ഷവായ് ചിക്കൻ കഴിച്ച 20 പേർക്ക് ഭ​ക്ഷ്യവി​ഷ​ബാ​ധ; കായംകുളത്ത് കട അ​ട​ച്ചുപൂ​ട്ടി

കാ​യം​കു​ളം: ഷ​വാ​യ് ക​ഴി​ച്ച ഇ​രു​പ​തോ​ളം പേ​ർ​ക്ക് ഭ​ക്ഷ്യവി​ഷ​ബാ​ധ ഉ​ണ്ടാ​യെ​ന്ന പ​രാ​തി​യെത്തുട​ർ​ന്ന് സ്ഥാ​പ​നം അ​ട​ച്ചുപൂ​ട്ടി. കാ​യം​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കിം​ഗ് ക​ഫെ എ​ന്ന സ്ഥാ​പ​ന​മാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി അ​ട​ച്ചു​പൂ​ട്ടി​യ​ത്.

ക​ഴി​ഞ്ഞദി​വ​സം ഇ​വി​ടെനി​ന്നു ഷ​വാ​യി ക​ഴി​ച്ച ഇ​രു​പ​തോ​ളം പേ​ർ​ക്കു ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെതു​ട​ർ​ന്ന് കാ​യം​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി.

പു​തി​യി​ടം സ്വ​ദേ​ശി വി​ഷ്ണു (27), എ​രു​വ സ്വ​ദേ​ശി രാ​ഹു​ൽ ഉ​ണ്ണി (27), ഇ​ലി​പ്പ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ റാ​ഫി (28), ഹി​ലാ​ൽ (29), നാ​സി​ക് (27), അ​ഫ്സ​ൽ (28), മ​ൻ​സൂ​ർ (27) എന്നി​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ഇ​ലി​പ്പ​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (27), അ​ജ്മ​ൽ (28), ക​ണ്ണ​നാ​കു​ഴി സ്വ​ദേ​ശി അ​ജ്മ​ൽ (27) തു​ട​ങ്ങി​യ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​വി​ടെ നി​ന്ന് ഷ​വാ​യ് ക​ഴി​ച്ച ആ​ളു​ക​ൾ​ക്കാ​ണ് ഛർ​ദി, വ​യ​റി​ള​ക്കം, ന​ടു​വേ​ദ​ന എ​ന്നി​വ ഉ​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മി​ക്ക​വ​ർ​ക്കും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്.

Related posts

Leave a Comment