍റെ ബി​പി മാ​ത്ര​മാ​ണ് നോ​ക്കി​യ​ത്. ര​ക്ത​സ​മ്മ​ര്‍​ദം 160 ഉ​ണ്ടാ​യി​ട്ടും മെ​ഡി​ക്ക​ൽ റി​പ്പോ​ര്‍​ട്ടി​ൽ ഫി​റ്റ് എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത രീ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും സ​മ​ര​ത്തി​നി​ടെ ജ​യി​ൽ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കൊ​ടും കു​റ്റ​വാ​ളി​യെ പോ​ലെ​യാ​ണ് പൊ​ലീ​സ് വീ​ട്ടി​ൽ…

Read More

എ​ക്സാ​ലോ​ജി​ക് മ​ര​വി​പ്പി​ക്കാ​നാ​യി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ; രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ബംഗളൂരുവിലെ എ​ക്സാ​ലോ​ജി​ക് സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി ന​ട​ത്തി​യ കൂ​ടു​ത​ൽ ക്ര​മ​ക്കേ​ടു​ക​ൾ വെ​ളി​പ്പെ​ടു​ത്തി ര​ജി​സ്ട്രാ​ർ ഓ​ഫ് ക​ന്പ​നീ​സ്(ആ​ർ​ഒ​സി​). എ​ക്സാ​ലോ​ജി​ക് കന്പനി മ​ര​വി​പ്പി​ക്കാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. ര​ണ്ടുവ​ർ​ഷം വ​രെ ഇ​ട​പാ​ടു​ക​ൾ ഒ​ന്നും ന​ട​ത്താ​ത്ത ക​ന്പ​നി​ക​ൾ​ക്കാ​ണ് ക​ന്പ​നി മ​ര​വി​പ്പി​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കാ​ൻ യോ​ഗ്യ​ത​യു​ള്ള​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷം മു​ൻ​പ് വ​രെ ഇ​ട​പാ​ട് ന​ട​ന്നി​രി​ക്കെ​യാ​ണ് ക​ന്പ​നി മ​ര​വി​പ്പി​ക്കാ​ൻ വീ​ണാ വി​ജ​യ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. 2021 മേ​യ് മാ​സ​ത്തി​ൽ ഈ ​ക​ന്പ​നി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്നു ബംഗളൂരു വിലെ ആ​ർ​ഒ​സി ക​ണ്ടെ​ത്തി​. 2021ൽ ​കന്പനീസ് ആക്ട് പ്രകാരമുള്ള ചില കാര്യങ്ങൾക്ക് എ​ക്സാ​ലോ​ജി​ക്കി​ന്‍റെ ക​ന്പ​നി ഡ​യ​റ​ക്ട​ർ​ക്ക് ഉ​ൾ​പ്പെ​ടെ ആ​ർ​ഒ​സി​നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നോ​ട്ടീ​സ് ല​ഭി​ച്ചാൽ അത് തീ​ർ​പ്പാ​ക്കാ​തെയും നി​കു​തി കു​ടി​ശി​ക​യു​ള്ള​വ​ർ​ക്കും മ​ര​വി​പ്പി​ക്ക​ലി​ന് അ​പേ​ക്ഷി​ക്കാ​ൻ വ്യ​വ​സ്ഥ​യി​ല്ല. നോ​ട്ടീ​സ് അ​യ​ച്ച കാ​ര്യം മ​റ​ച്ച്…

Read More