മുളംകുന്നത്തുകാവ്: കോളജ് അധികൃതർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്നു തള്ളിയ അട്ടപ്പാടി സ്വദേശിനിയായ പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർഥിനിക്ക് അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ. പെണ്‍കുട്ടിയുടെ ആരോഗ്യനില പൂർണമായും സുഖപ്പെട്ടിട്ടില്ല. പെണ്‍കുട്ടിക്ക് അരിവാൾ രോഗമാണെന്ന് സംശയലക്ഷണങ്ങളുള്ളതിനാൽ സാന്പിളുകൾ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ലാബ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കുകയുള്ളു. പെണ്‍കുട്ടിയുടെ മൂക്കിൽ ട്യൂബിട്ടിരിക്കുകയാണ്. പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റൽ അധികൃതർ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് കടന്നുപോയ സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് വൻ ചർച്ചയാവുകയും അധികൃതരുടെ അവഗണനക്കും അനാസ്ഥക്കുമെതിരെ വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തന്നെ കോളജിൽ നിന്നും അധ്യാപകർ ആശുപത്രിയിലെത്തിയിരുന്നു.പകൽ രണ്ട് അധ്യാപകരും രാത്രി മൂന്ന് അധ്യാപകരും ഇപ്പോൾ പെണ്‍കുട്ടിക്ക് കൂട്ടിരിക്കുന്നുണ്ട്. ഒപ്പം സഹപാഠികളുമുണ്ട്.
Read MoreCategory: Palakkad
ഏതു നിമിഷവും തലയിൽ വീഴാം; കന്നിമാരി പള്ളിമൊക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തകർച്ച യാത്രക്കാരെ ഭീതിയിലാക്കുന്നു
ചിറ്റൂർ: കന്നിമാരി പള്ളിമൊക്കിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് തകർന്നത് യാത്രക്കാർ ഭീതി സൃഷ്ടിക്കുന്നു. മുപ്പതു വർഷംമുന്പ് പണിക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ കോണ്‍ക്രിറ്റ് ഇളകി വീണ് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. മീനാക്ഷിപുരം, വണ്ടിത്താവളം ഭാഗത്തേക്കുള്ള യാത്രക്കാർ ബസ്കാത്തിരിക്കുന്നത് തകർച്ചയിലുള്ള ഈ ഷെഡ്ഡിലാണ്. നിരവധി വിദ്യാർത്ഥികൾ സ്കൂൾ ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്. ബസ് കാത്തുനിൽക്കുകയായിരുന്ന വൃദ്ധന്റെതലയിൽ കോണ്‍ക്രീറ്റ് അടർന്നുവീണ് പരിക്കേറ്റ സംഭവവും നടന്നിട്ടുണ്ട്. നിർത്താതെ മഴപെയ്യുന്ന സമയത്തു മാത്രമാണ് യാത്രക്കാർ ഷെഡ്ഡിനകത്ത് കയറുന്നുള്ളു .ചില യാത്രക്കാർ ഷെഡ്ഡിന്റെ അപകടാവസ്ഥാകാരണം സമീപത്തെ ഓലമേഞ്ഞ തട്ടുകടയിലാണ് മഴ സമയത്ത് കയറി നിൽക്കുന്നത്. ഷെഡ്ഡിന്റെ ഇരിപ്പിട ഭാഗങ്ങളും വിണ്ടു കീറിയിട്ടുണ്ട്. ഈ സ്ഥലത്ത് ഒരുഇഴജന്തുവിനേയും യാത്രക്കാർ കണ്ടെത്തിയിരുന്നു. അടിയന്തരമായി, സുരക്ഷിതമായ രീതിയിൽ ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമ്മിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം .
Read Moreവാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസിക സംഘർഷം ഒഴിവാക്കാൻ അട്ടപ്പാടിയിൽവിശ്രമകേന്ദ്രം
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ വൃദ്ധജനങ്ങൾക്ക് വിശ്രമിക്കാനായി വിശ്രമകേന്ദ്രം ഒരുങ്ങി. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ മാനസിക സംഘർഷം ഒഴിവാക്കുക ലക്ഷ്യമിട്ട്് പഞ്ചായത്തിന്റെ 2018 -2019 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 14 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമ കേന്ദ്രം നിർമിച്ചത്. പണി പൂർത്തിയായ വിശ്രമകേന്ദ്രം ഉടനെ വയോജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ പറഞ്ഞു.പുതൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം ഒരുക്കിയിട്ടുള്ള വിശ്രമ കേന്ദ്രത്തിൽ വൃദ്ധജനങ്ങൾക്ക് രാവിലെ ഒന്‍പതു മുതൽ വൈകിട്ട് അഞ്ച് വരെ വിശ്രമിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കുക. 900 സ്ക്വയർ ഫീറ്റിൽ ഒരു ഹാൾ, അടുക്കള, ബാത്ത്റൂം എന്നീ സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ കെയർടെയ്ക്കറുടെ സേവനവും വയോധികർക്ക് ലഭ്യമാക്കും. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് നേരം ഭക്ഷണവും ഉല്ലാസത്തിനായി ടി.വി.യും പത്രവും ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രത്തിൽ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Read Moreമണ്ണാർക്കാട് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാൻ അനധികൃത പാർക്കിംഗും
മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ മണ്ണാർക്കാട് നഗരത്തിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് പതിവായി. നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെയുള്ള ഭാഗങ്ങളിലാണ് സ്വകാര്യ വാഹനങ്ങളുടെയും ടാക്സി വാഹനങ്ങളുടെയും അനധികൃത പാർക്കിംഗ് നടത്തി ഗതാഗതക്കുരുക്കുണ്ടാക്കുന്നത്. ഇതുമൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുകയാണ്. റോഡിനിരുവശത്തും വീതികൂട്ടിയ ഭാഗങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ടു പോകുന്നതാണ് കൂടുതൽ കുരുക്ക് സൃഷ്ടിക്കുന്നത്. കോടതിപ്പടി, കെടിഎം സ്കൂൾ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിടുന്നത്. ആൽത്തറ കയറ്റത്തിൽ ഒരുവശത്തെ അഴുക്കുചാൽ നിർമാണം പൂർത്തിയായി. മറുവശത്തെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനാൽ ഇവിടെ എപ്പോഴും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. ഇവിടുത്തെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് സി പി എം ഓഫിസ് പരിസരത്ത് എത്തുന്പോഴേക്കും വീണ്ടും കുരുക്കായി. സ്വകാര്യ ബസുകൾ ബസ് ബസ് സ്റ്റാൻഡിന് മുൻവശത്തും പള്ളിപ്പടിയിലും നിർത്തി ആളുകളെ കയറുന്നത് ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നു.…
Read Moreനഗരഹൃദയത്തിലെ രാമനാഥപുരം തോട്ടിൽ രാസമാലിന്യം നിറഞ്ഞു ; അസഹ്യമായ ദുർഗന്ധത്തിൽ ബുദ്ധിമുട്ടി നാട്ടുകാർ
പാലക്കാട്: കൽവാക്കുളം രാമനാഥപുരം തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിൽ രാസപദാർത്ഥങ്ങളും മാലിന്യവും നിറഞ്ഞ് കറുത്ത നിറമായി.ഇതുമൂലം പ്രദേശവാസികൾക്ക് അസഹ്യമായ ദുർഗന്ധം അനുഭവിക്കേണ്ട സ്ഥിതിയാണ്. രാസമാലിന്യത്തിന്റെ തോത് വർധിച്ചതോടെ മത്സ്യം ഉൾപ്പെടെയുള്ള ജലജീവികളുടെ സാന്നിധ്യം തീർത്തും ഇല്ലാതായി. തോട്ടിലെ ജലം ഒഴുകിയെത്തുന്നത് കല്പാത്തിപുഴയിലേക്കാണ്. കുടിവെള്ളപദ്ധതികളുടെ സ്രോതസാണ് കല്പാത്തിപ്പുഴ എന്നതിനാൽ വിഷയത്തിനു ഗൗരവമേറെയാണ്. തോട്ടിലേക്ക് രാസമാലിന്യം കലർന്ന മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. മലിനജലം ഉറവിടത്തിൽ തന്നെ സംസ്കരിക്കാനുള്ള നടപടിയെടുക്കുന്നതിനും ഇത്തരം സ്ഥാപനങ്ങളുടെ കൃത്യമായ പട്ടിക ഉണ്ടാക്കാനും ഈ വെള്ളം അവരുടെ ചെലവിൽ തന്നെ ശുദ്ധീകരിക്കാനുള്ള നടപടിക്രമങ്ങളും കൈക്കൊള്ളാൻ നഗരസഭയും മലീനികരണ നിയന്ത്രണ ബോർഡും തയാറാകണമെന്ന് ആവശ്യപ്പെട്ട് കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ വകുപ്പുകൾ കൾക്ക് പരാതി നല്കി.
Read Moreകോട്ടപ്പള്ളയിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ല; യാത്രക്കാർക്ക് ആശ്രയം കടത്തിണ്ണകൾ
മണ്ണാർക്കാട്: അലനല്ലൂർ പഞ്ചായത്തിലെ മലയോരപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ അങ്ങാടിയായ കോട്ടപ്പള്ളയിൽ വികസനം ഏറെയാണെങ്കിലും ബസ് കാത്തിരിപ്പു കേന്ദ്രം മാത്രമില്ല. ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ബസ് കാത്തുനില്‍ക്കുന്നത് സമീപത്തെ കടവരാന്തകളിലാണ്. ദിനംപ്രതി ആയിരത്തോളം പേരാണ് ഇവിടെ വെയിലും മഴയുമേറ്റ് ബസ് കാത്തുനില്‍ക്കുന്നത്. എടത്തനാട്ടുകരയിൽ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറെയാണ്. കോഴിക്കോട്, തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്കും ബസ് സർവീസുണ്ട്. കാപ്പുപറന്പ്, പൊൻപാറ, ചളവ തുടങ്ങിയ നിരവധിഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ കയറാൻ ഇവിടെയെത്താറുണ്ട്. കാലങ്ങളായുള്ള യാത്രക്കാരുടെയും ദുരിതത്തിന് അറുതിവരുത്താൻ പ്രാദേശിക ഭരണകൂടങ്ങളും ബന്ധപ്പെട്ടവരോ ഇന്നുവരെ തയാറായിട്ടില്ല. എടത്തനാട്ടുകര കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡ് വരുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
Read Moreപ്രളയത്തിൽ വീട് നഷ്ടപ്പെട്ട കലാകാരൻമാർക്കായി പാട്ടുവണ്ടി പ്രചാരണം തുടങ്ങി
വടക്കഞ്ചേരി: പ്രളയത്തിൽ വീടുനഷ്ടപ്പെട്ട നാടൻ കലാകാരൻമാർക്കായുള്ള ധനസഹായ സമാഹരണത്തിനായി ജില്ലയിൽ പാട്ടുവണ്ടി പ്രചരണം തുടങ്ങി. നാട്ടുകലാകാരക്കൂട്ടം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാടൻ പാട്ടുകലാകാരന്മാർ പാട്ടുവണ്ടിയുമായ് പ്രയാണം നടത്തുന്നത്. പാട്ടുവണ്ടിയുടെ ജില്ലാതല ഉൽഘാടനം വടക്കഞ്ചേരിയിൽ സംസ്ഥാന പ്രസിഡന്റ്് പ്രഫ. കെ.ചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ഉണ്ണി ഗ്രാമകല, ഗംഗാധരൻ ചേതന, സിജോ സണ്ണി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് മറ്റു ജില്ലകളിലും നാട്ടുകലാകാര കൂട്ടത്തിന്റെ നേതൃത്വത്തിൽ പാട്ടുവണ്ടി പ്രയാണം നടത്തും.ഇതിലൂടെ ലഭിക്കുന്ന തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്ന് ഇവർ പറഞ്ഞു.
Read Moreവണ്ടാഴി പഞ്ചായത്തിന് പരാതിയില്ല; മംഗലംഡാം ആസ്ഥാനമായി പുതിയ പഞ്ചായത്ത് ; നടപടി അന്തിമഘട്ടത്തിൽ
വടക്കഞ്ചേരി: മംഗലംഡാം ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരണത്തിനു നടപടികൾ അന്തിമഘട്ടത്തിൽ. വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുത്തിയാണ് മംഗലംഡാം പഞ്ചായത്ത് രൂപീകരിക്കുന്നത്.പുതിയ പഞ്ചായത്ത് രൂപീകരിക്കുന്നതിൽ എതിർപ്പില്ലെന്നു കാണിച്ച് വണ്ടാഴി പഞ്ചായത്ത് ഡിഡിപിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. വണ്ടാഴി പഞ്ചായത്തിലാണ് ഇപ്പോൾ മംഗലംഡാം മേഖലയുള്ളത്. 2015-ൽ യുഡിഎഫ് ഭരണകാലത്ത് മംഗലംഡാം പഞ്ചായത്തിനായി നപടികൾ നടന്നൈങ്കിലും പിന്നീടത് നിർത്തിവയ്ക്കുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും പഞ്ചായത്ത് രൂപീകരണ നടപടികൾ വേഗത്തിലായിട്ടുള്ളത്. 1991-ൽ എ.വി.ഗോപിനാഥ് ആലത്തൂർ എംഎൽഎയായിരുന്നപ്പോഴും ഡാം ആസ്ഥാനമായി പഞ്ചായത്ത് രൂപീകരിക്കാൻ ശ്രമം നടന്നിരുന്നു. പുതിയ പഞ്ചായത്തിനായി കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളിൽനിന്നും എത്ര വാർഡുകൾ എടുക്കുമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിർദിഷ്ട മംഗലംഡാം മലയോര പഞ്ചായത്തിൽ കുടിയേറ്റ കർഷകരുടെയും ആദിവാസികളുടെയും സ്വാധീനം ശക്തമാണ്. കാൽലക്ഷത്തിൽപരം വരുന്ന ജനസംഖ്യയിൽ പകുതിയിൽ കൂടുതലും കുടിയേറ്റ മലയോര കർഷകരാണ്. പഞ്ചായത്ത് രൂപീകരണം ഈ ജനങ്ങൾക്കെല്ലാം…
Read Moreറോഡ് പുറമ്പോക്ക് കൈയ്യേറിയുള്ള കൃഷി; വളവിലെ കൃഷിറോഡ് അപകടങ്ങൾക്ക് കാരണമാകുന്നു; കൈയേറ്റം നീക്കി പൊതുമരാമത്ത് വകുപ്പ്
വണ്ടിത്താവളം: ചുള്ളിപ്പെരുക്കമേട്ടിൽ റോഡുവക്കത്തെ താമസക്കാർ സ്ഥലം കൈയേറി വാഴ, ചേന്പ് നട്ടുപിടിപ്പിച്ചതായ പരാതിയിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി തുടങ്ങി. ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് കൈയേറ്റ പച്ചക്കറി കൃഷി നീക്കം ചെയ്തു. ചുള്ളിപ്പെരുക്കമേട്ടിൽ 200 മീറ്റർ ദൂരപരിധിയിൽ ചുരുങ്ങിയ സമയ പരിധിയിൽ പതിനഞ്ചു വാഹനാപകടങ്ങളിൽ രണ്ടു മരണവും നിരവധിപേർക്ക് പരിക്കുമുണ്ടായിട്ടുണ്ട്. വീടുകൾക്കുമുന്നിലെ പച്ചക്കറി, വാഴ എന്നിവയുടെ മറവും അപകട വ്യാപ്തി കൂട്ടുന്നതായി ആരോപിച്ച് പൊതു പ്രവർത്തകൻ യാക്കൂബ് ചിറ്റൂർ താലൂക്ക് വികസന യോഗത്തിൽ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വികസനസമിതി ചെയർമാൻ കൈയേറ്റ കൃഷി നീക്കംചെയ്യാൻ പൊതുമരാമത്ത് റോഡ് വകുപ്പ് അധികൃതർക്ക് നിർദേശം നല്‍കിയിരുന്നു. ഈ സ്ഥലത്ത് റോഡ് ശാസ്ത്രീയമായ നിർമാണപ്രവൃത്തിയും വാഹനാപകടങ്ങൾക്ക് കാരണമായി സമീപവാസികൾ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനു തിരിച്ചറിയൽ ബോർഡുകൾ അപകട മേഖലലയ്ക്ക് ഇരുവശത്തും സ്ഥാപിക്കണം.
Read Moreവീടുകൾക്ക് വിള്ളൽ, വെടിമരുന്നിന്റെ മണവും പൊടിയും കുട്ടികളെ സ്ഥിരം രോഗികളാക്കുന്നു; തെക്കുമ്പുറം ക്വാറിക്കെതിരെ നാട്ടുകാർ
തച്ചന്പാറ : തച്ചന്പാറ പഞ്ചായത്തിലെ തെക്കുപുറത്ത് പ്രവർത്തിക്കുന്ന വാളന്പാറ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ രംഗത്ത്. ക്വാറി സമീപത്തുള്ള വീടുകൾക്കു ഭീഷണി ആകുന്നുവെന്നാണ് പരാതി. ക്വാറിയിൽ കല്ല് പൊട്ടിക്കുന്നതിന്റെ പ്രകന്പനം കൊണ്ട് സപീപത്തെ നിരവധി വീടുകളിൽ വിള്ളൽ വന്ന അവസ്ഥയാണ്. കോറിയിൽ നിന്നുള്ള വെടിമരുന്നിന്റെ മണവും പൊടിയും കുട്ടികൾ അടക്കം ഉള്ളവർക്കു രോഗം ഉണ്ടാക്കുന്നു. വർഷങ്ങളായി യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന കോറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമീപവാസികൾ അധികൃതർക്ക് പരാതി നൽകി. ക്വാറി അടച്ചു പൂട്ടുന്നതിനു ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.
Read More