തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സ്വകാര്യകന്പനിയിൽനിന്നു മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യസ്ഥനാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. വീണ പണം വാങ്ങിയത് ക്രമവിരുദ്ധമായാണ്. ഇടപാട് ജനങ്ങളെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. നിയമസഭയിൽ അടക്കം ഈ വിഷയത്തിൽ പ്രതിഷേധിക്കും. കേരളത്തിൽ നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവൽകരിക്കപ്പെട്ട അഴിമതിയുമാണെന്നും അദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ കരിമണൽ കന്പനിയിൽനിന്നു 1.72 കോടി രൂപ വീണ വിജയൻ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീണയുടെ കന്പനിക്ക് പണം വാങ്ങാം, എന്നാൽ വീണ വ്യക്തിപരമായി പണം വാങ്ങി. ഈ സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം വീണയ്ക്കെതിരേ കേസെടുക്കണം. വീണയുടെ കന്പനിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. വെല്ലുവിളിയും ആക്രോശവുമാണ് മറുപടി നൽകാതെ മുഖ്യമന്ത്രി നിയമസഭയിൽ പ്രകടിപ്പിച്ചതെന്നും മാത്യു കുഴൽനാടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി…
Read MoreCategory: Edition News
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥി പരിഗണനയിൽ 3 പേർ; പൊതു സ്വതന്ത്രനും ചർച്ചയിൽ
കോട്ടയം, തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ യുഡിഎഫ് തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥി നിർണയത്തിനുള്ള ഒരുക്കങ്ങൾ സിപിഎമ്മിൽ സജീവമായി. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ആദ്യം പറഞ്ഞതെങ്കിലും ഇതു നേരത്തെ ആക്കാനുള്ള നീക്കമുണ്ട്. മണ്ഡലത്തിന്റെ ചുമതലയുള്ള ജില്ലയില്‍നിന്നുള്ള സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന് ഇന്നലെ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗേവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരേ മുമ്പ് മത്സരിച്ചിട്ടുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റുമായ റെജി സഖറിയ, കഴിഞ്ഞ രണ്ടു തവണ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റിയംഗവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ ജയ്ക് സി. തോമസ്, സിപിഎം പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയും കര്‍ഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ.എം. രാധാകൃഷ്ണന് എന്നീ മൂന്നു പേരുകളാണ് സംസ്ഥാന നേതൃത്വത്തിനു…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍; പത്രിക സമര്‍പ്പണം അടുത്തയാഴ്ച
കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഇന്നു രാവിലെ മണ്ഡലത്തിലെ പ്രമുഖവ്യക്തികളെ നേരില്‍ കണ്ടശേഷം സംവിധായകന് സിദ്ദീഖിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എറണാകുളത്തേക്കു പോയി. ഉച്ചകഴിഞ്ഞ് മണ്ഡലത്തില്‍ തിരിച്ചെത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ബൂത്തുതല യോഗങ്ങളില്‍ പങ്കെടുക്കുകയം ചെയ്യും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍തന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. പുതുപ്പള്ളിയിലും പാമ്പാടിയിലും വാകത്താനത്തും സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ച് ചുവരെഴുതി കഴിഞ്ഞു. പുതുപ്പള്ളി ജംഗ്ഷന് ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രധാന ചുമതലക്കാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഇന്നു വൈകിട്ട് മണ്ഡലത്തിലെത്തും. മറ്റൊരു ചുമതലക്കാരനായ കെ.സി. ജോസഫ് മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങല്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അടുത്തയാഴ്ച മണ്ഡലത്തിലെത്തും. 14ന് പത്രിക സമര്‍പ്പിക്കാനായിട്ടാണ്…
Read Moreമയക്കുമരുന്നിൽ പോലീസിന് ടാർജെറ്റ്; ഓരോ പോലീസ് സ്റ്റേഷനിലും ദിവസവും 5 കേസ് വേണം
കണ്ണൂർ: മയക്കുമരുന്ന് കേസുകളിൽ പോലീസിന് ടാർജെറ്റ് നിശ്ചയിച്ച് ഉത്തരവ്. ദിനംപ്രതി ഒരു പോലീസ് സ്റ്റേഷനിൽ മിനിമം നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നാണ് ഉത്തരവ്. ഇതോടെ മയക്കുമരുന്ന് തപ്പിയുള്ള അന്വേഷണത്തിലാണ് പോലീസ്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം പോലീസിന് കണ്ടെത്തുവാൻ എളുപ്പമായിരുന്നു. എന്നാൽ, സിന്തറ്റിക് ഡ്രഗ്സുകൾ വ്യാപകമായതോടെ ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇത്തരം മയക്കുമരുന്നുകൾ കണ്ടെത്തുവാൻ പ്രത്യേക പരിശീലനവും പോലീസുകാർക്ക് ലഭിച്ചിട്ടില്ല. മയക്കുമരുന്ന് പിടികൂടുവാൻ ഡാൻസാപ് രൂപീകരിച്ചെങ്കിലും ഇതിലുള്ളർക്കും പരിശീലനം ലഭിച്ചിട്ടില്ല. പല ജില്ലകളിലും ഇവയുടെ പ്രവർത്തനം നിർജീവവുമാണ്. മയക്കുമരുന്നുകൾ കണ്ടെത്തുവാൻ നർകോട്ടിക് സെൽ ജില്ലകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചുമതലയുള്ള ഡിവൈഎസ്പിക്ക് നൽകിയിരിക്കുന്നത് മറ്റു പല ജോലികളുമാണ്. കാന്റീന്റെയും ജനമൈത്രി പോലീസിന്റെയും ചുമതല കൈകാര്യം ചെയ്യുന്നത് നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ്. അതിർത്തി കടന്നെത്തുന്ന മയക്കുമരുന്ന് തടയാനുള്ള നടപടികൾ തടയാനുള്ള പ്രാഥമിക നടപടികൾ സ്വീകരിച്ചാൽ മാത്രമേ…
Read Moreഫേസ്ബുക്ക് പോസ്റ്റുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ ‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ?’
കോഴിക്കോട്: മിത്ത് വിവാദത്തില്‍നിന്ന് തല്കാലം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് സിപിഎമ്മിനെയും സ്പീക്കര്‍ എ.എന്‍. ഷംസീറിനെയും വീണ്ടും ചൊറിഞ്ഞ് ബിജെപി. വിവാദം നിയമസഭയ്ക്കകത്ത് ഉന്നയിക്കില്ലെന്ന് കോണ്‍ഗ്രസും യുഡിഎഫും തീരുമാനിച്ചിരിക്കെയാണ് ബിജെപി വിഷയം സജീവമാക്കുന്നത്. ഷംസീറിന്റെ തലശേരി മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഫണ്ടനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി പുതിയ ആക്ഷേപം ഉയർത്തുന്നത്. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ 64 ലക്ഷം നൽകാൻ ഭരണാനുമതി ലഭിച്ചെന്ന് ഷംസീർതന്നെയാണ് ഫേസ്ബുക്കിൽ അറിയിച്ചത്. ‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?’ എന്നു പരിഹസിച്ച് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന് രംഗത്തെത്തി. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം?’ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. ഇസ് ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ…
Read Moreകുറിച്ചി ധനകാര്യസ്ഥാപനത്തിലെ മോഷണം; പ്രൊഫഷണൽ സംഘമെന്ന് പോലീസ്; അന്വേഷണം ഇടപാടുകാരിലേക്കും
കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ഷട്ടര്‍ തകര്‍ത്ത് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവും എട്ടു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഇടപാടുകാരിലേക്കും. കുഴിമറ്റം പാറപ്പുറം എ.ആര്. പരമേശ്വരന് നായരുടെ ഉടമസ്ഥതയിലുള്ള കുറിച്ചി മന്ദിരം കവലയില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സുധാ ഫൈനാന്‍സിലാണ് തിങ്കളാഴ്ച മോഷണം നടന്നത്. മോഷണത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. നാലു മുതല്‍ അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും ജില്ലയ്ക്കു പുറത്തുനിന്നുള്ള സംഘം ഇവിടെയെത്തി മോഷണം വളരെ ആസൂത്രിതമായി നടത്തിയെന്നുമാണ് പോലീസ് സംശയിക്കുന്നത്. വയോധികനായ പരമേശ്വരന്‍നായര്‍ നടത്തുന്ന സ്ഥാപനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും കൃത്യമായ വിവരമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നും അല്ലെങ്കില്‍ മോഷണ സംഘത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് രാഷ് ട്രദീപികയോടു പറഞ്ഞു. പരമേശ്വരന്‍നായരുടെ മകന് മോഷണം നടന്ന ദിവസം സ്ഥലത്തില്ലായിരുന്നു. മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട്…
Read Moreസർവീസുകൾ കാര്യക്ഷമമായി നടക്കണം; കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഓണക്കാലത്ത് അവധിയില്ല
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : കെ എസ് ആർ ടി സി യിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് ഓണക്കാലത്ത് അവധിയില്ല. സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിനാണ് ജീവനക്കാരുടെ ഓണാവധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ ഡ്രൈവർ, കണ്ടക്ടർ, വെഹിക്കിൾ സൂപ്പർവൈസർ , ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ , സ്റ്റേഷൻ മാസ്റ്റർ , ഇൻസ്പെക്ടർ തസ്തികയിലുള്ളവർക്കാണ് അവധി നിയന്ത്രണം. ഈ മാസം 21 മുതൽ സെപ്തംബർ 4 വരെയാണ് അവധി നിയന്ത്രണം. ഈ കാലയളവിനുള്ളിൽ അവധി ആവശ്യമുള്ളവർ മുൻകൂട്ടി കൃത്യമായ ആവശ്യവും രേഖകളും സഹിതം അവധിഅപേക്ഷ നല്‍കണം. യൂണിറ്റ് ഓഫീസർമാർ അവധി എടുക്കുന്നവർക്ക് പകരം ജീവനക്കാരെ നിയമിക്കണം. ജീവനക്കാരുടെ കുറവ് കൊണ്ട് ഒറ്റ സർവീസ് പോലും ഓണക്കാലത്ത് മുടങ്ങരുതെന്നാണ് കർശന നിർദ്ദേശം. തിരുവോണത്തിന് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് സ്വന്തം വീട്ടുകളിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പംതിരുവോണ സദ്യ ഉണ്ണാൻ കഴിയുന്ന രീതിയിലാണ് മുൻ…
Read Moreകെഎസ്ആര്‍ടിസിയില്‍ യുവതിയ്ക്കു നേരെ ലൈംഗിക അതിക്രമം ! അറസ്റ്റിലായ പോലീസുകാരന് സസ്പെന്ഷന്
കെഎസ്ആര്‍ടിസി ബസിലെ ലൈംഗിക അതിക്രമക്കേസില്‍ അറസ്റ്റിലായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോന്നി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി സ്വദേശി ഷമീറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോകുകയായിരുന്ന ബസ് അടൂരില്‍ എത്തിയപ്പോള്‍ മുന്നിലെ സീറ്റില്‍ ഇരുന്ന യുവതിയെ ഷമീര്‍ ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഷമീര്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും ബന്ധുക്കളും ചേര്‍ന്ന് പോലീസുകാരനെ തടഞ്ഞുവെച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷമീറിനെ റിമാന്‍ഡ് ചെയ്തു.
Read Moreകൊല്ലം കളക്ടറേറ്റ് സ്ഫോടനക്കേസ്; കോടതിയിൽ പ്രതികളുടെ അതിക്രമം; എൻഐഎ നിരീക്ഷിക്കുന്നു
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ പ്രതികൾ ഇന്നലെ കൊല്ലത്ത് കോടതിയുടെ ജനൽ ചില്ലുകൾ തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് കൂടുതൽ വിവരശേഖരണത്തിന് എൻഐഎ സംഘം എത്തിയേക്കുമെന്ന് സൂചന. അകമസംഭവം നടന്ന വിവരം അറിഞ്ഞയുടൻതന്നെ എൻഐഎ ഉദ്യോഗസ്ഥർ കൊല്ലം പോലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെങ്കിൽ എൻഐഎ സ്ഥലത്ത് എത്തുമെന്നാണ് വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വിചാരണയുടെ തുടക്ക ദിവസം തന്നെ പ്രതികൾ അക്രമം കാട്ടിയതിന് പിന്നിൽ ബാഹ്യ പ്രേരണ ഉണ്ടായതായും എൻഐഎ സംശയിക്കുന്നു. തുമ്പ് ലഭിക്കാതിരുന്ന കേസിൽ എൻഐഎ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാല് പ്രതികളെയും അവർ അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ഈ കേസിലെ വിചാരണ നടപടികളും അവർ സശ്രദ്ധം വിലയിരുത്തുന്നുണ്ട്. പ്രതികളുടെ അതിക്രമം സംസ്ഥാന പോലീസ് ഇന്റലിജൻസ് വിഭാഗവും അതീവ ഗൗരവമായാണ് എടുത്തിട്ടുള്ളത്. വലിയ സുരക്ഷാ വീഴ്ച…
Read Moreഅഞ്ചുവയസുകാരിയുടെ കൊലപാതകം; തെളിവെടുപ്പ് പൂർത്തിയായി; അന്വേഷണം അവസാനഘട്ടത്തിൽ
ആലുവ: അഞ്ചുവയസുകാരിയുടെ കൊലപാതക കേസിൽ അന്വേഷണം അവസാന ഘട്ടത്തിൽ. ഇന്നലെ നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനായതായി ഇന്നു ചേർന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (സിറ്റ്) യോഗം വിലയിരുത്തി. ഡൽഹിയിലും ബീഹാറിലുമെത്തിയ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി പ്രതി അസ്ഫാഖിനെ ഒരിക്കൽ കൂടി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. 2018 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ തുടങ്ങും മുമ്പ് അസ്ഫാഖ് ഡൽഹി വിടുകയായിരുന്നു. ഈ കേസിൽ അസ്ഫാഖ് പിടികിട്ടാപ്പുള്ളിയാണ്. ബീഹാർ സ്വദേശിയാണെന്നാണ് പ്രതിയുടെ ആധാർ കാർഡിലുള്ളത്. എന്നാൽ മേൽവിലാസത്തിൽ മറ്റൊരാളുടെ കെയർ ഓഫ് ആണ്. അതിനാൽ അസ്ഫാഖിന്റെ യഥാർഥ ബന്ധുക്കളെ കണ്ടെത്താനും ശ്രമമുണ്ട്. ഡൽഹി കേസിനും ആലുവ സംഭവത്തിനുമിടയിൽ അസ്ഫാക്ക് എവിടെയായിരുന്നെന്നോ എന്ത് ചെയ്യുകയായിരുന്നെന്നോ കണ്ടെത്താനായിട്ടില്ല. മൂന്ന് മാസത്തോളം ഉളിയന്നൂർ കുഞ്ഞുണ്ണിക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി മാത്രമേ പോലീസിന് വിവരം ലഭിച്ചിട്ടുള്ളൂ. ജൂലൈ…
Read More