ഓ​ണം, എ​ട്ടു​നോ​മ്പു തി​രു​നാ​ള്‍; പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ട​ണ​മെ​ന്നു മു​ന്ന​ണി​ക​ൾ

കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഓ​ണം, അ​യ്യ​ന്‍​കാ​ളി ജ​യ​ന്തി, ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി, മ​ണ​ര്‍​കാ​ട് തി​രു​നാ​ള്‍, എ​ട്ടു​നോ​മ്പാ​ച​ര​ണം തു​ട​ങ്ങി​യ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മു​ഖ രാ​ഷ് ട്രീ​യ ക​ക്ഷി​ക​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം എ​ല്‍​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ന് ഈ ​ആ​വ​ശ്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ​യും തീ​രു​മാ​നം. ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​ന് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ട്. ഓ​ണം, അ​യ്യ​ന്‍​കാ​ളി ജ​യ​ന്തി, ച​ത​യ​ദി​നാ​ഘോ​ഷം തു​ട​ങ്ങി​യ വേ​ള​ക​ളി​ല്‍ മ​ന്ത്രി​മാ​ര്‍​ക്കും സം​സ്ഥാ​ന​മൊ​ട്ടാ​കെ പ​രി​പാ​ടി​ക​ളു​ണ്ട്. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ നേ​രി​ട്ടു പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ 28 ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തി​ക​യു​ക​യി​ല്ലെ​ന്നും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം പു​തു​പ്പ​ള്ളി​യെ വീ​ര്‍​പ്പു​മു​ട്ടി​ക്കു​മെ​ന്നും എ​ല്‍​ഡി​എ​ഫി​ന് അ​ഭി​പ്രാ​യ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു നീ​ട്ടി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം…

Read More

സ​ഭ​യി​ൽ ഉ​ന്ന​യി​ക്ക​ണോ വേ​ണ്ട​യോ; മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ കു​ഴ​ങ്ങി യു​ഡി​എ​ഫ്; സഭയ്ക്കു പുറത്ത് വിഷയം സജീവമാക്കും

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി വി​വാ​ദം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്തര​പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ക്കേ​ണ്ട​തി​ല്ലെ​ന്ന് യു​ഡി​എ​ഫ്. സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കേ​ണ്ട​യെ​ന്നും ഇ​ന്ന​ലെ ചേ​ര്‍​ന്ന പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ മാ​സ​പ്പ​ടി വി​വാ​ദം ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ചി​ല്ലെ​ങ്കി​ലും സ​ഭ​യ്ക്ക് പു​റ​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ വി​ഷ​യം സ​ജീ​വ​മാ​യി നി​ല​നി​ര്‍​ത്താ​നാ​ണ് നി​ല​വി​ൽ യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ ക​ന്പ​നി​ക്കും വീ​ണ​യ്ക്കും കൊ​ച്ചി​യി​ലെ ക​രി​മ​ണ​ൽ ക​ന്പ​നി 1.72 കോ​ടി രൂ​പ മാ​സ​പ്പ​ടി ഇ​ന​ത്തി​ൽ ന​ൽ​കി​യെ​ന്ന വി​വ​രം പു​റ​ത്ത് വ​ന്നി​രു​ന്നു. സേ​വ​നം ന​ൽ​കാ​തെ പ​ണം ന​ൽ​കി​യെ​ന്നാ​ണ് പു​റ​ത്ത് വ​ന്ന വി​വ​രം. ക​രി​മ​ണ​ൽ ക​ന്പ​നി യു​ഡി​എ​ഫി​ലെ നേ​താ​ക്ക​ൾ​ക്കും പ​ണം ന​ൽ​കി​യി​രു​ന്നു​വെ​ന്ന ഡ​യ​റി​ക്കു​റി​പ്പി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ പി​ൻ​മാ​റ്റ​മെ​ന്ന് സൂ​ച​ന​യു​ണ്ട്. കോ​ൺ​ഗ്ര​സി​ലേ​യും മു​സ്ലിം​ലീ​ഗി​ലേ​യും ചി​ല നേ​താ​ക്ക​ളു​ടെ പേ​രു​ക​ളാ​ണ് ഡ​യ​റി​യി​ലു​ള്ള​ത്. വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചാ​ൽ തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് കോ​ണ്‍​ഗ്ര​സി​ലെ​യും യു​ഡി​എ​ഫി​ലെ​യും നേ​താ​ക്ക​ളെ അ​ല​ട്ടു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​ത്തെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​ൻ ല​ഭി​ച്ച അ​വ​സ​രം വി​നി​യോ​ഗി​ക്കാ​ത്ത​തി​ൽ…

Read More

താ​നൂ​ർ ക​സ്റ്റ​ഡി​മ​ര​ണം; കു​റ്റം ചെ​യ്ത ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: താ​നൂ​ർ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ട തെ​ല്ലാം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പോ​ലീ​സി​ന് ആ​രെ​യും ത​ല്ലി​ക്കൊ​ല്ലാ​ൻ അ​ധി​കാ​ര​മി​ല്ല. കു​റ്റം ചെ​യ്ത ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​സ്പി​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ആ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഘ​മാ​യി കേ​ര​ള പോ​ലീ​സ് മാ​റി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. താ​നൂ​ർ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​സ് സി​ബി​ഐ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​രെ ക​ണ്ടെ ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വീട്ടുമുറ്റത്തെ ച​പ്പു​ച​വ​റി​ൽനി​ന്നു  തീ റോഡിലേക്ക് പടർന്നു;  പാർക്ക് ചെയ്ത  കാർ  കത്തിനശിച്ചു; നാട്ടുകാരുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

തിരുവനന്തപുരം:  ച​പ്പു ച​വ​റു​ക​ളി​ൽ  നി​ന്നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ൽ നി​ന്നും പ​ട​ർ​ന്ന തീ ​സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലേ​യ്ക്ക് വ്യാ​പി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ തീ ​കെ​ടു​ത്തി​യ​തി​നാ​ൽ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു കാ​റു​ക​ളി​ലേ​യ്ക്ക് പ​ട​ർ​ന്നി​ല്ല. ഇ​ന്ന​ലെ വൈ​കി ക​ണ്ണ​മ്മൂ​ല ഡ്രെ​യി​നേ​ജ് റോ​ഡി​ലാ​ണ് സം​ഭ​വം. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ ​പി​ടി​ച്ച​ത്. തീ ​ചു​റ്റു​മ​തി​ലി​നേ​ക്കാ​ൾ ഉ​യ​ർ​ന്നു പൊ​ങ്ങു​ക​യും ഗേ​റ്റി​നി​ട​യി​ലൂ​ടെ പു​റ​ത്തേ​യ്ക്ക് വ്യാ​പി​ക്കു​ക​യും ചെ​യ്തു.  ഗേ​റ്റി​നു സ​മീ​പം ഉ​ട​മ​സ്ഥ​നി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ഴ​യ കാ​റി​ലേ​യ്ക്ക് തീ​പ​ട​ർ​ന്നു. പ​ഴ​യ കാ​റി​ന്‍റെ ഡോ​ർ ഉ​ൾ​പ്പെ​ടെ ദ്ര​വി​ച്ച​തി​നാ​ൽ തീ ​വ​ള​രെ വേ​ഗം കാ​റി​നു​ള്ളി​ലേ​യ്ക്കും പ​ട​ർ​ന്നു. തീ​യും പു​ക​യും ഉ​യ​ർ​ന്ന​തോ​ടെ സ​മീ​പ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി. ഈ ​സ​മ​യ​ത്ത് നാ​ട്ടു​കാ​ർ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ള​മെ​ത്തി​ച്ച് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. തീ ​പി​ടി​ച്ച കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ഗ​ത​ട​സ​മു​ണ്ടാ​ക്കി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​മീ​പ വാ​സി​ക​ൾ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത്…

Read More

വീ​ണ പ​ണം വാ​ങ്ങി​യ​ത് ക​ണ്‍​സ​ൾ​ട്ട​ൻ​സി എന്ന നി​ല​യി​ൽ; രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇങ്ങനെ ചെയ്യരുതെന്ന് ഇ.​പി.​ ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീ​ണ പ​ണം വാ​ങ്ങി​യ​ത് ക​ണ്‍​സ​ൾ​ട്ട​ൻ​സി എ​ന്ന നി​ല​യി​ലാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. വീ​ണ ന​ൽ​കി​യ സ​ർ​വീ​സ് എ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കേ​ണ്ട ത് ​ക​ന്പ​നി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പാ​ർ​ട്ടി​ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മോ​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്‌ട്രീയ വൈ​രാ​ഗ്യം കാ​ര​ണം മ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More

ഇരുമ്പനത്തെ ഫ്ലാറ്റിൽ ചീട്ടുകളി; നാല് ലക്ഷം രൂപയുമായി ചീട്ടുകളിസംഘം പിടിയിൽ

തൃ​പ്പൂ​ണി​ത്തു​റ: ഇ​രു​മ്പ​ന​ത്തെ ഫ്ലാ​റ്റി​ൽ​നി​ന്നും നാല് ലക്ഷം രൂപയുമായി വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പി​ടി​കൂ​ടി. സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​നം മ​ന​യ്ക്ക​പ്പ​ടി​യി​ലു​ള്ള ഫ്ലാ​റ്റി​ൽ​നി​ന്നാ​ണ് പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ച്ച 14 പേ​രെ​യും ഇ​തി​ന് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ന​ൽ​കി​യ ര​ണ്ട് പേ​രെ​യും ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചീ​ട്ടു ക​ളി​ച്ചി​രു​ന്ന മൂ​വാ​റ്റു​പു​ഴ മാ​റാ​ടി സ്വ​ദേ​ശി ര​ഞ്ജി​ത്, തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി റ​ഹിം, കാ​രി​ക്കോ​ട് സ്വ​ദേ​ശി ഷെ​രീ​ഫ്, മാ​പ്പു​ങ്ക​ൽ സ്വ​ദേ​ശി ലി​നോ ചെ​റി​യാ​ൻ, വ​ണ്ണ​പ്പു​റം സ്വ​ദേ​ശി ജോ​ബി ജോ​ർ​ജ്, ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി അ​മ​ൽ, പി​റ​വം സ്വ​ദേ​ശി​ക​ളാ​യ ജോ​ബി വ​ർ​ഗീ​സ്, വി​പി​ൻ, പാ​ഴൂ​ർ സ്വ​ദേ​ശി എ​ൽ​ദോ പോ​ൾ, ക​ട്ട​പ്പ​ന സ്വ​ദേ​ശി റി​ജോ സ്റ്റീ​ഫ​ൻ, ഊ​ര​മ​ന സ്വ​ദേ​ശി​ക​ളാ​യ മെ​ൽ​ബി​ൻ, സാ​ജു, തി​രു​വാ​ണി​യൂ​ർ സ്വ​ദേ​ശി എ​ൽ​ദോ ചാ​ക്കോ, എ​രൂ​ർ സ്വ​ദേ​ശി മു​ത്തു​രാ​മ​ൻ എ​ന്നി​വ​രും ചീ​ട്ടു​ക​ളി​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കി​യ ഇ​രു​മ്പ​നം ക​ർ​ഷ​ക കോ​ള​നി​യി​ൽ വി​നോ​ദ്, സു​ധീ​ഷ് എ​ന്നി​വ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.\\ ര​ഹ​സ്യ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ര്‍​ഥി​ക്കു​ള്ള സി​പി​എം നീ​ക്കം പാ​ളി; പരിഹാ​സ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത സ്വാ​നാ​ര്‍​ഥി​യെ ഇ​റ​ക്കാ​നു​ള്ള സി​പി​എം ശ്ര​മം പാ​ളി. അ​തി​വേ​ഗം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പി​ച്ചു ക​ളം​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന യു​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി മ​ത്സ​രം ക​ടു​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പൊ​ളി​ഞ്ഞ​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​വും പു​തു​പ്പ​ള്ളി​യി​ൽ​നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ നി​ബു ജോ​ണി​നെ മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു ച​ര്‍​ച്ച​ക​ള്‍. ഇ​ദ്ദേ​ഹം ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ന്നി​ട്ടും നി​ബു ജോ​ൺ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​തും സി​പി​എം തു​ട​ക്ക​ത്തി​ൽ നി​ഷേ​ധി​ക്കാ​തി​രു​ന്ന​തും അ​ഭ്യൂ​ഹം ശ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ആ​രു​ടെ​യ​ടു​ത്തും പോ​യി​ട്ടി​ല്ലെ​ന്നും ആ​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും നി​ബു ജോ​ണ്‍ ഇ​ന്നു രാ​വി​ലെ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ​സ്പെ​ൻ​സ് ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ൾ നി​ബു​വു​മാ​യി ഇ​ന്ന​ലെ രാ​ത്രി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.കോ​ൺ​ഗ്ര​സു​കാ​ര​ൻ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന വാ​ര്‍​ത്ത വ​ന്ന​തോ​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നു വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചേ​ര്‍​ന്ന പ്രാ​ദേ​ശി​ക സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ളെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ നി​ര്‍​ത്തി​പൊ​രി​പ്പി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്.…

Read More

കരയിപ്പിച്ച് മടക്കം; ചിരിയുടെ മാന്ത്രികൻ സി​ദ്ദി​ഖി​ന് യാ​ത്രാ​മൊ​ഴി നൽകി ആയിരങ്ങൾ

കൊ​ച്ചി: ഒ​രു​പി​ടി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദിഖി(63)​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് ആ​യി​ര​ങ്ങ​ള്‍. ഇ​ന്ന​ലെ രാ​ത്രി 9.10 ന് ​കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ദേ​ഹത്തിന്‍റെ അ​ന്ത്യം. ഏ​താ​നും​ ദി​വ​സ​ങ്ങ​ളാ​യി ന്യൂ​മോ​ണി​യ​യും ക​ര​ള്‍ സം​ബ​ന്ധമാ​യ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗാ​വ​സ്ഥ കു​റ​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് എ​ക്‌​മോ സ​പ്പോ​ര്‍​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രുന്ന മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 8.30 ഓ​ടെ ക​ട​വ​ന്ത്ര രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പൊ​തു​ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചു. സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ല്‍ രാ​വി​ലെ മു​ത​ല്‍ കൊ​ച്ചി​യി​ലെ പൗ​രാ​വ​ലി ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട സം​വി​ധാ​യ​ക​നെ ഒ​രു നോ​ക്ക് കാ​ണാ​ന്‍ കാ​ത്തു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. സി​ദ്ദിഖി​നൊ​പ്പം എ​ന്നും ഉ​ണ്ടാ​യി​രു​ന്ന സം​വി​ധാ​യ​ക​ന്‍ ലാ​ലും ക​ലാ​ഭ​വ​ന്‍ കെ.​എ​സ് പ്ര​സാ​ദും മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ പ്രി​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ന്‍ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ​ത്ത​ന്നെ അ​വി​ടേ​യ്ക്ക് ഒ​ഴു​കി​യെ​ത്തു​ക​യാ​യി​രു​ന്നു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​റാം, മു​കേ​ഷ്,…

Read More

മി​ത്ത് വി​വാ​ദം പു​തു​പ്പ​ള്ളി​യി​ൽ വി​ഷ​യ​മാ​ക്കി​ല്ല; ആരെ പിൻതുണയ്ക്കണം എന്ന അവകാശം എഎൻഎസ്എസിനെന്ന് വി.​ഡി.​ സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ മി​ത്ത് പ​രാ​മ​ർ​ശം പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ച​ർ​ച്ച​യാ​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പി​ന്തു​ണ​യ്ക്ക​ണം എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ൻ​എ​സ്എ​സി​നു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ചാ​ണ്ടി ഉ​മ്മ​ൻ സ്വ​ര്‍​ണ നൂ​ലി​ല്‍ കെ​ട്ടി​യി​റ​ക്കി​യ രാ​ജ​കു​മാ​ര​ന​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ന്‍ അ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ചി​ല​പ്പോ​ള്‍ ചാ​ണ്ടി ഉ​മ്മ​ന് നേ​ര​ത്തെ ത​ന്നെ സീ​റ്റ് കി​ട്ടു​മാ​യി​രു​ന്നു. സോ​ളാ​റി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യെ വേ​ട്ട​യാ​ടി​യ സി​പി​എ​മ്മി​ന് പു​തു​പ്പ​ള്ളി മ​റു​പ​ടി ന​ൽ​കും. മ​ര​ണ​ത്തി​നു​ശേ​ഷം​വും ഉ​മ്മ​ൻ ചാ​ണ്ടി​യെ വെ​റു​തെ വി​ടു​ന്നി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​മ​ന​സി​ൽ പു​ണ്യാ​ള​ൻ ത​ന്നെ​യാ​ണ്- വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

ബൈക്കിൽ യാത്രചെയ്യുകയായിരുന്നു വീ​ട്ട​മ്മ​യെ ആക്രമിച്ച് മാ​ല ക​വ​ർ​ന്നു; ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​നെ​ൽ​വേ​ലി മേ​ലെ​പാ​ള​യം സ്വ​ദേ​ശി അ​ബ്ദു​ൾ റാ​സി​ക്ക് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​യ് 29ന് ​രാ​ത്രി 12 നാ​ണ് പൂ​ന്തു​റ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ താ​ലി​മാ​ല ഉ​ൾ​പ്പെ​ടെ മൂ​ന്നു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം പ്ര​തി ക​വ​ർ​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പ​രു​ത്തി​ക്കു​ഴി ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ആ​ക്ര​മി​ച്ച് ആ​ഭ​ര​ണം ക​വ​രു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് പോ​ലീ​സ് സ​മാ​ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പൂ​ന്തു​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ല മോ​ഷ​ണം തെ​ളി​ഞ്ഞ​ത്. നാ​ഗ​ർ​കോ​വി​ലി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​മു​ത​ൽ ത​മി​ഴ്നാ​ട്ടി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച​താ​യാ​ണ് സൂ​ച​ന.…

Read More