ചേർത്തല: ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ 15 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. മലപ്പുറം പൊന്നാനി കുന്നുമ്മൽ വീട്ടിൽ വൈഷ്ണവ് (24), പൊന്നാനി കാഞ്ഞിരമുക്ക് അരിയെല്ലി വീട്ടിൽ നിഖിൽ (37) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് ദേശീയപാതയിൽ എക്സ്-റേ ബൈപ്പാസിന് തെക്കുവശം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. എറണാകുളം ഭാഗത്തുനിന്നു മുന്തിയ തരം ജീപ്പില്‍ എത്തിയ ഇവർ ആലപ്പുഴയിലും ചേർത്തലയിലുമായി വിതരണത്തിന് കൊണ്ടുവന്നതാണെന്നാണ് വിവരം.
Read MoreCategory: Edition News
വെങ്കല പാത്രങ്ങളുടെ നാട്ടിൽനിന്നു മറ്റൊരദ്ഭുതം കൂടി;ഗുരുവായൂരിൽ പായസം നേദിക്കാൻ പരുമലയിൽനിന്ന് ഭീമൻ വാർപ്പ്
മാന്നാർ: വെങ്കല പാത്രങ്ങളുടെ നാട്ടിൽനിന്നു മറ്റൊരദ്ഭുതം കൂടി പിറവിയെടുത്തു. ഇവിടത്തെ വെങ്കല ശില്പികളുടെ കരവിരുതിൽ വിരിഞ്ഞ ശില്പങ്ങളും വാർപ്പുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇപ്പോൾ പരുമലയിൽ നിർമിച്ച കൂറ്റൻ വാർപ്പിൽ ഗുരുവായൂരിൽ ഇന്നു പായസം നേദിക്കും. ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗിന്റെ ചുമതലയിൽ നിർമിച്ച 1500 ലിറ്റർ പാൽപായസം തയാർ ചെയ്യുവാൻ കഴിയുന്ന രണ്ടേകാൽ ടൺ ഭാരം വരുന്ന ഭീമൻ വാർപ്പാണ് പരുമലയിൽ നിർമിച്ചത്. ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങളുടെ മുഖ്യശില്പിയാകുവാൻ ഭാഗ്യം സിദ്ധിച്ച മാന്നാർ പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67 ) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിലാണ് വാർപ്പ് നിർമിച്ചത്. അശ്രാന്ത പരിശ്രമംജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം തൊഴിലാളികൾ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും…
Read Moreരോഗികളോടും കൂട്ടിരുപ്പുകാരോടും മോശം പെരുമാറ്റം; കോട്ടയം മെഡിക്കൽ കോളജിയിൽ എച്ച്ഡിഎസ് ജീവനക്കാർക്കെതിരേ പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും പുതിയ ബാച്ചിൽപ്പെട്ട ചില എച്ച്ഡിഎസ് ജീവക്കാർ മോശമായി പെരുമാറുന്നതായി പരാതി. പ്രധാനമായും കാൻസർ വാർഡ്, ഹൃദയ ശസ്ത്രക്രീയ വിഭാഗങ്ങളിലെ എച്ച്ഡിഎസ് ജീവനക്കാർക്കെതിരെയാണ് പരാതികൾ വർധിക്കുന്നത്. ആശുപത്രിയിലെ സർക്കാർ ജീവനക്കാരോടും ഇക്കൂട്ടർ മോശമായ ഇടപെടലുകൾ നടത്താറുണ്ടെന്ന പരാതി നിലനിൽക്കവേയാണ് രോഗികളുടെയും അവരുടെ കൂടെയെത്തുന്നവരുടെയും രേഖാമൂലമുള്ള പരാതികൾ സൂപ്രണ്ടിനു ലഭിക്കുന്നത്. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്നും മറ്റു വിവിധ ഏജൻസികളിൽനിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങുന്ന സെക്ഷൻ, രജിസ്ട്രേഷൻ കൗണ്ടർ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവിടങ്ങളിലെ ചിലരുടെ മോശം പെരുമാറ്റമാണു പരാതികൾക്കു കാരണം.
Read Moreകുളിര്‍കാറ്റേറ്റ്, കുട്ടനാടന്‍ കാഴ്ചകള്‍ കണ്ട് പോകാം ആലപ്പുഴയ്ക്ക്; പരിസ്ഥിതി സൗഹൃദ യാത്രക്കാരുടെ എണ്ണത്തിൽ വർധന
കോട്ടയം: കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ബോട്ടു യാത്രയ്ക്ക് തിരക്കേറി. നല്ല കുളിര്ക്കാറ്റേറ്റ്, മനോഹരമായ കുട്ടനാടന്‍ കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യുന്നതിനായി നിരവധി യാത്രക്കാരാണ് എത്തുന്നത്. പതിവു യാത്രക്കാര്‍ക്കു പുറമേയാണ് വിനോദ സഞ്ചാരത്തിനായി കുട്ടികളും മുതിര്‍ന്നവരും ധാരാളമായി എത്തുന്നത്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി 12,000 ആയിരുന്നു യാത്രക്കാരുടെ ശരാശരി എണ്ണം. ഡിസംബര്‍ മാസത്തില്‍ 25,000 ആയി ഉയര്‍ന്നു. ഒപ്പം ഒരുലക്ഷം രൂപയുടെ വരുമാന വര്‍ധനയുമുണ്ടായി. സാധാരണ മാസങ്ങളില്‍ 2.25 ലക്ഷം രൂപയാണ് വരുമാനമെങ്കില്‍ കഴിഞ്ഞ മാസം 3.25 ലക്ഷം വരുമാനം ലഭിച്ചു. കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്ക് 29 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കായല്‍യാത്ര ആസ്വദിക്കുന്നതിനൊപ്പം ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും യാത്രയിലൂടെ സാധിക്കും. പരിസ്ഥിതി സൗഹൃദ യാത്രയായതിനാല്‍ ധാരാളം വിദേശികളും യാത്രയ്ക്കായി എത്തുന്നുണ്ട്. വിനോദ സഞ്ചാരികള്‍ക്കു പുറമേ പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷക തൊഴിലാളികളും…
Read Moreകുട്ടികളെ കുടുക്കാൻ കഞ്ചാവുമിഠായി; ബീഹാർ സ്വദേശികളായ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ; കരുതലോടെ പ്രവർത്തിച്ച് പോലീസ്
സ്വന്തം ലേഖിക കൊച്ചി: ലഹരി മാഫിയയ്ക്കെതിരെ വല വിരിച്ചിരിക്കുന്ന പോലീസിന് തലവേദനായായി കഞ്ചാവു മിഠായി വില്പനയും. എംഡിഎംഎ അടക്കമുള്ള രാസലഹരിക്കിടയിലാണ് ചോക്ലേറ്റിൽ പൊതിഞ്ഞിരിക്കുന്ന കഞ്ചാവു മിഠായികളുമായി അതിഥി തൊഴിലാളികളുടെ വില്പന. ബീഹാർ സ്വദേശികളായ സഹോദരൻമാരാണ് വില്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി ഇന്നലെ എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ബിഹാർ ഗയ സ്വദേശികളായ മനോജ് ദാസ്, വൈദ്നാഥ് ദാസ്, നരേഷ് ദാസ് എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 46 കഞ്ചാവ് മിഠായികൾ കണ്ടെടുത്തു. പാൻ മസാല കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ വില്പന. എസ്ആർഎം റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറി വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തിയിരുന്നത്. ഇരുപത് മുതൽ 50 രൂപ വരെ ഈടാക്കിയായിരുന്നു കഞ്ചാവ് മിഠായി വിറ്റിരുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ പറഞ്ഞു. വില്പനക്കാർ ബീഹാർ സ്വദേശികൾനഗരപരിധിയിൽ വില്പനയ്ക്കെത്തിയ കഞ്ചാവ് മിഠായി…
Read Moreപേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ പുലിയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശങ്കയിൽ നാട്ടുകാർ
ഇരിട്ടി: പേരട്ടയിൽ പുലി ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണ ശ്രമം. തൊഴിലാളി പുലിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്. പുലിയുടെ ആക്രമണശ്രത്തിൽ നിന്നും ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാൻ (47) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണതിനെ തുടർന്ന് സുലൈമാന്‍ നിസാര പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർതോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു. ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ ലക്ഷ്യമിടുകയായിരുന്നു. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലെക്ക് പോയെന്നാണ് സുലൈമാൻ പറയുന്നത്. കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്ക്.കർണാടക വനത്തിൽ പുലിയുടെ കടുവയുടെയും സാന്നിധ്യമുണ്ടെങ്കിലും ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ ബേബി ജോർജ്…
Read Moreപോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികൾ തുടരുന്നു; അറുപതോളം സ്വത്ത് കണ്ടുകെട്ടി
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ ആഹ്വാനംചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ ഇന്നും തുടരുന്നു. ഇന്നലെ 14 ജില്ലകളിൽ നിന്നായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. ജപ്തിയുടെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി. ലാൻഡ് റവന്യൂ കമ്മീഷണര്‍ ആണ് ജില്ലാകളക്ടര്‍മാര്‍ക്ക് സമയപരിധി നൽകിയിരിക്കുന്നത്തൃശൂര്, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി. പാലക്കാട് 16 ഇടങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലും ജപ്തി നടന്നു.. ഇടുക്കിയിൽ ആറ് നേതാക്കളുടേയും പത്തനംതിട്ടയിൽ മൂന്ന് നേതാക്കളുടേയും ആലപ്പുഴയിൽ രണ്ട് നേതാക്കളുടേയും സ്വത്ത് വകകൾ ജപ്തി ചെയ്തു. ജപ്തി നടപടികളിൽ സമയക്രമം പാലിക്കണമെന്ന്…
Read Moreമലയോര ജനതയുടെ മനസിൽ തീ കോരിയിട്ടത് മാധവ് ഗാഡ്ഗിലിനെ പോലുള്ളവരെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെ പോലുള്ളവരാണ് മലയോര ജനതയുടെ മനസിൽ തീ കോരിയിട്ടതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പഞ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ആരെയും കൊല്ലുകയല്ല, മറിച്ച് ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്. ഇതു രണ്ടും ലോകത്തിലെ സൃഷ്ടികളാണെന്ന വസ്തുത മറന്നു പോകരുതെന്നും ശശീന്ദ്രൻ പറഞ്ഞു. പാലക്കാട് പിടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നത്. വന്യമൃഗ ശല്യം ഒഴിവാക്കാൻ വൈത്തിരി മോഡൽ ജനകീയ പ്രതിരോധം മാതൃതയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഹരിപ്പാട് നിന്ന് വൈദികന്റെ ബൈക്ക് മോഷ്ടിച്ച് മുങ്ങിയത് രണ്ട് യുവാക്കൾ; ഇടപ്പള്ളിയിൽ നിന്ന് പ്രതികളെ പൊക്കിയത് സാഹസികമായി
ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷണം നടത്തിയ കേസിൽ നിരവധി മോഷണ കേസിൽ പ്രതികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. എറണാകുളം ഇടപ്പള്ളിയിൽ തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ-20), കളമശേരി വട്ടേകുന്നിൽ സാദിഖ് (കുഞ്ഞൻ-18) എന്നിവരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ചേപ്പാട് കത്തോലിക്ക പള്ളി സെമിത്തേരിയുടെ മുന്നിൽ വച്ചിരുന്ന പള്ളി വികാരി ഫാ. ജയിംസിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്. സിസിടിവിയുടെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാക്കളാണ് മോഷണം നടത്തിയതെന്ന് മനസിലായി. എറണാകുളത്തു നിന്നു സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞദിവസം കൊല്ലത്തു നിന്നു മറ്റൊരു ബൈക്കും ഇവർ കവർന്നിരുന്നു. പിന്നീട് എറണാകുളത്തേക്ക് സംഘം കടക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര എസ്ഐ സുനുമോൻ.കെ പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, വിനീഷ്,…
Read Moreഒറ്റമുറി വീട്ടിലെ ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ ശ്രുതി തെറ്റിയില്ല; എംഎ വയലിനിൽ ശ്രീജുവിന് ഒന്നാം റാങ്ക്
മാന്നാർ: ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ നിന്നു ശ്രീജു പവനൻ വയലിൻ വായിച്ച് കയറിയത് ഒന്നാം റാങ്കിലേക്ക്. പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ ശ്രീജു പവനന് എംഎ വയലിനിൽ ലഭിച്ച ഒന്നാം റാങ്കിന് ശ്രുതിമധുരത്തോടൊപ്പം അഭിമാനവും. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജ് വിദ്യാർഥിയായിരുന്ന ശ്രീജു ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ് (ബിഎ) വയലിനിലും ഒന്നാം റാങ്ക് നേടിയിരുന്നു. പ്രതിസന്ധികളോടും പ്രാരാബ്ദങ്ങളോടും പൊരുതി ശ്രീജു നേടിയെടുത്ത എംഎ ഒന്നാംറാങ്കിന് തിളക്കമേറെയാണ്. വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ചും സുഹൃത്തുക്കളിലൂടെയും മറ്റും ലഭിക്കുന്ന സംഗീത സദസുകളുമായിരുന്നു ശ്രീജുവിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയം. പഞ്ചായത്തിൽനിന്നു ലഭിച്ച സ്ഥലത്ത് നിർമിച്ചിരിക്കുന്ന വീട്ടിൽ അച്ഛനും അമ്മയുമൊത്ത് ഒറ്റമുറി വീട്ടിലായിരുന്നു ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മഹാപ്രളയത്തിൽ ഉണ്ടായിരുന്ന ചെറിയ വീട് തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽനിന്നു ലഭിച്ചത് 10,000 രൂപയാണ്.…
Read More