ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടും സ്വർണവേട്ട; പ​രി​ശോ​ധ​ന ക​ഴി​ഞ്ഞയാളിൽ നി​ന്നും കണ്ടെത്തിയത് പത്ത് ലക്ഷത്തിന്‍റെ സ്വർണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ സ്വ​ർ​ണ​വു​മാ​യി എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് ബ​ന്ത​ടു​ക്ക സ്വ​ദേ​ശി അ​ഹ​മ്മ​ദ് ക​ബീ​ർ റി​ഫാ​യി​ൽനി​ന്നാ​ണ് 10,14,217 രൂ​പ വ​രു​ന്ന 221.33 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ഹ​മ്മ​ദ് ക​ബീ​ർ റി​ഫാ​യ്. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നെ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ കൈയിൽ ക​രു​തി​യ ല​ഗേ​ജി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് സൂ​ക്ഷി​ച്ച നി​ല​യി​ൽ സ്വ​ർ​ണം ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാറിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന നി​ര​വ​ധി സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രെ അ​ടു​ത്ത കാ​ല​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Read More

ന​ഴ്സു​മാർക്കു ഡോക്ടറുടെ മ​ര്‍​ദനം​; തൃ​ശൂ​രി​ൽ ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കിൽ; ക​രി​ദി​നം ആച​രിച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ

തൃ​ശൂ​ർ: തൃ​ശൂ​ര്‍ നൈ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രെ ഉ​ട​മയായ ഡോക്ടർ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ ന​ഴ്സു​മാ​രു​ടെ പ​ണി​മു​ട​ക്കും ന​ഴ്സു​മാ​ര്‍ ഡോക്ടറെ മ​ര്‍​ദി​ച്ചു എ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ ക​രി​ദി​നാ​ച​ര​ണ​വും തു​ട​ങ്ങി. കാ​ഷ്വാ​ലി​റ്റി, അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക​ൾ തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സേ​ന​വ​ങ്ങ​ള്‍​ക്ക് ത​ട​സ​മി​ല്ല.ഇ​ന്ന​ലെ​യാ​ണ് നൈ​ല്‍ ആ​ശു​പ​ത്രി​യി​ലെ നാ​ലു ന​ഴ്സു​മാ​രെ ഉ​ട​മ മ​ര്‍​ദി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. ആ​ശു​പ​ത്രി ഉ​ട​മ ഡോ.​ അ​ലോ​കി​നെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​ണ് നഴ്സ് സംഘടനയായ യു​എ​ന്‍​എ​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.അതേസമയം, ഡോ. ​അ​ലോ​കി​നെ ന​ഴ്സു​മാ​ര്‍ മ​ര്‍​ദി​ച്ചുവെ​ന്നാ​രോ​പി​ച്ച് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്. നൈ​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ര്‍ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി സ​മ​ര‍​ത്തി​ലാ​ണ്. ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി പി​രി​ച്ചു​വി​ട്ട​താ​ണ് പ്ര​ധാ​ന കാ​ര​ണം. വേ​ത​ന വ​ര്‍​ധ​ന​യാ​ണ് മ​റ്റൊ​രു ആ​വ​ശ്യം. സ​മ​രം നീ​ണ്ടു​പോ​യ​തോ​ടെ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീസ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല ത​വ​ണ ച​ര്‍​ച്ച ന​ട​ന്നു. ഒ​ടു​വി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച​യ്ക്കി​ടെ ആ​ശു​പ​ത്രി എംഡി…

Read More

ഞങ്ങളെ അനുഗ്രഹിച്ച ആ ഒരാൾ പറഞ്ഞതിന്‍റെ മൂന്നാംനാൾ ബംപറടിച്ചു; ഹരിതകർമ്മ സേനാംഗങ്ങൾ മനസ് തുറക്കുന്നു

കോ​ഴി​ക്കോ​ട്: മൂ​ന്നു​ദി​വ​സം മു​ന്‍​പ് ത​ങ്ങ​ള്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രാ​ള്‍​വ​ന്ന് ഉ​ട​ന്‍ ന​ന്‍​മ​വ​രു​മെ​ന്ന് അ​നു​ഗ്ര​ഹി​ച്ചി​ട്ടു​പോ​യി…​കൃ​ത്യം മൂ​ന്നാം ദി​നം എ​ത്തി​യ​ത് മൺസൂൺ ബംപറിന്‍റെ പ​ത്ത് കോ​ടി​യു​ടെ ഭാ​ഗ്യ​വും. ലോ​ട്ട​റി അ​ടി​ച്ച​തി​നേ​ക്കാ​ള്‍ വ​ലി​യ അ​മ്പ​ര​പ്പാ​ണ് ഇ​തു​പ​റ​യു​മ്പോ​ള്‍ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളാ​യ 11 വ​നി​ത​ക​ള്‍​ക്കും. ഇ​ദ്ദേ​ഹം എ​വി​ടെ​നി​ന്നു​വ​ന്നെ​ന്നോ എ​ന്തി​നി​ത് പ​റ​ഞ്ഞെ​ന്നോ അ​റി​യി​ല്ലെ​ന്നും വെ​റുംവാ​ക്കാ​യി അ​ത് അ​ന്നും ത​ങ്ങ​ള്‍​ക്ക് തോ​ന്നി​യി​രുന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല​യാ​യ 250 രൂ​പ തി​ക​യ്ക്കാ​നി​ല്ലാ​തെ ന​ട്ടംതി​രി​ഞ്ഞ​പ്പോ​ഴും ലോ​ട്ട​റി എ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ​ര്‍​ക്ക് മ​റി​ച്ചൊ​രു​ ചി​ന്ത​യു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രാ​ള്‍ അ​മ്പ​ത് രൂ​പ എ​ടു​ക്ക​ണം. അ​ത് കു​റ​ച്ച് കൂ​ട​ത​ല​ല്ലേ.. ഒ​ടു​വി​ല്‍ 25ന് ​ഉ​റ​പ്പി​ച്ചു. 250 രൂ​പ റൗ​ണ്ടാ​ക്കി ലോ​ട്ട​റി ടി​ക്ക​റ്റും എ​ടു​ത്തു. പ​ടി​ക​യ​റി വ​ന്ന​ത് 10 കോ​ടി​യു​ടെ ഭാ​ഗ്യ​വും. എ​ത്ര​യോ കാ​ല​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ക്കു​ന്നു. ഭാ​ഗ്യ​മി​ല്ലെ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു…​ഇ​പ്പോ​ഴെ​ങ്ങ​നെ​യു​ണ്ട്..​ആ​ന​ന്ദ​ക്കണ്ണീ​ര്‍ പൊ​ഴി​ച്ചു​കൊ​ണ്ട് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് ഏ​ജന്‍റ് വി​ളി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം…

Read More

കോതറയിൽ അ​രി​ക്കൊ​മ്പ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു; ആനക്കൂട്ടത്തോട് ഇണങ്ങുന്നതായി സൂചന

കാ​ട്ടാ​ക്ക​ട : അ​രി​ക്കൊ​മ്പ​ൻ ഇ​പ്പോ​ഴും കോ​ത​യാ​റി​ൽ ത​ന്നെ. ആ​ന​കൂ​ട്ട​ത്തി​ന് അ​ടു​ത്താ​ണ് അ​രി​ക്കൊ​മ്പ​നു​ള്ള​ത്. റേ​ഡി​യോ കോ​ള​ർ സം​വി​ധാ​നം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്നു. അ​രി​ക്കൊ​മ്പ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. 10 ആ​ന​ക​ളു​ടെ കൂ​ട്ട​ത്തി​ന് ഒ​പ്പ​മാ​ണ് സ​ഞ്ചാ​രം. ര​ണ്ട് കു​ട്ടി​യാ​ന​ക​ളു​ള്ള ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം ഇ​ണ​ങ്ങി​യ മ​ട്ടി​ലാ​ണ് അ​രി​ക്കൊ​മ്പ​നെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. കോ​ത​യാ​ർ ഡാ​മി​ൽ ഇ​റ​ങ്ങി വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ട്, തീ​ര​ത്തെ പു​ൽ​മേ​ട്ടി​ൽ നി​ന്നാ​ണ് ഭ​ക്ഷ​ണം. ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന പ​തി​വ് രീ​തി പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല. അ​തി​നാ​ൽ ആ​ന​യെ നി​രീ​ക്ഷി​ക്കാ​നു​ള്ള സം​ഘ​ത്തി​ലെ വാ​ച്ച​ർ​മാ​രു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടു​ണ്ട്. റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ൽ കി​ട്ടു​ന്ന​തി​നാ​ൽ നി​ര​ന്ത​ര​മാ​യി ആ​ന എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യാ​നാ​കു​ന്നു​ണ്ടെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ വ​നം വ​കു​പ്പ് റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ൽ സ്വീ​ക​രി​ക്കു​ന്നു​ണ്ട്. കോ​ത​യാ​ർ ക​ള​ക്കാ​ട് മു​ണ്ട​ന്തു​റൈ ക​ടു​വാ​സ​ങ്കേ​തം, നെ​യ്യാ​ർ , പേ​പ്പാ​റ, ചെ​ന്തു​രു​ണി എ​ന്നീ വ​ന​മേ​ഖ​ല​ക​ളു​ൾ​പ്പെ​ടു​ന്ന അ​ഗ​സ്ത്യ​വ​നം ബ​യോ​സ്്ഫി​യ​ർ…

Read More

ആസിഡ് ആക്രമണവും ആത്മഹത്യയും: അന്വേഷിക്കാൻ കമ്മീഷനെ വച്ച് സിപിഐ; ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങളും അന്വേഷിക്കും

കാ​ട്ടാ​ക്ക​ട : വി​വാ​ദ​മാ​യ മാ​റ​ന​ല്ലൂ​ർ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​ത്തോ​ട് സം​സ്ഥാ​ന നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ക​മ്മീ​ഷ​നെ വ​ച്ചു. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്ത് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സി​പി​ഐ പ​റ​യു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്ത സ​ജി കു​മാ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ക്കാ​നാ​ണ് തീ​രു​മാ​നം. മാ​റ​ന​ല്ലൂ​രി​ലെ സി​പി​ഐ നേ​താ​വി​നു നേ​രെ​യു​ണ്ടാ​യ ആ​സി​ഡ് ആ​ക്ര​മ​ണ​വും തു​ട​ർ​ന്ന് സി​പി​ഐ​ക്കാ​ര​ൻ കൂ​ടി​യാ​യ പ്ര​തി സ​ജി​കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യും ജി​ല്ല​യി​ലെ സി​പി​ഐ​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല​ള്ള സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ കു​റേ നാ​ളാ​യി പു​ക​ഞ്ഞു​കൊ​ണ്ടി​രു​ന്ന പ്ര​ശ്‌​ന​മാ​ണ് ഒ​ടു​വി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ലെ​ത്തി​യ​ത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ധീ​ർ​ഖാ​നും ആ​ക്ര​മ​ണം ന​ട​ത്തി​യ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​ജി​കു​മാ​റു​മാ​യു​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ നേ​തൃ​ത്വം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ഭാ​സു​രാം​ഗ​നെ ആ​യി​രു​ന്നു. ആ ​ഭാ​സു​രാം​ഗ​നെ​തി​രെ​യാ​ണ് സ​ജി കു​മാ​ർ ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ൽ…

Read More

പുന്നമട പൂരത്തിന് ഒരുങ്ങി ജലരാജാക്കൻമാർ;കാ​യ​ല്‍​പ്പ​ര​പ്പി​ലെ​ങ്ങും ആ​വേ​ശ​ക​ര​മാ​യ പ​രി​ശീ​ല​ന​ത്തു​ഴ​ച്ചി​ൽ; കുട്ടനാട്ടിലെങ്ങും വള്ളംകളിയുടെ ആരവം

ആ​ല​പ്പു​ഴ:-  പു​ന്ന​മ​ട​യി​ലെ പൂ​ര​ത്തി​ല്‍ ജ​ല​രാ​ജ​പ്പ​ട്ടം സ്വ​ന്ത​മാ​ക്കാ​ന്‍ ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ള്‍ പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങു​ന്നു. കു​ട്ട​നാ​ട്  അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ കാ​യ​ല്‍​പ്പ​ര​പ്പി​ലെ​ങ്ങും ആ​വേ​ശ​ക​ര​മാ​യ പ​രി​ശീ​ല​ന​ത്തു​ഴ​ച്ചി​ല​ര​ങ്ങേ​റു​ക​യാ​ണ്. കു​ട്ട​നാ​ട​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ള്ളം​ക​ളി​യു​ടെ ആ​ര​വം മു​ഴ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി​യു​ള്ള ര​ണ്ടാ​ഴ്ച​ക്കാ​ലം കു​ട്ടനാ​ട്ടു​കാ​ര്‍​ക്ക് വി​ശ്ര​മ​മി​ല്ല. ഓ​രോ ക​ര​ക്കാ​രും അ​വ​രു​ടെ ചു​ണ്ട​നു​ക​ളു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി ത​യാ​റെ​ടു​ക്കു​ന്നു. ഓ​രോ വ​ള്ള​വും 200ല​ധി​കം പേ​രെ​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. നൂ​റു​വ​രെ തു​ഴ​ച്ചി​ല്‍​ക്കാ​ര്‍ മ​തി​യെ​ങ്കി​ലും കൂ​ടു​ത​ല്‍​പ്പേ​രെ പ​രി​ശീ​ലി​പ്പി​ച്ച് മി​ക​ച്ച​വ​രെ​യാ​യി​രി​ക്കും പു​ന്ന​മ​ട​യി​ലെ മ​ല്‍​സ​ര​ത്തി​നി​റ​ക്കു​ക. ഓ​ഗ​സ്റ്റ് ര​ണ്ടാം​ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ജ​ലോ​ല്‍​സ​വ​ത്തി​ല്‍ 19 ചു​ണ്ട​ന്‍ വ​ള്ള​ങ്ങ​ളാ​ണ് മാ​റ്റു​ര​യ്ക്കു​ക. വ​ള്ളം​ക​ളി രം​ഗ​ത്ത് പ്ര​ശ​സ്ത​മാ​യ ക്ല​ബു​ക​ള്‍ നി​ര​വ​ധി​ത​വ​ണ ട്രോ​ഫി നേ​ടി​യി​ട്ടു​ള്ള​തും പ്ര​സി​ദ്ധി​യാ​ര്‍​ജി​ച്ച​തു​മാ​യ ചു​ണ്ട​നു​ക​ള്‍ നേ​ര​ത്തെ​ത​ന്നെ എ​ടു​ത്ത് പ​രി​ശീ​ല​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. മി​ക്ക വ​ള്ള​ങ്ങ​ളും പു​ന്ന​മ​ട​യി​ലും പ​രി​സ​ര​ത്തു​മാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ത​വ​ണ ട്രോ​ഫി നേ​ടി​യ യു​ബി​സി കൈ​ന​ക​രി ഇ​ത്ത​വ​ണ ന​ടു​ഭാ​ഗം ചു​ണ്ട​നി​ലാ​ണ് തു​ഴ​യെ​റി​യു​ന്ന​ത്. വ​ള്ളം​ക​ളി​യി​ലെ സാ​മ്രാ​ട്ടാ​യ കാ​രി​ച്ചാ​ലി​നെ പു​ന്ന​മ​ട​യി​ലെ​ത്തി​ക്കു​ന്ന​ത് കൈ​ന​ക​രി​യി​ലെ ത​ന്നെ ക്ല​ബാ​യ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ കി​രീ​ടം​ചൂ​ടി​യ…

Read More

രാ​സ​ല​ഹ​രി​ക്കേസിൽ യു​വാ​വും യു​വ​തി​യും പിടിയിൽ;കൊച്ചിയിലെ താമസം ഡോ​ഗ് ട്രെ​യ്‌​ന​ര്‍​മാ​ര്‍ എ​ന്നപേരിൽ

കൊ​ച്ചി: അ​തി​മാ​ര​ക രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത് ഡോ​ഗ് ട്രെ​യ്‌​ന​ര്‍​മാ​ര്‍ എ​ന്ന വ്യാ​ജേ​ന​യെ​ന്ന് എ​ക്‌​സൈ​സ്. എ​റ​ണാ​കു​ളം ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍ തോ​തി​ല്‍ രാ​സ​ല​ഹ​രി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​ടു​ക്കി ഉ​ടും​മ്പ​ന്‍​ചോ​ല ഉ​പ്പു​ക​ണ്ടം പൂ​യ​പ്പ​ള്ളി വീ​ട്ടി​ല്‍ അ​ര​വി​ന്ദ് (32) കാ​ക്ക​നാ​ട് സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ പ​ള്ളി​ക്ക​ര പി​ണ​ര്‍ മു​ണ്ട​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ചാം കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ഷ്‌​ലി (24) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ​യും സി​റ്റി എ​ക്‌​സൈ​സ് റേ​ഞ്ചി​ന്‍റെ​യും സം​യു​ക്ത നീ​ക്ക​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 18.55 ഗ്രാം ​ക്രി​സ്റ്റ​ല്‍ രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യും 15 എ​ക്സ്റ്റ​സി പി​ല്‍​സും (1.246 ഗ്രാം) ​എ​ക്‌​സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​പി.​പ്ര​മോ​ദ്, ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. അ​ജി​ത്ത്കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ടി.​എ​ന്‍. അ​ജ​യ​കു​മാ​ര്‍, കെ.​ആ​ര്‍. സു​നി​ല്‍, സി​റ്റി മെ​ട്രോ ഷാ​ഡോ​യി​ലെ സി​ഇ​ഒ. എ​ന്‍.​ഡി. ടോ​മി തുടങ്ങിയവർ‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്…

Read More

ജീവനെടുത്തു മരണപ്പാച്ചിൽ; ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥിനി​ നമിതക്ക് സ​ഹ​പാ​ഠി​ക​ളു​ടെ യാ​ത്രാമൊ​ഴി

മൂ​വാ​റ്റു​പു​ഴ: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു മ​രി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥിനി​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ ക​ണ്ണീ​രി​ൽ​കു​തി​ർ​ന്ന യാ​ത്ര​മൊ​ഴി. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ ബി ​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി വാ​ള​കം കു​ന്ന​യ്‌​ക്ക​ൽ വ​ട​ക്കേ​പു​ഷ്പ​കം ര​ഘു​വി​ന്‍റെ മ​ക​ള്‍ ആ​ര്‍. ന​മി​ത (20) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി പൂ​വ​കു​ളം മ​ണി​മ​ല​യി​ല്‍ എം.​ഡി. ജ​യ​രാ​ജ​ന്‍റെ മ​ക​ള്‍ അ​നു​ശ്രീ രാ​ജി(20)​നെ പ​രി​ക്കു​ക​ളോ​ടെ നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​നാ​നെ​ല്ലൂ​ർ കി​ഴ​ക്കെ​മു​ട്ട​ത്ത് അ​ൻ​സ​ൺ റോ​യ്(22 ) ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കാ​ണ് വി​ദ്യ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തൊ​ടു​പു​ഴ -മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ കോ​ള​ജ് ക​വാ​ട​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ള​ജി​ൽ​നി​ന്ന് പ​രീ​ക്ഷ​ക​ഴി​ഞ്ഞു ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ൾ റോ​ഡ്കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് വി​ദ്യാ​ർ​ഥി​നി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക​യാ​യി​രു​ന്നു. റോ​ഡി​ൽ തെ​റി​ച്ചു വീ​ണ വി​ദ്യാ​ർ​ഥി​നി​ക​ളെ സ​ഹ​പാ​ഠി​ക​ൾ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​യ്ക്കും ന​മി​ത​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു അ​ടി​യി​ലേ​ക്ക്…

Read More

കെ​എ​സ്ആ​ർ​ടി​സിയി​ൽ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം: സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ത​സ്തി​ക​യി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി നി​യ​മ​നം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയു​ടെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ (വി.​എ​സ്) ത​സ്തി​ക​ക​ൾ​ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ൻ ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് നി​യ​മ​നം ന​ട​ത്തു​ന്നു. വിഎ​സ് ത​സ്തി​ക​യി​ലേ​യ്ക്ക് സ്ഥാ​നക്ക​യ​റ്റം ന​ല്കു​ന്ന​ത് ഫീ​ഡ​ർ ത​സ്തി​ക​യാ​യ സ്പെ​ഷൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​രെ​യാ​ണ്. വിഎ​സ് ത​സ്തി​ക​യി​ലേ​ക്ക് നി​യ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പെ​ഷൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​രി​ല്ല. അ​തി​നാ​ൽ സെ​ല​ക്ഷ​ൻ ഗ്രേ​ഡ് ത​സ്തി​ക​യി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​ര​ട്ട പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​റാ​യി നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ള്ള സ​മ്മ​ത​പ​ത്രം ബ​ന്ധ​പ്പെ​ട്ട​ ഡ്രൈ​വ​ർ​മാ​ർ 31ന​കം ന​ല്ക​ണ​മെ​ന്നാണു നി​ർ​ദേശം.മു​മ്പ് ഇ​ര​ട്ട പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ച് 17 സൂ​പ്ര​ണ്ടു​മാ​രെ ​നി​യ​മി​ച്ചി​രു​ന്നു. ​സൂ​പ്ര​ണ്ടാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തി​നു​ള്ള ഫീ​ഡ​ർ ത​സ്തി​ക, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യാ​ണ്. ഈ ​ത​സ്തി​ക​യി​ൽ നി​ന്നും സ്ഥാ​ന​ക്ക​യ​റ്റം ന​ല്കി സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കാ​ൻ മ​തി​യാ​യ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രി​ല്ലാ​ത്ത​തി​നാ​ലാ​ണ് സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റി​ന് തൊ​ട്ടു താ​ഴെ​യു​ള്ള സ്പെ​ഷൽ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്ക് ഇ​ര​ട്ട സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച് സൂ​പ്ര​ണ്ടു​മാ​രാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഗ്ര​ഡേഷ​ൻ സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സൂ​പ്ര​ണ്ട്…

Read More

നാ​ലുമാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ തട്ടിയെടുത്തവർ പിടിയിൽ; കുഞ്ഞിനെ തട്ടിയെടുത്തത് നാഗർകോവിലിൽനിന്ന്

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ലി​ൽനി​ന്നു നാ​ല് മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ ര​ണ്ട് പേ​രെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ചി​റ​യി​ൻ​കീ​ഴി​ലേ​ക്ക് താ​മ​സം മാ​റ്റി​യ നാ​ടോ​ടി​ക​ളാ​യ നാ​രാ​യ​ണ​ൻ (50) ഇ​യാ​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന ശാ​ന്തി (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ഗ​ർ​കോ​വി​ലി​ലെ വ​ട​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​താ​വി​നോ​ടൊ​പ്പം ഉ​റ​ങ്ങി​കി​ട​ന്ന കു​ഞ്ഞി​നെ ഇ​രു​വ​രും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത് ട്രെ​യി​ൻ​മാ​ർ​ഗം ചി​റ​യി​ൻ​കീ​ഴി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​നെ കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ വ​ട​ശേ​രി പോ​ലീ​സി​ൽ അ​റി​യി​ച്ചു. വ​ട​ശേ​രി പോ​ലീ​സ് റെ​യി​ൽ​വെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നു പ്ര​തി​ക​ൾ ചി​റ​യി​ൻ​കീ​ഴ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​റ​യി​ൻ​കീ​ഴ് എ​സ്എ​ച്ച്ഒ ക​ണ്ണ​ൻ, സി​പി​ഒ ജ്യോ​തി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം നാ​രാ​യ​ണ​നെ​യും ശാ​ന്തി​യെ​യും കു​ഞ്ഞി​ന്‍റെ​യൊ​പ്പം ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇന്നലെ രാത്രി ഏഴോടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പി​ന്നീ​ട് വ​ട​ശേ​രി പോ​ലീ​സെ​ത്തി പ്ര​തി​ക​ളെ​യും കു​ഞ്ഞി​നെ​യും…

Read More