സ്വന്തം ലേഖകൻപാലക്കാട്: വൈദ്യുത വേലി കെട്ടി കാട്ടാനകളെ തടയാം എന്ന പദ്ധതിക്ക് തിരിച്ചടി നൽകി പാലക്കാട്ടെ കാട്ടാനകൾ. വൈദ്യുത വേലിയിലെ വൈദ്യുതബന്ധം വിച്ഛേദിക്കാൻ വഴി കണ്ടുപിടിച്ച കാട്ടാനകൾ ഇലക്്ട്രിക് ഫെൻസിംഗ് മറികടന്ന് നാട്ടിലേക്ക് ഇറങ്ങുന്നു. വൈദ്യുതി കടന്നുപോകുന്ന ഫെന്‍സിംഗിന് സമീപത്തുണ്ടായിരുന്ന പനകളും തേക്കും അടക്കമുള്ള മരങ്ങള്‍ ഫെന്‍സിംഗിലേക്ക് കുത്തിമറിച്ചിട്ട് ഇതുവഴിയുള്ള വൈദ്യുതബന്ധം ഇല്ലാതാക്കിയ ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്നതു പതിവായതോടെ മുതലമട നിവാസികൾ ഭീതിയിൽ. തുടർച്ചയായ രണ്ടാം ദിനവും പാലക്കാട് മുതലമടയിൽ ഒരേ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കാളിയൻപാറ വേളാങ്കാട്ടിൽ ചെന്താമരാക്ഷന്റെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. വന്യമൃഗ ശല്യമുള്ള പ്രദേശമായതിനാല്‍ കൃഷിയിടത്തിന് ചുറ്റും ഫെന്‍സിംഗ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ അടക്കം തുടര്‍ച്ചയായ രണ്ട് ദിവസം കാട്ടാന കൃഷിയിടത്തിലിങ്ങി. കഴിഞ്ഞ രണ്ടു തവണയും കാട്ടാനകള്‍ ഫെന്‍സിംഗ് നശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഫെന്‍സിംഗ് നശിപ്പിച്ചെങ്കിലും ഇന്നലെ…
Read MoreCategory: Edition News
കാര്യം നടക്കണേ കനകന് കൈക്കൂലി കിട്ടണം; കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്കിന് ഒടുവിൽ പണികിട്ടി
കട്ടപ്പന: ഭൂമി രജിസ്ട്രേഷൻ നടപടികൾക്ക് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി അഞ്ചിന് കിഴക്കൻ മേഖല വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 3,470 രൂപ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിരുന്നു. ഇതേത്തുടർന്നാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയതത്.ഇയാൾക്ക് ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുമെന്നു സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്ഥാപനത്തിൽ ആധാരം എഴുത്തുകാർ മുഖേന ഇടപാടുകൾക്ക് കൈക്കൂലിയായി പണം ചോദിച്ചു വാങ്ങുന്നതായും പണം സബ് രജിസ്ട്രാർ ഓഫീസിലെ റിക്കാർഡ് മുറിയിലെ അലമാരയിൽ ഒളിപ്പിച്ചു വച്ചശേഷം വൈകുന്നേരം ജീവനക്കാർ വീതിച്ചെടുക്കുന്നതായും പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.
Read Moreഅമ്മയും മകളും ഒരുമിച്ച് സർക്കാർ ജോലിയിലേക്ക്; ജോലിക്കിടയിലും പഠനത്തിന് സമയം കണ്ടെത്തിയപ്പോൾ ഗവൺമെന്റ് ജോലിയെന്ന സ്വപ്നം കൂടെപ്പോന്നു…
കട്ടപ്പന: ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കു പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷയും വിജയകരമായി പൂർത്തിയാക്കി അമ്മയും മകളും. അടിമാലി കൊരങ്ങാട്ടി ചെറുകുന്നേൽ എം.കെ.ശ്രീജയും മകൾ മേഘയുമാണ് ഒരേ ജോലിക്കായി വിജയവഴി താണ്ടിയത്. പിഎസ്സി പരീക്ഷാ പരിശീലന ക്ലാസുകളിലൊന്നും പങ്കെടുക്കാതെയാണ് ഇരുവരും റാങ്ക് പട്ടികയിൽ ഇടംപിടിക്കുകയും കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുകയും ചെയ്തത്. വിധവയായ ശ്രീജ 2015ൽ അടിമാലി നോർത്ത് വാർഡിൽനിന്ന് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. നിലവിൽ ആശാ പ്രവർത്തകയാണ്. ഇതിനിടെ ലഭിക്കുന്ന കുറഞ്ഞ സമയത്തായിരുന്നു പഠനം.ഇളയ മകളും പത്താംക്ലാസ് വിദ്യാർഥിനിയുമായ അനഘയുടെ സഹായത്തോടെയാണ് ഇരുവരും പഠനം നടത്തി സർക്കാർ ജോലിയെന്ന സ്വപ്നം നേടിയത്. ആദിവാസി സമൂഹത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്നുള്ള പ്രത്യേക നിയമനത്തിലേക്കാണ് ഇവർ യോഗ്യത നേടിയിരിക്കുന്നത്. ശ്രീജ രണ്ടാം തവണയും മേഘ ആദ്യതവണയുമാണ് പിഎസ്സി പരീക്ഷയെഴുതുന്നത്. അടിമാലി ഗവ. എച്ച്എസ്എസിലായിരുന്നു ഇരുവരും പരീക്ഷയെഴുതിയത്.…
Read Moreതനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ പണവും ആഭരണവും കവർന്ന കേസ്! യുവതി റിമാൻഡിൽ
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയും സ്വർണാഭരണവും മോഷ്ടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ വീട്ടിൽ മോഷണം നടത്തിയ വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ മായ കുമാരി (35)യെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം 4. 30ന് ലക്ഷ്മിക്കുട്ടിയമ്മ സമീപമുള്ള ക്ഷേത്രത്തിൽ പോയ സമയം പ്രതിയായ മായ സമീപമുള്ള വീടിന്റെ ഗേറ്റിനു മുൻവശം സ്കൂട്ടറിൽ എത്തുകയും തുടർന്ന് വീടിനുള്ളിൽ കയറി പതുങ്ങിയിരുന്നു. രാത്രിയിൽ തനിച്ചു താമസിക്കുന്ന ലക്ഷ്മികുട്ടിയമ്മ വീട് പൂട്ടി സമീപത്തെ ബന്ധുവീട്ടിൽ ഉറങ്ങാൻ പോയി. പുലർച്ചെ എത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നതുകണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറികളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അരപ്പവൻ തൂക്കമുള്ള കമ്മലും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഹരിപ്പാട്…
Read Moreലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികളുടെ തട്ടിപ്പിന് ഇരയായവരിൽ ഡോക്ടറും; നഷ്ടപ്പെട്ടത് 4 കോടിയോളം രൂപ
കാക്കനാട്: ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ലക്ഷങ്ങൾ തട്ടിയ കേസിൽ മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപന ഉടമകളായ ദന്പതികൾക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു. സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ശ്രീരഞ്ജിനി എന്നിവർക്കെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.തൃക്കാക്കര ഭാരത് മാതാ കോളജിന് എതിർവശത്തെ ചക്കരംപിളളി അവന്യൂ ബിൽഡിംഗിൽ മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപനം വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച് പ്രതിമാസം വൻ ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ രണ്ടുപേരിൽ നിന്നുമായി നാലുകോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ സ്ഥാപന ഉടമകളായ ദന്പതികൾ ഒളിവിലാണ്.
Read Moreഹിഗ്വിറ്റ കോടതി കയറുന്നു; ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു. എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്‍പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്റെ എൻഒസി വേണമെന്ന്…
Read Moreവിലക്കയറ്റം ദേശീയ പ്രതിഭാസം; പച്ചക്കറി വിലയെപ്പറ്റി പ്രതിപക്ഷത്തിന് ധാരണയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം:വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്ന് മന്ത്രി ജി. ആര് അനിൽ. സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ മന്ത്രി പറഞ്ഞു. ടി.വി.ഇബ്രാഹിം എം എല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു. വിപണിയെക്കുറിച്ച് ഒന്നുമറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയതെന്നും മന്ത്രി പറഞ്ഞു. നെല്ലിന്റെ ഉത്പാദനം കൂടി. ഇന്നത്തെ തക്കാളിയുടെ വില പ്രതിപക്ഷത്തിന് അറിയുമോയെന്നും രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസാണെന്നും മന്ത്രി പറഞ്ഞു. പഴയ രീതിയിൽ ചിന്തിക്കാതെ കുറച്ചുകൂടി വസ്തുതകൾ പരിശോധിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉയർന്ന വിലയുള്ള അരി വർഷം 1600 കോടി…
Read Moreഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കും; വിഴിഞ്ഞം സമരക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം മൂലം അദാനി ഗ്രൂപ്പിനുണ്ടായ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കില്ലെന്ന് സര്‍ക്കാര്‍. 140 ദിവസമാണ് സമരം നടന്നത്. തുറമുഖം ഉപരോധിച്ചുകൊണ്ടുളള പ്രതിഷേധം 110 ദിവസമുണ്ടായിരുന്നു. തുറമുഖ ഉപരോധം മൂലം 220 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കമ്പനി പറയുന്നത്. അതേസമയം കരാര്‍ പ്രകാരം പദ്ധതിക്ക് കാലതാമസമുണ്ടായാല്‍ ആദ്യ മൂന്ന് മാസവും പിന്നീട് പിഴയോട് കൂടിയ ആറ് മാസവും നീട്ടി നല്‍കാമെന്നാണ് വ്യവസ്ഥ. അത്പ്രകാരം ഇന്നലെവരെ ഏകദേശം 28 കോടിയോളം രൂപ കമ്പനി സര്‍ക്കാരിന് പിഴയും കൂടാതെ പലിശയും നല്‍കേണ്ടി വരും. സര്‍ക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആര്ബിട്രേഷന് ഫയല്‍ ചെയ്തിരിക്കുകയാണ്. സമരത്തിന്റെ പേരിലുളള നഷ്ടപരിഹാരമായി 200 കോടിയോളം രൂപ കമ്പനി ചോദിക്കുന്നുമുണ്ട്. ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽതിരുവനന്തപുരം: ഓണസമ്മാനമായി വിഴിഞ്ഞത്ത് കപ്പലടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖത്തിന്റെ…
Read Moreമാങ്ങാക്കാര്യം അന്താരാഷ്ട്ര പ്രശ്നമായി; കായംകുളത്ത് മൂന്ന് യുവതികളെ വടിവാളിന് വെട്ടിവീഴ്ത്തി; മുഖത്തും കൈക്കും വെട്ടേറ്റവർ ഗുരുതരാവസ്ഥയിൽ
കായംകുളം : മൂലശ്ശേരി അമ്പലത്തിന് സമീപം അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് സ്ത്രീകൾക്ക് വേട്ടേറ്റു. കായംകുളം കീരീക്കാട് തെക്ക് മുലേശ്ശേരിൽ മിനി (49 )നമ്പലശ്ശേരീൽ സ്മിത (34 ) നന്ദുഭവനത്തിൽ നീതു (19 ) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആദ്യം കായംകുളം താലുക്ക് ആശുപത്രിയിലും തുടർന്ന്, പരിക്ക് ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് മാങ്ങ പറിച്ചതിനെ തുടർന്നുണ്ടായ തർക്കം കായംകളം പോലിസ് മധ്യസ്ഥതയിൽ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തർക്കവും ആക്രമണവുണ്ടായത്. അയൽ വാസിയായ ബിജുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അക്രമിച്ചതെന്ന് വെട്ടേറ്റവർ മൊഴി നൽകി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് കായംകുളം പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കൈക്കും മുഖത്തും വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.
Read Moreകടുവ ഇറങ്ങി; കണ്ണൂരിൽ മൂന്നു പഞ്ചായത്തുകളിൽ ജാഗ്രത; സ്കൂളിന് അവധി, തൊഴിലുറപ്പ് പണി നിർത്തിവച്ചു;കടുവയെ കണ്ടെത്താൻ തെരച്ചിൽ
ഇരിട്ടി: ഉളിക്കൽ, പായം പഞ്ചായത്തുകൾക്കു പിന്നാലെ അയ്യൻകുന്ന് പഞ്ചായത്തിലും കടുവയെ കണ്ടെത്തി. മുണ്ടയാംപറന്പ് ഭഗവതി ക്ഷേത്രത്തിന് സമീപം എരുവന്താനം പ്രഭാകരന്റെ പറന്പിലാണ് രാവിലെ 6.30 ഓടെ കടുവയെ കണ്ടെത്തിയത്. അയൽവാസിയായി പുതിയവീട്ടിൽ ബിനുവാണ് കടുവയെ കണ്ടത്. വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചർ ജിജിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചു. വാർഡ് മെന്പർ മിനി വിശ്വനാഥൻ, കരിക്കോട്ടക്കരി എസ്ഐ എം. അംബുജാക്ഷൻ തുടങ്ങിയവർ സ്ഥലത്തെത്തി മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. രാവിലെ പത്തോടെ കോഴിക്കോട് നിന്ന് ദ്രുതകർമ്മ സേനയെത്തി കടുവയ്ക്കായി തെരച്ചിൽ ആരംഭിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മുണ്ടയാംപറന്പിൽ സ്കൂളിന് അവധി നല്കി. തൊഴിലുറപ്പ് പണികൾ നിർത്തി വയ്ക്കാനും വനംവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കാമറകളും ഡ്രോൺ…
Read More