പാലക്കാട്: അട്ടപാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ടു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ശ്രീമതി, കാർത്തി എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് കഴിഞ്ഞത്. ഇതിൽ ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് തലയിലും വെടിയേറ്റെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നേരത്തെ, മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിയമസഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷം വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു. മാവോയിസ്റ്റുകൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ച പ്രതിപക്ഷം ഏറ്റുമുട്ടലാണെങ്കിൽ എങ്ങനെ മാവോയിസ്റ്റികൾക്ക് മാത്രം പരിക്കുണ്ടായി എന്നും ചോദിച്ചു. എന്നാൽ, ഏറ്റുമുട്ടലിൽ തന്നെയാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നും തണ്ടർബോൾട്ട് സംഘത്തിനു നേരെ ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കി.
Read MoreCategory: Palakkad
അട്ടപ്പാടി കനത്ത ജാഗത്രയിൽ; ശേഷിക്കുന്ന മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു
പാലക്കാട്: വെടിവെപ്പിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട അട്ടപ്പാടി മേഖലയിൽ ശേഷിക്കുന്ന മാവോയിസ്റ്റുകൾക്കായി വനത്തിൽ പോലീസ് തെരച്ചിൽ തുടരുന്നു. മാവോയിസ്റ്റുകൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളിലെല്ലാം ശക്തമായ കാവൽ ഏർപ്പെടുത്തിയാണ് വിവിധ സംഘങ്ങളായി തെരച്ചിൽ തുടരുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇരുവിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. ആദ്യദിനത്തിൽ തമിഴ്നാട് സ്വദേശി കാർത്തിക്, കർണാടക സ്വദേശികളായ രമ, അരവിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. ഇന്നലയുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് മണിവാസകവുമാണ് കൊല്ലപ്പെട്ടത്. നാലുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ മാവോയിസ്റ്റുകളുടെ പ്രത്യാക്രമണ സാധ്യതയുണ്ടാവുമെന്ന വിശ്വാസത്തിൽ അതീവ ജാഗ്രതയിലാണ് പോലീസ്. മറ്റു മേഖലകളിൽ നിന്ന് കൂടുതൽ മാവോയിസ്റ്റുകൾ തിരിച്ചടി ശക്തമാക്കാൻ വനത്തിലെത്തിയിട്ടുണ്ടാവുമെന്ന കണക്കുകൂട്ടലുമുണ്ട്. ഇതിനാൽ ഏറ്റുമുട്ടൽ നടന്ന അട്ടപ്പാടി വനമേഖലയിൽ നിന്നും പുറത്തേക്കുള്ള വഴികളെല്ലാം പോലീസ് അടച്ചുകഴിഞ്ഞു. തമിഴ്നാട്, കർണാടക പോലീസും അതിർത്തികളിലും വനമേഖലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സഞ്ചാരവഴികളും…
Read Moreമാവോയിസ്റ്റുകളുടെ വധം; എതിർക്കുന്നവരെ കൊല്ലുന്ന നയമാണ് സർക്കാരിനെന്ന് ഗ്രോ വാസു
പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തില്‍ സർക്കാർ ജനകീയ അന്വേഷണം നേരിടണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു. ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിക്കാൻ മാധ്യമങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിക്കണമെന്നും ഭരണകൂടത്തെ എതിർക്കുന്നവരെ കൊന്ന് തീർക്കുന്ന നയമാണ് സർക്കാരിന്റേതെന്നും ഗ്രോ വാസു പ്രതികരിച്ചു. തിങ്കളാഴ്ചയാണ് മൂന്ന് മാവോയിസ്റ്റുകളെ തണ്ടർ ബോള്‍ട്ട് സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. കർണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വീണ്ടും ഉൾവനത്തിൽ വെടിവയ്പുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെ, തിങ്കളാഴ്ച വെടിയേറ്റ മണിവാസകം എന്ന മാവോയിസ്റ്റും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
Read Moreവാളയാർ കേസ് മറയ്ക്കാനോ; പാലക്കാട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം ദുരൂഹമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി
പാലക്കാട്: അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ. വാളയാർ കേസ് മറയ്ക്കാൻ സർക്കാൻ നാടകം കളിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലൊരു ഏറ്റമുട്ടലുണ്ടായിട്ട് അത് നാട്ടുകാർ പോലും അറിഞ്ഞില്ലെന്നത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ടെന്നും എംപി കൂട്ടിച്ചേർത്തു. അഗളിയിലെ ഉൾവനത്തിൽ മഞ്ചക്കണ്ടി മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. വനത്തിൽ തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോർട്ട്. പോലീസ് തിരയുന്ന മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഉൾവനത്തിൽ നിന്നും എകെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ടെന്നും സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നുമാണ് പോലീസിന്റെ വിശദീകരണം. ഇന്ന് രാവിലെയാണ് വനത്തിൽ ഏറ്റുമുട്ടലുണ്ടായത്. ഉൾവനത്തിൽ…
Read Moreപാലക്കാട് ദേശീയപാതയും കുതിരാനും ഗതാഗത യോഗ്യമാക്കണം; ടി.എൻ.പ്രതാപൻ എംപിയുടെ നിരാഹാര സമരം
പട്ടിക്കാട്: വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ കിടക്കുന്ന പാലക്കാട് ദേശീയപാതയും കുതിരാനും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപി നിരാഹാര സമരം നടത്തുന്നു. പട്ടിക്കാട് സെന്ററിൽ ഇന്ന് രാവിലെയാണ് സമരം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഇതുവരെ സ്ഥലത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്തില്ല. കേന്ദ്രം ആകട്ടെ സംസ്ഥാന താൽപര്യത്തെ അവഗണിക്കുകയും ചെയ്യുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ റോഡ് നിർമാണത്തിൽ കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് സമരമെന്ന് ഡിസിസി പ്രസിഡന്റു കൂടിയായ ടി.എൻ. പ്രതാപൻ പറഞ്ഞു.
Read Moreകുതിരാനിലെ കുഴികൾ;ബസുടമകൾ സമരത്തിൽനിന്നു പിൻമാറണമെന്നു മന്ത്രി
തൃശൂർ: തകർന്നു തരിപ്പണമായിക്കിടക്കുന്ന കുതിരാനിലെ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ നടത്താനിരുന്ന ബസ് സമരത്തിൽനിന്നു പിൻമാറണമെന്ന് ബസ് ഉടമ പ്രതിനിധികളോടു മന്ത്രി എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു. കുതിരാൻ ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ കളക്ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. മഴയില്ലെങ്കിൽ കുഴികൾ അടച്ച് രണ്ട് ദിവസത്തിനകം ടാറിംഗ് തുടങ്ങുമെന്നും വലിയ കണ്ടെയ്നർ വാഹനങ്ങൾ വഴി തിരിച്ചുവിടാനോ, രാത്രി പത്തിനുശേഷം മാത്രം കുതിരാനിൽ പ്രവേശിപ്പിക്കുവാനോ വേണ്ടുന്ന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി ഉറപ്പ് നൽകി. പെട്ടെന്നു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ സമരത്തിൽ നിന്നും പിൻമാറുമെന്ന് ബസ് ഉടമ പ്രതിനിധികൾ അറിയിച്ചു.ഇരുന്പുപാലം വരെയുള്ള നാലു കിലോമീറ്റർ പരിധിയിലാണ് അറ്റകുറ്റപ്പണികൾ പെട്ടെന്നു തീർക്കേണ്ടതെന്നും അതിനുശേഷം ദേശീയപാതയിലെ കുഴികൾ കോണ്‍ക്രീറ്റും മെറ്റലും ചേർത്ത് അടച്ച് റീടാറിംഗ് ചെയ്താലേ…
Read Moreകുറ്റക്കാർ ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കണം; വാളയാർ കേസിൽ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സിപിഎം
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടാൻ ആവശ്യമായ നടപടികൾക്ക് സർക്കാർ ഇടപെടണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതികിട്ടണം. കുറ്റക്കാർ ആരായാലും അവരെ നിയമത്തിന് മുന്നിലെത്തിക്കണം. കേസ് വാദിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നാണോ അതോ അന്വേഷണത്തിലാണോ വീഴ്ചയുണ്ടായതെന്ന് സർക്കാർ പരിശോധിക്കണം. കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി സംഭവത്തിലെ ദുരൂഹത നീക്കണം. പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്യുന്നതായും പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി.
Read Moreസ്ത്രീ സുരക്ഷയുടെ പേരിൽ ഊറ്റം കൊള്ളൂന്ന സർക്കാർ കുട്ടികളുടെ ആത്മാവിനോടു പോലും നീതി കാണിച്ചില്ലെന്ന് രമ്യ ഹരിദാസ് എംപി
പാലക്കാട്: വാളയാറിലെ പിഞ്ചോമനകളുടെ ആത്മാവിനോട് പോലും നീതി കാണിക്കാൻ സ്ത്രീ സുരക്ഷയുടെ പേരിൽ ഉൗറ്റം കൊള്ളൂന്ന ഇടതുപക്ഷസർക്കാരിനു കഴിഞ്ഞില്ലെന്ന് രമ്യ ഹരിദാസ് എംപി. ഈ കേസ് തുടക്കം മുതലേ അട്ടിമറിച്ച പോലീസ് വീണ്ടും വിധിക്കെതിരെ അപ്പിൽ നൽകാൻ ശ്രമിക്കുന്നത് ഇപ്പോൾ തെളിവില്ലാത്തതിന്റെ പേരിൽ പ്രതികൾക്ക് ലഭിച്ച സ്വാതന്ത്ര്യം അരക്കിട്ടുറപ്പിക്കാൻ വേണ്ടിയാണ്. കേസ് അടിയന്തിരമായി സ്വതന്ത്ര ഏജൻസിക്കു കൈമാറി അടിമുടി പുനരന്വേഷണം നടത്താൻ തയ്യാറാകണം. സർക്കാരും പോലീസും ഇരകളോടൊപ്പമല്ല വേട്ടക്കാരനോടൊപ്പമാണെന്ന് വ്യക്തമാണ്. വി.എസ് അച്യുതാനന്ദൻ തുടക്കം മുതലേ പോലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്കും നിയമ വകുപ്പു മന്ത്രിക്കും ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. കേരളസർക്കാറിന്റെ നിയമ വകുപ്പ് പൂർണ പരാജയമാണെന്ന് ഗോവിന്ദചാമിക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ കഴിയാതിരുന്ന അന്വേഷണത്തിൽ ബോധ്യപെട്ടതാണ്. പട്ടിക ജാതി വകുപ്പു മന്ത്രിയും നിയമവകുപ്പു മന്ത്രിയും…
Read More“ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ മറുവശത്ത് ആളില്ല’: ശോഭ സുരേന്ദ്രന്
പാലക്കാട്: പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ഉചിതമായ സമയത്ത് പുതിയ അധ്യക്ഷന്‍ വരും. കഴിവുള്ള നിരവധി യുവനേതാക്കൾ പാർട്ടിയിലുണ്ടെന്നും അവർ പറഞ്ഞു. ബിജെപിയുടെ വളർച്ചയാണ് സംസ്ഥാനത്ത് ഇനി കാണാൻ പോകുന്നത്. “ഇനി കളി തുടങ്ങാൻ പോകുകയാണ്. ഞങ്ങള്‍ അടിക്കാൻ പോകുന്ന ഗോളുകള്‍ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്തില്ലെന്നും’ ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreവാളയാറിലെ സഹോദരിമാരുടെ ആത്മഹത്യ; പ്രതികളെ വെറുതെ വിട്ടതിനു പിന്നിൽ പോലീസിന്റെ വീഴ്ചയെന്ന് കുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായി സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ കോടതി വെറുതെ വിട്ട നടപടിയിൽ പോലീസിനെ കുറ്റപ്പെടുത്തി മരണപ്പെട്ട കുട്ടികളുടെ അമ്മ. കേസിന്റെ വിചാരണ തുടങ്ങിയതോ വിധി വരുന്നവിവരമോ പോലും തങ്ങളെ പോലീസ് അറിയിച്ചില്ലെന്ന് അവർ പറഞ്ഞു. എന്റെ മക്കൾക്ക് നീതി കിട്ടിയില്ല. പ്രതികളെ വിട്ടയക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. പോലീസിന്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചത്. കേസന്വേഷണം മുതൽ പോലീസ് കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. മൂത്ത കുട്ടിയെ പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ട വിവരം പോലും പറഞ്ഞിരുന്നു. എന്നിട്ടും ഇങ്ങനെയായി. അമ്മ പറഞ്ഞു. പ്രതികൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാലക്കാട് പോക്സോ പ്രത്യേക കോടതി വെറുതെ വിട്ടത്. എന്നാൽ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തിൽ അപ്പീൽ പോകുന്നതിന് നിയമോപദേശം തേടുമെന്ന് തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രൻ പറഞ്ഞു. 2017 ജനുവരി 13 നാണ്…
Read More