എരുമേലി: പഞ്ചായത്ത് ഓഫീസിനടുത്തുള്ള ബിഎസ്എൻഎൽ ഓഫീസിലേക്ക് ഉദ്യോഗസ്ഥരും നാട്ടുകാരും എത്തുന്നതു ഭീതിയോടെ. ഓഫീസിന്റെ വളപ്പിൽ വർഷങ്ങളായി വെട്ടിത്തെളിക്കാതെ കാടു വളർന്നു ഭീതി നിറയ്ക്കുകയാണ്. മൂർഖൻ പാമ്പും ഇഴജന്തുക്കളും തെരുവ്നായ്ക്കളും കുട്ടിവനത്തിൽ വിഹരിക്കുകയാണ്. പലപ്പോഴും ഫണം വിരിച്ച് നിൽക്കുന്ന മൂർഖൻ പാമ്പ് ക്വാർട്ടേഴ്സിനകത്ത് പ്രവേശിച്ച് ഭീതിപരത്തിയതിനാൽ ക്വാർട്ടേഴ്സ് ഉപേക്ഷിക്കേണ്ടിവന്ന ജീവനക്കാരിൽ പലരും ഇപ്പോൾ പുറത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പഞ്ചായത്ത് ഓഫീസ്, ഹോമിയോ ആശുപത്രി, സബ് ട്രഷറി, മൃഗാശുപതി, സർവീസ് സഹകരണ ബാങ്ക് എന്നിവ പ്രവർത്തിക്കുന്നതു സമീപത്താണ്. ഈ സ്ഥാപനങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും സ്കൂളുകളിലേക്കും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും വലിയമ്പലത്തിലേക്കും ഗണപതി ക്ഷേത്രത്തിലേക്കും ജനം പോകുന്നതു ബിഎസ്എൻഎൽ ഓഫീസിന്റെ മുൻ വശത്തുള്ള റോഡിലൂടെയാണ്. രാവും പകലും ഭേദമില്ലാതെ ഇതുവഴി ആൾ സഞ്ചാരമുള്ള റോഡാണ്. പകലും രാത്രിയിലും പലരും ബിഎസ്എൻഎൽ പടിക്കൽ പാമ്പിനെ കണ്ടു ഭയന്നിട്ടുണ്ട്. ഇപ്പോൾ ദിവസവും ധാരാളം അയ്യപ്പഭക്തന്മാർ…
Read MoreCategory: Edition News
ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നെ പീഡനം, സ്വർണം വാങ്ങി തട്ടിപ്പ്; നിരവധി പെൺകുട്ടികളെ വലയിലാക്കിയ യുവാവ് റിമാൻഡിൽ
ചാരുംമൂട്: ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫോട്ടോകൾ അപ്ലോഡ് ചെയ്തു പെൺകുട്ടികൾക്ക് മെസേജുകൾ അയയ്ക്കുകയും മറുപടി അയയ്ക്കുന്ന പെൺകുട്ടികളെ സൗഹൃദം നടിച്ച് വശത്താക്കുകയും അവരുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ പ്രതി റിമാൻഡിൽ. പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻ കണ്ടംഭാഗത്ത് ഷാ മൻസിലിൽ ഷാ (26 ) യെയാണ് മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് റിമാൻഡ് ചെയ്തത്. നൂറനാട് സ്വദേശിനിയായ 18 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി നൂറനാട് സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുകയും സൗഹൃദത്തിൽ ആവുകയുമായിരുന്നു. തുടർന്ന് സൗഹൃദം മുതലാക്കി പെൺകുട്ടിയുടെ സ്വർണമാലയും കമ്മലും ഊരി വാങ്ങി പണയംവച്ചു. സ്വർണവും പണവും നഷ്ടപ്പെട്ടതിനാൽ പെൺകുട്ടിക്ക് സംഭവം വീട്ടിൽ പോലും പറയാൻ കഴിയാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ…
Read Moreദ്വിതീയ സോപാന് ടെസ്റ്റ് 31നകം നടത്തണം; കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം
കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വര്‍ഷം തോറും നടത്തിവരുന്ന റോവര്‍/റേഞ്ച്, നിപുണ്‍ ടെസ്റ്റ് സ്കൗട്ട് ആന്‍ഡ് ഗൈഡിനുള്ള ദ്വിതീയ സോപാന് ടെസ്റ്റുകള്‍ ഈ വര്‍ഷം ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പിലൂടെ 31നകം നടത്തണമെന്ന സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധം. പ്ലസ്ടു സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന് സ്കൂളുകളില്‍ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് മാത്രമേ ഇത്രയും കാലവും നടത്താറുള്ളൂ. പരീക്ഷകള്‍ ലോക്കല്‍ സെന്ററുകളില്‍ ഒരു ദിവസം മാത്രമാണ് നടത്തിയിരുന്നത്. പ്ലസ്ടുവിന് ലോക്കല്‍ ജില്ലകളില്‍ നാളിതുവരെ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തതുകൊണ്ട് തന്നെ ഡിസംബര്‍ 31ന് മുമ്പായി പരീക്ഷകള്‍ നടത്താനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നു അധ്യാപകര്‍ പറയുന്നു. നടത്തിയാല്‍ തന്നെ ജനുവരി മാസത്തില്‍ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ. നവംബര്‍ പകുതിയോടുകൂടിയാണ് എല്ലാ സ്കൂളുകളിലേക്കും ഈ വിവരം സര്‍ക്കുലറുകളിലൂടെ അറിയിച്ചതെന്നാണ്…
Read Moreകൂടുതൽ ശബരിമല സ്പെഷൽ സർവീസുകളുമായി റെയിൽവേ
കൊല്ലം: തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് വിവിധ റൂട്ടുകളിൽ കൂടുതൽ ശബരിമല സ്പെഷൽ സർവീസുകൾ ഇന്നു മുതൽ ആരംഭിക്കാൻ റെയിൽവേ തീരുമാനം. എല്ലാ സർവീസുകൾക്കും പ്രത്യേക യാത്രാ നിരക്കായിരിക്കും ഈടാക്കുക. ചെന്നെ എഗ്്മോർ-കോട്ടയം റൂട്ടിൽ ഇന്ന്, ജനുവരി ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് സർവീസ്. ചെന്നൈയിൽനിന്ന് രാത്രി 10.45 ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും. തിരികെ കോട്ടയത്തുനിന്ന് ചെന്നൈ എഗ്മോർ സർവീസ് നാളെ , ജനുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിലാണ്. കോട്ടയത്തുനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നെയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് എസി ഫസ്റ്റ് ക്ലാസ്, ഒമ്പത് സ്ലീപ്പർ, അഞ്ച് ജനറൽ സെക്കന്റ്, രണ്ട് അംഗപരിമിത എന്നിങ്ങനെയാണ് കോച്ചുകൾ…
Read Moreഅരിത ബാബുവിന് അശ്ലീലദൃശ്യം അയച്ച സംഭവം; മലപ്പുറം അമരമ്പലം സ്വദേശി ഷമീർ അറസ്റ്റിൽ
ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിന് വാട്സാപ്പിലൂടെ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ അയയ്ച്ചു കൊടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്നു ഷമീർ. അശ്ലീലദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസ് വന്നതോടെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചിവിട്ടിരുന്നു. വിദേശ നമ്പരിൽ നിന്നും ആദ്യം വാട്സാപ്പിൽ തുടർച്ചയായി വീഡിയോ കോൾ ചെയ്യുകയും പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങൾ അയയ്ക്കുകയും ചെയ്തതോടെ അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസിൽ നേരിട്ട് എത്തി പരാതി നൽകുകയായിരുന്നു. ഇയാൾ വിദേശത്തുള്ളയാളാണെന്ന് അരിതയുടെ സുഹൃത്തുക്കളാണ് കണ്ടെത്തിയത്. ഇവർ ഷമീറിനെ ബന്ധപ്പെട്ടതോടെ ഇയാൾ അരിതക്ക് ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചു കൊടുത്തിരുന്നു. എന്നാൽ ഒരു പെൺകുട്ടിയോടും ഇനി ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ഇക്കാരത്താലാണ് പരാതി…
Read Moreഗണ്മാന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
കൊല്ലം: യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവത്തില്‍ വീണ്ടും ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഗണ്മാന് ആരെയും ആക്രമിക്കുന്ന നില ഉണ്ടായിട്ടില്ല. അതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കൊല്ലത്ത് നവകേരള സദസിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച പത്തനംതിട്ടയിൽവച്ച് ഗണ്‍മാന്റെ അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിനിടെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നല്കി. സമയം കഴിഞ്ഞാല്‍ താന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കാറുണ്ട്. അത് എന്തോ വലിയ സംഭവമെന്ന രീതിയിലാണ് അവതരിപ്പിച്ചത്. സാധാരണ സമയം കഴിഞ്ഞ് ആര് ചോദ്യം ചോദിച്ചാലും താന്‍ മറുപടി പറയാറില്ല. അതാണ് താന്‍ സ്വീകരിച്ച് വരുന്ന പതിവ്. അത് മാത്രമാണ് കഴിഞ്ഞ ദിവസവും ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreശബരിമലയിൽ കുട്ടികള്‍ക്ക് പ്രത്യേക ഗേറ്റ്
ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു സുഗമമായ ദര്‍ശനം ഉറപ്പാക്കാൻ ദേവസ്വം ബോര്‍ഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം സജ്ജമായി. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി ഫ്ളൈ ഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ശ്രീകോവിലിനു മുന്നിലേക്കു നേരിട്ടെത്താം. ദര്‍ശനത്തിനായുള്ള ആദ്യനിരയിലാണ് ഇവര്‍ക്കു സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ദേവസ്വം ഗാര്‍ഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഇന്നലെ രാവിലെ മുതല്‍ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍, പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാര്‍ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണു പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബേര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു. പമ്പയില്‍നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും…
Read Moreഒമിക്രോണ്‍ ജെഎൻ1: മുൻകരുതൽ നടപടികൾക്ക് നിർദേശം
തിരുവനന്തപുരം: കോവിഡിന്റെ പുതിയ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കുടുതൽ കോവിഡ് പരിശോധന വർധിപ്പിക്കും. ആരോഗ്യമന്ത്രി വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഉന്നതതല യോഗം വിളിക്കും. രോഗികളുടെ എണ്ണം കുടുന്നുവെന്നതിന്റെ പേരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇന്നലെ 1100 ൽ പരം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദേശീയതലത്തിൽ 1800-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലാണ് ഏറ്റവും കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണവും കേരളത്തിലാണ് കുടുതൽ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പുതിയ വകഭേദമായ ജഐൻ-1 ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്.
Read Moreഗവർണർക്കെതിരേ തലസ്ഥാനത്തും ബാനർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ തിരുവനന്തപുരം സംസ്കൃത കോളജിലും ബാനർ. മിസ്റ്റർ ചാൻസിലർ നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം, സംഘപരിവാരിനോടാകരുത്. എന്നാണ് ബാനറിലെ വാചകം. എസ്എഫ്ഐ സംസ്കൃത കോളജ് യൂണിറ്റിന്റെ പേരിൽ കറുത്ത തുണിയിൽ വെള്ള അക്ഷരത്തിലാണ് പ്രതിഷേധ വാചകങ്ങൾ എഴുതിയിരിക്കുന്നത്. സംസ്കൃത കോളജ് കവാടത്തിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. ഗവർണർക്കെതിരേ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായി മലപ്പുറത്ത് ഉൾപ്പെടെ വിവിധ ജില്ലകളിലെ കോളജുകൾക്കു മുന്നിൽ ഗവർണർക്കെതിരേ പ്രതിഷേധ ബാനറുകൾ ഉയർന്നിട്ടുണ്ട്. എസ്എഫ്ഐ യുടെ പ്രതിഷേധത്തെത്തുടർന്ന് ശക്തമായ സുരക്ഷയാണ് ഗവർണർക്ക് പോലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സമാനമായ സുരക്ഷ നൽകാൻ പോലീസ് ഉന്നതതലത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു.
Read Moreഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചു; കോട്ടയം-ശബരിമല സര്‍വീസ് ബഹിഷ്കരിക്കുമെന്ന് യൂണിയനുകള്‍
കോട്ടയം: കോട്ടയം-ശബരിമല സര്‍വീസുകള്‍ ബഹിഷ്കരിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി യൂണിയനുകള്‍. വര്‍ഷങ്ങളായി നല്‍കിയിരുന്ന ഡ്യൂട്ടിയും അലവന്‍സും ഏകപക്ഷീയമായി വെട്ടിക്കുറച്ചതാണു കാരണം. പമ്പാ സ്പെഷല്‍ ഓഫീസറുടെ നിര്‍ദേശാനുസരണമാണു നടപടി എന്നാണ് ഡിപ്പോ അധികൃതര്‍ നല്കുന്ന വിശദീകരണം. വര്‍ഷങ്ങളായി എരുമേലി വഴി കോട്ടയം-പമ്പ സര്‍വീസ് രണ്ട് റൗണ്ട് ട്രിപ്പ് പോയി വരുമ്പോള്‍ മൂന്നു ഡ്യൂട്ടിയും 110 രൂപ സ്പെഷല്‍ അലവന്സുമാണു നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഏകപക്ഷീയമായി രണ്ട് ഡ്യൂട്ടിയായി കുറച്ചതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. ഒരു എരുമേലി-നിലയ്ക്കല്‍ ട്രിപ്പ് പോയി കോട്ടയത്തു തിരികെ എത്തുവാന്‍ ഏകദേശം 18 മുതല്‍ 20 മണിക്കൂര്‍ വരെ എടുക്കുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. എരുമേലി മുതല്‍ പമ്പ വരെയുള്ള ഗതാഗതക്കുരുക്കും പമ്പയില്‍ ദീപാരാധനയ്ക്കു ശേഷം അയ്യപ്പഭക്തര്‍ മലയിറങ്ങി വരുന്നതുവരെ കാത്തുകിടക്കേണ്ടി വരുന്നതുമാണ് ഇതിനു കാരണം. 2016ല്‍ പമ്പ സ്പെഷല്‍ സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസി ഇറക്കിയ ഓര്‍ഡറാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കാലാനുസൃതമായി…
Read More