കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും പടക്ക നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ ചെമ്പിളാവ് കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍ മാത്യു ദേവസ്യ (കുട്ടിച്ചന്- 69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കു ചെമ്പിളാവ് ഭാഗത്തുള്ള ഇവരുടെ വീട്ടില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇവര്‍ പടക്കനിര്‍മാണത്തിനായി ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ എസ്എച്ച്ഒ കെ.പി. ടോംസണ്, കിടങ്ങൂര്‍ എസ്ഐമാരായ കുര്യന് മാത്യു, വിനയന്, പി.ആര്. സുധീര്‍, സിപിഒമാരായ പി.സി. അരുണ്‍കുമാര്‍, കെ.കെ.…
Read MoreCategory: Edition News
നടിയെ ആക്രമിച്ച കേസ് വിചാരണ അന്തിമഘട്ടത്തിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനെ വിസ്തരിക്കും
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാകും വിസ്താരം നടക്കുക. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് കേസിലെ സാക്ഷിയായ സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു. വിചാരണക്കോടതിയില്‍ 260 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥ നെ മാത്രമാണ് വിസ്തരിക്കാനുള്ളത്. കേസിലെ പ്രധാന തെളിവായ നടിയുടെ ദ്യശ്യങ്ങടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിചാരണ കോടതി അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണം. അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.…
Read Moreകൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചു
കൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനു സമീപത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ഭണ്ഡാരത്തിനുള്ളിൽ കഴിഞ്ഞ 20 ദിവസങ്ങളിലെ കാണിക്ക പണമാണ് ഉണ്ടായിരുന്നത്. ശ്രീകോവിലിനു സമീപത്തെ മേശ തുറന്ന് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷണത്തിനായി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന പിക്കാസ് ചുറ്റമ്പലത്തിനു സമീപത്തുനിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണ വിവരം അറിഞ്ഞത്. കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് ഇവിടെ മോഷണം നടന്നിരുന്നു. അന്ന് മോഷണ കേസിലെ പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിലാണ് പിടികൂടിയത്.
Read Moreവെളുത്തുള്ളിയുടെ വില കേട്ടാൽ വിളറി വെളുക്കും; വിപണിയിലെ മിന്നുംതാരമായ വെളുത്തുള്ളിയുടെ വില ഞെട്ടിക്കുന്നത്…
കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് തീ വില. കൊച്ചിയില്‍ ഒന്നാം തരം (ഹൈബ്രിഡ്) വെളുത്തുള്ളിക്ക് കിലോയ്ക്ക് 320 രൂപയാണ് വില. മുമ്പ് ഇതിന് കിലോ 120 രൂപയായിരുന്നു. മധ്യപ്രദേശിലെ മൻസൂരിൽനിന്നാണ് ഹൈബ്രിഡ് വെളുത്തുള്ളി കേരളത്തിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വെളുത്തുള്ളി വില ഇത്രയും വര്‍ധിച്ചത്. വില വര്‍ധിച്ചതോടെ വിപണിയില്‍ വെളുത്തുള്ളിക്ക് ക്ഷാമം നേരിട്ടു തുടങ്ങി. നാളെയും വില വര്‍ധിക്കുകയാണെങ്കില്‍ ലോഡ് എടുക്കില്ലെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ മാര്‍ക്കറ്റിലേക്ക് വെളുത്തുള്ളി എത്തുന്നത്. അവിടെ കൃഷി നാശവും കാലം തെറ്റിയുള്ള മഴയും കൃഷിയെ ബാധിച്ചു. ഇതോടെ കേരളത്തിലേക്കുള്ള വെളുത്തുള്ളി വരവും കുറഞ്ഞിട്ടുണ്ട്. വെളുത്തുള്ളി വിലയില്‍ 60 ശതമാനത്തോളം വര്‍ധന ഉണ്ടായതായി എറണാകുളം വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന് സെക്രട്ടറി കെ.കെ. അഷ്റഫ്…
Read Moreമദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം ആര്യങ്കുഴി സ്വദേശി സുജിത്താ(49)ണ് കൊല്ലപ്പെട്ടത്. സുജിത്തിന്റെ സുഹൃത്ത് ജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10ന് കമലേശ്വരത്ത് ജയന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ സുജിത്തിനെ ജയൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ ബഹളം കേട്ട് പ്രപദേശവാസികൾ പൂന്തുറ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ജയനെ കസ്റ്റഡിയിലെടുത്തു. സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreപോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ രാഷ്ട്രീയ അവഹേളനം; രാഹുൽ മാങ്കൂട്ടത്തിൽ ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: പൊലീസിന്റെ ഡ്യൂട്ടി സംബന്ധമായ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ തനിക്കെതിരേ മോർഫ് ചെയ്ത ചിത്രത്തൊടൊപ്പം അവഹേളനപരമായ പോസ്റ്റിട്ടതിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. പോലീസുകാർക്കുള്ള പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് പരാതിയിൽ പറയുന്നു. സിപിഒ ആയ കിരൺ എസ്. ദേവ് എന്ന പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ പരാതി നൽകിയിരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രദീപികയോടു പറഞ്ഞു. തിരുവനന്തപുരം കൺട്രോൾ റൂമിലെ പോലീസുകാരുടെ ഡ്യൂട്ടിയിടുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മന്ത്രി ഗണേഷ് കുമാർ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് നടത്തുന്ന പ്രസംഗമാണ് മോർഫ് ചെയ്ത ചിത്രത്തോടൊപ്പം പോലീസിന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥർ ഒരു തരത്തിലുമുള്ള രാഷ്ട്രീയ അനുഭാവവും കാട്ടാൻ പാടില്ലെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണിതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ…
Read Moreശബരിമല സ്പെഷൽ വന്ദേഭാരത് വീണ്ടും
കൊല്ലം: ശബരിമല സ്പെഷലായി ചെന്നൈ-കോട്ടയം -ചെന്നൈ റൂട്ടിൽ ഓടിയ വന്ദേ ഭാരത് എക്സ്പ്രസ് വീണ്ടും സർവീസ് നടത്താൻ റെയിൽവേ. ഈ മാസം ഏഴ്, 14ന് ചെന്നൈയിൽനിന്ന് കോട്ടയത്തേയ്ക്ക് സർവീസ് നടത്തും. കോട്ടയത്ത് നിന്നു തിരികെ ചെന്നൈയിലേയ്ക്കുള്ള സർവീസ് എട്ട്, 15ന് ആണ്. ചെന്നൈ-കോട്ടയം സർവീസ് പുലർച്ചെ 4.30 ന് പുറപ്പെട്ട് വൈകുന്നേരം 4.15 ന് കൊല്ലത്ത് എത്തും. മടക്ക സർവീസ് പുലർച്ചെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.15ന് ചെന്നെയിൽ എത്തുന്ന രീതിയിലാണ് സമയക്രമം. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുള്ളത്. റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreമരുമകളുടെ മുൻ ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു
അമ്പലപ്പുഴ : പുന്നപ്ര വാടയ്ക്കലിൽ മരുമകളുടെ മുൻ ഭർത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയിൽ പ്രസന്ന (68) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4:30ഓടെ ആയിരുന്നു സംഭവം. മരുമകളുടെ മുൻ ഭർത്താവ് സുധിയപ്പൻ വീട്ടിലെത്തി തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. തുടർന്ന് ഇയാൾ പ്രസന്നയെയും മകൻ വിനീഷിനേയും കൈയിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രസന്ന തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുധിയപ്പനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
Read Moreവനിതാ ഡോക്ടറുടെ ഫോൺ ഹാക്ക് ചെയ്ത് മെസേജുകൾ പ്രചരിപ്പിച്ചു
പയ്യന്നൂര്‍: വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവതിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം ഇരിങ്ങല്ലൂരിലെ സുലൈമാനെതിരെയാണ് പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കഴിഞ്ഞ നവംബര്‍ 28നു മുമ്പാണു പരാതിക്കാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അതില്‍നിന്നും സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഈ സന്ദേശങ്ങള്‍ പരാതിക്കാരിയുടെ ഫോണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയുടെ ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും ദുരുപയോഗം ചെയ്തതായുമാണ് പരാതി. ഹാക്ക് ചെയ്ത് ചോർത്തിയെടുത്ത സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ മാത്രം പരിചയമുള്ള പരാതിക്കാരിയായ വനിതാ ഡോക്ടറെയല്ല ഇവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു വനിതയെയാണ് ഹാക്കർ ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്. സന്ദേശം വനിതാ ഡോക്ടറുടെ ഫോണിലേക്കു തന്നെ വന്നതോടെയാണ് സംശയം തോന്നി ഇവർ…
Read Moreഇങ്ങനെയും പണിയാം…വൈദ്യുതിത്തൂണും സംരക്ഷണ കമ്പിയും മാറ്റാതെ നടപ്പാത നിർമാണം; ആലപ്പുഴയിലെ വികസനകാഴ്ചകളിങ്ങനെ…
ഹരിപ്പാട്: വൈദ്യുതിത്തൂണും സംരക്ഷണ കമ്പിയും മാറ്റാതെ നടപ്പാത നിർമാണം. കാർത്തികപ്പള്ളി ജംഗ്ഷനിലെ രണ്ടു കോടി രൂപയുടെ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി നടത്തുന്ന നടപ്പാത നിർമാണത്തിലാണ് അപാകത. നിർമാണം പൂർത്തിയായി വരുമ്പോഴേക്കും തൂണും മറ്റൊരു തൂണിന്റെ സംരക്ഷണ കമ്പിയും നടപ്പാതയുടെ മധ്യത്തിലായി. ജംഗ്ഷന് കിഴക്കുവശം കാർത്തികപ്പളളി യുപി സ്കൂളിനോടും ഐഎച്ച്ആർഡി കോളജിനോടും ചേർന്നുള്ള നടപ്പാതയിലാണ് തൂണ് മാർഗതടസമായി നിൽക്കുന്നത്. ജംഗ്ഷനിൽനിന്ന് തെക്കോട്ടു തിരിയുന്ന റോഡിനു സമീപമുളള വൈദ്യുതിത്തൂണിന്റെ സംരക്ഷണത്തിനായി ഭൂമിയിലേക്ക് വലിച്ചുകെട്ടിയിട്ടുള്ള കമ്പിയാണ് ഇത്തരത്തിൽ തന്നെയുള്ള മറ്റൊരു തടസം. കാൽനടക്കാർക്ക് കഷ്ടിച്ചു തൂണുള്ള ഭാഗത്തുകൂടി കടന്നുപോകാമെങ്കിലും ചക്രക്കസേരയിൽ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാർക്കും ചെറിയ ഉന്തുവണ്ടിക്കാർക്കും മറ്റും തൂണും കമ്പിയും തടസമാണ്. ഇതേ നടപ്പാതയിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ തൂണുകൾ അല്പം കൂടി ഭിത്തിയുടെ അരികിലേക്കു മാറ്റാൻ കഴിയുമായിരുന്നെങ്കിലും അതും ചെയ്തിട്ടില്ല.
Read More