കോട്ടയം: പാമ്പാടി സ്വദേശിയായ നടന് വിനോദ് തോമസിന്റെ മരണകാരണം കാറില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതിനെത്തുടര്ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാറില്‍ മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചുവെന്നാണ് അനുമാനം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാമ്പാടിയിലെ ബാറില്‍ എത്തിയ വിനോദ് പുറത്തിറങ്ങി തന്റെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എസി ഓണാക്കിയ ശേഷം ഗ്ലാസ് ഉയര്‍ത്തി പൂട്ടിയിരിക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതായപ്പോള്‍ സുരക്ഷാ ജീവനക്കാരന് അസ്വഭാവികത തോന്നുകയും കാറിന്റെ ഗ്ലാസ് പൊട്ടിച്ച് വിനോദിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. സംസ്കാരം നാളെ മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.
Read MoreCategory: Edition News
ഗോവയില്‍ കൊല്ലപ്പെട്ട ജെഫ് ജോണ്‍ ലൂയിസിന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്
കൊച്ചി: ഗോവയില്‍ കൊല്ലപ്പെട്ട എറണാകുളം തേവര പെരുമാനൂര്‍ സ്വദേശി ജെഫ് ജോണ്‍ ലൂയീസിന്റെ കൊലപാതകക്കേസില്‍ പോലീസ് കുറ്റപത്രം തയാറാക്കി വരുന്നു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഗോവയിലെ ബീച്ചിന് സമീപത്തുനിന്നും 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിന്റേത് സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞ ദിവസം പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞിടെ ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ജെഫിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. കേസിലെ അഞ്ചു പ്രതികളും ഇപ്പോള്‍ ജയിലിലാണ്. 2021ല്‍ അഴുകിയ നിലയിലാണ് മൃതദേഹം ഗോവ പോലീസ് കണ്ടെത്തിയത്. ലഹരിക്കേസില്‍ പിടിയിലായ പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം വെള്ളൂര്‍ സ്വദേശി അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ്…
Read Moreഎത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
പയ്യന്നൂർ: എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ നവകേരള സദസിന് മുന്നോടിയായി പയ്യന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസവും ഗൗരവമുള്ളതാണ്. കേരളത്തിലെല്ലാവര്‍ക്കും ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്. കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കില്‍ ഈ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാന്‍ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചും…
Read Moreആലുവയിൽ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് സ്ഥാപന ഉടമ
ആലുവ: ജൈവ ധാന്യ കയറ്റുമതി കേന്ദ്രത്തിൽ വൻ തീപിടുത്തം. ആലുവ അസീസി സ്റ്റോപ്പിൽ പ്രവർത്തിക്കുന്ന എംആർടി ഓർഗാനിക് ഗ്രീൻ പ്രൊഡക്ട് കമ്പനിയിലാണ് രാത്രി 12 ഓടെ വൻ തീ പിടിത്തമുണ്ടായത്. ആലുവ, പെരുമ്പാവൂർ, അങ്കമാലി, ഗാന്ധിനഗർ എന്നീ നിലയങ്ങളിൽനിന്നു ഏഴു യൂണിറ്റ് വാഹനങ്ങളെത്തി രണ്ടു മണിക്കൂർ കഠിനപ്രയത്നം നടത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വന്നതായാണ് പ്രാഥമിക വിവരം. ശക്തമായ പുകയും തീ പിടിച്ച ഭക്ഷ്യവസ്തുക്കളുടെ രൂക്ഷഗന്ധവും കാരണം ആദ്യഘട്ടത്തിൽ അഗ്നിശമനാംഗങ്ങൾക്ക് കെട്ടിടത്തിൽ കയറാനായില്ല. ശ്വസന സഹായ യന്ത്രങ്ങൾ ഉപയോഗിച്ചാണ് അകത്ത് കയറിയത്. ഇടയ്ക്കിടയ്ക്ക് ഫുഡ് കാനുകൾ പൊട്ടിത്തെറിച്ചതിനാൽ സാഹസികമായാണ് തീയണച്ചതെന്ന് പെരുമ്പാവൂർ അഗ്നിരക്ഷായൂണിറ്റംഗങ്ങൾ പറഞ്ഞു. സമീപത്തുനിന്ന് വെള്ളവും ലഭിക്കാതിരുന്നത് വെല്ലുവിളിയായി. വെളുപ്പിന് 12.10 നാണ് ആലുവ നിലയത്തിൽ തീപിടിത്ത സന്ദേശം ലഭിക്കുന്നത്. സോഷ്യൽ വെൽഫയർ ടെക്നിക്കൽ സ്കൂൾ വിദ്യാർഥിയാണ് സംഭവം വിളിച്ച് അറിയിച്ചത്. 9…
Read Moreറോബിന് ബദലായി കെഎസ്ആർടിസിയുടെ കോയമ്പത്തൂർ സർവീസ്; ആദ്യദിനത്തില്‍ 25,000 രൂപ കളക്ഷൻ
പത്തനംതിട്ട: റോബിന് ബസിനു ബദലായി ഞായറാഴ്ച മുതല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ടയില്‍നിന്ന് ആരംഭിച്ച കോയമ്പത്തൂര്‍ ലോ ഫ്ളോര്ബസിന് ആദ്യദിനത്തില്‍ 25,000 രൂപ കളക്ഷന്‍. കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ 8,000 രൂപ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും മടക്കയാത്രയില്‍ 17000 രൂപ ലഭിച്ചെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ 4.30ന് പത്തനംതിട്ടയില്‍നിന്ന് കോയമ്പത്തൂരിലേക്കു പുറപ്പെട്ട ബസില്‍ നാല് സീറ്റൊഴികെ എല്ലാം നേരത്തെതന്നെ ബുക്ക് ചെയ്തിരുന്നു.
Read Moreതളിപ്പറമ്പിൽ നവകേരള സദസ് സിപിഐ ബഹിഷ്കരിക്കും; തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയാണ് ബഹിഷ്കരിക്കുന്നത്
തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തിൽ നടക്കുന്ന നവകേരള സദസില്‍നിന്ന് സിപിഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും. നവകേരള സദസ് സംബന്ധിച്ച് വീട്ടുമുറ്റ സദസും വിളംബര ജാഥകളും മറ്റ് അനുബന്ധ പരിപാടികളും നടത്തിയപ്പോൾ ഇതേക്കുറിച്ചുള്ള ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും സിപിഎം പരിപാടിയായാണ് നവകേരള സദസിന്റെ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ. മുരളീധരന് പറഞ്ഞു. അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമ്മിറ്റികളും നവകേരള സദസുമായി സഹകരിക്കും. കെ. മുരളീധരന് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചതായി ആരോപിച്ച് കെ. മുരളീധരന് ഉള്‍പ്പെടെ മൂന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് പോലീസിനെതിരേ…
Read Moreലീഗ് നേതാവിന് കേരളബാങ്ക് ഡയറക്ടര്‍ പദവി; കോണ്‍ഗ്രസിന്റെ നീരസം ഒഴിവാക്കാന്‍ മുസ്ലിം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിനെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇടഞ്ഞിരിക്കേ മഞ്ഞുരുക്കാന്‍ മുസ്ലിം ലീഗ് ശ്രമം. പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലീഗ് എടുത്ത തീരുമാനം കോണ്‍ഗ്രസില്‍ മുറുമുറുപ്പിനിടയാക്കി. സിപിഎമ്മിന്റെ രാഷ്ട്രീയനീക്കത്തില്‍ ലീഗ് വീണുപോയെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. യുഡിഎഫിലും അസ്വാസ്ഥ്യമുണ്ട്. എന്നാല്‍ ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇക്കാര്യം ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ലീഗിനെ ഏതുവിധേനയും എല്‍ഡിഎഫില്‍ എത്തിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇന്നലെങ്കില്‍ നാളെ എന്ന രീതിയില്‍ ലീഗിനെ അടുപ്പിക്കാന്‍ ശ്രമിക്കുന്ന സിപിഎം അതിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പരസ്യ പ്രതികരണത്തിലേക്ക് പോയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിവുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ മൗനം തുടരാനാണ് നിര്‍ദേശം. ലീഗിനോടുള്ള സിപിഎമ്മിന്റെ ഈ മൃദു സമീപനത്തില്‍ എല്‍ഡിഎഫില്‍ സിപിഐക്കൊഴികേ മറ്റൊരു കക്ഷിക്കും…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍. ഭാസുരാംഗന് ഇഡി വീണ്ടും നോട്ടീസ് നല്‍കും
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പക്കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ചോദ്യം ചെയ്യലിന് ഹാജരാകാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റി (ഇഡി) വീണ്ടും നോട്ടീസ് നല്‍കും. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി ഭാസുരാംഗന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അദേഹം എത്തിയിരുന്നില്ല. ഇതേതുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്കാന് ഇഡി ഒരുങ്ങുന്നത്. സാമ്പത്തിക വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭാസുരാംഗനെയും മകന് അഖില്‍ ജിത്ത്, മകള്‍ ഡോ. അഭിമ എന്നിവരെയും ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ബാങ്കില്‍ നടന്ന 101 കോടി രൂപയുടെ തട്ടിപ്പിലെ ബന്ധം സംബന്ധിച്ചാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്. ബാങ്കില്‍ നടന്ന സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഭാസുരാംഗനും ജീവനക്കാരും മറച്ചുവയ്ക്കുന്നതായാണ് ഇഡി സംശയിക്കുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.
Read Moreആലുവായിലെ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത കേസ്; പ്രതിയെ തെരഞ്ഞ് പോലീസ്
ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ പിതാവിൽ നിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തെരഞ്ഞ് പോലീസ്. കേസിലെ പ്രതിയായ ചൂർണിക്കര തായിക്കാട്ടുകര മുതിരപ്പാടം കോട്ടക്കൽ വീട്ടിൽ മുനീറിനെയാണ് (50) പോലീസ് തെരയുന്നത്. പക്ഷേ ആരോപണ വിധേയനും മുൻ മഹിളാ കോൺഗ്രസ് ഭാരവാഹിയുമായ ഇയാളുടെ ഭാര്യയും ഒളിവിലെന്ന് സൂചന. ഇരുവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വീടു വിട്ടതായാണ് വിവരം. വീട് വാടകയ്ക്ക് എടുക്കാനായി അഡ്വാൻസ് എന്ന നിലയിൽ മുനീർ 20,000 രൂപ ഓഗസ്റ്റ് 20ന് വാങ്ങിയെന്നും ഈ തുക വീട്ടുടമയ്ക്ക് നൽകുകയോ ബാലികയുടെ പിതാവിന് മടക്കി നൽകുകയോ ചെയ്തില്ലെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുതിയ വാടകവീട്ടിലെത്തി, കൊല്ലപ്പെട്ട ബാലികയുടെ പിതാവിൽ നിന്ന് പോലീസ് മൊഴിയെടുത്തു. പുതിയ വാടകവീടിനുള്ള അഡ്വാൻസായി 20,000 രൂപ അൻവർ സാദത്ത് എംഎൽഎയും മുനീറിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ…
Read Moreവനിതാ സുഹൃത്തിനെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പലയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ മാരാരിക്കുളം ആറാട്ടുകുളം ഡാനിയല്‍ (29) നെയാണ് എറണാകുളം നോര്‍ത്ത് എസ്ഐമാരായ ആഷിഖ്, ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡാനിയലും പീഡനത്തിന് ഇരയായ യുവതിയും സുഹൃത്തുക്കള്‍ ആയിരുന്നു. വിവാഹ വാഗ്ദാനം നല്കിയ ഇയാള്‍ യുവതിയെ എറണാകുളത്തെ നാലു ലോഡ്ജുകളിലെത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. യുവാവ് വിവാഹത്തില്‍നിന്ന് പിന്മാറിയതോടെ യുവതി പോലീസില്‍ പരാതി നല്കി. ഡാനിയല്‍ എറണാകുളത്തെ വാഹന ഷോറൂമിലെ ജീവനക്കാരനാണ്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read More