ചിറ്റൂർ: അനധികൃത മദ്യവിൽപ്പനക്കാരെ അധികൃതർ പിടികൂടി നടപടിയെടുക്കുന്പോൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ രക്ഷകരായെത്തുന്ന കീഴ് വഴക്കം ആവർത്തിക്കരുതെന്ന് സംയുക്ത മദ്യവ്യവസായ സംഘടനാ പ്രതിനികൾ ആവശ്യപ്പെട്ടു. എക്സൈസ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത മദ്യ വ്യവസായ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി നടന്ന യോഗത്തിലാണ് രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന ആവശ്യം ഉയർന്നത്. താലൂക്കിന്റെ കിഴക്കൻ മേഖലകളിൽ വൻതോതിൽ അനധികൃത മദ്യം വിറ്റഴിക്കപ്പെടുന്നു. ഈ കാരണത്താൽ തന്നെ പരന്പരാഗത കള്ളുവ്യവസായ മേഖല അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കൂടാതെ അനധികൃത മദ്യവിൽപ്പന കാരണം മദ്യം ഉപയോഗിക്കുന്നവർ രോഗികളായി മാറിയിട്ടുണ്ടെന്നും ചിലർ മരണപ്പെട്ടതായും താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ വികസന സമിതി ചെയർമാൻ വകുപ്പുതല യോഗം നടത്താൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ഇക്കഴിഞ്ഞ ദിവസം ആലോചനയോഗം നടത്തിയത്. ചിറ്റൂർ, കൊല്ലങ്കോട് മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാജ വിപണി കൊഴുക്കുന്നതെന്നും ആരോപണമുണ്ടായി. ചെറിയ…
Read MoreCategory: Palakkad
കുടുംബവഴക്കിനെ തുടർന്ന് പാലക്കാട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
പാലക്കാട്: ചെർപ്പുളശേരിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന സന്തോഷും ഭാര്യ രഞ്ജിതയുമാണ് മരിച്ചത്. രഞ്ജിതയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. സമീപത്തു തന്നെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന സംഘത്തിലെ കണ്ണി അറസ്റ്റില്‍; വിവരങ്ങൾ ശേഖരിക്കുന്നതിനു പിന്നിലെ വൻ തട്ടിപ്പിങ്ങനെ…
കാസര്‍ഗോഡ്: നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച അന്തര്‍സംസ്ഥാന സംഘത്തിലെ കണ്ണി കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷറഫുദ്ദീ(29)നാണ് പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 13 വീതം എടിഎം കാര്‍ഡുകളും പാസ്ബുക്കുകളും രണ്ട് സിം കാര്‍ഡുകളും നിരവധി പിന് നമ്പറുകളും കണ്ടെടുത്തു. മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ റാസിഖിന്റെ പരാതിയിലാണ് പോലീസ് ഷറഫുദ്ദീനെ വലയില്‍ കുരുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷറഫുദ്ദീന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞാണ് റാസിഖിനെ സ്വാധീനിച്ചത്. ഇതിനായി റാസിഖ് സ്വന്തം പേരില്‍ പുതിയൊരു മൊബൈല്‍ സിംകാര്‍ഡ് എടുക്കുകയും മംഗളൂരുവിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. അക്കൗണ്ട് വിവരങ്ങളും പാസ്ബുക്കും എടിഎം കാര്‍ഡും സിമ്മും ഷറഫുദ്ദീന് കൈമാറി. പ്രതിഫലമായി 3000 രൂപ ഷറഫുദ്ദീന് നല്‍കുകയും ചെയ്തു. നാളുകള്‍ കഴിഞ്ഞിട്ടും ഇവ ഉപയോഗിച്ച് എന്തു ബിസിനസാണ് നടത്തുന്നതെന്ന് ഷറഫുദ്ദീന് വ്യക്തമാക്കാതിരുന്നതോടെ തന്റെ വിവരങ്ങള്‍…
Read Moreകൊയ്ത്തിനൊരു കൈതാങ്ങ്; കൊയ്ത്തു യന്ത്രത്തിനൊപ്പം നെല്ലുണക്കു യന്ത്രവുമെത്തി
വടക്കഞ്ചേരി: കൊയ്ത്ത് യന്ത്രത്തോടൊപ്പം നെല്ലു ണക്ക് യന്ത്രവുമെത്തി. ആലത്തൂർ നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ നിറയുടെ ഭാഗമായുള്ള ഹരിതമിത്ര സൊസൈറ്റിയാണ് മൊബൈൽ നെല്ലുണക്ക് യന്ത്രം കർഷകർക്കായി എത്തിച്ചത്. കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി പ്രകാരം കൊയ്ത്ത് മിഷനുകളും കർഷകർക്ക് എത്തിച്ച് കൊടുത്തിരിരുന്നു. കൊയ്തെടുക്കുന്ന നെല്ല് ഈർപ്പത്തോടുകൂടി സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് മണിക്കൂറുകൾക്കകം നെല്ലുണക്കി ചാക്കുകളിലാക്കി സൂക്ഷിക്കാം. പഞ്ചാബിൽ വികസിപ്പിച്ചെടുത്ത യന്ത്രം കർഷകരുടെ ആവശ്യപ്രകാരം കഴിഞ്ഞ വർഷവും ആലത്തൂരിൽ എത്തിയിരുന്നു. നെല്ല് കാറ്റത്തിടുന്ന വിന്നോവർ യന്ത്രവും ഇതിനോടൊപ്പമുണ്ട്. ഒരു മണിക്കൂർ കൊണ്ട് രണ്ട് ടണ്‍ നെല്ല് വരെ ഉണക്കാനുളള സംവിധാനമാണുള്ളത്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് ഉതകുന്ന തരത്തിൽ ഈർപ്പം പതിനേഴ് ശതമാനമാക്കി കുറക്കുകയാണ് ചെയ്യുന്നത്. കർഷകരുടെ ആവശ്യാനുസരണം അവരവരുടെ വീടുകളിൽ വന്ന് നെല്ല് ഉണക്കി കൊടുക്കും. മണിക്കൂറിന് 2600 രൂപയാണ് ഇപ്പോൾ വാടകയായി ഈടാക്കുന്നത്. നെല്ലുണക്ക് യന്ത്രത്തിന്റെ…
Read Moreകലുങ്കിന്റെ സ്ലാബ് പൊട്ടിയതിനെ തുടർന്ന് ആലത്തൂർ-വാഴക്കോട് സംസ്ഥാന പാതയിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു
ആലത്തൂർ: കലുങ്കിന്റെ സ്ലാബ് പൊട്ടിയതിനെ തുടർന്ന് ആലത്തൂർ-വാഴക്കോട് സംസ്ഥാനപാത തകർന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംസ്ഥാന പാതയ്ക്കരികിലെ പാടത്തിലെ വെള്ളം മറുഭാഗത്തേക്ക് പോകുന്ന കൽവർട്ടിന്റെ സ്ലാബ് പൊട്ടിയത്. ഈ ഭാഗത്ത് വെള്ളച്ചാലിന് സമീപം രണ്ടിടത്ത് കുഴി രൂപപ്പെട്ടത് റോഡിന് ഭീഷണിയാണെന്ന് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ആലത്തൂർ -വാഴക്കോട് സംസ്ഥാന പാതയിലെ കാവശ്ശേരി പൂരപ്പറന്പിനു സമീപമാണ് സംഭവം. റോഡരികിലെ പാടത്തിനോട് ചേർന്നുള്ള ഭാഗത്തെ കൽവർട്ടാണ് തകർന്നത്. നേരത്തേഈ പ്രദേശത്തെ വാകമരത്തിന്റെ വേര് റോഡിലേക്ക് വന്നിരുന്നത് മൂലം ഈ ഭാഗത്തെ റോഡിന് വിള്ളൽ ഉണ്ടായിരുന്നു. മഴ ശമിക്കാതെ പെയ്തതോടെ മരം വേരോടെ കടപുഴകി പാടത്തേക്ക് വീണ് റോഡിന്റെ ഭാഗം പൂർണമായും തകർന്നിരുന്നു. ഇത് നന്നാക്കിയതിന് സമീപമാണ് ഇപ്പോൾ കൽവർട്ട് തകർന്നത്. തകർന്ന ഭാഗത്ത് ടാർവീപ്പ റിബണ്‍കെട്ടി അപകടം ഉണ്ടാവാതിരിക്കാൻ വെച്ചിട്ടുണ്ട്. എന്നാൽ രണ്ട് വാഹനങ്ങൾ ഒരുമിച്ച് പോവുന്പോൾ അപകടത്തിന് കാരണമാകുമെന്ന്…
Read Moreകാൽ മുറിച്ചുമാറ്റിയ മുരുകനു ലയണ്‍സ് ക്ലബ് കൃത്രിമ കാൽ നൽകി; സ്വന്തം കാലിൽ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് മുരുകൻ
മുതലമട: പാപ്പാൻ ചള്ള മലന്പതി ആദിവാസി കോളനിയിലെ മുരുകന് (46) നടക്കാൻ കൃത്രിമ കാൽ നൽകി പാലക്കാട് ഫോർട്ട് ലയണ്‍സ് ക്ലബ് . കാൻസർ ബാധയെ തുടർന്ന് ആറു മാസം മുന്‍പാണ് മുരുകന്റെ ഇടതു കാൽ മുറിച്ചു മാറ്റിയത്. ഒരു വർഷം മുന്‍പ് കാലിൽ വന്ന വ്രണത്തിന് ചികിൽസ നടത്തവേ വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കാൻസർ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ കാലുതന്നെ മുട്ടിനു മുകളിൽ മുറിച്ചു മാറ്റുകയായിരുന്നു. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിൽസയ്ക്ക് സമീപത്തെ കർഷകരാണ് സഹായം നൽകിയത്. ഭാര്യയും 10ാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളുമുള്ള മുരുകന് പഴയ പോലെ കൂലിപ്പണിക്കു പോകാൻ കഴിയാത്ത സാഹചര്യം പഞ്ചായത്ത് അംഗം ആർ.ബിജോയ് പൊതുപ്രവർത്തകരായ സജേഷ് ചന്ദ്രൻ ,എസ്.ഹബീബുള്ള എന്നിവരോട് പറഞ്ഞതിനെ തുടർന്ന് ജീവകാരുണ്യ പ്രവർത്തകരുടെയടുത്തേക്ക് മുരുകന്റെ വിവരങ്ങൾ എത്തി. പാലക്കാട് മാർക്കറ്റിംഗ്…
Read Moreവിദ്യാർഥികൾക്കും അന്യസംസ്ഥാന ജോലിക്കാർക്കിടയിലും കഞ്ചാവ് വിൽപന; കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ
പാലക്കാട്; കോട്ടമൈതാനം പരിസരത്ത് നിന്ന് 500 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി സഹീർ (21) ആണ് പിടിയിലായത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നുള്ള വാഹന പരിശോധനയിലാണ് പിടികൂടിയത്. തമിഴ്നാട്ടിൽനിന്നും കഞ്ചാവ് വാങ്ങി കല്ലായ് ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചു. പിടിച്ച കഞ്ചാവ് ചില്ലറ വിപണിയിൽ 25000 രൂപ വരും. ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശപ്രകാരം പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ പാലക്കാട് ടൗണ്‍ സൗത്ത് എസ്ഐ രഞ്ജിത്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, വിജയാനന്ദ്, സൂരജ് ബാബു, ഷമീർ, വിനീഷ്, ഷനോസ്, ദിലീപ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ…
Read Moreകതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴിശല്യം രൂക്ഷം; വിളവ് കുറയുമെന്ന ആശങ്കയിൽ കർഷകർ
നെന്മാറ : കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴി ശല്യം രൂക്ഷമായി കർഷകർ ആശങ്കയിൽ. വെയിലോ കാറ്റോ കിട്ടാതെ മൂടിക്കെട്ടിയ കാലാവസ്ഥയിലാണ് ചാഴി ശല്യം വർധിക്കുന്നത്. കള കയറിയ കൃഷി തിരിച്ചു പിടിക്കുന്നതിന് ചാഴി ശല്യം കർഷകരെ ഏറെ വലയ്ക്കുന്നു.ഇതോടെ കിട്ടുന്ന വിളവ് വീണ്ടും കുറയുമെന്നാ ആശങ്കയിലാണ് കർഷകർ. നെന്മാറ, അയിലൂർ ,കയറാടി, കരിങ്കുളം, കരിന്പാറ പാടശേഖരങ്ങളിൽ ആണ് ചാഴി ശല്യം രൂക്ഷമായിരിക്കുന്നത്. ഇതിനെ പ്രതിവിധിയായുള്ള ഉള്ള കീടനാശിനി സ്പ്രിംഗ്ലർ വഴി തളിക്കുന്ന രീതിയാണ് . കിടനാശിനികൾക്ക് പ്രയോഗം ഒഴിവാക്കാൻ പല കർഷകരും ശ്രമിച്ചെങ്കിലും നെല്ല് പതിരാകുന്നു അതിന് ഭയന്നാണ് പല കർഷകരും ഇതിനെ മുതിരുന്നത്. ശക്തമായ വെയിലും ചെറിയതോതിലുള്ള കാറ്റും ഉണ്ടെങ്കിൽ ചാഴി ശല്യം കുറയുമെന്ന് പഴയതലമുറയിലെ കർഷകർ പറയുന്നു.
Read Moreപോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ മോഷണവസ്തു തിരികെ വന്നു; പ്രദേശവാസിയായ മോഷ്ടാവിനെ പൊക്കാനൊരുങ്ങി പോലീസ്
കൊല്ലങ്കോട്: മുതലമടയിൽ വീട്ടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച ആഭരണവും പണവും കവർന്ന സംഭവത്തിൽ അരപവൻ ഒഴികെ ആഭരണം തിരിച്ചുകിട്ടി. പാപ്പൻചള്ള സുരേഷിന്റെ ഭാര്യ സുന്ദരിയുടെ പത്തേകാൽ പവൻ സ്വർണ്ണവും 52200 രൂപയുമാണ് ഇക്കഴിഞ്ഞ ദിവസം പകൽ മോഷ്ടിച്ചത്. സംഭവത്തിൽ കൊല്ലങ്കോട് പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയതോടെ അര പവൻ ബ്രെയ്സ് ലെറ്റ് ഒഴികെയുള്ള ആഭരണം ഇന്നലെ പുലർച്ചെ സുന്ദരിയുടെ വീട്ടുമുറ്റത്ത് തിരിച്ചു വെച്ച നിലയിൽ കണ്ടെത്തി. പണം തിരിച്ചു കിട്ടിയില്ല. മോഷണം നടന്ന ദിവസം ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരും പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിൽ ഭയന്നാണ് മോഷണ വസ്തുവിൽ ആഭരണങ്ങൾ തിരികെ വച്ചത്. ആലത്തൂർ ഡിവൈഎസ്പി കെ. ദേവസ്യ, കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നി, സബ് ഇൻസ്പെക്ടർ ഹരിദാസ് എന്നിവരും സുന്ദരിയുടെ വീട്ടിലെത്തിയിരുന്നു. മോഷ്ടാവ് പ്രദേശത്തു തന്നെയുള്ള ആളാണെന്നാണ് പോലീസ് നിഗമനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പകൽ കൊള്ള അരങ്ങേറിയത്.…
Read Moreആരോഗ്യ പ്രശ്നവുമായി ആശുപത്രിയിലെത്തിയ വിദ്യാർഥിനിയെ തനിച്ചാക്കി അധ്യാപകർ മുങ്ങിയ സംഭവം; ടീച്ചർമാർക്കെതിരേ നടപടി
പാലക്കാട്: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി മടങ്ങിയ അധ്യാപകരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗവൺമെന്റ് വിക്ടോറിയ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ തുടർന്ന് അധ്യാപകർക്കെതിരെ നടപടിയെടുത്തു. ഇന്നലെ കോളജ് ഓഫീസിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച് നടത്തിയ സമരത്തെത്തുടർന്ന് നടത്തിയ ചര്‍ച്ചയില്‍ അധ്യാപകരെ വാര്ഡന് സ്ഥാനത്തുനിന്നും താല്‍ക്കാലികമായി മാറ്റുമെന്നും ആരോപിതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പൽ അറിയിച്ചു. തിങ്കളാഴ്ച കോളജ് കൗൺസിൽ ചേർന്ന് നടപടിയെടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അധ്യാപകരെ സസ്പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. കോളജിലെ ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന അട്ടപ്പാടി സ്വദേശിനിയായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് കഠിനമായ വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വാര്ഡന്മാരായ രണ്ട് അധ്യാപികമാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍…
Read More