കണ്ണൂർ: ബേക്കറി ഉടമയിൽനിന്നും കുടുംബസുഹൃത്തായ ഓട്ടോ ഡ്രൈവറിൽനിന്നും 20 ലക്ഷം രൂപ വീതം കടംവാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. പൊന്ന്യം കുണ്ടുചിറ ഓംകാരത്തിൽ ദീപയ്ക്കെതിരെയാണ് തലശേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം ന്യൂമാഹി, തലശേരി പോലീസ് കേസുകളെടുത്തത്. മൈസൂരുവിൽ ബേക്കറി നടത്തുന്ന വയലളം സ്വദേശി ടി.കെ. വികാസ്, ടെന്പിൾ ഗേറ്റ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ടി. ജനീഷ് എന്നിവരുടെ പരാതിയിലാണ് നടപടി. വികാസിന്റെ പരാതിയിൽ ന്യൂമാഹി പോലീസും ജനീഷിന്റെ പരാതിയിൽ തലശേരി പോലീസുമാണ് യുവതിക്കെതിരേ വിശ്വാസ വഞ്ചന, തട്ടിപ്പ് എന്നിവയ്ക്ക് കേസെടുത്തത്. തന്റെ സഹോദരിക്ക് അധ്യാപികയായി ചേരാൻ വേണ്ടിയാണെന്നും ആറു മാസത്തിനുള്ളിൽ തിരിച്ചു നൽകുമെന്ന ഉറപ്പിലാണ് 20 ലക്ഷം വാങ്ങിയതെന്ന് വികാസ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് പലതവണ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നും…
Read MoreCategory: Edition News
എ ഗ്രൂപ്പ് നേതൃത്വത്തിലും ചേരി; കോട്ടയം കോണ്‍ഗ്രസ് രണ്ടു തട്ടില്‍
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കോട്ടയം തട്ടകത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ ധ്രുവീകരണം. ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി. ജോസഫും എ ഗ്രൂപ്പില്‍തന്നെ വ്യത്യസ്ത നിലപാടുകാരായി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിലും എ ഗ്രൂപ്പിലെ ഈ നേതൃധ്രുവീകരണം വ്യക്തമായിരുന്നു.ഇതിലെ വിജയപരാജയങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതും തിരുവഞ്ചൂര്‍-കെസി ഗ്രൂപ്പുകളുടെ ലേബലില്തന്നെയാണ്. അതേസമയം എ ഗ്രൂപ്പില്‍ത്തന്നെ ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ ഒരു ശാക്തികചേരി ജില്ലയില്‍ രൂപപ്പെട്ടുവരികയാണ്. 2016ല്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ പ്രതിപക്ഷ നേതൃത്വത്തെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട ചേരിതിരിവാണ് പില്ക്കാലങ്ങളിലും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്. നിലവില്‍ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ പഴയ തിരുത്തല്‍വാദി ഗ്രൂപ്പും ജില്ലയില്‍ സജീവമല്ല. ഒറ്റപ്പെട്ട നേതാക്കളുടെ സാന്നിധ്യമുണ്ടെങ്കിലും ആള്‍ബലവും ഭാരവാഹികളില്‍ ഭൂരിപക്ഷവും ജില്ലയില്‍ എ ഗ്രൂപ്പിനുതന്നെയാണ്. എന്നാല്‍ കോട്ടയംകാരായ രണ്ടു മുന്‍നിര സംസ്ഥാന നേതാക്കളുടെ നിലപാടുകള്‍ ലോക് സഭാ…
Read Moreപയ്യന്നൂരിലെ കവർച്ച പരമ്പരയ്ക്ക് അറുതിയില്ല; മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച; ലക്ഷങ്ങളുടെ നഷ്ടം
പയ്യന്നൂര്‍: നിരവധി കവര്‍ച്ചകള്‍ അരങ്ങേറിയ പയ്യന്നൂരില്‍ വീണ്ടും കവര്‍ച്ച. പയ്യന്നൂര്‍ നഗര ഹൃദയത്തിലെ മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. പണവും മൊബൈലുകളുമുള്പ്പെടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പയ്യന്നൂര്‍ സംസം മെഡിക്കല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കോറോം സ്വദേശി പി. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ സോണ്‍ എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെയെത്തിയ സമീപത്തെ വ്യാപാരികളാണ് അല്പം തുറന്നു കിടന്ന ഷട്ടര്‍ കണ്ട് ഉടമയെ വിവരമറിയിച്ചത്. ഉടമയെത്തുമ്പോള്‍ ഷോപ്പിനുള്ളില്‍ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഷട്ടറിന്റെ പൂട്ടുകള്‍ അറുത്തുമുറിച്ചാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. മേശവലിപ്പിലുണ്ടായിരുന്ന അറുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ശ്രീനിവാസന് പറയുന്നു. നാലുലക്ഷത്തോളം രൂപയുടെ വിവിധയിനം മൊബൈലുകളാണ് ഷോപ്പിലുണ്ടായിരുന്നത്. പലതിന്റെയും കൂടുകള്‍ നിലത്ത് കിടപ്പുണ്ട്. വിരലടയാള വിദഗ്ധര്‍ എത്തുമെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ എത്ര മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നതിന്റെ കണക്കുകളെടുക്കാന്‍ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഷോപ്പിലും സമീപത്തെ സ്ഥാപനങ്ങളിലും നിരീക്ഷണ കാമറകളുള്ളതിനാല്…
Read Moreനവകേരള സദസിനായി വാങ്ങിയ ബസ് വിറ്റാൽ ഇരട്ടി വില കിട്ടും: എ.കെ. ബാലൻ
തിരുവനന്തപുരം: നവകേരള സദസിനായി വാങ്ങിയ ബസ് ടെൻഡർ വച്ച് വിറ്റാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ ബസ് കാണാൻ വരുമെന്നും എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ബസ് വാങ്ങാൻ ഇപ്പോൾ തന്നെ ആളുകൾ സമീപിച്ചു. ചലിക്കുന്ന കാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു.
Read Moreനവകേരള സദസ് ജനത്തെ കബളിപ്പിക്കുന്ന യാത്ര: എം.എം. ഹസൻ
തിരുവനന്തപുരം: നവകേരള സദസ് ജനത്തെ കബളിപ്പിക്കുന്ന യാത്രയാണെന്ന് യുഡിഎഫ് കൺവീനർ എം .എം. ഹസൻ. പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പരിഹസിച്ച ഹസൻ ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസാണെന്നും കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണ്. ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലണ്ടർ ആയേനെ എന്നും ഹസൻ പറഞ്ഞു. മുസ് ലിം ലീഗ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഇടം നേടിയതിനെക്കുറിച്ചും ഹസൻ പ്രതികരിച്ചു. ലീഗിന്റെ മറുപടി തൃപ്തികരമാണ്. കേരള ബാങ്ക് രൂപീകരണത്തിനെതിരെയുള്ള നടപടികൾ തുടർന്നു പോകുമെന്നും ലീഗ് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉണ്ടോ എന്നുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്ന് എം എം ഹസൻ മറുപടി നൽകി.
Read Moreആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും
തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഷൗക്കത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതുമായി ബന്ധപ്പെട്ടുള്ള അച്ചടക്കസമിതി റിപ്പോർട്ട് കെപിസിസിക്ക് കൈമാറി. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും. അതേസമയം കെപിസിസിക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ തുടർനടപടി എന്തെന്നുള്ളത് നേതൃത്വം ആണ് തീരുമാനിക്കേണ്ടത്. കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ 24ന് ശേഷമാകും തുടർ നടപടി ഉണ്ടാകുക. ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ഒരുകൂട്ടർ അച്ചടക്ക സമിതിയിൽ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർശന താക്കീത് മതി എന്നുള്ളതാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാർശ. അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായ ആര്യാടൻ ഷൗക്കത്ത് വിശദീകരണം നൽകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് താക്കീതിലേക്ക് നടപടി ഒതുക്കുന്നത്.
Read Moreതെങ്ങ് കയറ്റ മിഷ്യനിൽ കാൽ കുടങ്ങി; 40 അടി ഉയരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയർ ഫോഴ്സ്
തൃശൂർ: തെങ്ങിനു മുകളിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർ ഫോഴ്സെത്തി രക്ഷിച്ചു.അഞ്ചേരി പുത്തൂർ വീട്ടിൽ ജോസഫിന്റെ പുരയിടത്തിൽ തേങ്ങയിടാൻ തെങ്ങുകയറിയ ആനന്ദ് (29) എന്ന തൊഴിലാളിയാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. തെങ്ങിൽ നിന്നും പിടിവിട്ടതിനെ തുടർന്ന് കാലിൽ തെങ്ങുകയറ്റ മിഷ്യനോടു കൂടി തെങ്ങിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ആനന്ദ് എകദേശം നാൽപതടിയിലധികം ഉയരത്തിലാണ് കുടുങ്ങിയത്. വിവരമറിയച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നെത്തിയ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്എഫ്ആർഒ(എം) കെ.എൽ.എഡ്വേർഡ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ അനിൽജിത്ത്, ജിബിൻ, ഓഫീസർമാരായ ബിജോ ഈനാശു, വി.എസ്.സുധൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. അനിൽജിത്താണ് തെങ്ങിൽ കയറി ആനന്ദിനെ തോളിലേറ്റി താഴെയിറക്കിയത്.
Read Moreകുഴല്‍പണ കേസിലെ പ്രതി രാജ്യ സ്നേഹം പഠിപ്പിക്കണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം തള്ളി ഷാഫി പറമ്പില്‍ എംഎല്‍എ. ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി യ്ക്ക് പരാതി നല്‍കിയിട്ടുമില്ല. കുഴല്‍പണ കേസിലെ പ്രതിയായ സുരേന്ദ്രന് യൂത്ത് കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും ഷാഫി പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ ചില വോട്ടുകള്‍ പരിഗണിക്കാതെ പോയത് സാങ്കേതികമായ വിഷയങ്ങള്‍ കൊണ്ട് മാത്രമാണ്. ഇതുസംബന്ധിച്ച് കെ.സുരേന്ദ്രന് ഇടപെടാന്‍ വരേണ്ടതില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Read Moreഹോട്ടലുടമയുടെ കൊലപാതകം; കരുതിക്കൂട്ടി ചെയ്ത കൃത്യം
കോട്ടയം: ഹോട്ടല്‍ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കറുകച്ചാല്‍ കൂത്രപ്പള്ളി തെങ്ങോലി ഭാഗത്ത് കൈനിക്കര വീട്ടില്‍ ജോസ് കെ. തോമസി(45) ന്റെ പേരില്‍ നേരത്തെയും നിരവധി കേസുകളുണ്ടെന്ന് പോലീസ്. കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഹോട്ടലുടമ മാവേലിക്കര തട്ടാരമ്പലം കുടിയൂര്‍ ഭാഗത്ത് ചെമ്പകശേരില്‍ രഞ്ജിത്ത്. എസ് (37) ആണു മരണമടഞ്ഞത്. മാമ്മൂട് ദൈവംപടിയിലുള്ള ഹോട്ടലിലാണു സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു പറയുമ്പോഴും മറ്റു ചില തര്‍ക്കങ്ങളുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇയാള്‍ കത്തിയുമായെത്തി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30ന് ഹോട്ടലില്‍ വച്ചാണ് തോമസ് രഞ്ജിത്തിനെ കുത്തി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ രഞ്ജിത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇയാള്‍ മരിച്ചത്. ആക്രമത്തിനുശേഷം…
Read Moreയൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ്; വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി കെ. സുരേന്ദ്രന്
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. ഇത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് സുരേന്ദ്രന് പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടു നിന്നുള്ള ഒരു കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിനു നേതൃത്വം നല്‍കിയതെന്നും സുരേന്ദ്രന് പറഞ്ഞു. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ബാംഗളൂരു ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഒന്നര ലക്ഷത്തോളം വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാല്‍ തെളിവു നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Read More