വി​വാ​ഹ വാ​ഗ്ദാ​നം നല്കി  പീഡിപ്പിച്ചു;  പിന്നീട് ബന്ധത്തിൽ നിന്നും പിൻമാറി; മറ്റൊരു വിവാഹത്തിനൊരുങ്ങിയ പെൺകുട്ടിയുടെ  ഫോട്ടോ  ഭാവി വരന് അയച്ചു നൽകി യുവാവിന്‍റെ പ്രതികാരം

മ​ണ്ണാ​ർ​ക്കാ​ട്: വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ല​ത്ത് ക​വ​ള​പ്പാ​റ ന​ബ്ഹാ​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പ​ത്തൊ​ന്പ​തു​കാ​രി​യെ മ​ല​ന്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യോ​ടൊ​പ്പ​മു​ള്ള ഫോ​ട്ടോ ഭാ​വി​വ​ര​നും വീ​ട്ടു​കാ​ർ​ക്കും അ​യ​ച്ചു​കൊ​ടു​ത്ത് വി​വാ​ഹം മു​ട​ക്കു​ക​യും ചെ​യ്തെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി​യാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നും പി​ന്നീ​ട് ഇ​യാ​ൾ വാ​ക്കു​മാ​റ്റി​യെ​ന്നും പെ​ണ്‍​കു​ട്ടി ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ എ​സ് ഐ ​അ​രു​ണ്‍​കു​മാ​ർ, സി​പി ഒ​മാ​രാ​യ ഷാ​ഫി, സ​ഹ​ദ്, പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

ബസ് ആംബുലന്‍സായി! യാ​ത്ര​യ്ക്കി​ടെ അ​വ​ശ​യാ​യ കു​ട്ടി​യെ അ​തേ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ന​ക്കാ​ർ; ഡ്രൈവര്‍ പ്രകാശനും കണ്ടക്ടര്‍ മഹേഷും നാട്ടുകാരുടെ പ്രിയപ്പെട്ടവരായി

വ​ട​ക്ക​ഞ്ചേ​രി: യാ​ത്ര​യ്ക്കി​ടെ ഫി​റ്റ്സി​ന്‍റെ ല​ക്ഷ​ണ​ത്തോ​ടെ അ​വ​ശ​യാ​യ കു​ട്ടി​യെ അ​തേ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. വ​ട​ക്ക​ഞ്ചേ​രി-​മം​ഗ​ലം​ഡാം ഒ​ലി​പ്പാ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് ബേ​സി​ൽ ബ​സി​ലെ ഡ്രൈ​വ​ർ പ്ര​കാ​ശ​നും ക​ണ്ട​ക്ട​ർ മ​ഹേ​ഷു​മാ​ണ് മ​നു​ഷ്യ​ത്വ സ​മീ​പ​ന​ത്തി​ലൂ​ടെ യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യു​മെ​ല്ലാം പ്രി​യ​പ്പെ​ട്ട​വ​രാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ഒ​ലി​പ്പാ​റ​യി​ൽ​നി​ന്നും ഡാ​മി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്പോ​ൾ വീ​ട്ടി​ക്ക​ൽ​ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മാ​യി ബ​സി​ൽ ക​യ​റി​യ സ്ത്രീ​യു​ടെ ഇ​ള​യ കു​ട്ടി​യാ​ണ് പെ​ട്ടെ​ന്ന് ഫി​റ്റ്സി​ന്‍റെ ല​ക്ഷ​ണ​ത്തോ​ടെ അ​വ​ശ​യാ​യ​ത്. ഉ​ട​നേ ബ​സ് ലൈ​റ്റി​ട്ട് സ്റ്റോ​പ്പു​ക​ളി​ൽ​നി​ന്നും മ​റ്റു യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ മം​ഗ​ലം​ഡാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ എ​ത്തി​ക്കു​യാ​യി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​നെ സ്ഥ​ല​ത്തെ​ത്തി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Read More

അ​ഭി​ന​ന്ദ​ന​യു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​ദൂ​ത​രാ​യി  അ​വൈ​റ്റി​സി​ലെ ഡോ​ക്ട​ർ​മാ​ർ

നെന്മാ​റ: ആ​റു​വ​യ​സു​കാ​രി അ​ഭി​ന​ന്ദ​ന​യു​ടെ ജീ​വി​ത​ത്തി​ൽ ദൈ​വ​ദൂ​ത​രാ​യി അ​വൈ​റ്റി​സി​ലെ ഡോ​ക്ട​ർ​മാ​ർ. മേ​ലാ​ർ​കോ​ട് ക​വ​ലോ​ട് ല​ക്ഷ്മ​ണ​ന്‍റെ മ​ക​ളും ചി​റ്റി​ല​ഞ്ചേ​രി പി​ക​ഐം​എ യു​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​റു​വ​യ​സു​കാ​രി അ​ഭി​ന​ന്ദ​ന​യു​ടെ കാ​ര്യ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ​ത്യ​മാ​യ​ത്. വ​യ​റി​നു​മു​ക​ളി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങി ആ​ന്ത​രാ​വ​യ​വ​ങ്ങ​ളെ​ല്ലാം ത​ന്നെ വി​ണ്ടു​കീ​റി​യ അ​ഭി​ന​ന്ദ​ന​യെ മ​ര​ണ​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്നും തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന നെ·ാ​റ അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഡോ​ക്ട​ർ​മാ​രാ​ണ് ദൈ​വ​ത്തി​ന്‍റെ പ്ര​തി​പു​രു​ഷന്മാ​രാ​യി ഇ​പ്പോ​ൾ ഈ ​കു​ടും​ബ​ത്തി​നും നാ​ടി​നും മു​ന്നി​ൽ നി​ല്ക്കു​ന്ന​ത്. അ​ഭി​ന​ന്ദ​ന ഇ​ത്ത​വ​ണ​യും അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം ഓ​ണം ഉ​ണ്ണ​ണ​മെ​ന്ന​താ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ ആ​ഗ്ര​ഹം. ത​ങ്ങ​ളു​ടെ കു​ഞ്ഞി​ന്‍റെ ജീ​വ​ൻ തി​രി​ച്ചു​ത​ന്ന ഡോ​ക്ട​ർ​മാ​രെ കാ​ണാ​നും ന​ന്ദി അ​റി​യി​ക്കാ​നും അ​ഭി​ന​ന്ദ​ന​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​വ​ളു​ടെ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പ​മാ​ണ് വീ​ണ്ടും അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എ​ത്തി​യ​ത്. സ്കൂ​ളി​ലേ​ക്കു വ​ന്ന അ​ഭി​ന​ന്ദ​ന​യെ അ​ച്ഛ​ന്‍റെ ക​ണ്‍​മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു സെ​പ്തം​ബ​ർ ആ​റി​ന് ടെ​ന്പോ​ട്രാ​വ​ല​ർ ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. വ​യ​റി​നു മു​ക​ളി​ലൂ​ടെ വാ​ൻ ക​യ​റി​യി​റ​ങ്ങി…

Read More

കു​മ​രം​പു​ത്തൂ​ർ- പാ​ണ്ടി​ക്കാ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ ത​ണ​ൽ​മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ- പാ​ണ്ടി​ക്കാ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ത​ണ​ൽ​മ​ര​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി. കാ​ട്ടു​കു​ള​ത്ത് സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ മ​രം സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ക്ഷ​ണി​യാ​കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. വേ​രു​ക​ൾ ഉ​ൾ​പ്പെ​ടെ ദ്ര​വി​ച്ച മ​രം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. മ​ര​ത്തി​നു സ​മീ​പ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ര​ത്തി​നു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും പോ​കു​ന്ന​ത്. മ​ര​ത്തി​നു തൊ​ട്ട​ടു​ത്താ​യി വൈ​ദ്യു​ത​ലൈ​നു​ക​ളു​മു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്പോ​ൾ സ​മീ​പ​വാ​സി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​ട​യ്ക്കി​ടെ സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ പൊ​ട്ടി​വീ​ഴു​ന്ന​തും പ​തി​വാ​ണ്.ഒ​രു​മാ​സം​മു​ന്പ് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ പ​ന​യം​പാ​ട​ത്ത് കാ​റി​നു മു​ക​ളി​ൽ മ​രം​വീ​ണു ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ത​ണ​ൽ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​വും അ​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​തു​മാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്. വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ്…

Read More

കു​തി​രാനിൽ അഴിയാക്കുരുക്ക്; ബസുകൾ സർവീസ് നിർത്തിത്തുടങ്ങി ; കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ

വ​ട​ക്ക​ഞ്ചേ​രി: മ​ഹാ​ശാ​പ​മാ​യി കു​തി​രാ​ൻ റോ​ഡ്. 15 മ​ണി​ക്കൂ​ർ പി​ന്നി​ട്ടും കു​തി​രാ​നി​ൽ വാ​ഹ​ന കു​രു​ക്ക് തു​ട​രു​ക​യാ​ണ്. കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലധികം വാഹനങ്ങൾ. കു​തി​രാ​ൻ ബ്ലോ​ക്കി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ -പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഗോ​വി​ന്ദാ​പു​രം എ​ന്നീ റൂ​ട്ടു​ക​ളി​ലെ ബ​സ് സ​ർ​വ്വീ​സ് ഭാ​ഗി​ക​മാ​യി. മു​ന്നൂ​റോ​ളം ബ​സു​ക​ളു​ള്ള​തി​ൽ പ​കു​തി​യി​ൽ കൂ​ടു​ത​ലും ബ​സു​ക​ൾ ഇ​ന്ന് രാ​വി​ലെ ഓ​ടി​യി​ല്ല. ഇ​തു​മൂ​ലം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പ​ല​രും പാ​തി​വ​ഴി​യി​ൽ യാ​ത്ര ഉ​പേ​ക്ഷി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. കു​തി​രാ​ൻ ക​ട​ക്കാ​നാ​കാ​തെ പ​ല ബ​സു​ക​ളും വ​ട​ക്ക​ഞ്ചേ​രി- പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ത്ര​മാ​ണ് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റി​ന് തു​ട​ങ്ങി​യ കു​രു​ക്കാ​ണ് തു​ട​രു​ന്ന​ത്. കൊ​ന്പ​ഴ​മു​ത​ൽ വ​ഴു​ക്കും​പാ​റ വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല് വാ​ഹ​ന​ങ്ങ​ൾ കേ​ട് വ​ന്ന​താ​യി ഹൈ​വേ പോ​ലീ​സ് പ​റ​ഞ്ഞു. കേ​ടു​വ​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യി​ട്ടെ​ങ്കി​ലും വാ​ഹ​ന പെ​രു​പ്പ​ത്തി​ൽ കു​രു​ക്ക് അ​ഴി​ക്കാ​നാ​കാ​തെ പോ​ലീ​സും പ്ര​ദ്ദേ​ശ​ത്തെ നാ​ട്ടു​കാ​രും ഏ​റെ ക​ഷ്ട​പ്പെ​ട്ടു. രാ​ത്രി മു​ഴു​വ​ൻ പോ​ലീ​സും കൊ​ന്പ​ഴ​യി​ൽ…

Read More

പാലക്കാട് ട്രെ​യി​നി​ൽ ക​ട​ത്തി​യ 80 ല​ക്ഷ​ത്തി​ന്‍റെ  കു​ഴ​ൽ​പ്പണവുമായി രണ്ടു പേർ പിടിയിൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. ട്രെ​യി​നി​ൽ ക​ട​ത്തി​യ 80 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​മാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ഇ​ന്നു പു​ല​ർ​ച്ചെ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് (32), അ​ബ്ദു​ൾ ഖാ​ദ​ർ (43) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നൈ- മം​ഗ​ലാ​പു​രം ട്രെ​യി​നി​ൽ പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്കാ​യി​രു​ന്നു കു​ഴ​ൽപ്പ​ണം പി​ടി​കൂ​ടി​യ​ത്. റെ​യി​ൽ​വേ പോ​ലീ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ​മാ​രാ​യ ര​മേ​ഷ്കു​മാ​ർ, സു​നി​ൽ, സി​പി​ഒ​മാ​രാ​യ എം.​എ ഹ​രി​ദാ​സ്, ലി​ജോ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രാ​ണ് കു​ഴ​ൽ​പ്പണം പി​ടി​കൂ​ടി​യ​ത്.

Read More

ഓ​ല​ശ്ശേ​രി​തി​രി​വി​ലെ ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു; കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ദുഷ്കരണം

ചി​റ്റൂ​ർ: ഓ​ല​ശ്ശേ​രി​തി​രി​വി​നും കൊ​ടു​ന്പ് ടൗ​ണി​നു മി​ട​യി​ൽ റോ​ഡി​ലു​ണ്ടാ​യ ഗ​ർ​ത്ത​ങ്ങ​ൾ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ഏ​റെ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു വാ​ഹ​നം സ​ഞ്ച​രി​ക്കാ​ൻ മാ​ത്ര​മു​ള്ള വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന​സ​ഞ്ചാ​രം ഇ​ഴ​ഞ്ഞു നീ​ങ്ങിയാ​ണ്. ഇ​തി​നി​ടെ റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങളും ​ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​യി​രി​ക്കു​കയാ​ണ്. ഇ​തു വ​ഴി വി​ദ്യാ​ർ​ത്ഥി​ക​ളും പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രും കാ​ൽ​ന​ട​യാ​ത്ര അ​പക​ട ഭീ​ഷ​ണി​യി​ലു​മാ​ണ്. റോ​ഡി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു ഗ​ർ​ത്ത​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​രു​വ​ശേ​ത്ത​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ തെ​ക്കു​വ​ശ​ത്തു കൂ​ടി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കുനേ​ർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​വും ന​ട​ന്നി​ട്ടു​ണ്ട.് പാ​ല​ക്കാ​ട്- ചി​റ്റു​ർ പ്ര​ധാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ അ​ന്പ​തി​ൽ കൂ​ടു​ത​ൽ സ്വ​കാ​ര്യ ബ​സ്സു​ക​ൾ​ക്ക് പു​റ​മെ പൊ​ള്ളാച്ചി- ​പാ​ല​ക്കാ​ട് ച​ര​ക്ക ്ക​ട​ത്തു​വാ​ഹ​നളും ​മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന പ്ര​ധാ​ന പാ​ത കു​ടി​യാ​ണി​ത്. റോ​ഡി​നി​രു​വ​ശത്തും ​വീ​ടു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ നി​ല​യി​ലാണു​ള്ള​ത്. അ​തു കൊ​ണ്ടു ത​ന്നെ റോ​ഡ് വീ​തി കൂ​ട്ടി വി​ക​സി​പ്പി​ക്കാ​നും ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ലു​ട​നീ​ളംവ്യാ​പി​ച്ചി​രി​ക്കു​ന്ന ഗ​ർ​ത്ത​ങ്ങ​ൾ മൂ​ടി സുരക്ഷി​ത​മാ​യി പു​ന​ർ​നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താണ് ​യാ​ത്ര​ക്കാ​രു​ടേ​യും അ​ടി​യ​ന്ത​രാ​വശ്യം. ​രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ച​ര​ക്ക്…

Read More

 സാമൂഹ്യ വിരുദ്ധരുടെ ക്രൂരവിനോദം;  വ​ണ്ടി​ത്താ​വ​ളം നെ​ടുമ്പ​ള്ളം റോ​ഡി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന​രി​കെ തീ​യി​ട്ടു; വയറിംഗ് കത്തിനശിച്ച നിലയിൽ

വ​ണ്ടി​ത്താ​വ​ളം: ടൗ​ണി​ൽ നെ​ടു​ന്പ​ള്ളം തി​രി​വു റോ​ഡി​ൽ മൊ​ബൈ​ൽ ട​വ​ർ കെ​ട്ടി​ടത്തി​നു താ​ഴെ സാ​മു​ഹ്യ വി​രു​ദ്ധ​ർ ട​യ​ർ ക​ത്തി​ച്ച് കെ​ട്ടി​ടം ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ അർധരാ​ത്രി 12 മ​ണി​യോ​ടാ​ണ് സം​ഭ​വം. ടൗ​ണി​ൽ രാ​ത്രി ചാ​യ​ക്ക​ട തൊ​ഴി​ലാ​ളി തീ ​പ​ട​രു​ന്നതു ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് സ​മീ​പ​വാ​സി​യെ വി​ളി​ച്ചു​ണ​ർ​ത്തി് തീ ​അ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള മൂ​ന്നു വ്യാ​പാ​ര സ്ഥാ​പ​ന വൈ​ദ്യു​തി മീ​റ്റ​റു​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്ന് ന​ശി​ച്ചി​ട്ടു​ണ്ടുണ്ട് . സൈ​ക്കി​ൾ ട​യ​റു​ക​ളി ൽ ​ഇ​ന്ധ​നം ഒ​ഴി​ച്ചു ക​ത്തി​ച്ച നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. തീ ​പ​ട​ർ​ന്ന സ്ഥ​ലത്തു ​സൈ​ക്കി​ൾ ഷോ​പ്പും ര​ണ്ടാം നി​ല​യിൽ ​സ്വ​കാ​ര്യ മൊ​ബൈ​ൽ ട​വ​റു​മു​ണ്ട്. മ​റ്റുസ്ഥ​ല​ങ്ങ​ളി​ൽ താ​മ​സ​ക്കാ​രാ​യ യു​വാ​ക്കൾ ​രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ പ​ച്ച​ക്ക​റി​ച്ച​ന്ത, മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം റോ​ഡി​ലു​ള്ള ക​നാ​ൽ​പ്പാ​ല​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​താ​യും നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ണ്ട്ണ്ട്. വ​ണ്ടി​ത്താ​വ​ളം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ർ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Read More

അട്ടപ്പാടിയിലെ  കഞ്ചാവ് തോട്ടം കണ്ട് ഞെട്ടി എക്സൈസ് ; ഒരേക്കറിലെ ക​ഞ്ചാ​വ് ന​ഴ്സ​റി​യും, ക​ഞ്ചാ​വ് പ്ലാന്‍റേഷ​നും ന​ശി​പ്പി​ച്ചു

അ​ഗ​ളി: പാ​ല​ക്കാ​ട് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂറോ​യു​ടെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ വ​ൻ ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു. പാ​ല​ക്കാ​ട് ഐ​ബി​യും, അ​ഗ​ളി റേ​ഞ്ചും, ​മു​ക്കാ​ലി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ഗോ​ട്ടി​യാ​ർ ക​ണ്ടി, കു​റു​ക്ക​ത്തി​ക​ല്ല് വ​ന മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗോ​ട്ടി​യാ​ർ ക​ണ്ടി ഉൗ​രി​ൽ നി​ന്നും ഏ​ക​ദേ​ശം 6 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി കാ​ണു​ന്ന ക​ന്നു​മ​ല​യു​ടെ പ​ടി​ഞ്ഞാ​റെ ചേ​രു​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തു​ള്ള 70 ത​ട​ങ്ങ​ളി​ലാ​യി വ​ള​ർ​ത്തി വ​ന്ന ഉ​ദ്ദേ​ശം ര​ണ്ടു മാ​സം പ്രാ​യ​മാ​യ 420 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ച​ത്. തൊ​ട്ട​ടു​ത്ത് ത​ന്നെ ക​ഞ്ചാ​വ് കൃ​ഷി​ക്ക് വേ​ണ്ടി ത​യ്യാ​റാ​ക്കി​യ ക​ഞ്ചാ​വ് ന​ഴ്സ​റി​യും ന​ശി​പ്പി​ച്ചു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് എ​ക്സൈ​സ് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വേ​ട്ട ന​ട​ത്തി​യ​ത്. ക​ഞ്ചാ​വ് തോ​ട്ട​ത്തി​ൽ ക​ണ്ട കൃ​ഷി​ക്കാ​ർ ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന ഷെ​ഡ്ഡും ന​ശി​പ്പി​ച്ചു. എ​ത്തി​പ്പെ​ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തും, വ​ള​രെ​യേ​റെ ദു​ർ​ഘ​ടം പി​ടി​ച്ച​തു​മാ​യ…

Read More

പുഴയോരത്ത് മാലിന്യം തള്ളാനെത്തിയവർ  പോലീസ് പിടിയിൽ; അറസ്റ്റിലായവരെക്കൊണ്ട് പരിസരം വൃത്തിയാക്കിച്ച് കസബ പോലീസ്

ക​ഞ്ചി​ക്കോ​ട്: ക​ഞ്ചി​ക്കോ​ട്- വേ​നോ​ലി റോ​ഡി​ൽ കോ​ര​യാ​ർ പു​ഴ​യോ​ര​ത്ത് ന​ര​കം​പു​ള്ളി പാ​ല​ത്തി​നു​സ​മീ​പം ആ​ശു​പ​ത്രി മാ​ലി​ന്യം, കോ​ഴി വേ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ന​ല്കി ക​സ​ബ പോ​ലീ​സ്. പു​ഴ​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി പോ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ​ക്കൊ​ണ്ടു​ത​ന്നെ പ​രി​സ​രം വൃ​ത്തി​യാ​ക്കി​യാ​യി​രു​ന്നു ക​സ​ബ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു ക​ല്ലേ​പ്പു​ള്ളി സ്വ​ദേ​ശി​യാ​യ കാ​ശി​നാ​ഥ​ൻ, നൂ​റ​ണി സ്വ​ദേ​ശി സ​ന്തോ​ഷ് എ​ന്നി​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ പു​തു​ശേ​രി അ​ര​യ​ക്കാ​ട് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​ത്. ഇ​വ​രെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി ക​സ​ബ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.റോ​ഡ​രി​കി​ൽ മാ​ലി​ന്യം​ത​ള്ളു​ന്ന​ത് പു​ഴ​യി​ൽ വെ​ള്ള​ം മലിനമാകാനും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻനും കാ​ര​ണ​മാ​കു​ന്നു. കോ​ര​യാ​ർ പു​ഴ​യി​ലെ വെ​ള്ളം ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​തു​വ​ഴി പു​ഴ​യോ​ര​ത്തെ കി​ണ​റു​ക​ൾ മ​ലി​ന​മാ​കാ​നും കാ​ര​ണ​മാ​കു​ന്നു. ഇ​നി റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പാ​ണി​തെ​ന്നു സി​ഐ പ​റ​ഞ്ഞു. പ​രി​സ​രം വൃ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​വി​ടെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും സി​ഐ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More