പാലക്കാട്: ഒറ്റപ്പാലത്ത് കവർച്ച തടയുന്നതിനിടെ വയോധിക ദന്പതികളെ വീടിനുള്ളിൽ വെട്ടിപ്പരിക്കേൽപിച്ച മോഷ്ടാവ് പിടിയിൽ. ഒറ്റപ്പാലം പാലപ്പുറത്ത് സുന്ദരേശ്വരൻ (72), ഭാര്യ അംബികാദേവി (68) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച തമിഴ്നാട് പഴനി സ്വദേശി ബാലനെ പോലീസ് ലക്കിടിയിൽ വച്ച് പിടികൂടി. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വീട്ടിൽ ദന്പതികൾ മാത്രമാണുണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണർന്നത്്. ഉടനെ സുന്ദരേശനും എഴുന്നേറ്റു. ഇവർ തടയാൻ ശ്രമിച്ചപ്പോൾ കള്ളൻ കൈയിലുണ്ടായിരുന്ന വാൾക്കൊണ്ട് ഇരുവരെയും മാറി മാറി വെട്ടുകയായിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു രക്ഷപ്പെട്ടു. ദന്പതികൾ തന്നെ ഇക്കാര്യം ഒറ്റപ്പാലം പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കള്ളൻ ഫോൺ കൊണ്ടുപോ യത് പോലീസിന് തുന്പായി. ഒട്ടും വൈകാതെ ഫോണിന്റെ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കള്ളനെ ലക്കിടിയിൽനിന്നു കസ്റ്റഡിയിലെടുത്തു. കള്ളന്റെ വെട്ടേറ്റ് സുന്ദരേശ്വനു നെറ്റിലിയും മുതുകിലും…
Read MoreCategory: Edition News
ഇടുക്കിയിൽ ആഫ്രിക്കന്‍ പന്നിപ്പനി; കരിമണ്ണൂരില്‍ പന്നികളെ കൊന്നുതുടങ്ങി; 276 പന്നികളെ ഇന്നു കൊല്ലും
തൊടുപുഴ: കരിമണ്ണൂര്‍ ചാലാശേരി ഭാഗത്തെ സ്വകാര്യ ഫാമിലെ പന്നികള്‍ക്ക് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ ഫാമുകളിലെ പന്നികളെ കൊന്നുതുടങ്ങി. ഇന്നു രാവിലെ മുതലാണ് മൃഗസംരക്ഷണ വകുപ്പിന്റെയും പോലീസിന്റെെയും നേതൃത്വത്തില്‍ പന്നികളെ കൂട്ടത്തോടെ കൊന്നുതുടങ്ങിയത്. 276 പന്നികളെയാണ് ഇന്നു കൊല്ലുന്നത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടേയ്ക്ക് പുറമെ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. രോഗം സ്ഥിരീകരിച്ച 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബിനോയി സി മാത്യു, ജില്ലാ എപ്പിഡമിളോജിസ്റ്റ് നിശാന്ത എം.പ്രഭ, കരിമണ്ണൂര്‍ സിഐ സുമേഷ് സുധാകരന് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍. കുത്തിവയ്പ്പു നല്‍കിയാണ് പന്നികളെ കൊല്ലുന്നത്. പിന്നീട് ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് ജഡങ്ങള്‍ മറവുചെയ്തു. പ്രതിരോധ മരുന്നു തളിച്ചാണ് ജഡങ്ങള്‍ കുഴിച്ചുമൂടുന്നത്. കര്‍ശന സുരക്ഷാ നടപടികളാണ് പ്രദേശത്ത് സ്വീകരിച്ചിരിക്കുന്നതെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്. മധുബാബു…
Read Moreരാവിലെ ഫോൺ വന്നു, തൃഷ്ണമോൾ ആത്മഹത്യ ചെയ്തു; ഭർത്താവിന്റെ സൃഹൃത്തിനെ ചോദ്യം ചെയ്തുപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന പ്രണയകഥ
പന്തളം: പന്തളം പൂഴിക്കാട് തൂമല മനുമന്ദിരത്തിൽ ബിനു കുമാറിന്റെ ഭാര്യ തൃഷ്ണമോൾ (27) ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. പന്തളം, തോട്ടക്കോണം, മുളമ്പുഴ മലയ്യത്ത് വീട്ടിൽ ശ്രീകാന്തിനെ(31)യാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.ശ്രീകാന്ത് ഒരു വർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. കഴിഞ്ഞ ഒക്ടോബർ 30നു രാവിലെയാണ് തൃഷ്ണയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മരണദിവസം രാവിലെ യുവതിയും ശ്രീകാന്തും തമ്മിലുള്ള മൊബൈൽ സംഭാഷണവും യുവതി ആത്മഹത്യ ചെയ്യുമെന്ന് ഫോണിലൂടെ ശ്രീകാന്തിനെ അറിയിച്ചതും പോലീസ് കണ്ടെത്തി. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് അറസ്റ്റ്. ശ്രീകാന്ത് അവിവാഹിതനാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍നിന്ന് കാണാതായ ഭര്‍ത്താവും രണ്ടു മക്കളുമുള്ള വീട്ടമ്മ! വിഷം കഴിച്ചത് കൂടെ താമസിച്ചിരുന്ന യുവാവിനൊപ്പം
കാഞ്ഞങ്ങാട്: ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍ നിന്നും കാണാതായ ഭര്തൃമതിയാണെന്ന് സ്ഥിരീകരിച്ചു. ഹോട്ടല്‍ ജീവനക്കാരിയായ രമ (45) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള രമയെ കാണാതായെന്ന് കാണിച്ച് ഏഴുവര്‍ഷം മുന്‍പ് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന വയനാട് പനമരം സ്വദേശി ജയപ്രകാശിനൊപ്പമാണ് യുവതി വിഷം കഴിച്ചത്. ജയപ്രകാശിന്റെ നില ഗുരുതരമാണ്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇതേത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസിന് മൊഴിയെടുക്കാനായില്ല. മൊഴിയെടുത്തു കഴിഞ്ഞാല്‍ മാത്രമേ സംഭവ ത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകുകയുള്ളൂവെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായര്‍ പറഞ്ഞു.
Read Moreഒരു കരിങ്കോഴിക്ക് ഇത്ര വിലയോ? ലേലം വിളി കത്തിക്കയറി! കൂത്തുപറമ്പില്‍ നടന്ന കരിങ്കോഴി ലേലം വിളിയില്‍ സംഭവിച്ചത്…
കൂത്തുപറമ്പ്: ഒരു സാധാരണ കരിങ്കോഴിക്ക് എത്ര വിലയുണ്ടാകുമെന്ന് ചോദിച്ചാൽ അഞ്ഞൂറോ അറുന്നൂറോ എന്നാകും ഉത്തരം. എന്നാൽ ഞെട്ടേണ്ട, കേട്ടോളൂ. ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ ഒരു കരിങ്കോഴിക്ക് കിട്ടിയത് 39,000 രൂപ. ടെന്റ് കെട്ടി തെരുവ് സർക്കസ് അവതരിപ്പിക്കുന്ന സംഘം ലേലത്തിന് വച്ച കരിങ്കോഴിയുടെ വിലയാണ് എല്ലാവരെയും ഞെട്ടിച്ച് ഉയർന്നുപൊങ്ങിയത്. ലേല വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. കരിങ്കോഴിയെ സർക്കസ് സംഘത്തിനായി പ്രദേശവാസിയായ ഒരാളായിരുന്നു സ്പോൺസർ ചെയ്തത്.
Read Moreതലയ്ക്കു മീതെ ഫുട്ബോള്‍, അലയടിച്ച് ആവേശം! ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഓടുന്ന ബസിന്റെ ചില്ലിലേക്കു ചാടിക്കയറി തല കൊണ്ട് ചില്ലടിച്ചു പൊട്ടിക്കുക … ഫുട്ബോള്‍ ജ്വരം തലയ്ക്കു പിടിക്കുമ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്ക്. ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മാറിന്റെ കടുത്ത ആരാധകനാണെന്നും ബസിന് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണെന്നുമാണ് സംഭവ സ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്. മലപ്പുറം പെരിന്തല്‍മണ്ണയിലുണ്ടായ സംഭവം വൈറലായിരുന്നു. ഇഷ്ട താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച് യുദ്ധം കൊഴുക്കുന്നതിനിടയിലാണ് ആവേശത്തിന്റെ സകല സീമകളും ലംഘിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളു.പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും തന്നെയാണ് ഫ്ളക്സ് ബോര്‍ഡുകളില്‍ നിറയുന്നത്. പോര്‍ച്ചുഗലും സ്പെയിനും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയ്ക്കുമെല്ലാം ആരാധകര്‍ക്ക് പഞ്ഞമില്ല. പക്ഷേ, താരങ്ങളോടുള്ള ആരാധനയാണ് കടും കട്ടി. പച്ചപുതച്ച മൈതാനത്ത് അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍…
Read Moreമകള്‍ ആ കാര്യം പറഞ്ഞില്ലായിരുന്നെങ്കില്‍..! ഭര്‍ത്താവുമായി പിണങ്ങി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒടുവില്‍…
നാദാപുരം: ഭര്‍ത്താവുമായി പിണങ്ങി മകളുമായി വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വളയം സ്വദേശിനിയായ യുവതിയാണ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുന്നതിന് മുമ്പ് വിഷം കഴിച്ചത്. ചൊവ്വാഴ്ച്ച രാവിലയാണ് യുവതിയും മകളും ഭര്‍തൃ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരികെ എത്താതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ കാണാതായ സംഭവത്തില്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുവതിയുടെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു . മൊബൈല്‍ ലൊക്കേഷന്‍ കോഴിക്കോട് ടൗണില്‍ കണ്ടെത്തിയതോടെ ടൗണ്‍ പോലിസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിനിടെ യുവതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പോലീസ് അന്വേഷണം തുടരുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരം യുവതി മകള്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തി. സ്ഥലത്തെത്തിയ യുവതിയുടെ മാതാവിനോട് അമ്മ വിഷം കഴിച്ചതായി മകള്‍ പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ പോലീസ്…
Read Moreനൂറനാട് വില്ലേജിലെ ഫ്രണ്ട് ഓഫീസിൽ മഴ പെയ്താൽ കുട ചൂടണം! മഴവെള്ളം ശേഖരിക്കുന്നത് ജീവനക്കാരും നാട്ടുകാരും പിരിവെടുത്തു വാങ്ങിയ നാല് പ്ലാസ്റ്റിക്ക് ബക്കറ്റില്‍
നൗഷാദ് മാങ്കാംകുഴി ചാരുംമൂട്: നൂറനാട് വില്ലേജ് ഓഫീസിലെ ഫ്രണ്ട് ഓഫീസിനുള്ളിൽ മഴ പെയ്താൽ കുട ചൂടണം. റവന്യൂ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് രണ്ടു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കപ്പെട്ട നൂറനാട് വില്ലേജ് ഓഫീസിനുള്ളിലാണ് മഴ പെയ്താൽ കുടചൂടി നിൽക്കണ്ട ദുരവസ്ഥയുള്ളത്. പഴയ കെട്ടിടത്തിനോടു ചേർന്ന് നിർമിച്ചതാണ് ഫ്രണ്ട് ഓഫീസ്. ഇപ്പോൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിരിവെടുത്തു വാങ്ങിയ നാല് പ്ലാസ്റ്റിക്ക് ബക്കറ്റിലാണ് മഴവെള്ളം ശേഖരിക്കുന്നത്. പ്രവേശനകവാടത്തിലെ റാമ്പും പിടിച്ചു കയറാനുള്ള ഹാൻഡ് റീലും കടന്ന് അകത്തെ കാത്തിരിപ്പു ഹാളിൽ കയറുന്നവർക്ക് മഴ നനയാനാണ് യോഗം. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂര പല ഭാഗത്തും ചോർന്നൊലിക്കുകയാണ്. നിർമാണത്തിൽ വൻ ക്രമക്കേടു നടന്നതായും ഇത് വിജിലിൻസ് വിശദമായി അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും ശക്തമായ മഴ പെയ്താൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള രേഖങ്ങൾ…
Read Moreവീട്ടമ്മയെ കബളിപ്പിച്ച് ദേവിയും സുമതിയും തട്ടിയെടുത്തത് 21 പവനോളം സ്വര്‍ണം! യുവതികള്‍ വീട്ടമ്മയെ കബളിപ്പിച്ച തന്ത്രം ഇങ്ങനെ…
കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ കേസില്‍ 2 സ്ത്രീകളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കല്‍ പയ്യനല്ലൂര്‍ ഭാഗത്ത് അയ്യപ്പഭവനം വീട്ടില്‍ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തന്‍വീട്ടില്‍ സുമതി(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കോട്ടയം അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വര്‍ണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍ കിടങ്ങൂര്‍ അമ്മാവന്‍പടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകള്‍ തോറും കയറിയിറങ്ങി വില്പന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വര്‍ണം കൊണ്ട് കുരിശ് പണിതാല്‍ മതി എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നും പലപ്പോഴായി സ്വര്‍ണം കൈക്കലാക്കിയത്. പിന്നീട് വീട്ടമ്മക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കുകയും തുടര്‍ന്ന് ജില്ലാ പൊലീസ്…
Read Moreഒമ്പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കൈതട്ടി മാറ്റിയതിനാൽ രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: സ്കൂളിലേക്ക് പോയ ഒന്‍പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തേവര അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെ 8.30-നാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിലാണ് കുട്ടി സൈക്കിൾ വച്ചത്. തുടർന്ന് റെയിൽവേ ലൈൻ മുറിച്ചു കടന്ന് സ്കൂളിലേക്ക് എത്തുന്നതിനു മുന്‍പായി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ കൈ തട്ടിമാറ്റി മുന്നോട്ട് ഓടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സമീപസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവം നടന്ന സമയത്ത് അവിടെ കൂടി കടന്നുപോയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു സൗത്ത് പോലീസ് പറഞ്ഞു.
Read More