ശബരിമല: ഭക്തജനത്തിരക്കിൽ ശബരിമല. പമ്പയില്‍ നിന്നുള്ള സന്നിധാനം യാത്രയില്‍ പലയിടങ്ങളിലായി ഭക്തരെ തടഞ്ഞാണ് മല കയറ്റുന്നത്. പത്തിലധികം മണിക്കൂറുകള്‍ ക്യൂ നിന്നശേഷമാണ് ഏറെപ്പേര്‍ക്കും സന്നിധാനത്തെത്താനായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് തിരക്ക് വര്‍ധിച്ചത്. വെര്‍ച്വല്‍ ക്യൂ മുഖേനയുള്ള ബുക്കിംഗ് 80000 ലെത്തിയിരുന്നു. സ്പോട്ട് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുകയുമാണ്. മരക്കൂട്ടം മുതല്‍ സന്നിധാനംവരെയുള്ള പാതയില്‍ തിരക്ക് അധികമായതിനാല്‍ ക്രമീകരിച്ചു മാത്രമേ കടത്തിവിടാനാകുന്നുള്ളൂ. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയുണ്ടായ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിന്റെ ഇടപെടല്‍ ശക്തമായുണ്ടാകുന്നുണ്ട്. പോലീസിന്റെ നിയന്ത്രണങ്ങളുടെ പരിധിയിലാണ് തീര്‍ഥാടകരുടെ യാത്രയെന്ന് ഉറപ്പാക്കിയിട്ടുണ്ട്.നിലയ്ക്കല്‍ വരെയുള്ള പാതയില്‍ നിലവില്‍ നിയന്ത്രണങ്ങളില്ല. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലടക്കം നിലവില്‍ പ്രശ്നങ്ങളില്ലെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Edition News
എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരേയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരാനില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്നും രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് താനായിരുന്നുവെന്നും ഇന്നത്തെ മുഖ്യമന്ത്രി അന്ന് എതിർത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണറേക്കാൾ എതിർക്കപ്പെടേണ്ടത് ഗവൺമെന്റാണ്. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിലുളളത്. കാവിവത്ക്കരണത്തെയും ചുവപ്പ് വൽക്കണത്തെയും ഞങ്ങൾ എതിർക്കുന്നു. സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നതെന്നും നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreപൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടുന്നതു പോലെയാണു ഗവർണറുടെ കാര്യമെന്ന് മന്ത്രി കെ. രാജൻ
കൊല്ലം: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് വരുത്തി തീർക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്നും അതിനാലാണ് ഗവർണർ കോഴിക്കോട് നഗരത്തിൽ ഇറങ്ങിയതെന്നും മന്ത്രി കെ.രാജൻ. സംസ്ഥാന സർക്കാരിനെ ഇല്ലാതാക്കാനാണ് ഗവർണർ ശ്രമിച്ചത്. പൂരപ്പറമ്പിൽ ആനയെത്തിയാൽ ആളു കൂടും. അതുപോലെയാണ് ഗവർണറുടെ കാര്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. കെഎസ്യു ഉൾപ്പെടെയുള്ള സംഘടനകൾ ഗവർണർക്കെതിരേ സമര രംഗത്തിറങ്ങണമെന്നും ഇല്ലെങ്കിൽ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Read Moreനരഭോജി കടുവയെ തൃശൂരിലെത്തിച്ചു
പുത്തൂർ (തൃശൂർ): വയനാട്ടിൽനിന്നു പിടികൂടിയ നരഭോജി കടുവയെ തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. വയനാട് സൗത്ത് സോൺ ഡിഎഫ്ഒ ഷബ്നയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് ഇന്നു രാവിലെ ഏഴോടെ കടുവയെ പുത്തൂരിൽ എത്തിച്ചത്. ആർആർടി സേന അകമ്പടി സേവിച്ചു. സുവോളജിക്കൽ പാർക്കിന് സമീപം കാറ്റിൽ മരം വീണതിനാൽ അരമണിക്കൂറോളം വഴിയിൽ നിർത്തിയിട്ടു. 8.20 നാണു കടുവയെ വാഹനത്തിൽ നിന്നു ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു. മൂക്കിന് ആഴത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിൽസ നൽകും. വയനാട്ടിൽനിന്ന് എത്തിയ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് ചികിൽസ നൽകുന്നത്. കടുവയെ മയക്കിക്കിടത്തിയശേഷമാണ് ചികിൽസ നൽകുക. പതിമൂന്ന് വയസുള്ള ആൺകടുവയെ രണ്ട് മാസം നീരീക്ഷണ കേന്ദ്രത്തിൽതന്നെ പാർപ്പിക്കും.
Read Moreപൂരം ചടങ്ങു മാത്രമാക്കേണ്ടി വരില്ല; നവകേരള സദസ് കഴിഞ്ഞാലുടൻ സർക്കാർ ഇടപെടും
തൃശൂർ: പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടകയെ ചൊല്ലിയുള്ള തർക്കത്തിൽ തൃശൂർ പൂരം ചടങ്ങുമാത്രമാക്കേണ്ടി വരില്ലെന്നു സൂചന. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് തൃശൂരിലെ മന്ത്രിമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം. നവകേരള സദസ് സമാപിച്ചാലുടൻ തൃശൂർ പൂരം വിഷയത്തിൽ സർക്കാർ ഇടപെട്ടേക്കും. ഇന്നലെ ചേർന്ന തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിൽ തൃശൂർ പൂരം ചടങ്ങു മാത്രമാക്കേണ്ടി വരുമെന്ന സൂചന നൽകിയിരുന്നു. തൃശൂർ പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളൊന്നും കൈക്കൊള്ളേണ്ട എന്ന നിലപാടിലാണ് സർക്കാരും സിപിഎം നേതൃത്വവും. എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനോടു കടുംപിടിത്തം വേണ്ടെന്ന് സിപിഎം നേതൃത്വം നിർദ്ദേശം നൽകുമെന്നാണു സൂചന. തൃശൂർ പൂരം ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ് വരുന്നത് എന്നതുകൊണ്ടുതന്നെ യാതൊരു വിധ പ്രശ്നങ്ങൾക്കും ഇടം കൊടുക്കരുതെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ സിപിഎം നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് സർക്കാർ ഇതു സംബന്ധിച്ച…
Read Moreകുതിരവട്ടത്തെ ബാര്‍ബര്‍ തസ്തിക നിര്‍ത്തലാക്കി
കോഴിക്കോട്: കുതിരവട്ടം മനോരോഗാശുപത്രിയിലെ ബാര്‍ബര്‍ തസ്തിക സര്‍ക്കാര്‍ നിര്‍ത്തലാക്കി. പലതവണ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഒരുമാസമായി ഇവിടെ ബാര്‍ബറുടെ സേവനം ലഭിക്കുന്നില്ല. സ്വന്തമായി മുടി മുറിക്കാനോ ഷേവ് ചെയ്യാേനാ കഴിയാത്തവരാണ് ഇവിടെയുള്ള രോഗികളില്‍ അധികവും. നിര്‍ത്തലാക്കിയ തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന ആരോഗ്യ വകുപ്പ് ഡയറക്ടറെ അറിയിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. ഒക്ടോബര്‍ മാസത്തിലും നവംബര്‍ മാസത്തിലും ഇതേ ആവശ്യം വീണ്ടും ഉന്നയിച്ച് കത്തുനല്‍കിയിട്ടും അധികൃതര്‍ തിരഞ്ഞുേനാക്കിയിട്ടില്ല.
Read Moreറിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ കാണാതായ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടേക്കും
കോഴിക്കോട്: ബാലുശേരി സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂരിനെ (56) കാണാതായ സംഭവം ക്രൈംബ്രാഞ്ചിനു വിട്ടേക്കും. ഇക്കാര്യം പോലീസ് ഗൗരവമായി പരിഗണിച്ചുവരികയാണ്. നാലുമാസം കഴിഞ്ഞിട്ടും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്ന കാര്യം പോലീസ് ആലോചിക്കുന്നത്. നടക്കാവ് പോലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്. ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് േറാഡിലെ നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 21ന് ഇവിടെനിന്നിറങ്ങിയ മുഹമ്മദിനെ പിന്നീട് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഇദ്ദേഹം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതുവരെ ഓണ്‍ ആക്കിയിട്ടില്ല. തിരുവനന്തപുരം, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നടക്കാവ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും…
Read More8.26 ലക്ഷം രൂപയുടെ ഫ്ളാറ്റ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: കാക്കനാട് നിലംപതിഞ്ഞിമുഗള്‍ ജെയിന് ടഫ്നല്‍ ഗാര്‍ഡനില്‍ നിന്ന് 8.26 ലക്ഷം രൂപയുടെ ഫ്ളാറ്റ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍. ഫ്ളാറ്റിലെ സെയില്‍സ് എക്സിക്യൂട്ടീവ് നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി വാടക്കല്‍ അമന് ഷാനവാസ്(22), നോര്‍ത്ത് പറവൂര്‍ കൈതാരം കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ബിലാല്‍ (23), നോര്‍ത്ത് പറവൂര്‍ വാണിയക്കാട് ഇല്ലിക്കപ്പറമ്പില്‍ കെ.എം. ഫസറുദ്ദീന്‍ (31) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. ജെയിന് ടഫ്നല്‍ ഗാര്‍ഡനിലെ ടവര്‍ അഞ്ചിന്റെ അടിയിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ അടുക്കിവച്ചിരുന്ന 8.26 ലക്ഷം രൂപയുടെ 90 ഡോര്‍ ഫ്രെയിമും 300 വിന്‍ഡോ ഗ്രില്ലുമാണ് സംഘം മോഷ്ടിച്ചത്. പ്രതികളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreമധുവിധു തീരും മുൻപേ..! ദമ്പതികൾക്കിടയിലെ വില്ലനായി സ്ത്രീധനം
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷകളും സങ്കല്പങ്ങളുമുണ്ടാകും. പരസ്പര വിശ്വാസം, വിട്ടുവീഴ്ച, ആത്മാര്‍ഥത, സ്നേഹം, കരുതല്‍… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി സ്ത്രീധനം എന്ന വില്ലന്‍ വിവാഹജീവിതത്തിലേക്കുകടന്നുവരുന്നു. മക്കളുടെ ജീവിതത്തിലേക്കു പ്രശ്നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. “സ്ത്രീധനം ചോദിക്കുന്ന പുരുഷന് തന്റെ വിദ്യാഭ്യാസത്തെയും രാജ്യത്തെയും സ്ത്രീത്വത്തെയുമാണ് അപമാനിക്കുന്നത്’ എന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്ക്കിടയില്പോലും സ്ത്രീധനത്തോടുള്ള ആസക്തി ഇന്നും തുടരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സുഹൃത്തായ ഡോക്ടര്‍ വിവാഹവാഗ്ദാനം നല്‍കിയശേഷം ഉയര്‍ന്ന സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ മാനസികവിഷമത്തില്‍ ആത്മഹത്യചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായ ഡോ. ഷഹന മലയാളികളുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാണ്. സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവിന്റെയും ഭതൃവീട്ടുകാരുടെയും പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത കോഴിക്കോട്ടെ ഷബ്ന, കോട്ടയം അതിരമ്പുഴയിലെ…
Read Moreപോലീസിനെ കണ്ട് നിർത്താതെ പോയി ബൈക്ക് യാത്രക്കാർ; പിൻതുടർന്ന് പോലീസ് പിടിച്ചെടുത്തത് 12 കിലോ കഞ്ചാവ്
ചെറുതോണി: കഞ്ചാവുമായി രണ്ട് പേരെ മുരിക്കാശേരി പോലീസ് അറസ്റ്റ് ചെയ്തു. കമ്പിളികണ്ടം – പാറത്തോട് പുല്ലൻകുന്നേൽ ജോഷി(43), പാറത്തോട് – കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പോലീസ് പിടിയിലായത്. 12.100 കിലോ ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പോലീസ് പിടികൂടി. ക്രിസ്മസ്, പുതുവത്സരവസരം പ്രമാണിച്ച് ഇടുക്കി എസ് പി യുടെ പ്രത്യേക നിർദേശപ്രകാരം ഇടുക്കി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്. ബഥേൽ – മേലേച്ചിന്നാർ റോഡിൽ വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്നാലെ എത്തി പിടികൂടുകയായിരുന്നു. ചാക്കിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന 12.100 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുരിക്കാശേരി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എൻ.എസ്. റോയി, എസ് ഐ…
Read More