തച്ചന്പാറ: പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ ഒന്നര വയസുകാരി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാഞ്ഞിരപ്പുഴ കല്ലാംകുഴി പാലക്കാപറന്പിൽ അയമുട്ടിയുടെ മകൻ ഷിഹാബുദ്ധീൻ- ആയിഷ ദന്പതികളുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വൈകീട്ട് കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീടിന് പുറത്തടക്കം പല ഭാഗത്തും തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അരമണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവാഹത്തിന് ശേഷം പതിനാലു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദന്പതികൾക്ക് ജനിച്ച കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവറാണ് കുട്ടിയുടെ പിതാവ്.
Read MoreCategory: Palakkad
ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം..! ശശിയുടെ തിരിച്ചുവരവിൽ സിപിഎമ്മിൽ ആഭ്യന്തരകലാപം ശക്തമാകാൻ സാധ്യത; ഒതുക്കൽ നാടകത്തെക്കുറിച്ച് അടുപ്പക്കാർ പറയുന്നതിങ്ങനെ…
ഷൊർണൂർ: സമീപകാലത്തു ചാരംമൂടിക്കിടന്ന, സിപിഎമ്മിനുള്ളിലെ വിഭാഗീയത പി.കെ. ശശി എംഎൽഎയുടെ തിരിച്ചുവരവോടെ കൂടുതൽ സങ്കീർണമാകുമെന്നു സൂചന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ, ഡിവൈഎഫ്ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ സസ്പെൻഷൻ നേരിട്ട പി.കെ. ശശി ജില്ലാ കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയിട്ടുള്ളത്. പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് കഴിഞ്ഞദിവസം ഈ തീരുമാനമെടുത്തത്. ആറുമാസത്തേക്കു സിപിഎമ്മിൽനിന്നു സസ്പെൻഷനിലായ പി.കെ. ശശി ശക്തനായിത്തന്നെയാണ് തിരിച്ചുവരുന്നത്. ജില്ലാ സെക്രട്ടേറിയറ്റിൽ ഇല്ലെങ്കിലും ജില്ലാ കമ്മറ്റി അംഗമായാണ് ശശിയുടെ പുനഃപ്രവേശം. പാർട്ടിക്കുള്ളിൽ ചിലർ ശശിയെ ഒതുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതാവായ യുവതിയെക്കൊണ്ട് പാർട്ടിക്കു പരാതി കൊടുപ്പിച്ചു എന്നാണ് ശശിയുടെ അടുപ്പക്കാർ കരുതുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞു മടങ്ങിയെത്തുന്ന ശശി തനിക്കെതിരേ ഗൂഢാലോചന നടത്തുകയും പാർട്ടിയിൽനിന്നു തന്നെ പുറത്താക്കാൻ കരുക്കൾ നീക്കുകയും ചെയ്തവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഇതിനെതിരേ മറുപക്ഷവും ശക്തമായ പ്രതിരോധം തീർക്കും. ഇതോടുകൂടി സിപിഎമ്മിനുള്ളിൽ…
Read Moreകാണാതെ പോകരുതേ ഈ ദുരന്തം..! ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
പുതുക്കാട് : ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. കല്ലൂർ പറോക്കാരൻ ദേവസി മകൻ ബിജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ പുതുക്കാട് സർവ്വീസ് സഹകരണ ബാങ്കിന് സമീപം സർവ്വീസ് റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ ബിജു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴോടെ മരിക്കുകയായിരുന്നു. പുതുക്കാട്- ആന്പല്ലൂർ മേഖലയിൽ സർവ്വീസ് റോഡിന്റെ ഇരുവശങ്ങളും മാസങ്ങളായി തകർന്നു കിടക്കുകയാണ്. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഈ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നത്. കുഴികൾ അടയ്ക്കാനോ സർവ്വീസ് റോഡുകളുടെ ശോചിനിയാവസ്ഥ പരിഹരിക്കാനോ ടോൾ കന്പനി നടപടിയൊന്നുമെടുത്തിട്ടില്ല. എന്നാൽ കരാർ വ്യവസ്ഥപ്രകാരം ടോൾ നിരക്ക് വർദ്ധിപ്പിക്കുന്ന കന്പനി ദേശീയപാതയുടെ അപര്യാപ്തകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്. കിലോമീറ്ററുകളോളം…
Read Moreനാടും നഗരവുംഉത്രാടപ്പാച്ചിലിലേക്ക്… കീശ കീറാതെ പച്ചക്കറി ഓണം
സ്വന്തം ലേഖകൻ തൃശൂർ: നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക് നീങ്ങുന്നു. ഈ പകൽ ഇരുട്ടി വെളുത്താൽ പിന്നെ ഉത്രാടമാണ്. തിരുവോണത്തലേന്ന് !!ഓണ ഒരുക്കങ്ങൾ ചിങ്ങം പിറക്കുന്പോഴേ തുടങ്ങുമെങ്കിലും അതിന്റെ ക്ലൈമാക്സ് അല്ലെങ്കിൽ തൃശൂർ ഭാഷയിൽ പറഞ്ഞാൽ കൂട്ടപ്പൊരിച്ചിൽ ഉത്രാടത്തിന്റന്നാണ്. അത്തം മുതൽ കനത്തുതിമർത്തു പെയ്ത മഴ വിട്ടൊഴിഞ്ഞു നിൽക്കുന്നതിനാൽ ആളുകളെല്ലാം ഉത്രാടപ്പാച്ചിലിന് മുന്പേ ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഉത്രാടനാളായ നാളെ മഴയാണെങ്കിൽ ഒരുക്കുകൂട്ടങ്ങൾക്ക് പൊലിമ കുറയുമെന്ന ആശങ്കയാൽ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ സാന്പിളാണ് നഗരത്തിലും നാട്ടിൻപുറങ്ങളിലും കാണുന്നത്.വൻതിരക്കാണ് കടകളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലുമെല്ലാം അനുഭവപ്പെടുന്നത്.തുണിക്കടകളിലെല്ലാം ഓണക്കോടിയെടുക്കാനുള്ള വൻതിരക്കുണ്ട്.ഓണസദ്യയൊരുക്കാനുളള പച്ചക്കറികൾ വാങ്ങാൻ ശക്തൻ മാർക്കറ്റിലടക്കം രാവിലെ മുതൽ ആളുകളെത്തുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഓണത്തിരക്കേറെയാണ്.പായസമേളകളും റെഡിമെയ്ഡ് സദ്യകളും എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു.തൂശനിലയ്ക്കാണ് ഡിമാന്റ് കൂടുതൽ. പച്ചക്കറിയുടേയും പഴം കായ എന്നിവയുടെയും വില കൂടിയിടിട്ടുണ്ടെങ്കിലും ആവശ്യക്കാരേറെയാണ്. കായവറുത്തതും ശർക്കരഉപ്പേരിയും വൻതോതിലാണ് വിറ്റുപോകുന്നത്.മണ്ണുകൊണ്ടും മരം കൊണ്ടും തീർത്ത തൃക്കാരപ്പന്റെ…
Read Moreപുഴകൾ നിറയുമ്പോൾ ഒഴുകിയെത്തുന്ന മാലിന്യത്തിലേറെയും പ്ലാസ്റ്റിക് കുപ്പികൾ; ദുരിതമാകുന്ന കുപ്പികൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു
വടക്കഞ്ചേരി: പുഴ നിറയുന്പോൾ ഒഴുകിയെത്തുന്ന മാലിന്യത്തിൽ കൂടുതലും പ്ലാസ്റ്റിക് കുപ്പികൾ. കഴിഞ്ഞദിവസം വടക്കഞ്ചേരി പാളയംപുഴ പാലംമൂടി ഒഴുകിയപ്പോൾ പാലത്തിന്റെ സംരക്ഷണഭിത്തിയുടെ മൂലകളിൽ നിറഞ്ഞത് പ്ലാസ്റ്റിക് കുപ്പികളായിരുന്നു. പുഴ കവിഞ്ഞൊഴുകി വെള്ളം പലവഴിക്ക് തിരിഞ്ഞുപോകുന്പോൾ ഒപ്പം പ്ലാസ്റ്റിക് കുപ്പികളുമുണ്ടാകും. മഴമാറി വെള്ളം ഇറങ്ങുന്നതോടെ ഇത്തരം കുപ്പികൾ ഏതെങ്കിലും പറന്പുകളിലും കെട്ടിടങ്ങളിലുമാണ് അടിഞ്ഞുകൂടുക.ഡ്രിംഗിംഗ് വാട്ടർബോട്ടിൽ വാങ്ങി ദാഹം ശമിപ്പിക്കുന്ന സംസ്കാരം ഉടലെടുത്തതോടെ പ്ലാസ്റ്റിക് കുപ്പികൾ വ്യാപകമായി. വെള്ളം കുടിച്ച് കഴിഞ്ഞാൽ കുപ്പികൾ വലിച്ചെറിയും. അനധിക മഴയിലാണ് പിന്നെ പുഴയോരങ്ങളിലും മറ്റും കുന്നുകൂടി കിടക്കുന്ന കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴെ ഭാഗങ്ങളിലെത്തുന്നത്.വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കെല്ലാം ഇപ്പോൾ ഭക്ഷണമേശയിൽ ഓരോരുത്തർക്കും ഓരോ ചെറിയ വാട്ടർബോട്ടിൽ വിധമാണ് വിതരണം ചെയ്യുന്നത്. ആയിരമോ രണ്ടായിരമോപേർ പങ്കെടുക്കുന്ന വിവാഹ സൽക്കാരം കഴിഞ്ഞാൽ ഇത്രയും കുപ്പികൾ വേയ്സ്റ്റാകും. മാലിന്യമായി മാറിയ ഇത്രയും കുപ്പികൾ പിന്നെ വലിച്ചെറിയുന്നത് ആളില്ലാത്ത…
Read Moreദേശീയ- സംസ്ഥാന പാതകളിലേക്ക് അനധികൃത വഴികളിലൂടെ വാഹനങ്ങളുടെ പ്രവേശനം; മംഗലംപാലത്തെ ഇടവഴി പ്രവേശനം നിർത്തലാക്കണമെന്ന ആവശ്യം ശക്തം
വടക്കഞ്ചേരി: മംഗലംപാലത്തിനുസമീപം ദേശീയ, സംസ്ഥാന പാതകളിലേക്ക് അനധികൃത വഴികളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. രണ്ടുപാതകൾ തമ്മിൽ വേർതിരിക്കുന്ന ഇവിടെ മണ്തിട്ടയായതിനാൽ അതിനു മുകളിലൂടെയാണ് ചെറിയ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽനിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾ കടക്കുന്നതാണ് ഏറെ അപകടം. പാലക്കാട് ഭാഗത്തുനിന്നും വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇത്തരം അനധികൃത പ്രവേശന വഴികളിലൂടെ വാഹനങ്ങൾ കടക്കുന്നത് ദൂരെനിന്നും കാണാനാകില്ല. ഇടയ്ക്കുനിന്നും വാഹനം പെട്ടെന്നു കയറിവരുന്നത് ശ്രദ്ധയിൽപ്പെടുന്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചെയ്യുകയും വാഹനങ്ങൾ നിയന്ത്രണംവിടുകയും ചെയ്യും. ഇത്തരം അനധികൃത വഴികൾ ഉറപ്പുള്ള കൈവരികൾ സ്ഥാപിച്ച് അടയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇവിടെ വാഹനങ്ങൾ കയറാതിരിക്കാൻ പോലീസ് ഇടപെട്ട് ജെസിബി ഉപയോഗിച്ച് കാനനിർമിച്ചിരുന്നെങ്കിലും കുറച്ചുകഴിഞ്ഞാൽ ഈ കാന മണ്ണുനികന്ന് ഇല്ലാതാകും. ആദ്യം ഇരുചക്രവാഹനങ്ങൾ മാത്രമാകുന്ന വഴി പിന്നീട് വീതികൂടി വലിയ വാഹനങ്ങളും പോകുന്ന വഴിയാകുകയാണ്. പോലീസ് ഇടപെട്ട് ഇതിന് അടിയന്തിരനടപടി…
Read Moreസംഹാരരുദ്രയായി വീണ്ടും..! കനത്തമഴയിൽ ഇരുകരകളും മുട്ടി ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു
ഷൊർണൂർ: കനത്ത മഴയിൽ ഇരുകരകളുംമുട്ടി ഭാരതപ്പുഴ വീണ്ടും കവിഞ്ഞൊഴുകി. കനത്ത മഴദിവസങ്ങളായി തുടരുന്നതിനിടയിൽ മലന്പുഴഡാം തുറന്നുവിട്ടതാണ് ഭാരതപ്പുഴ ഒരിക്കൽകൂടി നിറഞ്ഞൊഴുകാൻ കാരണമായത്. പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നല്കി. അടിയൊഴുക്ക് വർധിച്ച അവസ്ഥയാണ് ഭാരതപ്പുഴയിലുള്ളത്. ഭാരതപ്പുഴ ഒരിക്കൽക്കൂടി സംഹാരരുദ്രയായചിത്രമാണ് ദൃശ്യമാകുന്നത്. ഭാരതപുഴയിൽ കുളിക്കാനും മറ്റും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ട്. അപകടകാരിയായി കലങ്ങിമറിഞ്ഞാണ് പുഴയിൽ ജലത്തിന്റെ കുത്തൊഴുക്ക്. ഷൊർണൂർ ചെറുതുരുത്തി തടയണയുടെ മുകളിലൂടെയാണ് ഇപ്പോൾ ഭാരതപ്പുഴ ഒഴുകുന്നത്. പ്രളയത്തിനുശേഷം തടയണയുടെ ഷട്ടറുകൾ ഉയർത്താത്തതിനാൽ മണൽ അടിഞ്ഞുകൂടിയ സ്ഥിതിയുണ്ട്. ഈ വർഷത്തിൽ ഇത് രണ്ടാംതവണയാണ് നിളാനദി ഇരു കരകളും മുട്ടി കവിഞ്ഞൊഴുകുന്നത്.
Read Moreശക്തമായ മഴ; മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
പാലക്കാട്: മഴ കനത്തതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകള് അഞ്ച് സെന്റി മീറ്റര് വീതമാണ് ഉയർത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതേതുടർന്നു അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നത്. ബുധനാഴ്ച രാവിലെ പത്തിനാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴ, മുക്കൈ പുഴ, കല്പാത്തി പുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Read Moreആരേയും നോവിക്കാതെ 150 വർഷം പഴക്കമുള്ള ആമക്കുളത്തെ പുളിമുത്തശി കടപുഴകി വീണു
വടക്കഞ്ചേരി: ഒന്നര നൂറ്റാണ്ട് പിന്നിട്ട ആമകുളത്തെ പുളിമുത്തശ്ശി ആരേയും അധികം വേദനിപ്പിക്കാതെ വിട പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ടൗണ് റോഡിൽ ശ്രീനാരായണ ഗ്യാസ് ഏജൻസിക്ക് സമീപം വുമണ്സ് കോളജിനു മുന്നിലുള്ള പുളിമരം പ്രായാധിക്യത്താൽ കേടായി കടപുഴകി റോഡിൽ വീണത്. ഈ സമയം വാഹനങ്ങളൊ കാൽനട യാത്രക്കാരോ റോഡിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. വൈദ്യുതി കന്പിയിൽ വീണതിനെ തുടർന്ന് ഒരു ഇരുന്പ് പോസ്റ്റ് റോഡിലേക്ക് വളഞ്ഞ് നിന്നു. വൈദ്യുതി പ്രവാഹമുള്ള കന്പികൾ ടാർ റോഡിൽ പൊട്ടിവീണ് 50 മീറ്ററോളം ദൂരം തീപൊരിയുണ്ടായതായി സമീപത്തെ വീട്ടുകാർ പറഞ്ഞു. ഇന്നലെ വൈകീട്ട് നാലിനുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കുറച്ച് ചാഞ്ഞിരുന്നു. മരം മണിക്കൂറുകൾക്കുള്ളിൽ നിലംപൊത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും നാലര മണിക്കൂർ പണിപ്പെട്ടാണ് കൊന്പുകളും വലിയ തടിയും മുറിച്ച് നീക്കിയത്. വിവരമറിഞ്ഞു…
Read Moreവണ്ടിത്താവളത്തു തെരുവുനായ കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്
വണ്ടിത്താവളം: തെരുവുനായ കുറുകെ ഓടി സ് കൂട്ടർ മറിഞ്ഞ് മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. ഇന്നു രാവിലെ എട്ടിന് അയ്യപ്പൻ കാവിൽ വെച്ചായിരുന്നു അപകടം. സംഭവസമയത്തു മറ്റു വാഹനങ്ങൾ ഉണ്ടാവാതിരുന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവായി. പരിക്കേറ്റ പാപ്പാൻപള്ളം സ്വദേശികളായ കുട്ടിയുൾപ്പെടെ മൂന്നു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്തിൽ തെരുവുനായകൾ ഭീകരത സൃഷ്ടിക്കുകയാണ്. കരയ്ക്കല കുളന്പിൽ വിട്ടിൽ കയറിയ തെരുവുനായ ആട്ടിൻകുട്ടിയെ കടിച്ചു വലിച്ച് സമീപത്തെ ബ്രാഞ്ച് കനാലിലേക്കു കൊണ്ടു പോയി. റോഡിൽ വരികയായിരുന്ന സ്ത്രീ കല്ലെറിഞ്ഞു് നായയെ തുരത്തി ആട്ടിൻ കുഞ്ഞിനെ രക്ഷപ്പെടുത്തി. നായകടിച്ചതിൽ ആട്ടിൻ കുഞ്ഞിന് സാരമായ പരിക്കേറ്റിട്ടുണ്ട്. രണ്ടു ദിവസം മുൻപ് പാറമേട്ടിൽ പേയിളകിയ നായയെ നാട്ടുകാർ ഓടിച്ച സംഭവവും നടന്നിരുന്നു. രണ്ടാഴ്ച മുൻപാണ് തെരുവ് നായ വണ്ടിത്താവളം ടൗണിലും പരിസരത്തുമായി പതിനഞ്ചു പേരെ കടിച്ചു മുറിവേൽപ്പിച്ച സംഭവം നടന്നത്.…
Read More