ആലുവ: വ്യാജ വിസ നൽകി സ്പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു. കാസർഗോഡ് ആലക്കോട് കുന്നേൽവീട്ടില്‍ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് ഭവനത്തിൽ പൃഥ്വിരാജ് കുമാർ (47) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആലുവ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. ജോബിൻ മൈക്കിളിനെ കാസർഗോഡ് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ലക്ഷങ്ങൾ നൽകി ശേഷം വ്യാജ വിസ കൈപ്പറ്റിയ മൂന്നുപേരെ സ്പെയിൻ ഒരാഴ്ചമുന്പ് തിരിച്ചയച്ചിരുന്നു. വ്യാജ വിസയിൽ യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിൻ അധികൃതർ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്യുകയായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള…
Read MoreCategory: Edition News
മുഖ്യമന്ത്രിക്കെതിരേ അപകീർത്തിപരമായ വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരമായ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. എളമക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറാണ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്ക് ചെലവാക്കിയ തുക പിണറായി വിജയൻ തിരിച്ചടക്കണം എന്ന പേരിൽ മുഖ്യമന്ത്രിയുടെ ചിത്രം സഹിതം ഏഴു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ക്രൈം നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. മുഖ്യമന്ത്രിയെക്കുറിച്ചു വളരെ മോശമായ രീതിയിലാണ് ഈ വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. പിന്നീട് ഇയാൾ ഈ വീഡിയോ ഡിലിറ്റ് ചെയ്തിരുന്നു. എന്നാൽ ആദ്യം പോസ്റ്റു ചെയ്ത വീഡിയോ ഡൗണ്‍ലോഡ് ചെയ്ത എറണാകുളം സ്വദേശിയായ ബഷീറുകുട്ടിയെന്നയാൾ ആറു ദിവസം മുന്‍പ് ഈ വീഡിയോ വീണ്ടും ഷെയർ ചെയ്യുകയാണുണ്ടായത്.
Read Moreകെ സ്വിഫ്റ്റിന് ബസ് വാങ്ങാൻ 610 കോടി കിഫ്ബിയിൽനിന്ന്; കെഎസ്ആർടിസി പുതിയ ബസ് വാങ്ങിയിട്ട് ആറുവർഷം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ : സ്വതന്ത്ര സ്ഥാപനമായ കെ സ്വിഫ്റ്റിന് കൂടുതൽ ബസുകൾ വാങ്ങാൻ കിഫ് ബിയിൽ നിന്നും 610 കോടി രൂപ അനുവദിക്കും. നിലവിൽ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഗഡു വിനിയോഗിച്ച് 50 ഇലക്ട്രിക് ബസുകൾ വാങ്ങി. ഇതിൽ 36 ബസുകൾ എത്തുകയും തിരുവനന്തപുരത്ത് സിറ്റി സർക്കുലറായി ഓടുകയും ചെയ്യുന്നുണ്ട്. 2021 – 22 ൽ കെഎസ്ആർടിസിക്ക് സർക്കാർ പദ്ധതി വിഹിതമായി അനുവദിച്ച തുക ഉപയോഗിച്ചാണ് കെ സ്വിഫ്റ്റിന് 116 ആഡംബര ബസുകൾ വാങ്ങിയത്. 2022 – 23 – ൽ കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് കെ സ്വിഫ്റ്റിന് 131 ബസുകൾ കൂടി വാങ്ങുന്നു. ഇതും ആഡംബര ബസുകളാണ്. കെഎസ്ആർടിസിയ്ക്ക് അനുവദിക്കുന്ന സർക്കാർ ഫണ്ട് ഉപയോഗിച്ച് കെ സ്വിഫ്റ്റിന് ബസുകൾ വാങ്ങുകയും കെഎസ്ആർടി സി യുടെ ദീർഘദൂര സർവീസുകൾ നടത്തുകയും, അതിന്…
Read Moreകെ -റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; കേന്ദ്രം അനുമതി നൽകിയാൽ പദ്ധതിയുമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: കെ -റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രാനുമതി കിട്ടിയാൽ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേന്ദ്ര അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി കോടികണക്കിന് രൂപ ചെലവഴിച്ചതെന്തിനെന്ന് പ്രതിപക്ഷത്ത് നിന്നും മാത്യു കുഴൽനാടൻ മന്ത്രിയോട് ചോദിച്ചു. വലിയ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടുള്ള ഇൻഫ്രാസ്ട്രെക്ചർ സംവിധാനവും പഠനങ്ങളും അനിവാര്യമാണ്. അതെല്ലാം നടത്തുന്നതിന് മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമാണ് തുക ചെലവാക്കിയത്. കുടുതൽ തുക ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി. സംസ്ഥാനം ഇത് വരെ കണ്ട ിട്ടില്ലാത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡിനെ തുടർന്നുള്ള സാന്പത്തിക വരുമാന നഷ്ടവും കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹം സഭയിൽ പറഞ്ഞത്.
Read Moreവ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് മകളുടെ വിവാഹം നടക്കാനിരി ക്കെ; ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മത്തച്ചനില്ലെന്ന് സുഹൃത്തുക്കൾ
കേളകം: കേളകം സ്വദേശിയായ വ്യാപാരിയെ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ (60) യാണ് മാനന്തവാടി കണിയാരത്ത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂൾ കോന്പൗണ്ടിന് സമീപത്തെ ആളൊഴിഞ്ഞ റബർതോട്ടത്തിൽ നിർത്തിയിട്ട കാറിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിൽ തീ പടരുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടുകാർ വിരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴാണ് ഒരാൾ ഡ്രൈവർ സീറ്റിൽ ഉള്ള വിവരം ശ്രദ്ധയിൽപെടുന്നത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാഹനത്തിന്റെ നമ്പർ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. മാനന്തവാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആദ്യം പളളിയുടെ മുമ്പിൽ വാഹനം പാർക്ക് ചെയ്തായും പിന്നീട് റബർ തോട്ടത്തിലേക്ക് പോയതായും…
Read Moreതൊടുപുഴയിൽ കഞ്ചാവുമായി നാലംഗസംഘം പിടിയിൽ; പാലക്കാട് നിന്ന് സംഘമെത്തിയത് എന്തിനായിരിക്കും; തുമ്പുണ്ടാക്കാൻ എക്സൈസ് ഇന്റലിജന്‍സ്
തൊടുപുഴ: കഞ്ചാവും മാരകായുധങ്ങളുമായി തൊടുപുഴ നഗരത്തില്‍ നാലംഗ സംഘം പിടിയിലായ സംഭവം എക്സൈസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. പാലക്കാട് മണ്ണാര്‍കാട് തിരുവിഴാംകുന്ന് മാടാംപാറ എം. ഷാജഹാന് (33), കോട്ടോപാടം വളപ്പില്‍ വി. സുല്‍ഫിക്കര്‍ അലി (27), കോട്ടോപാടം വളപ്പില്‍ വി. മുഹമ്മദ് ഷൗക്കത്തലി (28), കുമരംപുത്തൂര്‍ അക്കിപാടം ബംഗ്ലാവ്പടി ചുങ്കത്ത് സി. മുഹമ്മദ് ഹാരിസ് (38) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പ്രതികളില്‍നിന്നു കഞ്ചാവിനൊപ്പം കഠാര ഉള്‍പ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്ത സാഹചര്യത്തിലാണ് കേസില്‍ എക്സൈസ് വിശദമായ അന്വേഷണം നടത്തുന്നത്. തടി, വാഹനം എന്നിവയുടെ കച്ചവടവുമായി ബന്ധപ്പെട്ട് തൊടുപുഴയിലെത്തിയെന്നാണ് പ്രതികള്‍ എക്സൈസിനു മൊഴി നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതു മുഖവിലക്കെടുത്തിട്ടില്ല. അഗളിയില്നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു.കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്. വന്‍ മയക്കുമരുന്ന് ഇടപാടിനോ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആയിരിക്കാം…
Read Moreസൗഹൃദം അകന്നതിലുള്ള വൈരാഗ്യം; ബ്യൂട്ടീഷനായ വനിതാ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി സംസ്ഥാനം വിട്ടതായി പോലീസ്
കൊച്ചി: കൊച്ചി നഗരത്തിൽ ഉത്തരാഖണ്ഡ് സ്വദേശിനിയായ ബ്യൂട്ടീഷനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പോലീസ് നിഗമനം. ഇയാളെ കണ്ടെത്തുന്നതിനായി നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മൊബൈൽ ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന ആസാദ് റോഡിലാണ് പ്രതിയുടെ ഒടുവിലത്തെ മൊബൈൽ ടവർ ലൊക്കേഷൻ. പ്രതി എത്തിച്ചേരാനിടയുള്ള പ്രദേങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാൾ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലേക്ക് കടന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ 11ഓടെ കലൂർ ആസാദ് റോഡിലായിരുന്നു സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയും കലൂരിലെ സ്പായിലെ ബ്യൂട്ടീഷനുമായ സന്ധ്യയ്ക്ക്(25) ആണ് വെട്ടേറ്റത്. തൃപ്പൂണിത്തുറയിലെ സ്പായിലെ ജീവനക്കാരനും ഉത്തരാഖണ്ഡ് കിച്ചാ പ്രേംനഗർ സ്വദേശിയുമായ ഫാറൂഖ് അലിയാണ് സന്ധ്യയെ ആക്രമിച്ചത്. ആക്രമണത്തിൽ സന്ധ്യയുടെ ഇടത് കൈയ്ക്കും മുതുകിനും ആഴത്തിൽ പരിക്കേറ്റിരുന്നു.…
Read Moreതൃക്കാക്കര കൂട്ടമാനഭംഗകേസ്; സിഐ അടക്കം മൂന്നു പേർ മാപ്പുസാക്ഷികളായേക്കും; അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം ഇങ്ങനെ…
കാക്കനാട്: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ സിഐ അടക്കം മൂന്നു പേർ മാപ്പുസാക്ഷികളായേക്കും. കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ. സുനു, വീട്ടമ്മയുടെ ജോലിക്കാരി വിജയലക്ഷ്മി, പെരുമ്പാവൂർ സ്വദേശി രെജീവ് എന്നിവരെയാണ് മാപ്പ് സാക്ഷിയാക്കാൻ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. പരാതിയിൽ പറയുന്ന ആരോപണങ്ങൾ ഇവരിൽ തെളിയിക്കാൻ സാധിക്കാതായതോടെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. തനിക്ക് വീട്ടമ്മയെ അറിയാമെന്ന് ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടിയുടെ പൂജയുമായി ബന്ധപ്പെട്ടാണ് ഇരുവരും നമ്പറുകൾ കൈമാറിയിരുന്നത്. പിന്നീട് നിരവധി തവണ ഇരുവരും വിളിക്കാറുണ്ടായിരുന്നതായി അയാൾ പോലീസിനോട് പറഞ്ഞു. വീട്ടമ്മയുടെ വീട്ടിൽ താൻ പോയിട്ടില്ലെന്നാണ് അഭിലാഷ് പറയുന്നത്. ഇതിനിടെ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ശശിക്ക് വീട്ടമ്മയുടെ ഭർത്താവ് ഒൻപതുലക്ഷം രൂപ നൽകാനുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടമ്മയുടെ ഭർത്താവ് സുനുവിനോടും ശശിയോട് ദിവസങ്ങൾക്ക് മുമ്പ് പതിനായിരം രൂപ കടമായി…
Read Moreവിഴിഞ്ഞത്ത് സമവായം വേണം; മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല; പി.സി. ചാക്കോയുടെ ക്ഷണം തള്ളിയ ശശി തരൂർ എംപി
കൊച്ചി: തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായ വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടാകണം. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും ശശി തരൂർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതുവരെ അതുണ്ടാവാത്തതിൽ ദുഃഖമുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും തരൂർ മറുപടി നൽകി. കോട്ടയത്തെ പരിപാടിക്ക് എല്ലാവരെയും അറിയിച്ചിട്ടാണ് താൻ പോയതെന്ന് തരൂർ ആവർത്തിച്ചു. എൻസിപിയിലേക്കുള്ള പി.സി. ചാക്കോയുടെ ക്ഷണം തള്ളിയ തരൂർ,…
Read More“സ്പീക്കര്‍ പദവി പുതിയ റോൾ’; രാഷ്ട്രീയ ഗുരുവിന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നതിൽ ദുഃഖകരമെന്ന് എ.എന്‍.ഷംസീര്‍
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പദവി വഹിക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് എ.എന്‍.ഷംസീര്‍. സ്പീക്കര്‍ പദവി പുതിയ റോളാണ്. ഇത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. സഭാനടപടികള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും സഹായത്തോടെ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഷംസീര്‍ പറഞ്ഞു. പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. എ.എന്‍.ഷംസീര്‍ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾതിരുവനന്തപുരം: നിയമസഭാ സ്പീക്കർ പാനലിൽ ചരിത്രത്തിൽ ആദ്യമായി മുഴുവൻ വനിതകൾ. ഭരണപക്ഷത്ത് നിന്നും യു.പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്ത് നിന്നും കെ.കെ.രമയുമാണ് പാനലിലുള്ളത്. നിയമസഭ സമ്മേളിക്കുന്പോൾ സ്പീക്കറുടെ അഭാവത്തിൽ സഭാ നടപടികൾ നിയന്ത്രിക്കുന്നതിനാണ് പാനൽ. സ്പീക്കർ എ.എൻ.ഷംസീറാണ് സ്പീക്കർ…
Read More