കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തരനടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. മുന്‍ എംഎല്‍എ അനില്‍ അക്കരെ നല്കിയ പരാതിയിലാണ് നടപടി. എച്ച്ആര്‍ ഒടിടി, എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി, വിദേശത്തേക്ക് ഫണ്ട് കടത്തല്‍ തുടങ്ങിയ പരാതികളിലാണ് നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ്. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്നും ഇന്നലെ രണ്ടരയോടെ ഹൈക്കോടതിയില്‍നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്. മണിചെയിന്‍ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബഡ്സ് ആക്ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരില്‍ ആക്സിസ് ബാങ്കിലുള്ള ആറ് അക്കൗണ്ടുകളും, എച്ച്ഡിഎഫ്സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐഡിഎഫ്സിയിലെ മൂന്ന് അക്കണ്ടുകളുമുള്‍പ്പെടെ 37…
Read MoreCategory: Edition News
കേരള സർവകലാശാലയിലെ ഗവർണർക്കെതിരെയുള്ള ബാനർ നീക്കം ചെയ്യണം; വൈസ് ചാൻസിലർ
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാന കവാടത്തിൽ ഗവർണർക്കെതിരേ സ്ഥാപിച്ച ബാനർ നീക്കം ചെയ്യണമെന്ന് വിസി ഡോ. മോഹനൻ കുന്നുമ്മേൽ. രജിസ്ട്രാർക്ക് നിർദേശം നൽകി. അതേസമയം, വിസിക്കെതിരേ ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ രംഗത്തെത്തി. വിസിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്. സർവകലാശാലയുടെ 200 മീറ്റർ ചുറ്റളവിൽ ചാൻസിലർ, വിസി എന്നിവർ ഉൾപ്പെടെയുള്ള സർവകലാശാല അധികാരികൾക്കെതിരേ പ്രതിഷേധമോ ബാനറോ സ്ഥാപിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബാനർ നീക്കം ചെയ്യാൻ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയത്. വിസിയുടെ നിർദേശം രജിസ്ട്രാർ പാലിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ബാനർ നീക്കം ചെയ്താൽ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Read Moreഅടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
ചക്കരക്കൽ: തിലാന്നൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് ഒന്നര പവൻ സ്വർണവും പത്തായിരം രൂപയും കവർന്നു. മുട്ടോളംപാറയിലെ മുല്ലക്കണ്ടി രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ 16ന് രവീന്ദ്രനും കുടുംബവും വീട് പൂട്ടി മകളുടെ വീട്ടിലേക്ക് പോയിരുന്നു. 19ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ പിൻവശത്ത കുളിമുറിയുടെ വാതിൽ തകർത്ത നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവീന്ദ്രന്റെ പരാതിയിൽ ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreവീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടി; പ്രതി ഒളിവില്‍
കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രി വളയം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചിറക്കി വെട്ടിയത്. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകനാണ് വെട്ടേറ്റ പ്രശാന്ത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗിരീഷ് ഒളിവിലാണ്.
Read Moreയുവതിയെ സഹോദരൻ കൊന്നുകുഴിച്ചുമൂടിയെന്നു പരാതി
മാനന്തവാടി: വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയില്‍ തുടര്‍ അന്വേഷണത്തിന് പോലീസ്. വരയാൽ സ്വദേശി ബീനയാണ് സഹോദരി ഷൈനിയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ തലപ്പുഴ പോലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് ഇന്നലെ മണ്ണ് നീക്കിപരിശോധിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അമ്മയോടൊപ്പം താമസിച്ചിരുന്ന ഷൈനിയെ 2005 ഏപ്രില്‍ മുതല്‍ കാണാതായിരുന്നു. ഈ സമയം വിദേശത്തായിരുന്ന ബീന അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സഹോദരി വീട്ടില്‍ ഇല്ലെന്നു മനസിലായത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന ഷൈനി വിദേശത്തുപോയെന്നാണ് അമ്മയും കുടുംബാംഗങ്ങളില്‍ ചിലരും ബീനയെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടുകാരില്‍ ചിലരില്‍ നിന്നാണ് ഷൈനി കൊലചെയ്യപ്പെട്ടതായി സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബീന പോലീസില്‍ പരാതി നല്‍കിയത്. സഹോദരൻ നിധീഷിനെതിരെയാണ് ബീനയുടെ പരാതി. എന്നാൽ ബീനയുമായി സ്വത്തു തർക്കമുണ്ടെന്നും…
Read Moreവാഷും കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
കൊടുങ്ങല്ലൂർ: ക്രിസ്മസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള റെയ്ഡിൽ ടി കെ എസ് പുരത്ത് നിന്നും ചാരായം നിർമിക്കാനായി ഉണ്ടാക്കിയ വാഷും, 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. മേത്തല ആനാപ്പുഴ തായാട്ട് പറമ്പിൽ ഗോകുൽ ( 29) നെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 15 ലിറ്റർ വാഷും, 110 ഗ്രാം കഞ്ചാവും അത് വിൽക്കുന്നതിനുള്ള പാക്കറ്റുകളും പിടികൂടി. ക്രിസ്മസ് പുതുവത്സര ആഘോഷം മുന്നിൽ കണ്ടാണ് മയക്കുമരുന്ന് വ്യാജ വാഷും കൈവശം വെച്ചതെന്ന് പ്രതി എക്സൈസ് സംഘത്തോട് പറഞ്ഞു. ഗോകുലിനെ എംഡി എം എ വില്പന നടത്തിയതിന് എറണാകുളം എക്സൈസ് സ്ക്വാഡ് പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലായിരുന്നെന്നും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ എ.വി.…
Read Moreകൊമ്പുകോർക്കുന്ന കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കന്മാരോട് മൗനം പാലിക്കാൻ നിർദേശം
ഒറ്റപ്പാലം: പരസ്യമായി കൊമ്പ് കോർത്ത് പോർവിളികൾ നടത്തുന്ന കോൺഗ്രസ് മുസ്ലിംലീഗ് നേതാക്കന്മാരോട് നാവടക്കാൻ നേതൃത്വങ്ങളുടെ താക്കീത്. ഒറ്റപ്പാലത്തെ കോൺഗ്രസ് മുസ്ലിം ലീഗ് നേതൃത്വങ്ങളുടെ പരസ്പരമുള്ള വിമർശനങ്ങൾക്ക് തടയിടാനാണ് ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ മുന്നോട്ടുവന്നത്. എന്നാൽ പരസ്യമായി മുസ്ലിംലീഗിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ചത് കോൺഗ്രസ് നേതൃത്വമാണെന്നാണ് ലീഗിന്റെ നിലപാട്. സംഘടന മര്യാദകൾ പാലിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കുക മാത്രമാണ് ലീഗ് ചെയ്തതെന്ന് നേതാക്കൾ പറയുന്നു. എന്നാൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി യുഡിഎഫിനും നേതാക്കൾക്കും നല്കിയ പരാതി എങ്ങനെ ചോർന്നു എന്നാണ് കോൺഗ്രസ് നേതൃത്വം ചോദിക്കുന്നത്. ലീഗ് നേതൃത്വം പരാതികൾ ചോർത്തി പത്രക്കാർക്ക് നല്‍കിയെന്നാണ് കോൺഗ്രസ് നേതൃത്വം ഉന്നയിക്കുന്ന ആക്ഷേപം. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രമുള്ളപ്പോൾ ഒറ്റപ്പാലം നഗരസഭയിലെ കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികൾ തമ്മിൽ ഉടലെടുത്ത പടല പിണക്കങ്ങൾ ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വത്തിനും തലവേദനയായി തീർന്നിരിക്കുകയാണ്.…
Read Moreതളിപ്പറമ്പ് നഗരസഭാ ലൈബ്രറിയിൽ എത്തുന്നവർക്ക് “ശങ്ക” പാടില്ല; വന്നാൽ പെട്ടതുതന്നെ…
തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കോപ്ലക്സിലെ വായനശാലയിലും ലൈബ്രറിയിലുമെത്തി വായിക്കുന്നതിനിടെ ആർക്കെങ്കിലും “ശങ്ക’ തോന്നിയാൽ വായനക്കാരൻ പെട്ടത് തന്നെ. ഇവിടെ ശുചി മുറിയുണ്ടെങ്കിലും ആ ഭാഗത്തേക്ക് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.വായനശാല, ലൈബ്രറി, കോംപ്ലക്സിലെ താഴെ നിലയിൽ പ്രവർത്തിക്കുന്ന കടമുറികൾ എന്നിവയക്കു വേണ്ടി താഴെ നിലയിൽ നിർമിച്ച ശുചി മുറി സാമൂഹ്യ വിരുദ്ധർ തകർക്കുകയായിരുന്നു. ഇവിടെ ഇപ്പോൾ മാലിന്യം തള്ളിയ നിലയിലാണ്. മാർക്കറ്റ് റോഡിലെ ഏക പൊതുശുചിമുറിയാണ് ഇത്തരത്തിൽ ഉപയോഗ ശൂന്യമായി കിടക്കുന്നത്. ശുചിമുറി അടിയന്തിരമായി ഉപയോഗയോഗ്യമാക്കണമെന്നും പരിപാലനം ഉറപ്പാക്കണമെന്നുമുള്ള ആവശ്യ ശക്തമാണ്.
Read Moreപിണറായി വരുംമുൻപേ അകത്താക്കി; കരുതല്‍ തടങ്കലില്‍ കഴിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് നവകേരളസദസില്‍ പരാതി നല്‍കിയെന്ന വിചിത്ര സന്ദേശം
ചങ്ങനാശേരി: പോലീസിന്റെ കരുതല്‍ തടങ്കലിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് നവകേരള സദസിലെത്തി പരാതി നല്‍കിയെന്ന് വിചിത്ര ഫോണ്‍ സന്ദേശം. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടോണി കുട്ടംപേരൂരിനാണു നിങ്ങളുടെ പരാതി എഡിഎമ്മിനു കൈമാറിയതായുള്ള ഫോണ്‍ സന്ദേശം ഇന്നലെ ലഭിച്ചത്.13നാണ് ചങ്ങനാശേരിയില്‍ നവകേരള സദസ് നടന്നത്. അന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന ടോണി കുട്ടംപേരൂര്‍ ഉള്‍പ്പെടെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. തടങ്കലിലായിരുന്ന താന്‍ നവകേരള സദസില്‍ പരാതി നല്‍കിയിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് പരാതി സ്വീകരിച്ചതായുള്ള സന്ദേശം വന്നതെന്നും അറിയില്ലെന്നും ടോണി പറഞ്ഞു.
Read Moreരാത്രിയെ പേടി വേണ്ട, സഹയാത്രികയുണ്ട്… സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഒരുക്കി കോട്ടയം
കോട്ടയം: നഗരത്തില്‍ രാത്രി ഒറ്റപ്പെട്ടുപോയാല്‍ ഇനി ഭയക്കേണ്ട. സ്ത്രീകള്‍ക്കു സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തും പോലീസും ചേര്‍ന്ന് ഒരുക്കുന്ന സഹയാത്രിക പദ്ധതിക്കു തുടക്കമായി. ഇനി മുതല്‍ തെരഞ്ഞെടുത്ത ഓട്ടോറിക്ഷകളുടെ സേവനം ഇവര്‍ക്കു ലഭിക്കും. നാഗമ്പടം ബസ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് , റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ വലിയ ബോര്‍ഡില്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാരുടെയും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ പദ്ധതിയുടെ ഭാഗമായി 32 ഓട്ടോറിക്ഷകളാണ് സര്‍വീസ് നടത്തുന്നത്. പോലീസിന്റെ പ്രത്യേക പരിശോധന നടത്തി ആര്‍ക്കും മോശം പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഇതിനായി ഡ്രൈവര്‍മാരെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് പരിശീലനവും നല്കി. ഓട്ടോറിക്ഷയുടെ അകത്തും ഇവരുടെ വിവരവും അടിയന്തര സഹായം ആവശ്യമെങ്കില്‍ ബന്ധപ്പെടേണ്ട പോലീസിന്റെ ടോള്‍ ഫ്രീ നമ്പരും അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ഐഡി കാര്‍ഡുമുണ്ട്. രാത്രിയില്‍ എപ്പോള്‍ വേണമെങ്കിലും യാത്രയ്ക്കായി ഇവരെ വിളിക്കാം. യാത്ര…
Read More