കോഴിക്കോട്: മലപ്പുറം കൊണ്ടോട്ടിയില്‍നിന്ന് രണ്ടു കോടി വിലവരുന്ന പാമ്പിന്‍വിഷം പിടികൂടിയ കേസ് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും. ഇന്ന് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും കേസ് വനംവകുപ്പിനു കൈമാറുക. കൊണ്ടോട്ടി പോലീസാണ് ഇന്നലെ വൈകിട്ട് കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ച് പാമ്പിന് വിഷം പിടികൂടിയത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍വീട്ടില്‍ ടി.പി.കുമാര്‍ (63), തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട അരുവാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ടി.പി.കുമാര്‍. പിടിയിലായവരില്‍ ഒരാള്‍ റിട്ട.അധ്യാപകനാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ വച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് ഒരു ഫ്ളാസ്കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിന് വിഷവും കണ്ടെടുത്തിട്ടുണ്ട്.…
Read MoreCategory: Edition News
മകളുടെ വിവാഹത്തലേന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ നാലുപേരും ക്രിനമൽ പശ്ചാത്തലമുള്ളവർ
തിരുവനന്തപുരം: വര്‍ക്കല വടശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ജൂഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ രണ്ട് ദിവസത്തേക്ക് വിട്ടുകിട്ടുന്നതിനായി പോലീസ് നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കല്ലന്പലം വടശേരിക്കോണം ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാർ എന്നിവർ ചേർന്നാണ് രാജുവിനെ കൊലപ്പെടുത്തിയത്. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ജിഷ്ണുവിന്റെ അഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിലാണ് പ്രതികൾ കൊലപാതകം നടത്തിയെതെന്നാണു പോലീസ് കേസ്. ശ്രീലക്ഷ്മിയുടെ വിവാഹം ഇന്നലെ നടക്കാനിരിക്കെ വിവാഹത്തലേന്ന് രാത്രിയിൽ പ്രതികൾ സംഘം ചേർന്നെത്തി ശ്രീലക്ഷ്മിയെ ക്രൂരമായി മർദിക്കുകയും ഇത് തടയുന്നതിനിടെ മണ്‍വെട്ടി കൊണ്ട് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അക്രമികളെ തടയാൻ ശ്രമിച്ച ബന്ധുക്കളെയും മർദിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ രാജുവിനെ എത്തിച്ച സ്വകാര്യാശുപത്രിയിൽ പ്രതികൾ എത്തി മരണം…
Read Moreവാഹനം പണയം നല്കി 7 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ; തട്ടിപ്പിൽ ഭാര്യയ്ക്കും പങ്ക്
കൊച്ചി: വാഹനം പണയത്തിന് കൊടുക്കാനുണ്ടെന്ന് ഒഎല്‍എക്സില്‍ പരസ്യം നല്കി തട്ടിപ്പ് നടത്തുന്ന ആള് അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളം ഇടപ്പള്ളി മരക്കാർ റോഡ് അസറ്റ് ഹോംസ് ഫ്ളാറ്റ് നം. 9 എയിൽ താമസിക്കുന്ന നസീര്‍ (42) എന്നയാളെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി ഇയാള്‍ ഏഴു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നസീറിന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ഇക്കോസ്പോര്‍ട് കാര്‍ പണയം കൊടുക്കാനുണ്ടെന്ന് കാണിച്ച് ഇയാള്‍ ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് ഇയാളെ ബന്ധപ്പെട്ട ഇടുക്കി സ്വദേശിയില്‍നിന്ന് പ്രതി കഴിഞ്ഞ ഫെബ്രുവരിയില്‍ കാര്‍ പണയത്തിന് നല്കിയ ശേഷം മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. മൂന്നു മാസത്തിനുശേഷം ഈ തുകയും പലിശയും തിരികെ തരാമെന്നും ഇടപ്പള്ളി ലുലുമാളിനു സമീപം വാഹനവുമായി എത്തണമെന്നും അറിയിച്ചു. തുടര്‍ന്ന്…
Read Moreവ്യജന്മാർ ഒന്നന്നൊന്നായി കുടുങ്ങുന്നു; വ്യാജബിരുദം നേടിയവരിൽ പ്രമുഖ നേതാക്കളും?
കായംകുളം : വ്യജന്മാർ ഒന്നന്നൊന്നായി കുടുങ്ങുകയാണ്. വ്യാജ ഡിഗ്രി വിഷയം നിഖിൽ തോമസിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് പുറത്തു വരുന്ന വിവരം. കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരിൽ നേതാക്കളടക്കം പലപ്രമുഖരും ഉണ്ടെന്ന് അറസ്റ്റിലായ അബിൻ രാജ് മൊഴി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇത് ഒതുക്കി തീർക്കാനാണ് സാധ്യത. നിഖിലിനെ മാത്രം ബലിയാടാക്കി കേസ് ഒതുക്കിയേക്കും. നിഖിൽ തോമസിനെതിരായ എം.എസ്.എം കോളേജിന്റെ പരാതിയിൽ മാത്രം അന്വേഷണം നടത്തിയാൽ മതിയെന്ന് പൊലീസിന് നിർദ്ദേശം ലഭിച്ചതായി അറിയുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ മറ്റ് വ്യാജസർട്ടിഫിക്കറ്റുകളെപ്പറ്റി അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. അന്വേഷണവുമായി മുന്നോട്ട് പോയാൽ കുടുങ്ങുന്നത് ഉന്നതരാകുമെന്ന ദീർഘവീക്ഷണം തന്നെയാണ് കാരണം. സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത അബിൻ രാജും പൊലീസിനോട് വെളിപ്പെടുത്തിയത് പാർട്ടിയിലെ പ്രമുഖനേതാക്കളുടെ പേരുകളാണ്. അതിന്റെ ഞെട്ടലിലാണ് പാർട്ടി നേതൃത്വം. സ്പെഷൽ ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Read Moreമലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 51കാരന് 20 വര്‍ഷം തടവ്
മലപ്പുറത്ത് പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് കഠിന ശിക്ഷ വിധിച്ച് നിലമ്പൂര്‍ പോക്സോ കോടതി. 20 വര്‍ഷം തടവും 70000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാന്‍ (51) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ പി ജോയ് ശിക്ഷിച്ചത്. 2015-2016 കാലയളവില്‍ 10 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പ്രതി കൂട്ടികൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പ്രതി ഒടുക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി വിധിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കും. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ ചെയ്യത കേസില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ എം ദേവസ്യ, പി കെ സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ…
Read Moreവ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പോലീസുകാരനടക്കം രണ്ടു പേർ പിടിയിൽ; പ്രതികളെത്തിയത് പോലീസ് വേഷത്തിൽ
കാട്ടാക്കട : പോലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരു പോലീസുകാരൻ അടക്കം രണ്ടുപേർ പിടിയിൽ. കാട്ടാക്കട ഡിവൈഎസ്പി ഷിബുവാണ് ഇവരെ പിടികൂടിയത്. ഇവർ നെടുമങ്ങാട് സ്വദേശികളാണ്. പോലീസുകാരനായ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചോദ്യം ചെയ്ത് വരുന്നു. വിവിധ ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിനു പ്രതികളെക്കുറിച്ചുള്ള വിവരം ഇന്നലെ കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് പോലീസ് വേഷത്തിലെ ത്തിയ രണ്ടംഗ സംഘം…
Read Moreഎംബിബിഎസ് സീറ്റ് തട്ടിപ്പ് : പ്രതി ഗുജറാത്തിൽ പിടിയിൽ; കൂട്ടുപ്രതിക്കായി അന്വേഷണം
കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാളെ ഗുജറാത്തിലെത്തി അറസ്റ്റുചെയ്ത് ഫറോക്ക് പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മഹ്വ താലൂക്കിൽ ആനവാൽ സ്വദേശി ഈശ്വർഭായ് ഗുലാഭായ് പട്ടേലാണ് (57) മൂന്നരവർഷങ്ങൾക്കുശേഷം പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം. കോൽക്കത്തയിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവുമായി രണ്ടുപേർ രാമനാട്ടുകര സ്വദേശി രാജനെ ബന്ധപ്പെട്ടു. ഇത് സത്യമാണെന്ന് ബോധ്യപ്പെടുത്താനായി വ്യാജതെളിവുകളും പ്രൂഫുകളും ഇവർ കാണിക്കുകയുംചെയ്തു. സീറ്റിനായി 16.25 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് മൂന്നുഘട്ടങ്ങളിലായി രാജൻ നൽകുകയുംചെയ്തു. ആ വർഷത്തെ അഡ്മിഷൻ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. തങ്ങളെ കണ്ടുപിടിക്കാതിരിക്കാനായി അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും മാറ്റിയാണ് പ്രതികൾ നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഒന്നാംപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreകൊടികുത്തി സമരം ഒത്തു തീര്‍ന്നു; വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു; പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച
കോട്ടയം: കൊടികുത്തി സമരം ഒത്തു തീര്‍ന്നതോടെ വെട്ടിക്കുളങ്ങര ബസ് സർവീസ് പുനഃരാരംഭിച്ചു. തിരുവാര്‍പ്പിലെ സ്വകാര്യ ബസുടമ രാജ് മോഹന്‍ കൈമളും സിഐടിയു നേതാക്കളും ഇന്നലെ ലേബര്‍ ഓഫീസറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് കൊടികുത്തി സമരം ഒത്തുതീര്‍ന്നത്. തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫീസർ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. എല്ലാ ജീവനക്കാര്‍ക്കും നാലു ബസിലും തുല്യ തൊഴില്‍ദിനങ്ങള്‍ നാലു മാസത്തേക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിലാണു ചര്‍ച്ച ഒത്തു തീര്‍ന്നത്. എട്ട് ഡ്രൈവര്‍, ഏഴ് കണ്ടക്ടര്‍ എന്നിവരടക്കം നാലു ബസിലെ 15 ജീവനക്കാരില്‍ ഡ്രൈവര്‍ക്ക് കുറഞ്ഞത് 15 ദിവസവും കണ്ടക്ടര്‍ക്ക് 17 ദിവസവും തൊഴില്‍ദിനങ്ങളായി നല്‍കണമെന്നാണു വ്യവസ്ഥ . ഈ രീതിയില്‍ നാലു മാസത്തെ പ്രവര്‍ത്തനത്തനത്തിനു ശേഷം ബസുടമയ്ക്കും തൊഴിലാളിക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ വീണ്ടും ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും നിബന്ധനയുണ്ട്. ജൂലൈ മൂന്നു മുതല്‍…
Read Moreസ്വാദ് അറിയും മുമ്പേ… പട്ടി കടിച്ചുകൊന്ന പുള്ളിമാനെ ഇറച്ചിയാക്കി പാകം ചെയ്തു: മൂന്നുപേർ അറസ്റ്റിൽ
പഴയന്നൂർ: എളനാട് പട്ടി കടിച്ചുകൊന്ന പുള്ളിമാനിനെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കി വീതംവച്ച് പാകം ചെയ്തതിന് തീരുമണിയിൽ മൂന്നുപേർ അറസ്റ്റിൽ. തിരുമണി കോളനിയിൽ ജിതിൻ (24), തിരുമണി വേലായിത്തിങ്കൽ വീട്ടിൽ അശോകൻ (48), തിരുമണി വട്ടപ്പറമ്പിൽ വീട്ടിൽ ലൈജു (35) എന്നിവരാണു പിടിയിലായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreകേരളത്തിൽ കോണ്‍ഗ്രസ്-സിപിഎം ‘യുദ്ധം’ മുറുകുന്നു; ഡൽഹിയിലും അസ്വസ്ഥത; നിയമം അതിന്റെ വഴിക്കുപോകുമെന്ന് സിപിഎം നേതാക്കൾ
സ്വന്തം ലേഖകന്‍ കോഴിക്കോട്: ദേശീയതലത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷം ഒന്നിച്ച് സഖ്യം രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് മുന്‍നിരയില്‍ നില്‍ക്കേണ്ട കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തില്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാഹുല്‍ഗാന്ധിയെ ഡല്‍ഹിcpm conയില്‍ എത്തി കാണുകയും അദ്ദേഹം സിപിഎമ്മിനെതിരേ ശക്തമായി പ്രതികരിക്കു കയും ചെയ്തതോടെ വിഷയം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. കേരളത്തില്‍ സുധാകരനും സതീശനുമെതിരേ കേസെടുത്ത് നടത്തുന്ന അന്വേഷണങ്ങള്‍ അനവസരത്തിലാണെന്ന വികാരമാണ് സിപിഎം ദേശീയ നേൃതൃത്വത്തിനുള്പ്പെടെയുള്ളത്. പുറമേ ന്യായീകരിക്കുമ്പോഴും സംസ്ഥാനത്തെ ഇത്തരം രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ദേശീയതലസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന അഭിപ്രായം ശക്തമാണ്. ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചാല്‍ മാത്രമേ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരുമിക്കല്‍ സാധ്യമാകൂവെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതിന് ഘടകവിരുദ്ധമാണ് കേരള ത്തിൽ സിപിഎം സമീപനമെന്നാണു വിലയിരുത്തൽ. സമീപകാലത്തൊന്നും കോണ്‍ഗ്രസ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഒരുപോലെ…
Read More