വടക്കഞ്ചേരി: കുതിരാനിൽ കുരുക്ക് തന്നെ. ഇന്നലെ രാത്രി നിരങ്ങി നീങ്ങി തുടങ്ങിയ കുരുക്ക് ഇന്ന് അതി രാവിലെ മുതൽ രൂക്ഷമായി. മണിക്കൂറുകളേറെ നീണ്ട കുരുക്ക്. ഇടക്ക് അയവ് വരും പിന്നേയും തുടരും. കുതിരാൻ റോഡിൽ പലയിടത്തും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും കുഴികളുമാണ് കുരുക്കിന് വഴി വെക്കുന്നത്. തൃശൂർ-പാലക്കാട് റൂട്ടിൽ ബസ് സർവീസ് ഭാഗികമായി മാത്രമെയുള്ളു. കുരുക്കിൽപ്പെടുന്നതിനാൽ നിരവധി ബസുകൾ ഓട്ടം നിർത്തിയിരിക്കുകയാണ്. ആയിരകണക്കിന് വാഹനങ്ങൾ കുതിരാൻ ഇരുന്പ് പാലത്തിന്റെ ഇരുഭാഗത്തും നീണ്ട നിരയായി കിടന്നു. വാഹന പെരുപ്പവും കുരുക്ക് കൂട്ടുന്നുണ്ട്. ചരക്ക് വാഹനങ്ങളാണ് അധികവും. കുരുക്ക് നേരത്തെ അറിയുന്നവർ യാത്ര ചേലക്കര വഴിക്കാക്കുന്നുണ്ട്. ഹൈവെ പോലീസും കൊന്പഴയിൽ നാട്ടുക്കാരും ജനകീയ കൂട്ടായ്മ പ്രവർത്തകരും കുരുക്ക് നിയന്ത്രിച്ച് വിടാൻ രംഗത്തുണ്ട്.െ
Read MoreCategory: Palakkad
കുഞ്ഞാലിപ്പാറയിലെ ക്രഷറും ക്വാറിയും അടച്ചുപൂട്ടാൻ മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി കുഞ്ഞാലി പാറ സംരക്ഷണ സമിതി
കൊടകര: ജനങ്ങളുടെ ജീവനു സ്വത്തിനും ഭാവിക്കും ഭീഷണിയായി മാറിയ കുഞ്ഞാലിപാറയിലെ ക്രഷറും ക്വാറിയും അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞാലി പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിയടക്കമുലൽമന്ത്രിമാർക്കും നിവേദനം നൽകി. നാട്ടുകാർ ഒപ്പിട്ട ഭീമ ഹർജി തിരുവനന്തപുരത്ത് നേരിട്ട് എത്തി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പുതുക്കാട് മണ്ഡലം എം.എൽ.എ.യും മന്ത്രിയുമായ പ്രൊഫ:സി. രവിന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് സമരസമിതി നേതാക്കൾ മുഖ്യമന്ത്രിക്കും മറ്റു വകുപ്പ് മന്ത്രിമാരായ ഇ.പി ജയരാജൻ, കെ. കൃഷ്ണൻകുട്ടിഎന്നിവർക്കും ഭീമ ഹർജി നൽകിയത്. സമരസമിതി നേതാക്കളായ രാജ് കുമാർ രഘുനാഥ് , സുമേഷ് മൂത്തന്പാടൻ, സജിൻ ജോണ്, ബിജു തെക്കൻ, രാഹുൽ കാരയിൽ തുടങ്ങിയവരാണ് തിരുവനന്തപുരത്തെത്തി മന്ത്രിമാരെ നേരിൽകണ്ടത്.
Read Moreപുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ടം ഡിസംബറിൽ; കിഫ്ബിയിൽ പ്രതീക്ഷയോടെ
സ്വന്തം ലേഖകൻ പുത്തൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഒന്നാം ഘട്ടം പണികൾ ഡിസംബറിൽ പൂർത്തിയാകുമെന്നും പൂർത്തിയാകുന്ന നാലു കൂടുകളിലേക്ക് മേയ് മാസത്തോടെ മൃഗങ്ങളെ മാറ്റാനാകുമെന്നും വനംമന്ത്രി കെ. രാജു. സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് വിപ്പ് കെ. രാജനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നാലു കൂടുകളുടെ പണി പൂർത്തിയാക്കാൻ 23 കോടി രൂപയാണു മുതൽ മുടക്കിയത്. സുവോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ടം പണി ജനുവരിയോടെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ മൃഗാശുപത്രിയാണു പ്രധാനമായും നിർമിക്കുക. മൃഗാശുപത്രി പ്രവർത്തനസജ്ജമായാൽ മാത്രമേ മൃഗങ്ങളെ ഇവിടേക്കു മാറ്റാനാകൂ. ആദ്യഘട്ടത്തിൽ സിംഹവാലൻ കുരങ്ങുകളേയും ഏതാനും പക്ഷികളേയുമാണു മാറ്റുക. രണ്ടാം ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു 112 കോടി രൂപ വേണം. രണ്ടാം ഘട്ടത്തിൽ 17 കൂടുകൾ നിർമിക്കും. നടപ്പാതകളും സജ്ജമാക്കണം. സംസ്ഥാന സർക്കാരിന്റെ കിഫ്ബി (കേരള…
Read Moreഅപേക്ഷകളിൽ നടപടിയില്ലാതെ സർക്കാർ ;കുതിരാനിലെ തുരങ്കപ്പാത തുറക്കാം, റോഡ് നന്നാക്കിയെന്നു കരാറുകാർ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താറുണ്ടെന്ന അവകാശവാദവുമായി കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തകർന്ന റോഡിൽ ടാറിട്ടു ശോച്യാവസ്ഥ പരിഹരിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു കോണ്ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കരാർ കന്പനി ഈ അവകാശവാദം ഉന്നയിച്ചത്. നിലവിലുളള റോഡിന്റെ പ്രതലത്തിനു താങ്ങാവുന്നതിലേറെ ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാലാണ് റോഡിനു തകരാർ സംഭവിക്കുന്നതെന്നും കരാർ കന്പനി കോടതിയെ അറിയിച്ചു. ഒരാഴ്ച മഴയില്ലെങ്കിലേ അറ്റകുറ്റപ്പണി നടത്താനാവൂ. കഴിഞ്ഞ രണ്ടുവർഷത്തിൽ മഴയില്ലാതെ അറ്റകുറ്റപ്പണി നടത്താവുന്ന വളരെ കുറച്ചു ദിവസമേ ലഭിച്ചുള്ളൂ. ഇക്കൊല്ലം മഴക്കാലത്തടക്കം അറ്റകുറ്റപ്പണികൾ നടത്തി. പണികൾ നടത്തിയതിനു ചെലവാക്കിയ തുകയുടെ കണക്കും കരാർ കന്പനി ഹാജരാക്കിയിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കി നിർത്തുവാനുള്ള എല്ലാ ശ്രമങ്ങളം നടത്തിയിട്ടുണ്ടെന്നും കന്പനി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇടതുടണലിലൂടെ വാഹനം…
Read Moreനാട്ടുകാരുടെ പ്രതിഷേധം മറികടന്ന് ജനവാസകേന്ദ്രത്തിൽ ബാർ സ്ഥാപിച്ചതിനെതിരേ പ്രതിഷേധവുമായി നാട്ടുകാർ
കൊടുവായൂർ: കരുവന്നൂർതറ ജനവാസ കേന്ദ്രത്തിൽ ഹെറിറ്റേജ് ബാർ സ്ഥാപിച്ചത് ഉടൻ സ്ഥലമാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കൊടുവായൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ബാറിനു സമീപത്തായി ആരാധനാലയവുമുണ്ട്. സ്കൂൾ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും ഇതുവഴി സഞ്ചാരം സുരക്ഷിതമല്ലാതായിരിക്കുകയാണ്. ബാറിനു സമീപത്തായി നിരവധി വിടുകളുമുണ്ട്്. പ്രദേശത്തെ നാട്ടുകാരുടെ പ്രതിഷേധം മറികടന്നാണ് ബാറിനു അനുമതി നൽകിയതെന്നും ഇതിനെതിരെ ശക്തമായ സമരങ്ങളുമായി രംഗത്ത് വരുമെന്നും മുസ്ലിം ലീഗ് നേതാക്കൾ മുന്നറിയിപ്പു നൽകി. പാർട്ടി ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് എം.എം ഹമീദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. അബ്ബാസ് സ്വാഗതം പറഞ്ഞു. മൂസ്സാ സാഹിബ് അധ്യക്ഷത വഹിച്ചു. മദ്യനിരോധസമിതി സംസ്ഥാനക്കമ്മിറ്റി അംഗം കാദർ മൊയ്തീൻ, എ.കെ.ഹുസൈൻ, എ മുഹമ്മദലി, ഹസൻ അഹമദ്, പഞ്ചായത്തംഗം നിലാവർണ്ണീസാ എന്നിവർ പ്രസംഗിച്ചു.
Read Moreഅക്ഷയ നഗർ-ബസ് സ്റ്റാൻഡ് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
കൊല്ലങ്കോട്: പി.കെ. ഡി. യു.പി സ്കൂൾ ജംഗ്ഷൻ അക്ഷയ നഗർ വഴി ബസ് സ്റ്റാൻഡിൽ റോഡ് പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന സമയങ്ങളിൽ രോഗികളുമായി വരുന്ന ആംബുലൻസുകാർ ഉൾപ്പെടെ വാഹനങ്ങൾ ബസ് സ്റ്റാൻഡിലേക്കും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താൻ ഈ ബൈപാസ് റോഡ് സൗകര്യപ്രദമാണ്. റോഡിന്റെ അറ്റകുറ്റപണികൾ വർഷങ്ങളായും നടത്താതിരുന്നതിനാൽ ടാറും മെറ്റലും ഇളകി വലിയ ഗർ ത്തങ്ങൾ ഉണ്ടായിരിക്കുകയാണ്. ഇതു വഴി കാൽനടയാത്ര പോലും അപകടാവസ്ഥയിലാണുള്ളത്. ബസ് സ്റ്റാൻഡ് കോന്പൗണ്ടിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് കാൽനടയായും ഓട്ടോയിലും പ്രായാധിക്യമുള്ളവർ സഞ്ചരിക്കുന്ന ബൈപാസ് റോഡാണിത്. ഇരുചക്രവാഹനങ്ങൾ ഇടയ്ക്കിടെ ഗർത്തത്തിലിറങ്ങി മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കാറുമുണ്ട്. പയിലൂർ, പനങ്ങാട്ടിരി, വട്ടേക്കാട്, കാച്ചാംകുറിശ്ശി ഭാഗങ്ങളിൽ നിന്നുമുള്ള വാഹന യാത്രികർക്ക് ടൗണിലെത്താതെ ബസ് സ്റ്റാൻഡ് ഉൗട്ടറ പാതയിലേക്ക് പോകാൻ ഏറെ സൗകര്യമുള്ളതാണ് അക്ഷയ നഗർറോഡ.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കരാർകമ്പനി പതിനാറാം തവണ അടച്ച കുഴികൾ വീണ്ടും തുറന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കരാർ കന്പനി പതിനാറാമത്തെ തവണ അടച്ചകുഴികൾ വീണ്ടും പൂർവാധികം ആഴത്തിൽ തുറന്നു. വടക്കഞ്ചേരി തങ്കം ജംഗ്ഷൻ ഭാഗത്ത് വേണൂസ് ഷോപ്പിനു മുന്നിലാണ് വലിയ കുഴിയുള്ളത്. 28 കിലോമീറ്റർ ദൂരംവരുന്ന പാതയിലെ ഏറ്റവും ആഴമുള്ള കുഴികളിലൊന്നാണിത്. ഇതിനു മൂന്നടിയോളം താഴ്ചയുണ്ട്. ചെറിയ വാഹനങ്ങളും ചരക്കുവാഹനങ്ങളും ഇതിൽ ഇറങ്ങിക്കയറാൻ ബുദ്ധിമുട്ടുന്ന കാഴ്ച നെഞ്ചിടിപ്പോടെയാണ് കാണുന്നതെന്ന് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു.വാഹനങ്ങൾ കുഴിയിൽ ചാടിയുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല. ഇവിടത്തെ മേല്പാലത്തിന്റെ പണി മുടങ്ങിക്കിടക്കുന്നതിനാൽ വാഹനങ്ങൾ മുഴുവൻ വീതികുറഞ്ഞ ഈ റോഡിലൂടെ കടന്നുപോകണം. ചെമ്മണാംകുന്നിലും വാണിയന്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും ഇത്തരത്തിൽ എണ്ണം വയ്ക്കാവുന്ന കുഴികളുള്ള സ്ഥലമാണ്.വഴുക്കുംപാറ ഭാഗത്ത് കുഴിയെണ്ണാൻ കഴിയാത്തവിധം റോഡില്ലാത്ത സ്ഥിതിയായി. റോഡിന്റെ ദുരവസ്ഥകണ്ട് ഇടയ്ക്കിടയ്ക്ക് സന്നദ്ധ സംഘടനകളും മറ്റുമാണ് ഇപ്പോൾ കുഴിയടയ്ക്കൽ നടത്തുന്നത്. ഇന്നലെ പാളയം പ്രദീപിന്റെ നേതൃത്വത്തിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ തങ്കം ജംഗ്ഷനിലെ…
Read Moreഒറ്റപ്പാലത്തും പ്രദേശങ്ങളിലും മോഷണം പെരുകുന്നു; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
ഒറ്റപ്പാലം: മോഷണ പരന്പരകളിലെ പ്രതികളെ കണ്ടെത്താൻ പോലീസിനായില്ല. ഇക്കഴിഞ്ഞ 14ന് വേങ്ങശേരി കണ്ണമംഗലത്ത് വിമുക്തഭടൻ രാജന്റെ വീട് കുത്തിത്തുറന്ന് ഇരുപതു പവൻ ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിലും പൊലീസിനു തുന്പൊന്നും ലഭിച്ചില്ല.അതിനുമുന്പ് കോതകുർശിയിൽ എടിഎം കൗണ്ടറിൽ യന്ത്രം തകർക്കാൻ ശ്രമിച്ച കേസിൽ സിസിടിവി കാമറയിൽ പതിഞ്ഞ ഹെൽമറ്റ് ധരിച്ച രണ്ടുപേരെ കണ്ടെത്താനും പോലീസിനായില്ല. ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ ചൈനീസ് ബസാറിൽനിന്നും പതിനായിരം രൂപയും തൊട്ടടുത്ത കടയിൽനിന്ന് ആറായിരം രൂപയും മോഷണം നടന്ന കേസിലും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. 14ന് നഗരസഭയിൽനിന്ന് മരുന്നുതളിക്കാനാണെന്ന വ്യാജേന പട്ടാപകൽ വീട്ടിലെത്തി പത്തൊന്പതാംമൈൽ പുളിക്കൽ തൊടിരാജീവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വീടിന്റെ ചാവികളും. മോഷ്ടിച്ച കേസും തുന്പാകാതെ കിടക്കുകയാണ്. രാജന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ഫിംഗർ പ്രിൻറ് ബ്യൂറോയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി മൂന്നു വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. രാജനും കുടുംബവും പുലർച്ചെ…
Read Moreആലമ്പള്ളം നിലന്പതിപ്പാലം പുനർ നിർമ്മാണം വൈകുന്നു; പ്രതിഷേധവുമായി നാട്ടുകാർ
കൊല്ലങ്കോട്: ആലന്പള്ളം നിലന്പതിപ്പാലം തകർന്ന് പതിനഞ്ചു മാസം കഴിഞ്ഞും ശരിപ്പെടുത്താത്തതിൽ നാട്ടുകാരുടെ പ്രതി ഷേധം ശക്തം. 2018 ഓഗസ്റ്റിലുണ്ടായ പ്രളയജലത്തിലാണ് നിലന്പതി പാലത്തിന്റ മധ്യ ഭാഗം തകർന്നത്. ഇതോടെ ഈ പാലം വഴിയുള്ള ബസ് ഉൾപ്പെടെ ഗതാഗതം സ്തംഭിച്ചു. നാമമാത്രമായി ഇരുചക്രവാഹനങ്ങൾ മാത്രമാണ് പാലത്തിലൂടെസഞ്ചരിക്കുന്നതും. ഇതും അപകട ഭീഷണിയിലാണ്. ഗതാഗതം നിലച്ചതോടെ ഉൗട്ടറ, കോവിലകംമൊക്ക് എന്നിവിടങ്ങളിലേക്ക് രണ്ടു കിലോമീറ്ററോളം നടന്നു പോവേണ്ടതായി വരുന്നു. സ്കൂൾ വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ കൊല്ലങ്കോട് വഴി മൂന്നു കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ടി വരുന്നു. 2019 ഓഗസ്റ്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി അധികതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പാലത്തിറീത്തു വെച്ച് സമരം നടത്തി. പാലം അനുദിനം ഉപയോഗശൂന്യമായി വരികയാണെന്ന ആരോപണം വർധിച്ചു വരികയാണ്. കൊല്ലങ്കോട് ടൗണിൽ ഗതാകുരുക്ക് മുറുകുന്നതിനാൽ പനങ്ങാട്ടിരി, പയിലൂർ, വട്ടേക്കാട്, കരിങ്കുളം ,എലവഞ്ചേരി ഭാഗത്തുള്ളവർ പാലക്കാട് പുതുനഗരം ഭാഗത്തേക്ക്…
Read Moreഗായത്രിപ്പുഴ പാലത്തിനരികെ മാലിന്യംതള്ളൽ വീണ്ടും രൂക്ഷമായി; കാമറ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
കൊല്ലങ്കോട്: ഗായത്രി പുഴപ്പാലത്തിനിരുവശത്തും കോഴിമാലിന്യം ഉൾപ്പെടെ മാലിന്യതള്ളൽ വീണ്ടും തുടങ്ങി. ഈ സ്ഥലത്തു റോഡിനു വീതി കുറവുമുണ്ട്. മഴചാറിയതോടെ ഇറച്ചി മാലിന്യത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് കാൽനടയാത്രക്കാർക്ക് ഏറെ വിഷമകരമായിരിക്കുകയാണ്. ഈ സ്ഥലത്ത് തെരുവുനായകൾക്കു പുറമെ വിഷപാന്പുകളും കുടുതലായി കാണപ്പെടുന്നുണ്ട്്. തെരുവുനായകൾ പരസ്പരം കടിച്ചുകീറി ഭീഷണി ഉയർത്തതുമൂലം ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാറുമുണ്ട്. മഴ പെയ്താൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെ മാലിന്യം പുഴ വെള്ളത്തിൽ കലരുന്നുമുണ്ട്. പാലത്തിനിരുവശത്തും വടവന്നൂർ -കൊല്ലങ്കോട് പഞ്ചായത്തധികൃതർ മാലിന്യം പാടില്ലെന്ന് പരസ്യ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജനം ഇതിനു പുല്ലുവിലയാണ് കൽപ്പിച്ചിരിക്കുന്നത്. പാലത്തിൽ സോളാർ ലാന്പും ക്യാമറയും സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്തധികൃതർ നടപടി എടുക്കണമെന്നതാണ് സമീപവാസി കളുടെ ആവശ്യം.
Read More