ചിറ്റൂർ: കേരളത്തിന്റെ കിഴക്കൻ മേഖലയിൽ തമിഴ്നാട് അതിർത്തി വഴി തുടർച്ചയായി കഞ്ചാവു കടത്തുന്നത് തടയാനുള്ള നിലവിലുള്ള സർക്കാർ നടപടികൾ പാളുന്നു. ദിവസേന ഇരുചക്രവാഹനങ്ങൾ, ബസ്സുകൾ, പച്ചക്കറി, പാൽവാഹനങ്ങളിലും നിർബാധം കള്ളക്കടത്തു സജീവമാണ്. ജില്ലാതലത്തിൽ കഞ്ചാവു ഉൾപ്പെടെ ലഹരി വസ്തുകടത്തു പ്രതിരോധത്തിത് പ്രത്യേക സേന ഉണ്ടെങ്കിലും നാമമാത്രമായേ ലക്ഷ്യം കാണുന്നുള്ളു. ഇക്കഴിഞ്ഞ ദിവസം വണ്ടിത്താവളം ബസ് സ്റ്റാൻഡിനു സമീപം ആറു കിലോ കഞ്ചാവ് പോലീസ് ജീപ്പിനെ കണ്ടു ഉൗടുവഴിയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഇതേ സ്ഥലത്ത് ഒരു മാസം മുൻപ് എക്സൈസ് ജീപ്പ് പിന്തുടരുന്നതു മനസ്സിലാക്കി വാഹനം ഉപേക്ഷിച്ച് കഞ്ചാവുമായി കള്ളകടത്തു സംഘം രക്ഷപ്പെട്ടി രുന്നു. സമീപവാസികളുടെ പരാതിയെ തുടർന്ന് പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് തുടർ അന്വേഷ ണം ഉണ്ടായില്ല. ചിറ്റൂർ ആലാം കടവിൽ എക്സൈസ് ജീപ്പിൽ ഇരു ചക്രവാഹനമിടിച്ച് മറിഞ്ഞ് രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ബൈക്ക്…
Read MoreCategory: Palakkad
മൊബൈയിൽ ഫോണിൽ അസ്ലീല ചിത്രം കാട്ടി; വീട്ടിൽ പറയുമെന്ന് പറഞ്ഞ കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് കൂഴിച്ചുമൂടി; മൂന്ന് വർഷത്തിന് ശേഷം ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി
കോയന്പത്തൂർ: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് വാഴത്തോട്ടത്തിൽ കുഴിച്ചിട്ട യുവാവിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. മോത്തേപ്പാളയം ദിനേഷ് കുമാറിനെ (25)യാണ് ശിക്ഷിച്ചത്.2016 ജൂലൈ 22ന് മൊബൈൽ ഫോണിൽ തന്റെ അശ്ലീലചിത്രം യുവാവ് കാണിച്ചതോടെ ഇക്കാര്യം വീട്ടിൽ പറയുമെന്നു പറഞ്ഞ പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇയാൾ കൊലപ്പെടുത്തി വാഴത്തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ പ്രതിയായ ദിനേഷ് കുമാറിനെ മേട്ടുപ്പാളയം പോലീസ് അറസ്റ്റുചെയ്തി. മാനഭംഗപ്പെടുത്തി കൊലചെയ്തതിനും തെളിവുകൾ നശിപ്പിച്ചതിനുമായാണ് ജഡ്ജി രാധിക പ്രതിക്ക് ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത; നിർമാണപ്രവൃത്തിഎവിടെയും നടക്കുന്നില്ലെങ്കിലും ചെലവ് ഇരട്ടി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണപ്രവൃത്തികൾ എവിടെയും നടക്കുന്നില്ലെങ്കിലും നിർമാണചെലവ് ഇരട്ടിയായി. ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയായ കഐംസിയുടെ തൃശൂർ എക്സ്പ്രസ് വേയും തമ്മിൽ 2009-ൽ ഒപ്പിട്ട നിർമാണ കരാർ വ്യവസ്ഥപ്രകാരം 514 കോടി രൂപയാണ് നിർമാണചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ 2017-ലെ കരാർ കന്പനിയുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നിർമാണചെലവ് 1019 കോടി രൂപയായി ഉയർന്നു. വടക്കഞ്ചേരിയിലും പട്ടിക്കാടും ഉൾപ്പെടെ മേല്‍പാല നിർമാണങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.കോലംകെട്ട മട്ടിലാണ് തുരങ്കപാതകളുടെ നിർമാണം എത്തിനില്‍ക്കുന്നത്. വരാനിരിക്കുന്ന ഓരോ മഴക്കാലവും തുരങ്കപാതയ്ക്കു മുകളിലെ മലയിടിച്ചിൽ തുടരും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാലും മലയിടിയുന്നത് തടയാൻ കഴിയുമോയെന്ന് കണ്ടറിയേണ്ടിവരും. തുരങ്കപാതയ്ക്കുള്ളിലെ സുരക്ഷയും ഉറപ്പും സംശയകരമാണ്.തുരങ്കപ്പാതകൾക്കായി പാറകൾ ഉഗ്രസ്ഫോടനത്തോടെ പൊട്ടിച്ചെടുത്തപ്പോഴുണ്ടായ പ്രകന്പനങ്ങൾ കുതിരാൻ മലയെ ഒന്നാകെ ഇളക്കിയിട്ടുണ്ട്.ഇതിന്റെ ഭവിഷ്യത്തുകളും വരുംഭാവിയിൽ കുതിരാനിൽ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവർഷം കുതിരാൻമലയിൽ പലയിടത്തായി ഉണ്ടായ മലയിടിച്ചിൽ ഇതിന്റെ സൂചനകളാണെന്നാണ് വിലയിരുത്തൽ. റോഡുനിർമാണം…
Read Moreകാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ കുടുക്കി പോലീസ്; ഇരുവരുടെയും ഒളിച്ചോട്ടം മക്കളെ ഉപേക്ഷിച്ച്
മണ്ണാർക്കാട്: കുടുംബത്തെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ മണ്ണാർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുവപ്പാടം മുണ്ടയിൽവീട്ടിൽ സജുവിനെയാണ് എസ് ഐ അരുണ്‍ കുമാറിന്റെ നേതൃത്വത്തിൽ എസ് സിപിഒ വിജയമണി, സി പിഒമാരായ നൗഷാദ്, റമീസ്, വനിത പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിലക്ഷ്മി, ലിനി, ശ്രീക്കുട്ടി എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാൾ സെപ്തംബർ ഒന്‍പതിന് ഓട്ടം പോയി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് തോട്ടര സ്വദേശിയായ കാമുകിക്കൊപ്പം ഇയാൾ ഒളിച്ചോടിയെന്ന് വിവരം ലഭിച്ചു. ഇയാൾക്ക് ആറ്, മൂന്ന്, ആറുമാസം എന്നിങ്ങനെ പ്രായമുള്ള മക്കളുണ്ട്. കാമുകിക്കും മക്കളുമുണ്ട്. ജുവൈനൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപാലക്കോട്ടെ മണല്‍ത്തിട്ടയില്‍ അപകട പരമ്പര! രാത്രിയും ഇന്നു രാവിലെയുമായി രണ്ട് അപകടങ്ങള്‍; മത്സ്യത്തൊഴിലാളിയുടെ തോളെല്ല് തകര്‍ന്നു
പയ്യന്നൂര്‍: പാലക്കോട് വലിയ കടപ്പുറം അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ അപകട പരമ്പര. ഇന്നലെ രാവിലെയുണ്ടായ അപകടത്തിന് പിന്നാലെ രാത്രിയിലും ഇന്നും രാവിലെയും അപകടങ്ങളുണ്ടായി.രാത്രിയിലെ അപകടത്തില്‍ മത്സ്യത്തൊഴിലാളി എട്ടിക്കുളം ഹൈസ്കൂളിന് സമീപത്തെ പെരിയന്റകത്ത് സമീറിന്റെ (30) തോളെല്ല് തകര്‍ന്നു. പുറങ്കടലില്‍ നിന്ന് പാലക്കോട് ഫിഷ്ലാൻഡ് സെന്ററിലേക്ക് മത്സ്യവുമായി വരികയായിരുന്ന അല്മിസ്ക് എന്ന ഫൈബര്‍ തോണിയാണ് ഇന്നലെ രാത്രി പത്തോടെ മണ്തിട്ടയിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സമീര്‍ തോണിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.അപകടത്തില്‍ ഇടത്തേ തോളെല്ല് തകര്‍ന്ന സമീറിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തോണിയിലുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നു രാവിലെ ആറരയോടെയാണ് അടുത്ത അപകടം. ഇന്നലെ അപകടത്തില്‍പ്പെട്ട എട്ടിക്കുളത്തെ ടി.പി.അസ്ലമിന്റെ ഉടമസ്ഥതയിലുള്ള ഉള്ളാളം എന്ന മറ്റൊരു ഫൈബര്‍ തോണിയാണ് ഇന്ന് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞത്. കടലില്‍ നിര്‍ത്തിയിട്ടിരുന്ന ലെയ്ലാൻഡ് എന്ന വലിയ മത്സ്യബന്ധന ഫൈബര്‍ തോണിയിലേക്ക് കരയില്‍ നിന്ന് മത്സ്യതൊഴിലാളികളുമായി പോകുന്നതിനിടയിലാണ്…
Read Moreഅന്തേവാസി ഗർഭിണിയാ സംഭവം; മണ്ണാർക്കാട്ടെ അടച്ചു പൂട്ടിയ വനിതാ സംരക്ഷണ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ
മണ്ണാർക്കാട്: അന്തേവാസി ഗർഭിണിയായതിനെ തുടർന്ന് അടച്ചു പൂട്ടിയ മണ്ണാർക്കാട്ടെ വനിത സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനെതിരെ പരാതിയുമായികൂടുതൽ അന്തേവാസികൾ രംഗത്ത്. രണ്ട് അന്തേവാസികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. കോടതിപ്പടിയിലെ നാഷനൽ സർവീസ് സൊസൈറ്റി ഓഫ് ഇന്ത്യ ഷെൽട്ടർ ഹോം നടത്തിപ്പുകാരൻ വേണുവിനെതിരെയാണ് കേസെടുത്തത്. ഇതോടെ ഇയാൾക്കെതിരെ പരാതി നൽകിയ അന്തേവാസികളുടെ എണ്ണം മൂന്നായി. കേന്ദ്രത്തിലെ അന്തേവാസി ഗർഭിണിയായെന്ന പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫിസറും സാമൂഹിക ക്ഷേമ ബോർഡ് പ്രോജക്ട് മാനേജരും സംയുക്തമായി സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനം അടച്ചു പൂട്ടിയത്. സ്ഥാപനത്തിലെ അന്തേവാസികളെ മുണ്ടൂർ മഹിള മന്ദിരത്തിലേക്ക് മാറ്റി. സ്ഥാപനം നടത്തിപ്പുകാരനെ പിടികൂടാൻ പൊലീസ് ഇതുവരെയും കഴിഞ്ഞിട്ടില്ല.
Read Moreകഞ്ചാവ് വിൽപനയെ ചൊല്ലിയുള്ള തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
വടക്കഞ്ചേരി: പ്രധാനിയിൽ യുവാവിനെ വെട്ടി പരിക്കേല്പിച്ച കേസിൽ മൂന്ന് പേരെ വടക്കഞ്ചേരി സിഐ ബി.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ചീരക്കുഴി സ്വദ്ദേശികളായ റിൻഷാദ് ഇളങ്കാവ് (20), അമീർ (19) കൊഴിഞ്ഞാന്പാറ സ്വദേശി അബ്ദുൾ സമദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ എട്ട് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാണ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. അബ്ദുൾ സമദ് കുറച്ച് കാലമായി വടക്കഞ്ചേരിയിലാണ് താമസം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബൈക്കുകളിലെത്തിയ സംഘം ടൗണിനടുത്ത് പ്രധാനിയിലെ സഫറി(28)നെ വെട്ടി ഗുരുതരമായി പരിക്കേല്പിച്ചത്. കൈക്ക് സാരമായി പരിക്കേറ്റ സഫർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഞ്ചാവ് സംഘങ്ങളുടെ താവളമായി വടക്കഞ്ചേരി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികളും ചെറുപ്പക്കാരുമെല്ലാം കഞ്ചാവിന്റെ ലഹരിയിലാണ്. കഞ്ചാവ് ലോബികളുടെ പ്രവർത്തനം പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ…
Read Moreകാതിൽ പറഞ്ഞു, ഷുഹൈബ്… പുതുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിയുടെ ഇരട്ടകുട്ടികൾക്ക് പേരിടാൻ ഷുഹൈബിന്റെ പിതാവ് പുതുനഗരത്ത്
കൊല്ലങ്കോട്: പുതുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിയും, ജില്ല ജവഹർ ബാലജനവേദി കോ- ഓർഡിനേറ്ററുമായ സക്കീറുദ്ദീന്റെ ഇരട്ട കുട്ടികളിൽ ആണ്‍കുട്ടിക്ക് ഷുഹൈബ് എന്ന് പേരിടാൻ കണ്ണൂർ മട്ടന്നൂർ ഇടയന്നൂരിൽ വധിക്കപ്പെട്ട ഷുഹൈബിന്റെ ഉപ്പ എത്തി. പെണ്‍കുഞ്ഞിന്റെ പേര് സുഹനയെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ട ഷാഫി പറന്പിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ പുതുനഗരം കാട്ടുതെരുവിൽ കുട്ടികളുടെ മാതാവ് മെഹറുന്നീസയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, കെഎസ് യു ജില്ലാ പ്രസിഡന്റ്് കെ.എസ് ജയഘോഷ്, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ എസ്.ശ്രീനാഥ്,യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം ചെയർമാൻ യു.ശാന്തകുമാർ, പ്രസിഡന്റ് എം. യാക്കൂബ്, എം.ഹരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Read Moreഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷകൾ അമിതചാർജ് ഈടാക്കുന്നതായി പരാതി
ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരിൽനിന്നും തോന്നുന്നപോലെ ഓട്ടോറിക്ഷക്കാർ ചാർജ് ഈടാക്കുന്നതായി പരാതി. ഈ സാഹചര്യത്തിൽ ഇവിടെ പ്രീപെയ്ഡ് ഓട്ടോസ്റ്റാൻഡ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം ആയിരക്കണക്കിനാളുകളാണ് വന്നുപോകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംഗ്ഷൻ. മലബാറിന്റെ റെയിൽവേ പ്രവേശനകവാടം കൂടിയായ ഇതുവഴി ദീർഘദൂര ഹ്രസ്വദൂര ട്രെയിനുകളിലായി നൂറിന് പുറത്ത് തീവണ്ടികളാണ് വന്നുപോകുന്നത്. ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്കായി ഓട്ടോറിക്ഷകൾ വന്നാൽ ഇരട്ടിലേറെ ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. മിനിമം ചാർജ് 25 രൂപയാണെങ്കിലും ഇവർ 50 രൂപയാണ് വാങ്ങുന്നതത്രേ. രാത്രിയിലെത്തുന്ന യാത്രക്കാരിൽനിന്നും ഡ്രൈവർമാർ ചോദിക്കുന്ന ചാർജ് നല്‍കണ്ട സ്ഥിതിയുമാണുള്ളത്. അസുഖബാധിതനായി എത്തിയ ഒരാളിൽനിന്ന് ദിവസങ്ങൾക്ക് മുന്‍പ് ഈ റെയിൽവേ സ്റ്റേഷനിൽനിന്നും പോലീസ് സ്റ്റേഷനിലേക്കുള്ള പരിമിതമായ ദൂരത്തിന് 50 രൂപ വാങ്ങിയതായും പരാതി ഉയർന്നിരുന്നു. രാത്രിയും പുലർച്ചെയും എത്തുന്ന സ്ത്രീകൾക്കും മറ്റും…
Read Moreപാലക്കുഴി തിണ്ടില്ലം മിനിജലവൈദ്യുതപദ്ധതിക്ക് പ്രതീക്ഷ പകർന്ന് ശക്തമായ ജലപ്രവാഹം
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം മിനിജലവൈദ്യുതപദ്ധതിക്ക് പ്രതീക്ഷ നല്കി വെള്ളച്ചാട്ടത്തിൽ ശക്തമായ ജലപ്രവാഹം. പ്രദേശമാകെ തൂവെള്ള പട്ടണിഞ്ഞാണ് 1500 അടി ഉയരമുള്ള പാലക്കുഴി മലയിൽനിന്നും ജലപാതം ആർത്തലച്ചു വീഴുന്നത്.പ്രകൃതിയുടെ മഹാദാനമാണ് തിണ്ടിലം വെള്ളച്ചാട്ടം. പൊ·ുടി തുടങ്ങിയ വൻമലകളിലെ ഏകദേശം അന്‍പതു കിലോമീറ്റർ പ്രദേശത്ത് പെയ്യുന്ന മഴവെള്ളം പാലക്കുഴിയുടെ നിരന്ന പ്രദേശത്ത് സംഗമിച്ച് അവിടെ നിന്നാണ് പെരുംപ്രവാഹമായി താഴേയ്ക്കു പതിക്കുന്നത്. ദൂരെനിന്ന് കാണുന്നപോലെ മൂന്നു തട്ടുകളായാണ് വെള്ളംവീഴുന്നത്. കാട്ടുചോലയിലെത്തുംമുന്പേ പിന്നേയും ചെറിയ തട്ടുകളുണ്ടെന്ന് താഴെഭാഗത്ത് തോട്ടമുള്ള ബെന്നി പറയുന്നു.മണ്ണാർക്കാട്ടെ മീൻവല്ലം ജലവൈദ്യുതി പദ്ധതിക്കുശേഷം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ മിനിജലവൈദ്യുതി പദ്ധതിയാണ് പാലക്കുഴിയിലെ തിണ്ടില്ലം പദ്ധതി. പദ്ധതിക്കായി മുന്നൂറു മീറ്റർ ദൂരം വനത്തിലൂടെ പൈപ്പു സ്ഥാപിക്കുന്നതിനു വനംവകുപ്പിൽനിന്നും എൻഒസി ലഭിക്കാൻ കാലതാമസം വരുന്നുണ്ടെന്നതൊഴിച്ചാൽ പദ്ധതിയുടെ മറ്റു നിർമാണപ്രവൃത്തികളെല്ലാം അതിവേഗമാണ് പുരോഗമിക്കുന്നത്. വെള്ളച്ചാട്ടത്തിനു മുകളിൽ പുഴയ്ക്കു കുറുകേയുള്ള ചെക്ക്ഡാം നിർമാണത്തിനും…
Read More