സ്വന്തം ലേഖകൻ പാലപ്പിള്ളി : കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. പാലപ്പിള്ളി കണ്ണംമ്പിള്ളി സുബിയുടെ ഭാര്യ രജനിക്കാണ് (36) പരിക്കേറ്റത്. ഇന്നു രാവിലെ ആറരയോടെ പിള്ളത്തോട് പാലത്തിന് സമീപത്തുള്ള ജ്യുംഗടോളി റബര്‍ എസ്റ്റേറ്റിലാണ് സംഭവം. കൈക്കും ഷോള്‍ഡറിനും പരിക്കേറ്റ രജനിയെ വനപാലകരും ഗ്രാമ പഞ്ചായത്തംഗം എം.ബി. ജലാലും ചേര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനിയും സുഹൃത്തായ സുമയും സമീപത്തുള്ള ബ്ലോക്കിലേക്ക് ടാപ്പിംഗിനായി നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂട്ടം തെറ്റിയെത്തിയ കൊമ്പനാണ് രജനിയെ ആക്രമിച്ചത്. തോട്ടത്തിലെ റോഡിലൂടെ പാഞ്ഞുവന്ന ആനയെ കണ്ട് ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പികൈ കൊണ്ട് രജനിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പത്തടിയോളം മാറിയാണ് രജനി വീണത്. അഞ്ച് ആനകളില്‍ ഒരെണ്ണമാണ് കൂട്ടംതെറ്റി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞടുത്തത്. ചിന്നം വിളിച്ച് കുതിച്ചുവന്ന ആനയെ കണ്ട് തോട്ടത്തില്‍ ടാപ്പിംഗ് ചെയ്തിരുന്ന തൊഴിലാളികളെല്ലാം ചിതറിയോടി. ഇതിനിടയിലാണ്…
Read MoreCategory: Edition News
ഗാനമേളകളിൽ ബിയർ കുടിച്ച് അലമ്പുണ്ടാക്കുക, ചോദ്യം ചെയ്യുന്നവരെ കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിക്കുക; തൃപ്പൂണിത്തുറയിലെ ജിബിൻ പണ്ടേ പ്രശ്നക്കാരൻ
തൃപ്പൂണിത്തുറ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം, മേനാച്ചേരി വീട്ടിൽ ജിബിൻ ജേക്കബ് (28) നെയാണ് ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് തൃപ്പൂണിത്തുറ ആദംപളളിക്കാവ് ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്ക്കിടെ, വടക്കേക്കോട്ട ചക്കാലമുട്ട് ചിറപ്പുറത്ത് വീട്ടിൽ ശ്രീരാജിനെ(21) പ്രതി കൈയിൽ കരുതിയിരുന്ന ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗാനമേള നടന്നുകൊണ്ടിരിക്കെ ശ്രീരാജിൻന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നിന്ന് തുളളിയപ്പോൾ മാറി നിന്ന് തുളളാൻ പറഞ്ഞതിലുളള വിരോധമാണ് പ്രതി, യുവാവിന്റെ തലയ്ക്കടിക്കാൻ കാരണമായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നു പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്ക് കുന്നത്തുനാട് പോലീസ് സ്റ്റേഷനിലടക്കം സമാന രീതിയിലുളള കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ എം. പ്രദീപ്, വി.ആർ. രേഷ്മ, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി.…
Read Moreസന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാൻ ഭയം; എവിടെ നോക്കിയാലും കഞ്ചാവുസംഘത്തിന്റെ അഴിഞ്ഞാട്ടം; ക്രിസ്മസ് തലേന്ന് കൂവപ്പള്ളിക്കാർ കേട്ട വാർത്ത ഞെട്ടിക്കുന്നത്
കാഞ്ഞിരപ്പള്ളി: കൂപ്പപ്പള്ളിയിലെ നാട്ടുകാർ റോഡിലൂടെ നടക്കാൻ ഭയമാണ്. എവിടെ നോക്കിയാലും ലഹരി സംഘത്തി ന്റെ വിളയാട്ടം. ലഹരിക്ക് അടിമപ്പെട്ട കുട്ടിസംഘങ്ങളെ ചോദ്യം ചെയ്യാൻ പോലും ഭയമാണ്. ഇവരുടെ ചെയ്തികളെ ആരെങ്കിലും ചോദ്യം ചെയ്താൽ കൂട്ടംകൂടി മർദിക്കുന്നതാണ് ഇവരുടെ രീതി. കുട്ടികൾക്കും സ്ത്രീകൾക്കും സന്ധ്യമയങ്ങൾ പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ. ക്രിസ്മസ് തലേന്ന് കൂവപ്പള്ളിയിൽ ലഹരിക്കടിമകളായ യുവാക്കൾ മധ്യവയസ്കനെ നടുറോഡിൽ സംഘം ചേർന്ന് ആക്രമിച്ചു. കൂവപ്പള്ളി പേഴുംതാനം പി.എം. ജോബി (46) ആണ് ആക്രമണത്തിനിരയായത്. 24ന് രാത്രിയാണ് ക്രൂരമായ ആക്രമണം നടന്നത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട ചെറിയ തർക്കത്തിന്റെ പേരിലാണ് 20 ഓളം വരുന്ന ലഹരിസംഘം ആക്രമണം നടത്തിയത്. മർദനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ലഹരിസംഘംതന്നെ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് ഉൾപ്പെടെ മാരകമായി മർദനമേറ്റതിനാൽ വിദഗ്ധ പരിശോധനയ്ക്ക്…
Read Moreരാത്രിയിൽ റോഡിൽ വാഹനം കടത്തിവിടാതെ മാർഗതടസം ഉണ്ടാക്കി; ചോദ്യംചെയ്ത കുടുംബത്തെ ആക്രമിച്ച് യുവാക്കൾ; രണ്ടുപേരെ പൊക്കി പോലീസ്
പത്തനംതിട്ട: കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും, വീട്ടമ്മയേയും മകളെയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാളെക്കൂടി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രി ഒന്‍പതിനുശേഷം വടശേരിക്കര ചിറയ്ക്കൽ ഭാഗത്താണ് സംഭവം. കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ പി. ജെ. മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ളവർക്കുനേരെ കൈയേറ്റം ചെയ്തതിനുൾപ്പെടെയാണ് കേസ്. കേസിലെ രണ്ടാം പ്രതി ഇരവിപേരൂർ കുറുന്തോട്ടത്തിൽപറമ്പിൽ കെ.എ. ഹരികൃഷ്ണനെയാണ് (21) അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ നിർദേശാനുസരണം ഊർജ്ജിതമാക്കിയ തെരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്. വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി.സി. ഗിരീഷ് കുമാർ(47) നേരത്തെ അറസ്റ്റിലായിരുന്നു. വീടിന് സമീപത്തുനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഹരികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. പൊതുനിരത്തിൽ…
Read Moreരോഗിക്ക് ആംബുലൻസ് ഏർപ്പാടാക്കിയില്ല! സാർജന്റിന് സസ്പെൻഷൻ; വിശദീകരണം ചോദിച്ചപ്പോൾ ധാർഷ്ട്യത്തോടെ മറുപടി
മെഡിക്കൽ കോളജ്: തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയെ സ്കാനിംഗിനുശേഷം തിരികെ കൊണ്ടുപോകാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ ഡ്യൂട്ടി സാർജന്റിനെ സസ്പൻഡുചെയ്തു. സെക്യൂരിറ്റി സാർജന്റായ (ഗ്രേഡ്1) പ്രവീൺ രവിയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ. നിസാറുദീൻ അറിയിച്ചു. ചൊവ്വാഴ്ച രാത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ ന്യൂറോളജി തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ച് സിടി സ്കാൻ എടുത്ത ശേഷം രാത്രി 11ന് തിരികെ കൊണ്ടുപോകുന്നതിന് ആംബുലൻസ് ലഭ്യമാക്കിയില്ല എന്ന പരാതി സംബന്ധിച്ച അന്വേഷണത്തിനു ശേഷമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. ഓക്സിജൻ ഘടിപ്പിച്ച ട്രോളിയിലാണ് ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലുള്ള രോഗിയെ സ്കാനിംഗിന് കൊണ്ടുപോയത്. ഓക്സിജൻ തീരുന്നതിനു മുമ്പ് രോഗിയെ തിരികെക്കൊണ്ടു പോകണമായിരുന്നു. ആംബുലൻസ് ലഭിക്കാത്തതിനാൽ അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കി രോഗിയെ തിരികെ സൂപ്പർ സ്പെഷാലിറ്റി…
Read Moreസോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ്; മുധരം വിതരണം ചെയ്ത് ആഹ്ലാദ പ്രകടനവുമായി യൂത്ത് കോൺഗ്രസ്
കോട്ടയം: സോളാർ കേസിൽ മുൻമുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി എംഎൽഎയെ കുറ്റവിമുക്തനാക്കിയതിൽ ആഹ്ളാദ പ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് കോട്ടയം നഗരത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ജിലേബി വിതരണം ചെയ്തത്. ആഹ്ളാദ പ്രകടനവും ജിലേബി വിതരണവും കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കുഞ്ഞ് ഇല്ലന്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ലീഗൽ സെൽ ചെയർമാൻ മുരളീകൃഷ്ണ, യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനർ സിബി ജോണ്‍ കൈതയിൽ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, ജൂലിയസ് ചാക്കോ, സാം കെ വർക്കി, സാം സൈമണ്‍, ബൈജുമാറാട്ടുകുളം, അജിൻ മള്ളിയിൽ, യദു സി. നായർ, റാഷ് മോൻ ഓറ്റാത്തിൽ, ഹാരിഷ് ജോർജ്,…
Read Moreഹോട്ടലിലെ എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റി മോഷണം; മെലിഞ്ഞ കള്ളനെത്തോടി പോലീസ്; നാൽപതിനായിരം രൂപ നഷ്ടപ്പെട്ടെന്ന് ഉടമ
ചേർത്തല: സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് തിരുമലഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടി (65) യുടെ ആര്യഭവൻ എന്ന ഭക്ഷണശാലയിലാണ് ചൊവ്വാഴ്ച രാത്രിയിൽ മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ കട തുറക്കാൻ എത്തിയ മുഹമ്മദ് കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പൈസ നഷ്ടപ്പെട്ടന്ന് അറിഞ്ഞതോടെ ചേർത്തല പോലീസിൽ പരാതിപ്പെട്ടു. കടയുടെ വാടകയും മറ്റു സാധനങ്ങൾ വാങ്ങുന്നതിനുമുള്ള പൈസയാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. കടയുടെ പുറകു വശത്തുകൂടി മുകളിൽ കയറി എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റിയാണ് മോഷ്ടാവ് കടയിൽ കയറിയത്. 18 വർഷമായി കട നടത്തുന്ന മുഹമ്മദുകുട്ടി ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സതേടുന്ന ആളുമാണ്. ചേർത്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
Read Moreനിങ്ങൾക്കൊപ്പം നിങ്ങളറിയാതെ ഞങ്ങളുണ്ടാകും; പുതുവത്സരത്തെ ആഘോഷ പൂർവം വരവേറ്റോളൂ; കർശന നിരീക്ഷണവുമായി പോലീസ്
കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനായി 1700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളില്‍ മഫ്തി പോലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല. പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത്, നിരോധിത മയക്കുമരുന്നുകളുടെ വില്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഊര്‍ജിതമാക്കും. അനധികൃത മദ്യനിര്‍മാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യവില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളില്‍ വില്പന നടത്തുന്ന മദ്യം സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കും. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും…
Read Moreപുതുവത്സര ആഘോഷത്തിനെത്തിച്ച എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; ഇരുപത്തിരണ്ട് വയസുള്ള യുവാക്കളെ റിമാന്റ് ചെയ്തു
അമ്പലപ്പുഴ: അമ്പലപ്പുഴ റയിൽവേ സ്റ്റേഷനു സമീപം സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. തൃക്കുന്നപുഴ, പാനൂർ കുടത്തിങ്കൾ പടീറ്റത്തിൽ വീട്ടിൽ അജ്മൽ ഷാജി (22) തൃക്കുന്നപുഴ, ചാത്തങ്കരി പടീറ്റത്തിൽ വീട്ടിൽ ഉനൈസ് (22) എന്നിവരെയാണ് ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ്. സതീഷും സംഘവും പിടികൂടിയത്. ഇവരില്‍നിന്നു 9.147 ഗ്രാം എംഡിഎംഎ കണ്ടെത്തി. പുതുവർഷ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തോട്ടപ്പള്ളി, അമ്പലപ്പുഴ, തൃക്കുന്നപുഴ, ഹരിപ്പാട് ഭാഗങ്ങൾ കേന്ദ്രികരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചായായി ഈ ഭാഗങ്ങളിൽ ഷാഡോ സംഘത്തെ നിയോഗിച്ചിരുന്നു. അമ്പലപ്പുഴ താലൂക്കിലെ മദ്യ-മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 94000694 98, 0477-2230182 നമ്പരുകളിൽ അറിയിക്കാം.
Read Moreമനോനില തെറ്റിയ വയോധികയുടെ വീടു വൃത്തിയാക്കുന്നതിനിടെ കൗൺസിലറും ഉദ്യോഗസ്ഥരും ഞെട്ടി! കണ്ടെടുത്തത് ലക്ഷങ്ങളും സ്വര്‍ണവും
പള്ളുരുത്തി: മനോനില തെറ്റിയ വയോധിക ഒറ്റയ്ക്ക് വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നതറിഞ്ഞ് വീടു വൃത്തിയാക്കാനെത്തിയ കൗൺസിലറും ഉദ്യോഗസ്ഥരും ലക്ഷക്കണക്കിനു രൂപയും സ്വർണവും കണ്ടു ഞെട്ടി. പള്ളുരുത്തി തങ്ങൾ നഗറിൽ ഒറ്റയ്ക്കു താമസിച്ചുവന്ന എൺപതുകാരിയുടെ വീട് വൃത്തിയാക്കാനാണ് ഡിവിഷൻ കൗൺസിലർ ലൈലാദാസും ആരോഗ്യവിഭാഗം ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമെത്തിയത്. വൃദ്ധ വൃത്തിഹീന സാഹചര്യത്തിലാണ് കഴിയുന്നതെന്ന് നാട്ടുകാരാണ് അറിയിച്ചത്.ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, പൊതുപ്രവർത്തകരായ ഉദയകുമാർ, വാർമയിൽ മധു, ഇടക്കൊച്ചി സിയന്ന കോളജ് എൻഎസ്എസ് യൂണിറ്റിലെ സന്നദ്ധ പ്രവത്തകർ, കോ-ഓർഡിനേറ്റർ രമ്യ, ഫാസില, ഷാമിന, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടു വൃത്തിയാക്കുന്നതിനിടെ നാലു ലക്ഷത്തോളം രൂപയും അഞ്ചര പവൻ സ്വർണവും കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന പെട്ടികളിലും കുറേയേറെ പേഴ്സുകളിലുമായായിരുന്നു പണവും സ്വർണവും വച്ചിരുന്നത്. വീട്ടിൽനിന്ന് ലഭിച്ച പണം കൗൺസിലർ ലൈലദാസിന്റെയും പൊതുപ്രവർത്തകനായ സുബൈർ, ഗഫൂർ എന്നിവരുടെയും പേരിൽ ബാങ്കില്‍ നിക്ഷേപിച്ച് വയോധികയുടെ…
Read More