‘പുതിയിടം’..! പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കമ് വീ​ടൊ​രു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വ​ത്തി​ൽ  പ​ഴ​യി​ട​ത്തി​ന്‍റെ പാ​യ​സ​മേ​ള

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വൃത്തിക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ച് സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി.

കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള 12 ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ പ​രി​ധി​യി​ലാ​യി 25000 ലി​റ്റ​ർ പാ​യ​സ​മാ​ണ് ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.

സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ൾ നേ​ര​ത്തെ ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച പ്ര​കാ​രം അ​ത​തു വീ​ടു​ക​ളി​ൽ ഒ​രു ലി​റ്റ​റി​ന് 200 രൂ​പ നി​ര​ക്കി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു.

പാ​ച​ക​പ്ര​തി​ഭ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​യ​സം ഉ​ണ്ടാ​ക്കി​യ​ത്. സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പാ​യ​സം ഓ​രോ ലി​റ്റ​ർ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളി​ലാ​ക്കി സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് അ​ത​ത് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് എ​ണ്ണ​മ​നു​സ​രി​ച്ച് കൈ​മാ​റു​ക​യും പി​ന്നീ​ടു പ്ര​ദേ​ശ​ത്തെ പ്ര​വ​ർ​ത്ത​ക​ർ അ​ത് വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

സി​പി​എം കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്. സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ​യി​ലെ പാ​ർ​ട്ടി മെം​ബ​ർ​മാ​രി​ൽ​നി​ന്നു സം​ഭ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യ ര​ണ്ടേ​ക്ക​ർ പ​ത്ത് സെ​ന്‍റു സ്ഥ​ലം വാ​ങ്ങി​യ​ത്.

15 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി. പ​ത്തു വീ​ടു​ക​ൾ ഇ​നി പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ഏ​രി​യാ ക​മ്മി​റ്റി പാ​യ​സ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഷ​മീം അ​ഹ​മ്മ​ദ്, കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, ഏ​രി​യാ, ലോ​ക്ക​ൽ, ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ബ​ഹു​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് പാ​യ​സ​മേ​ള​യ്ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത്.

Related posts

Leave a Comment