കോട്ടയം: ട്രെയിനിൽനിന്ന് പെൺകുട്ടിയുടെ ലാപ്ടോപ്പും മൊബൈൽഫോണും കവർന്നു കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ആർപിഎഫ്. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി കൃസ്തുദാസാണ് (46) പിടിയിലായത്. പത്തനംതിട്ട പ്രക്കാനം സ്വദേശി ശ്രീമോളുടെ ലാപ്ടോപ്പും ഫോണുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ അഞ്ചോടെ വഞ്ചിനാട് എക്സ്പ്രസിലായിരുന്നു സംഭവം. ശ്രീമോളും സഹോദരനും ഡി വൺ കോച്ചിൽ ചെങ്ങന്നൂരിലേക്കു വരികയായിരുന്നു. പുലർച്ചെ ഉറക്കത്തിലായിരുന്നതിനാൽ ബാഗ് മോഷണം പോയത് ശ്രീമോൾ അറിഞ്ഞില്ല. എന്നാൽ സംശയം തോന്നി പരിശോധിച്ചതോടെ ഒരാൾ ബാഗുമായി കോട്ടയത്ത് ഇറങ്ങിയതായി അറിഞ്ഞു. അപ്പോഴേക്കും ട്രെയിൻ കോട്ടയം വിട്ടിരുന്നു. ശ്രീമോളും സഹോദരനും ചങ്ങനാശേരിയിൽ ഇറങ്ങി തിരിച്ച് കോട്ടയത്തേക്ക് എത്തി റെയിൽവെ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച ആർപിഎഫ് എസ്ഐ എ.ജി. ജിബിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി. മോഷ്ടിച്ച ഫോൺ ആണ് പ്രതിക്കു കുരുക്കായത്. സൈബർ പോലീസിന്റെ സഹായത്തോടെനടത്തിയ അന്വേഷണത്തിൽ…
Read MoreCategory: Edition News
19 കാരനെ വെട്ടിക്കൊന്ന സംഭവം: എട്ടുപേർ പ്രതികളെന്ന് പോലീസ്
തിരുവനന്തപുരം: കരിമഠം കോളനിയിലെ പത്തൊൻപതുകാരന്റെ കൊലപാതകത്തിൽ എട്ടു പ്രതികളുണ്ടെന്ന് പോലീസ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. കരിമഠം കോളനിയിലെ അലിയാർ- അജിതാ ദമ്പതികളുടെ മകൻ അർഷാദ് (19) നെയാണ് ലഹരിവിൽപ്പന സംഘം ഇന്നലെ വൈകുന്നേരം വെട്ടിക്കൊലപ്പെടുത്തിയത്. അർഷാദിന്റെ സഹോദരൻ അൽ അമീനും (23) കൈക്ക് വെട്ടേറ്റു. കോളനി കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവിൽപ്പനയെ അർഷാദും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മഠത്തിൽ ബ്രദേഴ്സ് എന്ന പേരിൽ രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മ ലഹരി വിൽപ്പനയെ എതിർത്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞ് അർഷാദിനെയും കുട്ടുകാരെയും പ്രതികൾ ഉൾപ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രതികൾ വെട്ടുകത്തികൊണ്ട് അർഷാദിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. അർഷാദിന്റെ കഴുത്തിനേറ്റ വെട്ടാണ് ഗുരുതരമായത്. ആയുധം…
Read Moreതീർഥാടകരെ വലച്ച് അധികൃതർ; പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ
കോട്ടയം: കെഎസ്ആര്‍ടിയുടെ പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിവന്ന സൗകര്യം നിഷേധിച്ചാണ് റെയില്‍വേ കെഎസ്ആര്‍ടിസിയെ ബുദ്ധിമുട്ടിക്കുന്നത്. റെയില്‍വേ സ്റ്റേഷനു മുന്‍വശത്തുതന്നെ കൗണ്ടര്‍ തുറക്കാനുള്ള സൗകര്യവും മൈക്ക് അനൗണ്‍സ്മെന്റും നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ മൈക്ക് അനൗണ്‍സ്മെന്റിനുള്ള സൗകര്യം നല്‍കിയിട്ടില്ല. മാത്രമല്ല ഓഫീസ് അനുവദിച്ചതാകട്ടെ 25 മീറ്ററോളം അകലെ പെട്ടന്നു ശ്രദ്ധ ലഭിക്കാത്ത സ്ഥലത്തും. ട്രെയിന്‍ എത്തുമ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ തീര്‍ഥാടകര്‍ക്ക് ബസിന്റെ വിവരങ്ങള്‍ നല്‍കുകയാണ് ചെയ്തുവന്നിരുന്നത്. ഇത് തീര്‍ഥാടകര്‍ക്കും സഹായകരമായിരുന്നു. ഈ സൗകര്യം നിര്‍ത്തലാക്കിയത് സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണെങ്കിലും സ്വകാര്യ ടാക്സികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മണ്ഡലകാലത്തിനു ശേഷം മാത്രമേ സ്റ്റേഷന് നവീകരണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെങ്കിലും പ്രവേശന കവാടത്തിനു സമീപം കൗണ്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റെയില്‍വേ. തോമസ് ചാഴികാടന് എംപി, റെയില്‍വെ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മിറ്റി ചെയര്മാന് പി.കെ.…
Read Moreഭർത്താവ് ആത്മഹത്യ ചെയ്തു; സംസ്കാരത്തിനു മുൻപ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സംഭവം കൊല്ലത്ത്
കൊല്ലം: ഭർത്താവ് ആത്മഹത്യ ചെയ്ത നടുക്കം മാറുന്നതിനു മുൻപ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കൊല്ലം ജില്ലയിലാണ് സംഭവം. രണ്ട് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പംയുവതി പോയത്. ആ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വർഷങ്ങളായി യുവതിയും കാമുകനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഗൾഫിലായിരുന്ന ഭർത്താവ് നാട്ടിലെത്തിയിട്ട് അഞ്ച് ദിവസം ആയിട്ടുള്ളു. തന്റെ ഭാര്യക്ക് മറ്റൊരാളുമായുള്ള ബന്ധമറിഞ്ഞ ഇയാൾ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് അവർ തമ്മിൽ ചില അസ്വാരസ്വങ്ങൾ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു. പക്ഷേ യുവതി കാമുകനൊപ്പം പോകണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. മാനസികമായി തകർന്ന ഭർത്താവ് തൂങ്ങി മരിക്കുകയായിരുന്നു.
Read Moreഅമിത വേഗത്തിലെത്തിയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തു ; തുറന്നിട്ട വാതിലിലൂടെ വിദ്യാർഥിനികൾ പുറത്തേക്ക് വീണ് പരിക്ക്
മാന്നാർ: സ്വകാര്യബസിൽനിന്നു തെറിച്ചു വീണ് വിദ്യാർഥിനികൾക്കു പരിക്ക്. മാന്നാർ – ചെങ്ങന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന അംബിക എന്ന സ്വകാര്യബസിൽനിന്നാണ് വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണത്. ഇന്നലെ വൈകുന്നേരം 4.30ന് ബുധനൂർ തോപ്പിൽ ചന്തയ്ക്കു സമീപമുള്ള വളവിലാണ് അപകടം ബുധനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്ലസ് വൺ വിദ്യാർഥിനിയായ വള്ളക്കാലി ഏബ്രഹാം വില്ലയിൽ ബിൻസി, ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ പാവുക്കര ഫാത്തിമ മൻസിൽ ഫിദ ഹക്കീം എന്നിവർക്കാണ് പരിക്കേറ്റത്. അപകടം ഉണ്ടാക്കിയ സ്വകാര്യ ബസിന്റെ ഡോർ അടച്ചിരുന്നില്ലെന്നും ബസ് അമിതവേഗത്തിൽ വന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് വിദ്യാർഥിനികൾ റോഡിലേക്ക് തെറിച്ചുവീണതെന്നും യാത്രക്കാർ പറഞ്ഞു. വിദ്യാർഥിനികൾ പരുമല ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ മാന്നാർ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ബസ് ഡ്രൈവർക്കെതിരേ മാന്നാർ പോലീസ് കേസെടുത്തു.
Read Moreമാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ വില കൂടിയ പെട്രോൾ അടിച്ചേൽപ്പിക്കുന്നതായി പരാതി
മാഹി: മാഹി മേഖലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ എത്തുന്നവർക്ക് വില കൂടിയ പെട്രോൾ നിർബന്ധിച്ച് അടിപ്പിക്കുന്നതായി പരാതി. പമ്പുകളിൽ പ്രദർശിപ്പിച്ച സ്റ്റോക്ക് ബോർഡുകളിൽ സാധാരണ പെട്രോൾ (എംഎസ്) സ്റ്റോക്ക് എഴുതി വച്ച് പെട്രോൾ ഇല്ലെന്നു പറയുന്നത് ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വിദൂര സ്ഥലങ്ങളിൽ നിന്ന് വാഹനവുമായി ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കുവാനെത്തുന്നവർ ലിറ്ററിന് നാല് രൂപ 50 പൈസ കൂടുതൽ കൊടുത്ത് പ്രീമിയം പെട്രോൾ നിറയ്ക്കേണ്ട ഗതികേടിലായി. കേരളത്തേക്കാൾ മാഹിയിൽ പെട്രോളിന് ലിറ്ററിന് 14 രൂപയുടെ വില വിത്യാസമുള്ളതിനാലാണ് പലരും ദീർഘ ദൂരം സഞ്ചരിച്ച് മാഹിയിലെത്തുന്നത്. സാധാരണ പെട്രോൾ വില്പനയുടെ 10 ശതമാനം പ്രീമിയം പെട്രോൾ നിർബന്ധമായും പമ്പുകളിൽ വില്പന നടത്തിയിരിക്കണമെന്ന് ഡിവിഷണൽ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശമാണെന്ന് സൂചനയുണ്ട്. മാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ സാധാരണ പെട്രോളിന് കൃത്രിമ ക്ഷാമം…
Read Moreഷവായ് ചിക്കൻ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ; കായംകുളത്ത് കട അടച്ചുപൂട്ടി
കായംകുളം: ഷവായ് കഴിച്ച ഇരുപതോളം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയെത്തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. കായംകുളത്ത് പ്രവർത്തിക്കുന്ന കിംഗ് കഫെ എന്ന സ്ഥാപനമാണ് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി അടച്ചുപൂട്ടിയത്. കഴിഞ്ഞദിവസം ഇവിടെനിന്നു ഷവായി കഴിച്ച ഇരുപതോളം പേർക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് കായംകുളം സർക്കാർ ആശുപത്രി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. പുതിയിടം സ്വദേശി വിഷ്ണു (27), എരുവ സ്വദേശി രാഹുൽ ഉണ്ണി (27), ഇലിപ്പക്കുളം സ്വദേശികളായ റാഫി (28), ഹിലാൽ (29), നാസിക് (27), അഫ്സൽ (28), മൻസൂർ (27) എന്നിവർ താലൂക്ക് ആശുപത്രിയിലും ഇലിപ്പക്കുളം സ്വദേശികളായ നിഷാദ് (27), അജ്മൽ (28), കണ്ണനാകുഴി സ്വദേശി അജ്മൽ (27) തുടങ്ങിയവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ഇവിടെ നിന്ന് ഷവായ് കഴിച്ച ആളുകൾക്കാണ് ഛർദി, വയറിളക്കം, നടുവേദന…
Read Moreകണ്ണൂർ വിമാനത്താവളത്തിൽ നിന്നും 796 ഗ്രാം സ്വർണം പിടികൂടി; മലദ്വാരത്തിൽ ഒളിപ്പിച്ചത് 48 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി അബ്ദുൾ ജലീൽ നിന്നാണ് 48.5 ലക്ഷം രൂപ വരുന്ന 796 ഗ്രാം സ്വർണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുവൈറ്റിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.24 കാരറ്റ് പരിശുദ്ധിയുള്ള 796 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇതിന് 48.5 ലക്ഷം രൂപ വരും. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ ഗീതാ കുമാരി, ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രവിചന്ദ്ര, രവി രഞ്ജൻ, അനുപമ, സിലേഷ്, ഹവിൽദാർ കൃഷ്ണവേണി, ജീവനക്കാരായ സുബിന, ബെന്നി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read Moreശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; കുട്ടി ഉള്‍പ്പെടെ ഏഴു പേര്‍ക്കു പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട ളാഹയ്ക്കും പുതുക്കടയ്ക്കുമിടയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം. ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആന്ധ്രപ്രദേശിൽനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ ഗുരുതരമല്ല. ശബരിമലയില്‍ ദർശനം നടത്തി തിരികെ മലയിറങ്ങിയ അയ്യപ്പഭക്തരുമായി ആന്ധ്രയിലേക്ക് തിരിച്ചുപോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസില്‍ 34 പേരാണ് ആകെയുണ്ടായിരുന്നത്. ഇന്നലെ ശബരിമലയിലേക്കുള്ള സ്വാമി അയ്യപ്പന് റോഡില്‍ ശര്‍ക്കരുമായി പോവുകയായിരുന്ന ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ട്രാക്ടര്‍ റോഡിലേക്ക് മാറ്റാനായത്.
Read Moreസ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കോട്ടയം: മധ്യവയസ്കനെ ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട ളാക്കാട്ടൂര്‍ കവല ഭാഗത്ത് ആനകല്ലുംങ്കല്‍ നിതിന്‍ കുര്യന് (33), കങ്ങഴ, കാനം തടത്തിപടി ഭാഗത്ത് കുമ്മംകുളം അനില്‍ കെ. ഉതുപ്പ് (53) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കറുകച്ചാല്‍ സ്വദേശിയായ മധ്യവയസ്കനെ കാറിനുള്ളില്‍വച്ച് ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും മോതിരവും കവര്‍ന്നശേഷം കടന്നുകളയുകയായിരുന്നു. കഴിഞ്ഞ 15ന് വൈകിട്ട് നാലോടെ കറുകച്ചാലിലുള്ള ബാറിനു സമീപത്തുവച്ച് കാറിൽ ലിഫ്റ്റ് ചോദിച്ചുകയറുകയും തുടര്‍ന്ന് യാത്രാ മധ്യേ മധ്യവയസ്കനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി മോതിരവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയായിരുന്നു. നിതിന്‍ കുര്യന് പാമ്പാടി സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. എസ്എച്ച്ഒ പ്രശോഭ്, എസ്ഐ അനുരാജ്, സിപിഒമാരായ അന്‍വര്‍ കരീം, പ്രദീപ്, അരുണ്‍, നിയാസ് എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.
Read More