ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ൽ; പ്ര​തി​ക​ള്‍ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ന്നു സൂ​ച​ന

കൊ​ച്ചി: ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വ​തി​യും യു​വാ​വും പി​ടി​യി​ലാ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍നി​ന്നെ​ന്ന് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രു​മ്പാ​വൂ​ര്‍ പോ​ഞ്ഞാ​ശേ​രി നീ​നാ​ലി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ (23), തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ ശ​ര​ണ്യ (28) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 6.3 ഗ്രാം ​എം​ഡി​എം​എ​യും 0.56 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ ശ​ര​ണ്യ ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​ണ് . ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് എ​തി​ര്‍​വ​ശ​ത്ത് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​ ആ​ല്‍​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ച്ച​ട​ക്കം, സർക്കാരിന്‍റെ നേട്ടങ്ങൾ, ലോക്സഭാ ഇലക്ഷൻ;   സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ആരംഭിക്കുമ്പോൾ…

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​തൃ​യോ​ഗ​ങ്ങ​ൾ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങും. മ​ന്ത്രി​സ​ഭ​യി​ല്‍ അ​ഴി​ച്ചു​പ​ണി​ക്കു​ള്ള ച​ര്‍​ച്ച​ക​ളു​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളു​ണ്ട്. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കൊ​പ്പം ന​യ​സ​മീ​പ​ന​ങ്ങ​ളും ച​ര്‍​ച്ച​യാ​കും.​തെ​റ്റു​തി​രു​ത്ത​ൽ ന​യ​രേ​ഖ​യി​ലു​റ​ച്ചു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ഗു​ണം ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും ച​ർ​ച്ച​യാ​കും.വി​ഭാ​ഗീ​യ​ത​ക്കെ​തി​രെ എ​ടു​ക്കു​ന്ന വി​ട്ടു​വീ​ഴ്‌​ച​യി​ല്ലാ​ത്ത സ​മീ​പ​ന​വും മു​ഖം നോ​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളും ഗു​ണം ചെ​യ്തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പാ​ർ​ട്ടി​ക്ക്. സം​ഘ​ട​നാ ത​ല​ത്തി​ൽ അ​ച്ച​ട​ക്കം ഉ​റ​പ്പി​ച്ചും സ​ര്‍​ക്കാ​രി​ന്‍റെ ‍ നേ​ട്ട​ങ്ങ​ൾ എ​ടു​ത്തു​പ​റ​ഞ്ഞും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് സി​പി​എം. ഇ​തി​നൊ​പ്പം പൊ​തു​വെ സ്വീ​ക​രി​ക്കേ​ണ്ട ന​യ​സ​മീ​പ​ന​ങ്ങ​ളും ച​ര്‍​ച്ച​യാ​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും എ​ല്ലാം ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന നേ​തൃ​യോ​ഗ​ത്തി​ൽ ച​ര്‍​ച്ച​യാ​കും.

Read More

ഇ പോസ് തകരാർ: റേഷൻ വിതരണം വീണ്ടും അവതാളത്തിൽ;മഴക്കാലത്ത് റേഷൻ ലഭിക്കാതെ സാധാരണക്കാർ

തി​രു​വ​ന​ന്ത​പു​രം: ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി മു​ട​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് വീ​ണ്ടും റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. എ​ൻ​ഐ​സി സോ​ഫ്റ്റ്‍​വെ​യ​റി​ന്‍റെ പ്ര​ശ്ന​മാ​ണ് ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി​മു​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ച്ച വി​ശ​ദീ​ക​ര​ണം. വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ ​പോ​സ് മെ​ഷീ​നു​ക​ൾ പ​ണി മു​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ വാ​ങ്ങാ​ൻ സാ​ധി​ക്കാ​തെ നി​ര​വ​ധി പേ​ർ​ക്ക് മ​ട​ങ്ങി​പ്പോ​കെ​ണ്ടി വ​ന്ന​ത്. ഈ ​മാ​സം ആ​ദ്യം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് റേ​ഷ​ൻ വി​ത​ര​ണം നി​ർ​ത്തി വെ​ച്ചി​രു​ന്നു. സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കം ബി​ൽ ന​ൽ​ക​ണ​മെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​യി ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി. എ​ന്നാ​ൽ അ​തി​ന് പി​ന്നാ​ലെ ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ക​യും റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

വ​യ​നാ​ട്ടി​ല്‍ ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍; ഇരുപത്തിനാലുകാരനെ കുടുക്കിയത് കെഎസ്ആർടിസിയിൽ വച്ച്

  ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ര​ണ്ടു കേ​സു​ക​ളി​ല്‍ 58.48 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. 49.54 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി​മു​ട്ടി​ല്‍ അ​ഭ​യം വീ​ട്ടി​ല്‍ മി​ന്‍​ഹാ​ജ് ബാ​സിം(24), 8.94 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ ചു​ള്ളി​യോ​ട്ട് അ​ഖി​ല്‍(27), തൃ​ശൂ​ര്‍ കാ​രി​യാ​ന്‍ കെ.​എ​ഫ്. ലി​ന്‍റോ (34) എ​ന്നി​വ​രാ​ണ് മു​ത്ത​ങ്ങ​യി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് മി​ന്‍​ഹാ​ജി​ന്‍റെ കൈ​വ​ശം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഓം​നി വാ​നി​ലാ​ണ് അ​ഖി​ലും ലി​ന്‍റൊ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നു പേ​ര്‍​ക്കു​മെ​തി​രേ എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​ദം സിം​ഗ് അ​റി​യി​ച്ചു.

Read More

മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി  ആ​ക്രി​ക്ക​ട​യി​ല്‍ മോ​ഷ​ണം; എട്ടോളം കേസുകളിൽ പ്രതിയായ അനീഷ് മോഹൻ അറസ്റ്റിൽ

തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ടൗ​ണി​നു സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ൽനി​ന്നു മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​കൂ​ടി പോ​ലീ​സ്. മ​ര​ഞ്ചാ​ട്ടി സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ​ണ​മ​ട​ക്കം എ​ട്ടോ​ളം കേ​സി​ല്‍ ഇ​യാ​ളെ മു​ന്‍​പ് ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ആ​ക്രി​ക്ക​ട​യി​ലെ സി​സി​ടി​വി​യി​ൽ ക​ണ്ട പ​ൾ​സ​ർ ബൈ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ര​ഞ്ചാ​ട്ടി​യി​ൽ വ​ച്ചാ​ണ് ബൈ​ക്കി​ൽ പോ​കു​ന്ന പ്ര​തി​യെ ക​ണ്ട​ത്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​ടി​ച്ചു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ന്‍​പ​രി​ധി​യി​ല്‍നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ലാ​ണ് പ്ര​തി ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്ത​യ​ത്.​ മോ​ഷ്ടി​ച്ച സാ​ധ​ന​ങ്ങ​ൾ വി​റ്റ ക​ട​ക​ളി​ൽ പ്ര​തി​യെ​യും കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.​പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

മു​ഹ​മ്മ​യി​ൽ വി​ജ​യാ​ഘോ​ഷം വി​മാ​നം ക​യ​റി;  എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ കുട്ടികളെ വിമാനം കയറ്റി കുടുംബശ്രീ പ്രവർത്തകർ

മു​ഹ​മ്മ: എ​സ്എ​സ്എ​ൽസി, ​പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​തി​ന്‍റെ വി​ജ​യാ​ഘോ​ഷം വി​മാ​നം ക​യ​റി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ൽ​സാ​ഹ​ന​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് വി​മാ​ന​യാ​ത്ര ഒ​രു​ക്കി​യ​ത്. മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത്‌ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ കു​ട്ടി​ക​ളാ​ണ് വി​മാ​ന​ത്തി​ൽ പ​റ​ന്ന​ത്. രാ​വി​ലെ ഏ​ഴി​നു നെ​ടു​മ്പാ​ശേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് 10 കു​ട്ടി​ക​ളും 10 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​മ​ട​ങ്ങു​ന്ന സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്കു പ​റ​ന്ന​ത്. എ​ട്ടോ​ടെ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ സം​ഘം ലാ​ൽ​ബാ​ഗ് ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ചു. മെ​ട്രോ ട്രെ​യി​നി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി. അ​വി​ടെ​നി​ന്ന് ബം​ഗ​ളൂ​രു -കൊ​ച്ചു​വെ​ളി ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത മു​ഴു​വ​ൻ പേ​ർ​ക്കും വി​മാ​ന യാ​ത്ര ആ​ദ്യ​മാ​യി​രു​ന്നു. പ​ഴ​യ ദി​ന​പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചും ആ​ക്രി സാ​മ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ചു​മാ​ണ് യാ​ത്ര​യ്ക്കു​ള്ള പ​ണം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​ടു​ത്ത വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടു​ന്ന കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വേ​റി​ട്ട പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ് ഇ​വ​ർ.​ യാ​ത്ര​യ്ക്ക് എ​ഡി​എ​സ്…

Read More

വാ​ഹ​നം പണയം നൽകി ക​ബ​ളി​പ്പി​ച്ചു തട്ടിപ്പ്; പ്ര​തി ഷൊ​ര്‍​ണൂ​രി​ല്‍നി​ന്ന് തട്ടിയത് 26 ല​ക്ഷം; പരാതിക്കാരുടെ എണ്ണം കൂടിയേക്കുമെന്ന് പോലീസ്

കൊ​ച്ചി: പ​ണ​യ​മാ​യി ന​ല്‍​കി​യ വാ​ഹ​നം ക​ബ​ളി​പ്പി​ച്ച് കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യ​താ​യി സൂ​ച​ന. ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്ന് വാ​ഹ​നം വാ​ട​ക​യ്‌​ക്കെ​ടു​ത്ത ശേ​ഷം ഇ​യാ​ള്‍ 26 ല​ക്ഷം രൂ​പ​യ്ക്ക് അ​ത് പ​ണ​യം വ​ച്ച് മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. പ്ര​തി​യു​ടെ അ​റ​സ്റ്റി​നെ തു​ട​ര്‍​ന്ന് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രാ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ല്‍ വി​വ​രം ന​ല്‍​കി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​പ്പ​ള്ളി വി​പി മ​ര​ക്കാ​ര്‍ റോ​ഡ് അ​സ​റ്റ് ഹോം​സി​ല്‍ ഫ്ളാ​റ്റ് ന​മ്പ​ര്‍ 9 എ​യി​ല്‍ താ​മ​സി​ക്കു​ന്ന ന​സീ​റി(42)​നെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​പി​ന്‍​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​റു​ക​ള്‍ പ​ണ​യ​ത്തി​ന് ന​ല്‍​കാ​നു​ണ്ടെ​ന്ന് ഒ​എ​ല്‍​ക്‌​സി​ല്‍ പ​ര​സ്യം ന​ല്‍​കി​യ ശേ​ഷം ഇ​ട​പാ​ടു​കാ​ര്‍​ക്ക് ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ പേ​രി​ല്‍ ക​രാ​ര്‍ എ​ഴു​തി വാ​ഹ​നം ന​ല്‍​കും. തു​ട​ര്‍​ന്ന് ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​ട​പാ​ടു​ക​ള്‍ അ​വ​സാ​നി​പ്പി​ച്ച് പ​ണം തി​രി​കെ ന​ല്‍​കാം എ​ന്ന വ്യാ​ജേ​ന ഇ​ട​പാ​ടു​കാ​രോ​ട് വാ​ഹ​ന​വു​മാ​യി വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടും.…

Read More

ല​ഹ​രി​ക്കു ത​ട​യി​ടാ​ൻ പോ​ലീ​സ്; സി​നി​മാ സെ​റ്റി​ലെ​ത്തു​ന്ന സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ ന​ല്‍​കണം

കൊ​ച്ചി: സി​നി​മാ സെ​റ്റു​ക​ളി​ലെ ല​ഹ​രി​ക്ക് എ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കൊ​ച്ചി സി​റ്റി പോ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മ സെ​റ്റു​ക​ളി​ലെ​ത്തു​ന്ന സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രു​ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റാ​നാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ സി​നി​മാ​സം​ഘ​ട​ന​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി. സ​ഹാ​യി​ക​ളാ​യി സി​നി​മാ സെ​റ്റു​ക​ളി​ലെ​ത്തു​ന്ന​വ​രി​ല്‍ നി​ന്ന് ല​ഹ​രി​മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്തര​ത്തി​ലു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ സി​നി​മാ സെ​റ്റു​ക​ളി​ല്‍ ഷാ​ഡോ പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​മു​ണ്ട്. സെ​റ്റി​ലെ​ത്തു​ന്ന അ​പ​രി​ചി​ത​രെ​ക്കു​റി​ച്ചും പു​തു​താ​യി ജോ​ലി​ക്ക് എ​ത്തു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സി​ന് വി​വ​രം ന​ല്‍​ക​ണം. മു​മ്പ് സെ​റ്റു​ക​ളി​ലെ ഷാ​ഡോ പോ​ലീ​സിം​ഗി​നോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പ സി​നി​മാ സം​ഘ​ട​ന​ക​ള്‍ ക​മ്മീ​ഷ​ണ​റു​ടെ പു​തി​യ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്തു​വെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

Read More

വാടകവീട്ടിൽ സ്ത്രീയും പുരുഷനും മ​രി​ച്ചനി​ല​യി​ല്‍; മരിച്ച സ്ത്രീക്ക് ഭർത്താവും കുട്ടികളും ഉള്ളവർ

പാ​ല​ക്കാ​ട് : പ​ട്ടാ​മ്പി ഗ്രീ​ന്‍ പാ​ര്‍​ക്കി​ലെ വാ​ട​ക​വീ​ട്ടി​ല്‍ മ​ധ്യ​വ​യ​സ്‌​ക​രാ​യ സ്ത്രീ​യെ​യും പു​രു​ഷ​നെ​യും മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ന​ക​ത്താ​ണു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഷൊ​ര്‍​ണൂ​ര്‍ ക​ണ​യം സ്വ​ദേ​ശി​ക​ളാ​യ ദേ​വ​കി എ​ന്ന ലീ​ല​യും ശ​ശി​യു​മാ​ണു മ​രി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ദേ​വ​കി നി​ല​ത്തു മ​രി​ച്ചുകി​ട​ക്കു​ന്ന നി​ല​യി​ലും ശ​ശി കൈ​ഞ​ര​മ്പു മു​റി​ച്ച ശേ​ഷം തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ദേ​വ​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ശ​ശി തൂ​ങ്ങി​മ​രി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. ഇന്നലെ രാ​ത്രി​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം അ​റി​ഞ്ഞ​യു​ട​ന്‍ പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കുശേ​ഷ​മേ മ​ര​ണ​കാ​ര​ണം അ​റി​യാ​നാ​കൂ എ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ദേ​വ​കി​ക്കു ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ണ്ടെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി ശ​ശി​യു​ടെ കൂ​ടെ​യാ​ണു താ​മ​സം. ദേ​വ​കി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍ ജോ​ലി​ക്കു പോ​കാ​റു​ണ്ടെ​ന്നും ശ​ശി കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണെ​ന്നും പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ആ​റ​ര​യോ​ടെ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ടി​ന്‍റെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന…

Read More

വനിതാ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നുനേ​രേപീ​ഡ​നശ്ര​മം; വ്യാ​പാ​രി നേ​താ​വി​നെ സി​പി​എം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

പ​യ്യ​ന്നൂ​ര്‍: ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി നേ​താ​വി​നെ സി​പി​എം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍ഡ് ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും പ​യ്യ​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നൂ​പ് കി​ഴ​ക്കേ​വീ​ട്ടി​ലി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ല്‍ സി​പി​എം പ​യ്യ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ ദി​വ​സം പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ​യി​ല്‍ ഉ​ള്ള അ​നൂ​പി​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ഡെ​യ്‌​ലി ഡെ​പ്പോ​സി​റ്റ് ക​ള​ക്ഷ​ന് എ​ത്തി​യ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റി​നെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വത്രെ. കു​ത​റി​മാ​റി ഓ​ടിര​ക്ഷ​പ്പെ​ട്ട യു​വ​തി ബാ​ങ്ക് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി. സെ​ക്ര​ട്ട​റി പാ​ര്‍​ട്ടി​ക്ക് പ​രാ​തി കൈ​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സി​പി​എം അം​ഗ​മാ​യ അ​നൂ​പി​നെ പാ​ര്‍​ട്ടി അം​ഗ​ത്വ​ത്തി​ല്‍നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Read More