പോ​ക്‌​സോ കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വം ;നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍; മൂന്നാം ദിവസവും തിരച്ചിൽ തുടരുന്നു

നെ​ടു​ങ്ക​ണ്ടം: മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ്ര​തി​ക​ള്‍​ക്ക് എ​സ്‌​കോ​ര്‍​ട്ടു പോ​യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​നു എം.​വാ​ഹി​ദ്, ഷ​മീ​ര്‍ എ​ന്നി​വ​രെ​യാ​ണ് ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും ഉ​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യോ​ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​ല​ഭി​ച്ച​തി​നു ശേ​ഷം കൂ​ടു​ത​ല്‍ വ​കു​പ്പു​ത​ല ന​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​തെ പ്ര​തി​ക​ളെ മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​യ​ത് പോ​ലീ​സി​ന്‍റെ വ​ലി​യ​വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ര​ണ്ടു പ്ര​തി​ക​ളെ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ അ​ഞ്ചു പോ​ലീ​സു​കാ​ര്‍ എ​ങ്കി​ലും സു​ര​ക്ഷ​ക്കാ​യി വേ​ണ​മെ​ന്നി​രി​ക്കെ​യാ​ണ് ര​ണ്ടു പോ​ലീ​സു​കാ​രെ സു​ര​ക്ഷാ ചു​മ​ത​ല​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട പ്ര​തി​യെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​യ്ക്കാ​യി ര​ണ്ടു ദി​വ​സ​മാ​യി വ​ന്‍ പോ​ലീ​സ്…

Read More

ദീപസ്തംഭം മഹാശ്ചര്യം..! എ​രു​മേ​ലി​യി​ൽ പു​ണ്യം പൂ​ങ്കാ​വ​ന​ത്തിന്‍റെ മറവിൽ അ​ഴി​മ​തി; അ​ന്വേ​ഷ​ണം പാ​ലാ ഡി​വൈ​എ​സ്പി​ക്ക്

എ​രു​മേ​ലി: ഇ​ക്ക​ഴി​ഞ്ഞ ശ​ബ​രി​മ​ല സീ​സ​ണി​ൽ എ​രു​മേ​ലി​യി​ൽ ന​ട​ത്തി​യ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ൽ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ ഡി​വൈ​എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. ക​ഴി​ഞ്ഞ ദി​വ​സം പ​ദ്ധ​തി​യു​ടെ സ​മാ​പ​ന ഭാ​ഗ​മാ​യി ന​ട​ന്ന ആ​ദ​രി​ക്ക​ൽ പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ​യും ഐ​ജി​യും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. പ​ദ്ധ​തി ന​ട​ത്തി​പ്പു​കാ​രി​ൽ ചി​ല​ർ​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്നാ​ണ് ഇ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​ട്ടു നി​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. റി​ട്ട​യേ​ഡ് എ​സ്ഐ സൗ​ജ​ന്യ തു​ണി​സ​ഞ്ചി മ​റി​ച്ചു​വി​റ്റെ​ന്നും സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. പു​ണ്യം പൂ​ങ്കാ​വ​ന​ത്തി​ന്‍റെ എ​രു​മേ​ലി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ചു​മ​ത​ല​യി​ലു​ള്ള സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​രു​മേ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു പ​രാ​തി. കോ​ട്ട​യ​ത്തെ പ്ര​മു​ഖ ജ്വല്ലറി​യി​ൽ​നി​ന്നു സൗജ​ന്യ​മാ​യി പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ന​ൽ​കി​യ ഒ​രു ല​ക്ഷം തു​ണി…

Read More

‘പുതിയിടം’..! പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കമ് വീ​ടൊ​രു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ  പ​ഴ​യി​ട​ത്തി​ന്‍റെ പാ​യ​സ​മേ​ള

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വൃത്തിക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ച് സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി. കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 12 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ പ​രി​ധി​യി​ലാ​യി 25000 ലി​റ്റ​ർ പാ​യ​സ​മാ​ണ് ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ നേ​ര​ത്തെ ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച പ്ര​കാ​രം അ​ത​തു വീ​ടു​ക​ളി​ൽ ഒ​രു ലി​റ്റ​റി​ന് 200 രൂ​പ നി​ര​ക്കി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​ച​ക​പ്ര​തി​ഭ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​യ​സം ഉ​ണ്ടാ​ക്കി​യ​ത്. സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പാ​യ​സം ഓ​രോ ലി​റ്റ​ർ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളി​ലാ​ക്കി സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് അ​ത​ത് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് എ​ണ്ണ​മ​നു​സ​രി​ച്ച് കൈ​മാ​റു​ക​യും പി​ന്നീ​ടു പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ക​ർ അ​ത് വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ​യി​ലെ പാ​ർ​ട്ടി മെം​ബ​ർ​മാ​രി​ൽ​നി​ന്നു സം​ഭ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ര​ണ്ടേ​ക്ക​ർ പ​ത്ത് സെ​ന്‍റു സ്ഥ​ലം വാ​ങ്ങി​യ​ത്. 15…

Read More

കടയ്ക്കു മുന്നിൽ ‘കൂടോത്രം’; പരാതി ലഭിച്ചിട്ടും കേ​സെ​ടു​ക്കാ​ൻ വ​കു​പ്പ് കാണാതെ പോലീസ്

കോ​ഴി​ക്കോ​ട്: പ​രാ​തി​യു​മാ​യി ഒ​രാ​ൾ പോ​ലീ​സ് സ്റ്റേ​ഷി​ന​ൽ എ​ത്തി​യാ​ൽ ആ ​പ​രാ​തി​യി​ന്മേ​ൽ നി​സം​ശ​യം കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​റു​ണ്ട്. കേ​സി​ന്‍റെ സ്വ​ഭാ​വം, സം​ഭ​വ​ത്തി​ന്‍റെ വ്യാ​പ്തി, ക്രി​മി​ന​ൽ ബ​ന്ധം തു​ട​ങ്ങി​യ​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​വും പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ഇ​തി​നാ​യി പോ​ലീ​സു​കാ​ർ​ക്ക് പ്ര​ത്യേ​കം ഐ​പി​സി,സി​ആ​ർ​പി​സി സെ​ക്ഷ​നു​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട സ്ഥി​തി​യും വ​രാ​റി​ല്ല. എ​ന്നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന്‍റെ അ​വ​സ്ഥ ഇ​ന്ന​ലെ മു​ത​ൽ ഇ​ത​ല്ല. പ​രാ​തി ല​ഭി​ച്ചി​ട്ടും, ക്രൈം ​സീ​നി​ൽ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മാ​ത്രം പോ​ലീ​സി​ന് സാ​ധി​ക്കു​ന്നി​ല്ല. മെഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചേ​വാ​യൂ​രി​ലെ ഒ​രു ക​ട​മു​റി​ക്ക് മു​ന്നി​ൽ കൂ​ടോ​ത്രം ന​ട​ത്തി​യെ​ന്ന പ​രാ​തി​യാ​ണ് പോ​ലീസി​നെ വ​ല​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും കേ​സ് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ്. ഏ​ത് വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന ധ​ർ​മ്മ​സ​ങ്ക​ട​ത്തി​ൽ വ​ല​യു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

കൊ​ടു​ങ്ങ​ല്ലൂ​രിൽ ക്ഷേ​ത്രത്തിൽ അക്രമം; നഗരസഭ പരിധിയിൽ ഹ​ർ​ത്താ​ൽ; എണ്ണയിൽ കുളിച്ചു നഗ്നനായി നിന്ന പ്രതിയെ കീഴ്പ്പെടുത്തി നാട്ടുകാർ

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ മൂ​ല​പ്ര​തി​ഷ്ഠ ന​ട​ത്തി​യി​ട്ടു​ള്ള ശ്രീ ​കു​രും​ബാ​മ്മ​യു​ടെ ക്ഷേ​ത്രം അ​ക്ര​മി അ​ടി​ച്ചു​ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോയോ​ടെ​യാ​ണ് സം​ഭ​വം. കു​രും​ബാ​മ്മ​യു​ടെ വി​ഗ്ര​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നു മു​ക​ളി​ലു​ള്ള ഭാ​ഗം ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്കേ​മൂ​ല​യി​ൽ ശി​വ​ലിം​ഗ​ത്തെ സ​ങ്ക​ൽ​പി​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന ക​ല്ല് അ​ട​ർ​ത്തി​യെ​ടു​ത്ത് മ​തി​ൽ​കെ​ട്ടി​നു പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ഞ്ചു നി​ല​ക​ളു​ള്ള ഓ​ട്ടു​വി​ള​ക്ക് അ​ക്ര​മി ഇ​ള​ക്കി മാ​റ്റി. വി​ഗ്ര​ഹ​ത്തി​നു ചു​റ്റും വ​ച്ചി​രു​ന്ന നി​ല​വി​ള​ക്കു​ക​ൾ ഓ​രോ​ന്നാ​യെ​ടു​ത്ത് പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​റി​ഞ്ഞു​ക​ള​ഞ്ഞു. ഏ​റെ നേ​ര​ത്തി​നു​ശേ​ഷം എ​ണ്ണ​യി​ൽ കു​ളി​ച്ച​നി​ല​യി​ൽ പൂ​ർ​ണ ന​ഗ്ന​നാ​യി അ​ക്ര​മി ദേ​വീ​വി​ഗ്ര​ഹ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ച​ട​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. 38 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഇ​യാ​ളു​ടെ പേ​രോ വി​ലാ​സ​മോ വി​ശ​ദാം​ശ​ങ്ങ​ളോ വ്യ​ക്ത​മാ​യി​ട്ടി​ല്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​വ​രും പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​വ​രും ബ​ഹ​ളം​വ​ച്ച് അ​ക്ര​മി​യെ പി​ൻ​തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ…

Read More

മ​ജി​സ്‌​ട്രേ​ട്ടി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട പോ​ക്‌​സോ കേ​സ്പ്ര ​തി​ക്കാ​യി തെ​ര​ച്ചി​ല്‍; ര​ക്ഷ​പ്പെ​ട്ട​ത് അ​തി​ജീ​വി​ത​യു​ടെ പി​താ​വ്

നെ​ടു​ങ്ക​ണ്ടം: മ​ജി​സ്‌​ട്രേ​ട്ടി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​തം. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത പി​താ​വാ​ണ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ള്‍​ക്കാ​യി ഇ​ന്ന​ലെ രാ​ത്രി പോ​ലീ​സും നാ​ട്ടു​കാ​രും വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​യാ​ളെ ക​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ ഈ ​മേ​ഖ​ല​യി​ല്‍ പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്. ഇ​യാ​ള്‍ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍​ത​ന്നെ ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. നെ​ടു​ങ്ക​ണ്ടം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച​പ്പോ​ഴാ​ണ് കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പി​താ​വ് വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 7.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തു​ള്ള നെ​ടു​ങ്ക​ണ്ടം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ പ്ര​തി അ​വി​ടെ​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ടി​പി​ടി​ക്കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​യാ​ള്‍ പ്ര​തി​യാ​ണ്.…

Read More

അ​ധി​കസ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി; നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സിയു​ടെ വ​രു​മാ​ന നേ​ട്ടം ആ​ശാ​വ​ഹ​മ​ല്ല; പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നെന്ന് ജീവനക്കാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കാ​യി​ട്ടും കെ​എ​സ്ആ​ർ​ടി​സി യു​ടെ വ​രു​മാ​നം ആ​ശാ​വ​ഹ​മ​ല്ല. അ​ധി​കം ബ​സു​ക​ൾ ഓ​ടി​ക്കു​ക​യും കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ക​യും ഡീ​സ​ൽ ചി​ല​വ് കൂ​ട്ടു​ക​യും ചെ​യ്തി​ട്ടും അ​തി​ന് ആ​നു​പാ​തി​ക​മാ​യ വ​രു​മാ​ന വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്നി​ല്ല. 12 മ​ണി​ക്കൂ​ർ അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ പാ​റ​ശാ​ല​യി​ൽ ഈ ​പ​രീ​ക്ഷ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലും അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ത​ന്നെ പ്ര​തീ​ക്ഷി​ച്ച​വ​രു​മാ​നം നേ​ടാ​നാ​കു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​ണ്. സാ​ധാ​ര​ണ രീ​തി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജ​നു​വ​രി 15 ലെ ​സ്ഥി​തി​വി​വ​ര ക​ണ​ക്ക് പ്ര​കാ​രം 34 ബ​സു​ക​ളും 34 ഷെ​ഡ്യൂ​ളു​ക​ളും 442 ട്രി​പ്പു​ക​ളു​മാ​യി​രു​ന്നു. 21413 യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്നു. 8863 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​പ്പോ​ൾ ദി​വ​സ വ​രു​മാ​നം 383392 രൂ​പ​യാ​യി​രു​ന്നു. 1853 ലി​റ്റ​ർ ഡീ​സ​ൽ ചി​ല​വ് വേ​ണ​മാ​യി​രു​ന്നു.…

Read More

വീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപന; തി​രു​മ​ലയിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയിലെ ഉത്പന്നം; ബീഹാർ സ്വദേശി പിടിയിൽ

പേ​രൂ​ർ​ക്ക​ട: തി​രു​മ​ല വേ​ട്ട​മു​ക്ക് കൂ​ട്ടാം​വി​ള​യി​ൽ 5 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ പി​ടി​കൂ​ടി. കൂ​ട്ടാം​വി​ള സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ക​ച്ച​വ​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി പ​ദാ​ർ​ഥങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 15 ചാ​ക്ക് വ​രു​ന്ന നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളാ​യ ശം​ഭു, പാ​ൻ പ​രാ​ഗ് തു​ട​ങ്ങി​യ പ​ദാ​ർഥങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ മൊ​ജ​ഹി​ത് മം​സൈ​ഡി (59) എ​ന്ന​യാ​ളാ​ണ് വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു. തു​ട​ർ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ജ​പ്പു​ര പോ​ലീ​സാ​ണ് വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ൾ മൊ​ത്ത​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചു വ​ന്നി​രു​ന്ന​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

തൊണ്ടയിലെ മീന്‍മുള്ളെടുക്കാന്‍ പോയി! നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിക്ക് നല്‍കിയത് സമാനതകളില്ലാത്ത ദുരനുഭവം

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയോയെന്ന് തോന്നിയ സംശയം ഒരു നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നല്‍കിയത് സമാനതകളില്ലാത്ത ദുരനുഭവം. പരിശോധനക്കായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു 21കാരിയായ ആദിത്യ. ഇഎന്‍ടി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്സ്റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ആദിത്യയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചു. വേദന കൊണ്ട് നിലവിളിച്ച് നടക്കാന്‍ പോലുമാകാതെ നിന്ന് യുവതിയെ അമ്മയെത്തിയാണ് മുറിക്ക് പുറത്തെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നടുവിന്റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. അപ്രതീക്ഷിതമായെത്തിയ ദുരനുഭവത്തിന്റെ ഞെട്ടലിലാണ് ഈ കൂന്തള്ളൂര്‍ സ്വദേശിനി.  ഈ മാസം 11ന് ആയിരുന്നു അമ്മ ലതയ്‌ക്കൊപ്പം ആദിത്യ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഡോക്ടര്‍ മുള്ളുണ്ടോയെന്ന് ഉറപ്പിക്കാന്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്റേ എടുക്കുന്നതിനിടെ ശരീരത്തിന് പുറംഭാഗത്തായി സ്ഥാപിച്ച മെഷീന്റെ സ്‌ക്രൂ ഇളകി നട്ടെല്ലിന്റെ ഭാഗത്ത് ശക്തിയായി ഇടിച്ചെന്നാണ് ആദിത്യ ആരോപിക്കുന്നത്. ഇതോടെ…

Read More

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ന​യ​പ്ര​ഖ്യാ​പ​നം; . സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഫ​ല​മെന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഇ​ന്ന് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. യാ​ഥാ​ര്‍​ഥ്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ന​യ​പ്ര​ഖ്യാ​പ​ന​മാ​ണ് ഗ​വ​ര്‍​ണ​റെ​ക്കൊ​ണ്ട് വാ​യി​പ്പി​ച്ച​ത്. ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ണ​മി​ല്ലാ​തെ​യും ശ​മ്പ​ളം പോ​ലും കൊ​ടു​ക്കാ​നി​ല്ലാ​ത്ത​തു​മാ​യ അ​വ​സ്ഥ​യി​ലാ​ണ് നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍. എ​ന്നാ​ല്‍ ഈ ​വസ്തുത മ​റ​ച്ചു​വെ​ച്ച് കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല ഭ​ദ്ര​മാ​ണെ​ന്ന പ​രാ​മ​ര്‍​ശം ആ​രെ​യും ചി​രി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ന്ത്യ​യി​ലെ മി​ക​ച്ച പോ​ലീ​സ് കേ​ര​ളാ പോ​ലീ​സാ​ണെ​ന്നാ​ണ് മ​റ്റൊ​രു വാ​ദം. ഏ​റ്റ​വും മോ​ശം പോ​ലീ​സ് സേ​ന​യാ​യി കേ​ര​ളാ പോ​ലീ​സ് അ​ധഃ​പ​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മെ​ന്ന് ഓ​ര്‍​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് നേ​രെ​യു​ണ്ടാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ മ​യ​പ്പെ​ടു​ത്തി​യ​തി​നെ​യും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. കേ​ന്ദ്ര​ത്തി​ന് നേ​രെ​യു​ണ്ടാ​യ​ത് വി​മ​ര്‍​ശ​ന​മ​ല്ല ത​ലോ​ട​ലാ​ണെ​ന്ന് സ​തീ​ശ​ന്‍ പ​രി​ഹ​സി​ച്ചു.

Read More