കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: പാമ്പാടി പോലീസ് അന്വേഷണം തുടങ്ങി

കോ​ട്ട​യം: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊണ്ടു പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യി സം​ശ​യി​ച്ചു പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ന്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നു ​എ​രു​ത്തു​പ്പു​ഴ​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

വൈ​കു​ന്നേ​രം നാ​ലി​നു വീ​ട്ടു​മു​റ്റ​ത്ത് ആ​റു കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടയി​ൽ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ എ​ത്തി. ഗേ​റ്റ് തു​റ​ന്ന് വീ​ടി​നു​ള്ളി​ൽ ക​യ​റി പാ​ത്ര​ങ്ങ​ളു​ടെ വി​ല്പ​ന​ക്കാ​ര​ൻ ഉ​ട​ൻ തി​രി​കെ പോ​വു​ക​യും ചെ​യ്തു.

ഇ​തു ക​ണ്ട ഒ​രു കു​ട്ടി വി​വ​രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ടു പ​റ​ഞ്ഞു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വി​വ​രം അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ക്കു​ക​യും സം​ഘം ചേ​ർ​ന്നു തെര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ പാ​ത്ര​ങ്ങ​ൾ വി​ല്പ​ന ന​ട​ത്താ​ൻ എ​ത്തി​യ​യാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

പീ​ന്നി​ട് വൈ​കു​ന്നേ​രം ആ​റോ​ടെ ഈ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ടു​ക്ക​ള വ​ശ​ത്ത് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ പ​റ​ന്പി​ൽ മൂ​ന്നം​ഗ സം​ഘം ഒ​ളി​ച്ചി​രി​ക്കു​ന്ന​തു ക​ണ്ടു. ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ സം​ഘം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ വി​വ​രം പാ​ന്പാ​ടി പോ​ലീ​സി​ൽ അ​റി​യി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. കൂ​വ​പ്പൊ​യ്ക, എ​രു​ത്തു​പ്പു​ഴ ഭാ​ഗ​ത്തെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും പ​ന്നം​ഗം തോ​ട്ടി​ലു​മാ​ണ് തെര​ച്ചി​ൽ ന​ട​ത്തി​യ​ത്.

പാ​ന്പാ​ടി എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്ഐ വി.​എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment